Thursday, September 27, 2012

ഒരു കവിത പിറന്ന കഥ

"ഏട്ടാ..കവിത എഴുതോ... " പഴയ പുസ്തകങ്ങള്‍ എടുത്തുവക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു
"എന്തേ..അങ്ങിനെ ചോദിക്കാന്‍... ?" അരു ചോദ്യത്തിന്‌ മറുചൊദ്യം ചോദിച്ചതിനാലാകും കുറച്ച്‌ ദേഷ്യത്തോടെ അവള്‍ പറഞ്ഞു
"പിന്നെ... ഇതെന്താ..." പഴയ ഒരു സര്‍ട്ടിഫിക്കറ്റ്‌ കാണിച്ച്‌ അവള്‍ വീണ്ടും ചോദിച്ചു.
 മനസ്സ്‌ പഴയ എട്ടാം ക്ളാസ്സ്കാരനായ്‌ മാറി

 എത്ര പഠിക്കാന്‍ ശ്രമിച്ചിട്ടും കഴിയുന്നില്ല.വേഗം പത്രമെറ്റുത്ത്‌ പരതി സമരമുണ്ടോ?.. ഇല്ല..അതും രക്ഷയില്ല..ഇന്ന്‌ അടികിട്ടും എന്നകാര്യം ഉറപ്പയി.രണ്ടാമത്തേ പിരീട്‌ മാഷ്‌ വന്ന്‌ പദ്യം ചൊല്ലിക്കും...അറിയില്ലെങ്കില്‍ ദൈവമേ ആലോചിക്കും തോറും പേടി കൂടി...
 " അല്ല മാഷ്‌ വന്നില്ലെങ്കീ... "ഇങ്ങനെ ചിന്തിച്ചപ്പോള്‍ മനസിനു സമാധാനമായി. സ്കൂളിലേക്കും പോകും വഴി മിഠായി വാങ്ങാനായി സൂക്ഷിച്ചുവെച്ച പൈസ ഭണ്ടാരത്തിലിട്ട്‌ പ്രാര്‍ഥിച്ചു
 "ദേവീ.. ഇന്ന്‌ മാഷ്‌ വരല്ലേ.. "
 സ്കൂളിലെത്തിയപ്പോള്‍ തന്നെ മാഷുമ്മാരുടെ റൂമിനടുത്ത്‌ പോയി നോക്കി...മാഷെ കാണാനില്ല... പുറത്ത്‌ മുറുക്കി തുപ്പിയതിണ്റ്റെ പാടും ഇല്ല.
 "ണ്റ്റെ ദേവീ രക്ഷപ്പെട്ടു... "
ക്ളാസിലെത്തിയപ്പോള്‍ വാസു സങ്കടപെട്ട്‌ ഇരിക്കുന്നു.
 ഉയരക്രമമനുസരിച്ച്‌ ഒന്നാമതിരിക്കേണ്ട ആള്‍ ഞാനാ പക്ഷേ എട്ടാം ക്ളാസ്സില്‍ നാലമതും തോറ്റപ്പോള്‍ വാസുവിന്‌ പഠിക്കാന്‍ ഫീസ്‌ കൊടുക്കേണ്ടി വന്നു.
 "അല്ല വാസു പതിവില്ലാതെ എന്താ ഒന്നാം ബഞ്ചില്‍ ഒന്നാമനായി ഇരിക്കുന്നേ.. " എന്ന്‌ ടീച്ചറുടെ ചോദ്യത്തിന്‌
"ഇതീ ഞാമാത്രേ ഫീസ്‌ കൊടുത്ത്‌ പഠിക്കുന്നുള്ളൂ ...അപ്പോ ഞാനൊന്നാമതന്നെ ഇരിക്കും.." വാസുപറഞ്ഞപ്പോള്‍ ടീച്ചര്‍ക്ക്‌ മറുപടിയില്ലായിരുന്നു. സ്വതവേ വാസു പറയുന്ന്ത്‌ ആര്‍ക്കും തിരിയില്ല. മൂക്കും വായയും ഒനായതിനാലുള്ള കുഴപ്പമാ..ആര്‍ക്കും ഒരു ദ്രോഹവുമില്ലാത്തതിന്നല്‍ അവനെ തിരുത്താന്‍ ആരും നില്‍ക്കറുമില്ല.
 വിഷമത്തിണ്റ്റെ കാരണം ചോദിച്ചപ്പോള്‍ പദ്യം പഠിച്ചിട്ടില്ല എന്നതു തന്നെയാ കാരണം എന്ന്‌ മനസിലായി.
 "പേടിക്കേണ്ട ..മാഷ്‌ വന്‍ണ്ട്ടില്ല...പിന്നേ..ഞാന്‍ അബലത്തില്‌ വഴിപാട്‌ ഇട്ട്ട്ടിണ്ട്‌ വരാണ്ടിര്‍ക്കാന്‍.."
സ്വകാര്യത്തില്‍ ഇത്‌ പറഞ്ഞപ്പോള്‍ അവനും സന്തോഷമായി.എണ്റ്റെ സ്വകാര്യ്ം കുറച്ച്‌ ഉച്ചത്തിലായതിനാലാകും കഷ്ടപ്പെട്ട്‌ പഠിച്ചിരുന്ന പലരും പഠനം നിര്‍ത്തി...വര്‍ത്തമാനത്തില്‍ മുഴുകി.
 ഒന്നാമത്തേ പിരീട്‌ കഴിഞ്ഞു...എല്ലാവരും സന്തോഷത്തോടെ കളിക്കാനായുള്ളതയ്യാറെടുപ്പിലായി.മാഷില്ലെങ്കില്‍ സ്വതവേ കളിക്കാന്‍ പറഞ്ഞയക്കുകയാ പതിവ്‌.ഹെഡ്മാഷോട്‌ ചോദിക്കാന്‍ ക്ളാസ്സ്‌ ലീഡര്‍ ഇരങ്ങുംബോഴേക്കും അതാ നമ്മുടെ മാഷ്‌ വരുന്നു കയ്യില്‍ ചൂരലുമായി. എല്ലാവരും ദേഷ്യത്തോടെ എന്നെ നോക്കി.
 "നിനക്ക തരാട്ടാ...നിണ്റ്റെ ഒരംബലോം..വഴിപാടും.."
 ആരാ ചെവിയില്‍ പറഞ്ഞതെന്നു നോക്കാനായില്ല...ശരീരം ആകെ തളര്‍ന്നതു പോലെ..മാഷിണ്റ്റെ കൂടാതെ എല്ലാവരുടേയും തല്ല്‌ എനിക്ക്‌ വാങ്ങിതന്നല്ലോ ദേവീ...ഭണ്ടാരതീ ഇട്ട പൈസക്ക്‌ മിഠായി വാങ്ങിതിന്നാല്‍ മതിയായിരുന്നു.. എന്നെല്ലാം ചിന്തിച്ച്‌ നില്‍ക്കുംബോഴേക്കും മാഷ്‌ പദ്യം ചൊല്ലിച്ചു തുടങ്ങിയിരുന്നു.
 വാസു എഴുന്നേറ്റ്‌ നിന്ന്‌ എന്തൊക്കെയോ പറയുന്നു... ഒന്നും മനസിലാകാതെ മാഷും ഞങ്ങളും ഇരുന്നു.അവസാനം മാഷ്‌ ചോദിച്ചു
"കഴിഞ്ഞോ വാസൂ.. " വാസു തലയാട്ടി
"എന്നാ ഇരുന്നോ നെക്സ്റ്റ്‌.. "
പേടിച്ച്‌ എഴുന്നേറ്റ്‌ നിന്നപ്പോഴേക്കും പ്യൂണ്‍ നോട്ടീസുമായി വന്നു.
"കവിതാ രചനക്ക്‌ പേര്‌ കൊടുത്തിട്ടുള്ളവര്‍ ... സംസ്കൃതം ക്ളാസിലേക്ക്‌ വരേണ്ടതാണ്‌"
"മാഷേ..ഞാന്‍ കവിതാ രചനക്ക്‌ പേര്‌ കൊടുത്തിട്ടുണ്ട്‌..." പേടിയോടെയാണെങ്കിലും പറഞ്ഞു.പദ്യം ചൊല്ലികഴിഞ്ഞിട്ട്‌ പോയാമതീന്നു പറഞ്ഞാല്‍ കുടുങ്ങി..
 "പോയ്ക്കോ..പക്ഷേ..അടുത്ത ക്ളാസ്സില്‌ ചൊല്ലികേള്‍പ്പിക്കണം.." എന്ന്‌ മാഷ്‌ പറഞ്ഞപ്പോഴേക്കും പുറത്തേക്ക്‌ നടന്നു.
 ദേവീ അറിയാതെ പറഞ്ഞതൊക്കേ ക്ഷമിക്കണേ.. എന്ന്‌ പറഞ്ഞ്‌ സംസ്കൃതം ക്ളാസിലെത്തി.അവിടെ കുറച്ചുകവികള്‍ അതോ എന്നെ പോലെ പദ്യം പഠിക്കാത്തവരോ അറിയില്ല അവരോടൊപ്പം ഇരുന്നു.
മലയാളം മാഷ്‌ വന്നു വിഷയം തന്നു മഴ. സമയം രണ്ടു മണിക്കൂറ്‍ എന്നെല്ലാം പറഞ്ഞ്‌ പോയി.കവികള്‍ എഴുതിതുടങ്ങിയിരുന്നു..എല്ലാവരും ആലോചിക്കുകയും എഴുതുകയും ചെയ്യുന്നു... ഈ പിരീട്‌ കഴിയുന്നതു വരേ ഇവിടെ ഇരുന്നേ പറ്റൂ... പതുക്കേ അടുത്തിരിക്കുന്ന കവി എഴുതിയതിലെക്ക്‌ നോക്കി. മനസില്‍ അറിയാതെ ആശയം നിറയുന്നു. പേന എറ്റുത്ത്‌ എഴുതിത്തുടങ്ങി..
"ആദിയില്‍ ഭൂഗോളം ..." പണ്ട്‌ ഭൂമി കത്തിജ്വലിക്കുന്ന ഒരു ഗോളമായിരുന്നതും..പിന്നീട്‌ നില്‍ക്കാതെ പെയ്ത ആദ്യമഴയാണ്‌ ഭൂമിയെ തണുപ്പിച്ചതെന്നും...തുടഞ്ഞി..ജിവ്വണ്റ്റെ ഉത്ഭവവും ...ഇന്നത്തെ മനുഷ്യരുടെ പ്രവര്‍ത്തികള്‍ സഹിക്കവയ്യാതെ അവസാന മഴപെയ്ത്ത്‌ ഈ ഭൂമി ഇല്ലാതാകുമോ എന്ന ഉല്‍കണ്ടയില്‍ കവിത അവസാനിച്ചു.
ഒരു കവിത പഠിക്കാത്തതുകൊണ്ടുമാത്രം പിറന്ന മറ്റൊരു കവിത..
 "ഏട്ടാ...ന്താ ആലോചിക്കണേ...ഞാന്‍ ചോദിച്ചത്‌ കേട്ടില്ലേ...കവിത എഴുതോന്ന്‌.. ?"
ഒരു പുഞ്ഞിരിയോടെ അവളുടെ കയ്യിലെ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങിയപ്പോഴും പഴയ എട്ടാം ക്ളാസ്സുകാരനില്‍ മനസ്സ്‌ ഉടക്കികിടക്കുകതന്നെയയിരുന്നു. 

Friday, September 14, 2012

വികസനം..

                                                    പുഞ്ജപാടത്തിനു അരികിലൂടെ ഒഴുകുന്ന കന്നാല്‍ ..അതിണ്റ്റെകരയില്‍  തെങ്ങിന്തോപ്പ്‌... ചുറ്റിലുമായി കുറച്ചു വീടുകള്‍ അതാണ്‌ ഞങ്ങളുടെ ഗ്രാമം.
 അതിരാവിലെ പുഴക്കരയിലെ ക്ഷേത്രത്തിലെ സുപ്രഭാതം കേട്ടാണ്‌ ഞങ്ങള്‍ ഉണര്‍ന്നിരുന്നത്‌. കനാലിലെ തണുത്ത വെള്ളത്തില്‍ ആദ്യം മുതിര്‍ന്നവരും പിന്നെ കുട്ടികളും , സ്ത്രീ ജനങ്ങളും അവസാനം കുമാരേട്ടണ്റ്റെ കന്നുകാലികളും കുളിക്കും.

 കുമാരേട്ടനെ കറവക്കാരനെന്നോ ,പാല്‍ക്കാരനെന്നോ വിളിച്ചില്ല.. കുമാരേട്ടാണ്റ്റെ വീട്ടില്‍ പശുക്കളും,എരുമകളും ഉണ്ടായിരുന്നു... ഗ്രാമത്തിലെ കൃഷിക്കു വേണ്ട വളം(ചാണകം) നല്‍കിയിരുന്നത്‌ കുമാരേട്ടാനായിരുന്നു.. കൊയ്ത്തിനു ശേഷം വൈക്കോല്‍ മുഴുവര്‍ കുമാരേട്ടന്‍ വാങ്ങും...

രാവിലെ കുമാരേട്ടണ്റ്റെ വീട്ടില്‍ പോയി പാല്‍ വാങ്ങുക എന്നത്‌ ഞങ്ങളുടെ ദിനചര്യയായിരുന്നു..ചില വീടുകളില്‍ കുമാരേട്ടന്‍ കൊണ്ട്‌ കൊടുക്കുമായിരുന്നു പക്ഷെ അധികമാളുകളും അവിടെ ചെന്ന്‌ വാങ്ങുകയാണ്‌ പതിവ്‌.അങ്ങിനെ കുമാരേട്ടനും വീടും ഞങ്ങളുടെ ഗ്രാമത്തിലെ അവിഭാജ്യ ഘടകമായ്‌ നിലകൊണ്ടു.

 ഞങ്ങളുടെ ഗ്രാമവും വികസിച്ചു...  പാക്കറ്റ്‌ പാല്‍ വിതരണം തുടങ്ങി..ഏതു സമയത്തു ചെന്നാലും  പാല്‍ ലഭിക്കും... നേരം വെളുക്കുന്നതുനു മുന്‍പേ വീടിനു മുന്നില്‍ പാലിണ്റ്റെ പാക്കറ്റ്‌ എത്തും
അധികം പാല്‍ വേണമെങ്കില്‍ നേരത്തേ കുമാരേട്ടനോട്‌ പറയണമായിരുന്നി ഇപ്പൊള്‍ എല്ലാവര്‍ക്കും ഏതു സമയത്തും പാല്‍ ലഭിക്കും... പാലിനായി പ്രത്യേകം പാത്രം അവിശ്യമില്ല..പാക്കറ്റില്‍ ലഭിക്കും ഒരു പാട്‌ നന്‍മകള്‍..

 വികസന വിരോധികള്‍ എതിര്‍പ്പുമായി വന്നു.. പാക്കറ്റ്പാലിണ്റ്റെ ദോഷവശങ്ങളെ കുറിച്ചും,നാടിനു ഉണ്ടാകാവുന്ന നഷ്ടങ്ങളേയും കുറിച്ചും വാതോരാതെ സംസാരിച്ചു... പക്ഷേ അതെല്ലാം ഗ്രാമത്തിണ്റ്റെ വികസനത്തിനേയും പുരോഗത്തിയേയും എതിര്‍ക്കുന്നവരുടെ വാക്കുകള്‍ മാത്രമായി .. ഗ്രാമത്തിണ്റ്റെ വികസനകുതിപ്പില്‍ കുമാരേട്ടനും,വികസനവിരോധികളും നിഷ്പ്രഭരായി.

കുമാരേട്ടണ്റ്റെ വീട്ടില്‍ നിന്നും ആരും പാല്‍ വാങ്ങാതെയായി...കുമാരേട്ടണ്റ്റെ വീട്ടിലെ കന്നുകാലികളുടെ എണ്ണം കുറഞ്ഞു വന്നു.. കുമാരേട്ടാണ്റ്റെ വീടിനെ ആശ്രയിച്ചു ജീവിച്ചിരുന്നവര്‍ ഗ്രാമത്തിനു പുറത്ത്‌ അന്നത്തെ അന്നത്തിനുള്ള വഴിതേടി പോയി..
കൃഷിക്കായ്‌ പാക്കറ്റ്‌ വളങ്ങളും,യന്ത്രങ്ങളുമായ്‌ ഗ്രാമം വീണ്ടും പുരോഗതിയിലേക്ക്‌ കുതിച്ചു..കൃഷിപ്പണിക്കാര്‍ തൊഴില്‍ തേടി ഗ്രാമത്തിനു പുറത്തേക്ക്‌ പോയി...
വികസനത്തിനൊടുവില്‍ പുഞ്ജപ്പാടം കൃഷിയിറക്കതെ വിണ്ടുകീറിക്കിടന്നു...അവിടെ അങ്ങിങ്ങ്‌ കോണ്‍ക്രീറ്റ്‌ മന്ദിരങ്ങള്‍ ഉയര്‍ന്നു...മലിനമായ കനാലിലൂടെ പുതിയ പുതിയ രോഗങ്ങള്‍ ഗ്രാമത്തിലേക്ക്‌ നുഴഞ്ഞു കയറി...

ആര്‍ക്കും കുമാരേട്ടനെ ഓര്‍മയില്ല,ഇത്രയും കാലം അന്നം തന്ന പുഞ്ജപാടം ഒര്‍മയില്ല,ആവിശ്യത്തിനു വെള്ളം തന്ന കനാല്‍ ഒര്‍മയില്ല..എല്ലാം അവര്‍ക്കു പാക്കറ്റിലായി വീടിനു മുന്നില്‍ ലഭിക്കുന്നു...

ഇനിയും ഗ്രാമം വികസിക്കുകയാണ്‌..ആരെല്ലാം ഒര്‍മയുടെ ഭാഗമാകും എന്നറിയില്ല...
എങ്കിലും വികസിക്കട്ടെ നമ്മളില്ലാതകും വരെ... !!!

Friday, September 7, 2012

ഒരു മതിലു കെട്ടിയ കഥ ..

"ചേട്ടാ..അതിര്‍ത്തി ഒന്ന്‌ കാണിച്ചു തരണം..പൊല്ലാപ്പിനൊനും ഞങ്ങള്‍ക്കി വയ്യ..."

കരാറെടുക്കാനുള്ള അയാളുടെ താല്‍പര്യം കണ്ടപ്പോള്‍ ഇന്തിലെന്തോ തരികടയുണ്ടല്ലോ എന്ന മലയാളിയുടെ ബുദ്ധിയാണ്‌ കൂലിക്ക്‌ നിര്‍ത്തിയത്‌.. ഇനി സമയം കളയാനുള്ള ഒരോ അടവുകളുമായി വരും എന്ന്‌ മനസില്‍ പറഞ്ഞു..

 "ശരിക്കും ഉള്ള അതിര്‍ത്തി നോക്കേണ്ടാ..കുറച്ച്‌ ഉള്ളിലോട്ട്‌ നീക്കി കെട്ടിയാ മതി...ഇനി അങ്ങിനെ ഒരു പ്രശ്നം വേണ്ടാ.."
 എന്ന്‌ പറഞ്ഞ്‌ അയാള്‍ക്ക്‌ കാണിച്ചു കൊടുത്തു.
അയാള്‍ പണി തുടങ്ങി..പണി കണ്ടപ്പോള്‍ കൂലിക്ക്‌ നിര്‍ത്തിയത്‌ നഷ്ടമായില്ല എന്ന്‌ ഓര്‍ത്തു..

 കഞ്ഞി കുടിക്കുന്നതിനിടയില്‍ അമ്മ ചോദിച്ചു
 "തെക്കേക്കാരോട്‌ പറഞ്ഞല്ലോ അല്ലേ.. "
"കഴിഞ്ഞ ദിവസം രാമേട്ടനെ കണ്ടപ്പോ പറഞ്ഞിരുന്നു...അവര്‍ക്ക്‌ സ്തലം നീക്കിയിട്ടിട്ടാകെട്ടുന്നേ...പിന്നെ എന്താ കൊഴപ്പം.. "
"ഇപ്പോ തന്നെ നമ്മുടെ സ്തലം ഒരുപാട്‌ അവരുടെ കയ്യിലാ..ഹാ...പോട്ടെ ചാവുംബോ ആരും കൊണ്ടോവില്ലല്ലോ.." 
 മറുപടിയൊന്നും പറയാതെ കഞ്ഞി കുടി തുടര്‍ന്നു. നാട്ടിലെത്താലുള്ള ഒരു ശീലമാണ്‌ പ്ളവില കയില്‍ കുത്തി ..നാളികേരം ഇട്ട്‌ ഒരു കഞ്ഞി കുടി..
കഞ്ഞികുടിച്ച്‌ ഒന്ന്‌ കിടന്നു..
 "ചേട്ടാ..." പണിക്കാരണ്റ്റെ വിളികേട്ടപ്പോള്‍ ദേഷ്യം തോനി..നേരം കളയാന്‍ ഓരോ തരികിടയുമായി ഇറങ്ങും എന്ന്‌ മനസില്‍ പറഞ്ഞു..
 നോക്കിയപ്പോള്‍ രാമേട്ടന്‍ നില്‍ക്കുന്നു..
 "ഹാ.. എന്താ രാമേട്ടാ..അതിരെല്ലാം ശരിയല്ലേ..." എന്ന്‌ ചോദിച്ചിട്ടും ഒന്നും പറയാത്തതിനാല്‍ അങ്ങോട്ട്‌ ചെന്നു.. 
"അല്ല.. എന്താ ഈ കണിച്ചു വെച്ചിരിക്കുന്നേ..നീ ഇന്നലെ അതിര്‍ത്തീന്ന്‌ കുറച്ച്‌ ഇറക്കേ കെട്ടൂ എന്ന്‌ പറഞ്ഞപ്പോ ..അത്‌ എണ്റ്റെ സ്തലത്തീക്ക്‌ എറക്കീട്ടാവും ന്ന്‌ കരിതീല്ല.." 
ഇതു കേട്ടപ്പോള്‍ അത്ഭുതത്തോടെ ചോദിച്ചു.. 
"എന്താ ഈ പറേണേ..അതിര്‍ത്തീന്ന്‌ ജങ്ങടെ ഭാഗത്തീക്ക്‌ ഇറക്കല്യേ..ഞാന്‍ കെട്ട്യ്യേ.. "
"ഞങ്ഗ്ടെ ഭാഗാ..ഇപ്പഴും എനിക്ക്‌ സ്തലം കുറവാ..കെട്ട്യേത്‌ പൊളിച്ച്‌ ..ദാ..ഇവ്ട്ന്ന്‌ അങ്ങ്ട്‌ കെട്ടിക്കോ..അല്ലാണ്ടേ കെട്ടാന്ന്‌ നീ വിജാരിക്കേണ്ടാ.." 
എന്ന്‌ പറഞ്ഞ്‌ അയാള്‍ പോയി.. ഞാനെന്തു ചെയ്യും എന്ന്‌ അറിയാതെ നില്‍ക്കുന്ന എന്നെ നോക്കി ഒരു ഭീഷണി
"ഇതല്ലാ എങ്കീ.. ഇവ്ടം കൊണ്ടൊന്നും നിക്കൂല്ലാ..കേസാവും.. നിക്കൊന്നും നോക്കാനില്ല..പക്ഷേ..നിനക്ക്‌ പൂറത്ത്‌ പോണ്ടതാ.. "

ഒരുപണിയും എടുക്കാതെ ഒരു ദിവസത്തെകൂലിയും വാങ്ങി പോകുന്ന പണിക്കാരെ കണ്ടപ്പോള്‍ വെറുതേ എന്തിനാ വിദേശത്ത്‌ പോയി കഷ്ടപ്പെടുന്നേ എന്ന്‌ തോന്നി.
 "നീ പൊല്ലാപ്പിനൊന്നും പോണ്ടാ..ആ മെബറേം കൂട്ടി..അവരവടെപോയി ഒത്തുതീര്‍പ്പാക്കാന്‍ നോക്ക്‌.."
 പ്രതീക്ഷിച്ചപോലെ ഭീഷണിയില്‍ അമ്മ വീണു.

 മെംബറുടെ വീട്ടിലെത്തിയപ്പൊള്‍ മൂപ്പര്‍ പുറത്തിരിക്കുന്നുണ്ടായിരുന്നു
"വാ ..വാ ..ഞാന്‍ അങ്ങ്ട്‌ വരണന്ന്‌ വച്ചിരിക്കാര്‍നൂ...ഒരു മിനിട്ട്‌ ഒഴിവൂല്യാ.. ഒരു ഉര്‍പ്യേടേ ഉപകാരൊല്യാ ന്ന്‌ പറഞ്ഞപോല്യാ എണ്റ്റെ കാര്യം" 
ഇതു കേട്ടപ്പോല്‍ ഉപകാരമില്ലാത്തത്‌ നാട്ടുകാര്‍ക്കല്ലേ എന്ന്‌ ചോദിക്കാനാ തോനിയേ
"ഉം.... " ഒന്നു മൂളുകമാത്രം ചെയ്തു 
 "നാട്ടുകാരുടെ കാര്യങ്ങള്‍ക്ക്‌ ഓടുന്നതിനിടയില്‍ പാര്‍ട്ടി ആവിശ്യങ്ങളും...അഹാ അതു പോട്ടേ.. ഒരു ചെറ്യേ സംബാവന എഴുതിയിട്ടുണ്ട്‌..പഴയപോലെ നട്ന്ന്‌ പിരിക്കാനൊന്നും സംയമില്ല..ആളുമില്ല.."
 എന്ന്‌ പറഞ്ഞ്‌ രശിതി നീട്ടി. നോക്കിയപ്പോള്‍ അഞ്ഞൂറ്‌..ദൈവമേ..യാത്രാ ചിലവിനു തന്നിരുന്ന അംബത്‌ ദിര്‍ഹംസ്‌ പോക്കറ്റിലിട്ട്‌ ..വെയിലത്ത്‌ നടന്ന്‌ പോയി കാര്യങ്ങള്‍ ചെയൂംബോള്‍മനസിലോര്‍ക്കറുള്ളത്ത്‌ കുറച്ച്‌ വെയില്‍കൊണ്ടാലെന്താ..നാട്ടിലെ അഞ്ഞൂറ്‌ രൂപയല്ലേ കിട്ടിയത്‌ എന്നാണ്‌.നാട്ടില്‍ എത്ര നിസ്സരമായാണ്‌ അഞ്ഞൂറ്‌ രൂപ നഷ്ടപ്പെടുന്നത്‌. 
"എന്താ ഇത്ര ആലോചിക്കാന്‍..ആയിരം എഴുതേണ്ടതാ..ഇത്‌ അഞ്ഞൂറല്ലേ ഉള്ളൂ.."
 എന്ന്‌ ചോദ്യത്തിന്‌ മറുപടി ഒന്നും പറയാതെ പണം നല്‍കി. "
ഞാന്‍ വന്നത്‌ ഇമ്മടെ അതിര്‍ത്തീല്‌ ഒരു ചെറിയ പ്രശ്നം.. ഒന്ന്‌ തീര്‍പ്പാക്കിതരണം.. "
"അതൊന്നും നീ പേടിക്കേണ്ടാ...ഇപ്പോ തന്നെ നമുക്ക്‌ പോയി സംസാരിക്കം.. " 

ഞങ്ങളെ കണ്ടപ്പോഴേക്കും രാമേട്ടന്‍ പറഞ്ഞു
"മെംബറിതീ എടപെടണ്ടാ.. ഇതു ഞങ്ങളു തമ്മിലായിക്കോളാം.. " 
"അല്ല ചേട്ടാ.. സര്‍വ്വേകല്ലിന്‌ അപ്പുറത്ത്ള്‌ലേ അവര്‍ കെട്ടിയേ..പിന്നെ നിങ്ങളെന്തിനാ എതിര്‍ക്കുന്നേ.. " മെംബറുടെ ചോദ്യം കേട്ടപ്പോള്‍ ഇയാല്‍ക്ക്‌ സംബാവന്‍ കൊടുത്തത്‌ വേറുതെയായില്ല എന്ന്‌ തോനി
"അതൊന്നും ശരിയല്ല.. ഞാന്‍ പറയുന്നതാ അതിര്‌.. സര്‍വ്വേകല്ലിണ്റ്റെ കാര്യമൊന്നും എനിക്ക്‌ കേക്കണ്ടാ.. "
"അല്ല..ചേട്ടാ..ഈ.." മെംബര്‍ പറയാന്‍ തുടങ്ങുന്നതിടയില്‍ അയാള്‍ വീണ്ടും പറഞ്ഞു.. 
"മെംബാറേ..അവിടെ ആകെ രണ്ട്‌ ഓട്ടേ ഉള്ളൂ..ഇവ്ടെ ഉള്ളത്‌ ആറ്‌ ഓട്ടാ..അത്‌ ഓര്‍ത്താ നല്ലത്‌.." 
വീണ്ടും ഭീഷണി അതില്‍ മെംബര്‍ വീണു..
 ഒന്നും പറയാതെ മെബര്‍ ഇറങ്ങി പുറകേ ഞാനും.. 
"അയാളോട്‌ സംസാരിച്ചിട്ട്‌ കാര്യമില്ല.. നിണ്റ്റെ ആവിശ്യം അവിടെ മതില്‍ കെട്ടുകയല്ലേ..അതു ഞാനേറ്റു."
 മെംബര്‍ പറയുന്നത്‌ ഒന്നും മനസിലാകാതെ നില്‍ക്കുന്നതിനിടയില്‍ അയാള്‍ ഒന്നു രണ്ട്‌ ഫോണ്‍ ചെയ്യുന്നതു കണ്ടു.
 "ഞാനിതിലിടപെടുന്നതാരും അറിയണ്ട..കുറച്ചു പണം ചിലവാക്കണം..എല്ലാം ഞാന്‍ ശരിയാക്കിതരാം.. "
 അയാള്‍ പറയുന്നത്‌ സമ്മതിക്കുകയല്ലാതെ വേറെ വഴിയില്ല
"നാളെ സര്‍വ്വേയറെ ഒന്നു പോയി കണ്ടോളൂ..ഞാനെല്ലാം സംസാരിച്ചിട്ടുണ്ട്‌.." എണ്റ്റെ മറുപടിക്ക്‌ കാത്തു നില്‍ക്കാതെ അയാള്‍ പോയി.

 അടുത്ത ദിവസം സര്‍വ്വേയറൂടെ അടുത്തെത്തി. 
"ആ കൃഷ്ണേട്ടന്‍ വിളിച്ച്‌ പറഞ്ഞിരുന്നു..കാര്യങ്ങളെല്ലാം പറഞ്ഞിരിക്കുമല്ലോ.. "
"ഉം.. " എന്താണ്‌ എന്നൊന്നും ചോദിക്കാതെ ഒന്ന്‌ മൂളി 
" കണ്ടോ ഈ മാസത്തില്‍ ഒഴിവില്ല പക്ഷെ നിങ്ങള്‍ക്ക്‌ വേണ്ടി ഇത്‌ മാറ്റിവക്കുകയാ.." ഡയറി കാണിച്ചുതന്ന്‌ അയാള്‍ പറഞ്ഞു.
 അവിടെ നിന്ന്‌ പോരുംബോള്‍ സര്‍ക്കാര്‍ ഓഫീസിനെ പറ്റിയുള്ള ധാരണകളെല്ലാം തിരുത്തണമോ എന്ന്‌ ഞാന്‍ സംശയിച്ചു. 

അളവിണ്റ്റെ ദിവസം രാവിലെ സര്‍വ്വേയറുടെ ഓഫീസിലെത്തി.അയാളും സഹായിയും എന്നോടൊപ്പം പോന്നു. 
 "നിങ്ങളൂടെ ആവിശ്യ,ം ആ മതിലുകെട്ടലാണല്ലോ..അല്ലേ.." 
യാത്രക്കിടയില്‍ അയാള്‍ ചോദിച്ചു.
 "അതേ..പകുതി കെട്ടിയും പോയി.. ഒരു തീരുമാനത്തിലെത്തിച്ചാല്‍ മതി.. "
 "അതു ഞാനേറ്റു..എല്ലാം കഴിഞ്ഞ്‌ ഞങ്ങള്‍ക്കുള്ളത്‌ പറയാം .." 
അയാള്‍ പറഞ്ഞതു കേട്ടപ്പോള്‍ മെംബര്‍ പറഞ്ഞ ചിലവ്‌ ഇതായിരിക്കും എന്ന്‌ ഊഹിച്ചു. 
അളവുതുടങ്ങൈയപ്പോഴേ  രാമേട്ടന്‍  എതിര്‍പ്പുമായി രംഗത്ത്‌ എത്തി. 
"ഇത്‌ സര്‍വ്വേ അതിര്‍ത്തിയാ..അവിടെ ഞാനിടുന്ന കുറ്റി ഊരിയാ കേസാവും.."
 എല്ലാവരേയും ഭീഷണിപ്പെടുത്തുിന്ന രാമേട്ടന്‍ സര്‍വ്വേയറിടെ ഭീഷണിയില്‍ വീണു. 
കുറ്റി കിടക്കുന്നത്‌ മതിലുകെട്ടിയതിനും ഒരുപാട്‌ അകലേ.അമ്മ പറഞ്ഞിരുന്ന ഭൂമിയെല്ലം തിരിച്ചു കിട്ടിയിരിക്കുന്നു. 
സര്‍വ്വേയറേയും സഹായിയേയും ചോദിച്ച പണം നല്‍കി പറഞ്ഞയച്ചു.

കിടന്ന്‌ ഒന്ന്‌ മയങ്ങിതുടങ്ങിയപ്പോഴെക്കും കാളിംഗ്‌ ബെല്ല്‌ അടിച്ചു. നോക്കിയപ്പോള്‍ രാമേട്ടനും മെംബറും
"കയറിവാ വാ ..ഇരിക്ക്‌ .. "
"മോനേ.. മതിലുകെട്ടിയഭാഗത്തു തന്നെ കെട്ടിക്കൂടേ..ഇപ്പഴേ എനിക്ക്‌ സ്തലം കുറവാ..ഇതും പോയാ.." മറുപടി ഒന്നും പറയാന്‍ കഴിഞ്ഞില്ല..
 "നിണ്റ്റെ ആവിശ്യം മതിലുകെട്ടുക എന്നതല്ലേ.." മെംബറുടെ വക..
 "ഇതു തന്നെയല്ലേ..ഞാന്‍ ഇതു വരെ പറഞ്ഞിരുന്നത്‌..അന്നേ അത്‌ സമ്മതിച്ചിരുന്നെങ്കീ.. ഇല്ല ഇനി ഒരു മാ.. "
"മോനേ..പോട്ടെടാ..വെറുതേ എന്തിനാ വാശി.." അമ്മ ഇടയില്‍ കയറി പറഞ്ഞു. 
"അപ്പോ പിന്നേ എല്ലാം പറഞ്ഞതു പോലെ.." എന്ന്‌ പറഞ്ഞ്‌ മെംബര്‍ എഴുന്നേറ്റു.. കൂടെ രാമേട്ടനും

മതിലുപണിതു കഴിഞ്ഞപ്പോഴേക്കും ലീവ്‌ കഴിഞ്ഞു..കീശയും..