Wednesday, September 16, 2009

ശുദ്ധരില്‍ ശുദ്ധന്‍...

പണിക്കരുടെ അടുത്തേക്ക്‌ നടക്കുമ്പോള്‍ വാസേട്ടന്‍ ചോദിച്ചു
"എന്താ ഒന്നും ശരിയായില്ലേ...?"
ആ ചോദ്യത്തിലെ പരിഹാസം മനസിലാക്കിയതിനാല്‍ മറുപടി ഒന്നും പറയാതെ നടന്നു.
ചെറിയ ഒരു മുറിയിലാണ്‌ പണിക്കറ്‍ ഇരിക്കുന്നത്‌.അദ്ദേഹത്തിണ്റ്റെ മുന്നിലെ കസേരയില്‍ ഇരുന്നു.കയ്യിലുള്ള കുറിപ്പുകള്‍ കൊടുത്തപ്പോള്‍ ഓരോന്നായ്‌ നോക്കി മാറ്റിവെച്ചു.
അവസാനം ഒരെണ്ണം എടുത്ത്‌ പറഞ്ഞു
" നീ തന്നതില്‍ ഇതുമാത്രേ ചേരൂ...ഇനി പൊരുത്തം നോക്കട്ടെ... "
മുപ്പതിലധികം കുറിപ്പുകളില്‍ ഒരെണ്ണമെങ്കിലും ചേര്‍ന്നല്ലോ എന്ന ആശ്വാസത്തിലിരുന്നു.
" ആറര പൊരുത്തം ഉണ്ട്‌..പക്ഷേ ഒരു കുഴപ്പം...? "
ഞാന്‍ അദ്ദേഹത്തെ നോക്കി ഇരിക്കുകയാണ്‌ ഞാന്‍ മറു പടിയൊന്നും പറയാതെ ഇരുന്നതിനാലകും അദ്ദ്യേഹം വീണ്ടും പറഞ്ഞു.
"ഇന്നത്തെ കാലത്ത്‌ ആരും അങ്ങിനെ നോക്കാറൊന്നും ഇല്ല...ആറുപൊരുത്തം തന്നെ അധികാ... "
എന്നിട്ടും കാര്യം പറയാത്തതിനാല്‍ ചോദിച്ചു..
"എന്താ പ്രശ്നം... ?"
വീണ്ടും ഒന്ന് ചിന്തിച്ച്‌.. അദ്ദ്യേഹം തുടര്‍ന്നു
"ഗണപ്പൊരുത്തം ഇല്ല...എന്നു വെച്ചാല്‍ ഒരാള്‍ അസുരനും ,മറ്റേയാല്‍ ദേവനുമാ... "
"അതിനെന്താ... " എന്ന് ചോദിച്ചപ്പോള്‍
വീണ്ടും ചിന്തിച്ച്‌ പറഞ്ഞു
"ഒന്നൂല്യാ..നിങ്ങള്‍ തമ്മില്‍ എന്നും അഭിപ്രായ വ്യത്യാസം ഉണ്ടാകും...അതായത്‌ സ്വരചേര്‍ച്ച ഉണ്ടാകില്യാന്നര്‍ഥം.. "
ആ പറഞ്ഞതിന്‌ മറുപടിയൊന്നും പറയാതെ ആകുറിപ്പും തിരിച്ചു വാങ്ങി ചോദിച്ചു
"മറ്റേകുറിപ്പുകളെല്ലാം ഒന്നും ഇങ്ങനെ നോക്കാതെ എന്താ മാറ്റിവെച്ചേ..."
പച്ചക്കറിക്കടയില്‍ പോയി നല്ലത്‌ തിരഞ്ഞെടുക്കുന്നത്‌ പോലെ ഒരെണ്ണം തിരഞ്ഞെടുത്തപ്പോള്‍ ചോദിക്കണം എന്നു കരുതിയതാ.
"നിണ്റ്റെ ജാതകം തനി ശുദ്ദാ..അതായത്‌ ലഗ്നാല്‍,ചന്ദ്രാല്‍,ശുക്രാല്‍ ഏഴാം ഭാവം ശുദ്ധാവണം..അതു ശരിയായാലേ ഭാക്കി നോക്കേണ്ടുള്ളൂ.. "
അപ്പോള്‍ എണ്റ്റെ കാര്യം ഇപ്പോഴൊന്നും നടക്കും എന്നു തോനുന്നില്ല..എന്ന് മനസില്‍ കരുതി എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദ്യേഹം പറഞ്ഞു...
"പിന്നെ നല്ല കേസുകളൊക്കെയാണേല്‍ നമുക്ക്‌ അങ്ങട്‌ ശരിപ്പെടുത്തിയെടുക്കാം...എല്ലാവരും അങ്ങിനെയൊക്കെയാ ചെയ്യുന്നേ.. "
മറുപടിയൊന്നും പറയാതെ ഇറങ്ങി നടന്നു.

No comments:

Post a Comment