Thursday, March 19, 2009

ഓര്‍മകളുടെ തണല്‍


വടക്ക്‌ വാസേട്ടണ്റ്റെ കടയുടെയും,തെക്ക്‌ ബാലരാമേട്ടണ്റ്റെ കടയുടെയും ഉള്ളില്‍ ഒതുങ്ങിയ ഒരു ബാല്യകാലമാണ്‌ ഓര്‍മയില്‍ തെളിയുന്നത്‌. "കിഴ്ക്കെ വെട്ടുവഴിയില്‍ ഇറങ്ങിയാല്‍ ചെവിമുറിക്കും .." എന്നു പറഞ്ഞ്‌ കത്തിമൂര്‍ച്ച കൂട്ടുന്ന ബാലരാമേട്ടണ്റ്റെ മുഖം ഇന്നും മനസില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇത്തരത്തിലുള്ള സ്നേഹപൂറ്‍ണമായ ശാസനകളാണ്‌ എണ്റ്റെ സ്വഭാവത്തില്‍ വന്നുചേരാമായിരുന്ന പല ദൂഷ്യ വശങ്ങളേയും ഇല്ലതാക്കിയത്‌.
ഓരോകാലത്ത്‌ ഒരോ കളികളായിരുന്നു അന്ന്.ഗോലികളി,പട്ടം പറത്തല്‍,തലപ്പന്ത്‌ കളി,കോട്ടചാടി എന്നിങ്ങനെ പല പല കളികളിലൂടെ ബാല്യകാലം കടന്നു പോയതറിഞ്ഞില്ല.
ഇലഞ്ഞിമരച്ചോട്ടില്‍ ഉണ്ണിപ്പുരവെച്ചു കളിക്കുന്നതിനിടയില്‍ എണ്റ്റെ കഴുത്തില്‍ ഇലഞ്ഞിമാലയണിയിച്ച കളിക്കൂട്ടുകാരിയെ മനസില്‍ കൊണ്ടു നടക്കന്‍ തുടങ്ങിയത്‌ കൌമാരകാലം മുതലാണ്‌.പിന്നീടുള്ള അവധിക്കാലത്ത്‌ അവളെയും ഓര്‍ത്ത്‌ ഇലഞ്ഞിമരച്ചോട്ടില്‍ ഇരുന്നെങ്കിലും അവള്‍ വന്നില്ല.
പീന്നീട്‌ ഉത്സവപറംബുകളിലും,സ്കൂളിനു മുന്നിലെ മാവിന്‍ ചോട്ടിലും നിന്ന് ഒരു പാട്‌ പെണ്‍കുട്ടികളുറ്റെ പ്രണയിച്ചെങ്കിലും മനസില്‍ ഇന്നും അവശേഷിക്കുന്നത്‌ വാടിയ ഇലഞ്ഞിമാല മാത്രം.
കലാലയ ജീവിതം ഒരു പാട്‌ നഷ്ടങ്ങള്‍ സമ്മാനിച്ചാണ്‌ കടന്നു പോയത്‌.
അച്ഛനെ നഷ്ടപ്പെടുന്നത്‌ അപ്പോഴാണ്‌.എല്ലാവിഷമങ്ങളും ഉള്ളിലൊതുക്കി അര്‍ബുധത്തിണ്റ്റെ പിടിയിലമര്‍ന്ന എണ്റ്റെ അച്ചന്‍.ഇന്നും നീറുന്ന ഒരോര്‍മ്മയായി അവശേഷിക്കുന്നു.
പിന്നീടുള്ള ദിവസങ്ങളിലാണ്‌ ആപത്തു കാലത്ത്‌ ആരും നമ്മോടൊപ്പം ഉണ്ടാവില്ല എന്നു മനസിലാക്കിയത്‌. എല്ലാ പ്രതിസന്ധികളിലും ദേവിയുടെ അനുഗ്രഹം ഒന്നു മാത്രമാണ്‌ എന്നെ കരകയറ്റിയത്‌.
ജിവിതത്തില്‍ അനാവശ്യചിലവുകള്‍ കുറച്ച അച്ചണ്റ്റെ മഹത്വം അപ്പോഴാണ്‌ ഞാന്‍ മനസിലാക്കിയത്‌. ഞങ്ങള്‍ക്കു ജീവിക്കാനും,പഠിക്കാനും ഉള്ളപണം കരുതിവെച്ചിട്ടാണ്‌ അനിവാര്യമായ വിധിക്കു കീഴടങ്ങിയത്‌.
പിന്നീട്‌ അധ്യാപകനായും,ലൈബ്രേറിയനായും എല്ലാം പഠനത്തിനുള്ള പണം സ്വരൂപിക്കാന്‍ എന്നെ പ്റേരിപ്പിച്ചത്‌ അച്ഛണ്റ്റെ ജീവിതമാണ്‌.
പഠനത്തിന്‍ശേഷം ഇനിയെന്ത്‌ എന്നു ചിന്തിച്ചിരിക്കുന്നസമയത്താണ്‌ കോഴിക്കോട്‌ സ്വന്തമായി സോഫ്റ്റ്‌വെയര്‍ സ്താപനം നടത്തുന്ന ഞങ്ങളുടെ ഒരകന്ന ബന്ധു എന്നെ അങ്ങോട്ട്‌ കൊണ്ടു പോയത്‌...
ബന്ധ്ങ്ങള്‍ക്കും,കടപ്പാടുകള്‍ക്കുമപ്പുറത്താണ്‌ ജീവിതം.കടപ്പാടുകളെ ഒരുതട്ടിലും,സേവനങ്ങളെ ഒരു തട്ടിലുമിട്ട്‌ തൂക്കം നോക്കിതുടങ്ങിയപ്പോള്‍ ഒരിക്കലും ബാലന്‍സ്‌ ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ അദ്ദേഹത്തോട്‌ വിടപറഞ്ഞ്‌ പ്രവാസിയായി..
ഇന്നും അദ്ദ്യേഹം പകര്‍ന്നുതന്ന അറിവുകള്‍ വിറ്റിട്ടാണ്‌ ഞാന്‍ ജീവിക്കുന്നത്‌...
മനസില്‍ നിറയുന്ന ഓര്‍മകളുടെ തണല്‍ ഒന്നു മാത്രമാണ്‌ മരുഭൂമിയിലെ ചൂടില്‍നിന്ന് ഒരാശ്വാസം നല്‍കുന്നത്‌..