വിചിത്രാനുഭവങ്ങൾ
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ ജോലിയുടെ ഭാഗമായി കോട്ടയത്ത് താമസിക്കുന്ന സമയം.
ഞങ്ങൾ മാമന്റെ വീട്ടിലായിരുന്നു താമസം.
മാമൻ ഗൾഫിൽ നിന്ന് ലീവിനു വന്നിട്ടുള്ളതിനാൽ എന്നും ആഘോഷമായിരുന്നു.
അമ്മാമ വഴക്കു പറയുന്നത വരെ ഉറങ്ങാതെ പാട്ടും കളികളുമായി സമയം കളഞ്ഞിരുന്ന കാലം.
കിഴക്കേ പുറത്ത് " ഒന്നാം രാഗം പാടി...'' എന്ന പാട്ടും കേട്ട് ഇരിക്കുകയായിരുന്നു.
അറിയാതെ കണ്ണ് തെക്കെ പറമ്പിലേക്ക് നീങ്ങി..
അവിടെ ആരോ നിൽക്കുന്ന പോലെ...
സൂക്ഷിച്ചു നോക്കിയപ്പോൾ മുടിയഴിച്ചിട്ട സ്ത്രീരൂപമാണെന്ന് മനസിലായി...
ഞാൻ കരഞ്ഞു ഉറക്കെ... പിന്നെ നിലവിളിയായി മാറി...
എല്ലാവരും ഓടി വന്നു...
ഞാൻ കിതച്ചു കൊണ്ട് പറഞ്ഞു... " ഫോട്ടോയിലെ അമ്മാമ.. മുടിയഴിച്ചിട്ട് ചിരിച്ച് നിക്കുന്നു"
അവ്യക്തമായെങ്കിലും ആ മുഖം, രൂപം എല്ലാം മനസ്സിൽ പതിഞ്ഞിരുന്നു.
മാമൻ ടോർച്ചമായി തെക്കെപ്പുറത്ത് തിരഞ്ഞിട്ടും ആരെയും കണ്ടില്ല...
എന്റെ തോന്നലാകും എന്ന് എന്നെ ബോധ്യപ്പെട്ടത്താൻ ശ്രമിച്ചെങ്കിലും..
ഇന്നും എന്റെ മനസ്സിൽ അതിശയം ചോരാതെ ആ കാഴ്ച നില നിൽക്കുന്നു..
എനിക്ക് ശേഷം മേമമാരുടെ മക്കളും പല സാഹചര്യത്തിൽ ഫോട്ടോയിലെ അമ്മാമയെ കണ്ടപ്പോൾ എന്റെ ആദ്യ പ്രേത അനുഭവമായി അത് മാറി.
പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം അച്ഛൻ മദർ ഹോസ്പിറ്റലിൽ സുഖമില്ലാതെ കിടക്കുന്ന സമയം..
രാവിലെ 5 മണിക്ക് കഞ്ഞി എത്തിക്കേണ്ടതിനാൽ പുലർച്ചെ 3.30 ന് മാമന്റെ വീട്ടിൽ നിന്ന് ഭക്ഷണവുമായി സൈക്കിളിൽ പുറപ്പെട്ടു.
സെന്തോമസ് പള്ളിയുടെ ശവക്കോട്ടക്കടുത്ത് ഒരു രൂപം അവ്യക്തമായ രീതിയിൽ കണ്ടു.
സെക്കിൾ നിർത്തി കുറച്ചു നേരം അവിടെ നിന്നു.
ആളെനെക്കം ഇല്ല എന്ന് ഉറപ്പു വരുത്തി പറ്റാവുന്ന സ്പീഡിൽ സൈക്കിൾ ചവുട്ടി.
എന്റെ തലക്കു ചുറ്റും വട്ടമിട്ട് ഒരു വച്ചാൽ പറന്നു തുടങ്ങി.,
സർവ്വ ശക്തിയുമെടുത്ത് കൈ കൊണ്ട് അതിനെ അടിച്ചു...
അപ്പഴേക്കും ഞാൻ ഒരു പാട് ദൂരം പിന്നിട്ടിരുന്നു
പിന്നെ അത് ശല്യമായില്ല.
വാടാനപ്പള്ളിയിൽ സൈക്കിൾ വെച്ച് 4.30നുള്ള ആദ്യ ബസ്സിൽ ഹോസ്പിറ്റലിലെത്തി.
അമ്മ ചോദിച്ചപ്പോഴാണ് എന്റെ വലതു കണ്ണ് ചുവന്നത് അറിയുന്നത്...
കണ്ട രൂപത്തേയോ , വവ്വാലിന്റ ആക്രമണത്തേയോ പറ്റി ആരോടും പറഞ്ഞില്ല.,,
അതിനേക്കാൾ വലിയ പ്രതിസന്ധിയെ അതിജീവിക്കാനുള്ള തത്രപ്പാടിലായിരുന്നു ഞങ്ങൾ.
പിന്നീട് അച്ഛനെ നഷ്ടപ്പെട്ട ശേഷം ...
പ്രേതമായെങ്കിലും ഒന്ന് കാണാൻ ഒരു പാട് ശ്രമിച്ചിട്ടും നടന്നില്ല..
പിന്നീടൊരിക്കലും രാത്രിയാത്രകളിൽ വിചിത്രമായ പ്രേത അനുഭവങ്ങൾ ഉണ്ടായിട്ടില്ല.
No comments:
Post a Comment