Wednesday, July 28, 2010

രണ്ട്‌ വഴികള്‍

അയാളുടെ മനസ്സ്‌ ശാന്തമാകുന്നില്ല...
ഒന്നിലും ഉറച്ചു നില്‍ക്കുന്നില്ല എന്തു ചെയ്യണം എന്നറിയാത്ത അവസ്ത...
നെഞ്ഞില്‍ ഒരു ഭാരം കയറ്റി വെച്ച അവസ്ത....
എല്ലാവരും ടെലിവിഷണ്റ്റെ മുന്നിലാണ്‌ കുറച്ചു സമയം അവിടെ ഇരുന്നു നോക്കി...
ഇല്ല കഴിയുന്നില്ല...
എഴുന്നേറ്റ്‌ വന്ന് എന്തെങ്കിലും ചെയ്യാം എന്നു കരുതി കംബ്യൂട്ടര്‍ ഓണ്‍ ചെയ്തു ഇല്ല അതിനും കഴിയുന്നില്ല...
മനസ്സ്‌ ഊതി വീര്‍പ്പിച്ച്‌ ബലൂണ്‍ കണക്കെ ഇപ്പോള്‍ പൊട്ടും എന്ന അവസ്തയില്‍ നില്‍ക്കുന്നു...
എല്ലാവരും ഭക്ഷണം കഴിക്കാന്‍ തയ്യാറായപ്പോള്‍ അവിടേക്ക്‌ ചെന്നു..
കഴിക്കാന്‍ കഴിയുന്നില്ല...ഒന്നും ഇറങ്ങുന്നില്ല...
ഉറങ്ങാന്‍ കിടന്നു ഉറക്കം വരുന്നില്ല...
തിരിഞ്ഞും മറിഞ്ഞും കിടന്നു...
മനസില്‍ കുറ്റബോധം കിടന്നു നീറിപുകയുകയാണ്‌ ...
"എനിക്കിതില്‍ നിന്ന് ഒരു മോചനമില്ലേ...ദേവീ..."
ദേവി പറഞ്ഞു
"തെറ്റു മനസിലാക്കി പശ്ചാതപിക്കുന്നവരെ ഞാന്‍ കൈവെടില്ല.. "
"ഞാന്‍ ചെയ്ത തെറ്റ്‌ വളരെ വലുതാണ്‌...അതിനാലണ്‌ എനിക്കു വിഷമം... "
"സാരമില്ല മകനെ ഇനി തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക... "
"ഇല്ല ദേവി ഒരിക്കലുമില്ല... "
അയാള്‍ പതുക്കെ എഴുന്നേറ്റ്‌ പോയി നാമജപത്തില്‍ മുഴുകി...

കുറിപ്പ്‌ : ഇത്തരം ഒരവസ്തയില്‍ മനുഷ്യന്‌ രണ്ട്‌ വഴികള്‍ മാത്രമേ മുന്നില്‍ തെളിയൂ...
അതിലൊരു വഴിയാണ്‌ ഞാന്‍ പറഞ്ഞത്‌
അടുത്ത വഴി....
മരണത്തിലേക്കുള്ളതാണ്‌ അതു തിരഞ്ഞെടുക്കാതിരിക്കുക...