പുഞ്ജപാടത്തിനു അരികിലൂടെ ഒഴുകുന്ന കനാൽ...
ചുറ്റിലുമായി കുറച്ചു വീടുകള്‍ അതാണ് ഞങ്ങളുടെ ഗ്രാമം.
അതിരാവിലെ ക്ഷേത്രത്തിലെ സുപ്രഭാതം കേട്ടാണ് ഞങ്ങള്‍ ഉണര്‍ന്നിരുന്നത്. കനാലിലെ തണുത്ത വെള്ളത്തില്‍ ആദ്യം മുതിര്‍ന്നവരും പിന്നെ കുട്ടികളും അമ്മമാരും അവസാനം കുമാരേട്ടന്റെ കന്നുകാലികളും കുളിക്കും.
കുമാരേട്ടൻ നാട്ടിലെ കറവക്കാരനും ,പാൽക്കാരനും ആയിരുന്നു.
അതിരാവിലെ ക്ഷേത്രത്തിലെ സുപ്രഭാതം കേട്ടാണ് ഞങ്ങള്‍ ഉണര്‍ന്നിരുന്നത്. കനാലിലെ തണുത്ത വെള്ളത്തില്‍ ആദ്യം മുതിര്‍ന്നവരും പിന്നെ കുട്ടികളും അമ്മമാരും അവസാനം കുമാരേട്ടന്റെ കന്നുകാലികളും കുളിക്കും.
കുമാരേട്ടൻ നാട്ടിലെ കറവക്കാരനും ,പാൽക്കാരനും ആയിരുന്നു.
കുമാരേട്ടെന്റ വീട്ടിൽ പശുക്കളും,എരുമകളും ഉണ്ടായിരുന്നു...
ഗ്രാമത്തിലെ കൃഷിക്കു വേണ്ട
വളം നല്‍കിയിരുന്നത് കുമാരേട്ടാനായിരുന്നു.. കൊയ്ത്തിനു ശേഷം വൈക്കോല്‍
മുഴുവൻ കുമാരേട്ടന്‍ വാങ്ങും...
രാവിലെ കുമാരേട്ടണ്റ്റെ വീട്ടില്‍ പോയി പാല്‍ വാങ്ങുക എന്നത് ഞങ്ങളുടെ ദിനചര്യയായിരുന്നു..
അങ്ങിനെ
കുമാരേട്ടനും വീടും ഞങ്ങളുടെ ഗ്രാമത്തിലെ അവിഭാജ്യ ഘടകമായ് നിലകൊണ്ടു.
ഞങ്ങളുടെ ഗ്രാമവും വികസിച്ചു...
ഞങ്ങളുടെ ഗ്രാമവും വികസിച്ചു...
പാക്കറ്റ് പാല്‍ വിതരണം തുടങ്ങി..
ഏതു സമയത്തു
ചെന്നാലും പാല്‍ ലഭിക്കും... നേരം വെളുക്കുന്നതിനു മുന്‍പേ വീടിനു മുന്നില്‍ പാക്കറ്റ് പാൽ എത്തും.
അധികം പാല്‍ വേണമെങ്കില്‍ നേരത്തേ കുമാരേട്ടനോട് പറയണം ,
അധികം പാല്‍ വേണമെങ്കില്‍ നേരത്തേ കുമാരേട്ടനോട് പറയണം ,
ഇപ്പൊള്‍ എല്ലാവര്‍ക്കും ഏതു സമയത്തും പാല്‍ ലഭിക്കും...
പാലിനായി
പ്രത്യേകം പാത്രം അവിശ്യമില്ല..
പാക്കറ്റില്‍ ലഭിക്കും ഒരു പാട് നന്‍മകള്‍..
വികസന വിരോധികള്‍ എതിര്‍പ്പുമായി വന്നു..
പാക്കറ്റ്പാലിന്റെ ദോഷവശങ്ങളെ
കുറിച്ചും,നാടിനു ഉണ്ടാകാവുന്ന നഷ്ടങ്ങളേയും കുറിച്ചും വാതോരാതെ സംസാരിച്ചു...
പക്ഷേ അതെല്ലാം ഗ്രാമത്തിന്റെ വികസനത്തിനേയും പുരോഗത്തിയേയും എതിര്‍ക്കുന്നവരുടെ
വാക്കുകള്‍ മാത്രമായി .. വികസന കുതിപ്പിൽ കുമാരേട്ടനും,വികസനവിരോധികളും നിഷ്പ്രഭരായി.
കുമാരേട്ടെന്റ വീട്ടില്‍ നിന്നും ആരും പാല്‍ വാങ്ങാതെയായി...
കുമാരേട്ടെന്റ വീട്ടിലെ കന്നുകാലികളുടെ എണ്ണം കുറഞ്ഞു
വന്നു..
കുമാരേട്ടന്റെ വീടിനെ ആശ്രയിച്ചു ജീവിച്ചിരുന്നവര്‍ ഗ്രാമത്തിനു
പുറത്ത് അന്നത്തെ അന്നത്തിനുള്ള വഴിതേടി പോയി.
കൃഷിക്കായ് പാക്കറ്റ് വളങ്ങളും,യന്ത്രങ്ങളുമായ് ഗ്രാമം വീണ്ടും പുരോഗതിയിലേക്ക് കുതിച്ചു.
കൃഷിപ്പണിക്കാര്‍ തൊഴില്‍ തേടി ഗ്രാമത്തിനു പുറത്തേക്ക് പോയി.
വികസനത്തിനൊടുവില്‍ പുഞ്ജപ്പാടം കൃഷിയിറക്കാതെ വിണ്ടുകീറിക്കിടന്നു...
അവിടെ
അങ്ങിങ്ങ് കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ ഉയര്‍ന്നു...
മലിനമായ കനാലിലൂടെ പുതിയ പുതിയ
രോഗങ്ങള്‍ ഗ്രാമത്തിലേക്ക് നുഴഞ്ഞു കയറി...
ആര്‍ക്കും കുമാരേട്ടനെ ഓര്‍മയില്ല,ഇത്രയും കാലം അന്നം തന്ന പുഞ്ജപാടം ഒര്‍മയില്ല,ആവിശ്യത്തിനു വെള്ളം തന്ന കനാല്‍ ഒര്‍മയില്ല..
ആര്‍ക്കും കുമാരേട്ടനെ ഓര്‍മയില്ല,ഇത്രയും കാലം അന്നം തന്ന പുഞ്ജപാടം ഒര്‍മയില്ല,ആവിശ്യത്തിനു വെള്ളം തന്ന കനാല്‍ ഒര്‍മയില്ല..
എല്ലാം അവര്‍ക്കു പാക്കറ്റിലായി വീടിനു മുന്നില്‍
ലഭിക്കുന്നു...
ഇനിയും ഗ്രാമം വികസിക്കുകയാണ്..
ഇനിയും ഗ്രാമം വികസിക്കുകയാണ്..
ആരെല്ലാം ഒര്‍മയുടെ ഭാഗമാകും
എന്നറിയില്ല...
എങ്കിലും വികസിക്കട്ടെ നമ്മളില്ലാതകും വരെ... !!!
എങ്കിലും വികസിക്കട്ടെ നമ്മളില്ലാതകും വരെ... !!!
എന്താണ് നിങ്ങളുടെ വികസന സങ്കല്‍പങ്ങള്‍?
ReplyDeleteഅടുത്തകാലത്ത് വളരെയധികം ചര്‍ച്ചചെയ്യപെട്ടിട്ടുള്ളതാണല്ലോ വികസനം എന്ന ഈ പദം. അവ തികച്ചും വിരുദ്ധങ്ങളായ രണ്ട് ധ്രുവങ്ങളില്‍ നിന്ന് നമ്മോടു തര്‍ക്കിക്കുന്നു.
ശാസ്ത്രത്തിന്റെ ഏറ്റവും പുതിയ നേട്ടങ്ങളെ അതിന്റെ ആദ്യദശയില്‍ തന്നെ സ്വായത്തമാക്കുകയും അങ്ങനെ പുതിയ പുതിയ മേഖലകളും വേഗങ്ങളും കണ്ടെത്തുകയും അതിനായി പ്രകൃതിനാശം,പാരമ്പര്യതൊഴില്‍ നഷ്ടം തുടങ്ങിയ ചില വിട്ടുവീഴ്ചകള്‍ ചെയ്തിട്ടായാലും ശരി എന്ന തീവ്രവാദവികസന നിലപാടും അതേസമയം ഓരോരുത്തരുടെയും അടിസ്ഥാന സൌകര്യങ്ങള്‍ കഴിയുന്നത്രയും ലഭ്യമാക്കുകയും പ്രകൃതിയെ ഉപദ്രവിക്കാതിരിക്കുകയും തൊഴില്‍ നഷ്ടം സംഭവിക്കാതിരിക്കുകയും ചെയ്യുന്ന വികസനമൊഴിച്ചുള്ളതിനെ എതിര്‍ക്കുക എന്ന പരിമിത വികസന നിലപാടുകളുമാണവ.
രണ്ടുകൂട്ടരും തര്‍ക്കിക്കുന്ന ചില സമാനമായ വാദങ്ങളുണ്ട്. അതിലൊന്നാണ് തൊഴില്‍. ഒരുകൂട്ടര്‍ പുതിയ തൊഴില്‍ സംരഭങ്ങള്‍ ധാരാളമുണ്ടാകും എന്നു പറയുമ്പോള്‍ പരമ്പരാഗത തൊഴില്‍ തന്നെ നഷ്ടപ്പെടും എന്ന് മറ്റൊരുകൂട്ടര്‍ വാദിക്കുന്നു. ഒരു കൂട്ടര്‍ പുതിയ റോഡുകളുടെ കാര്യത്തില്‍ വാദിക്കുമ്പോള്‍ ഉള്ളറോഡുകള്‍ നന്നാക്കിയാല്‍ മതി എന്നു മറ്റൊരുകൂട്ടര്‍.ഇതാണ് നമ്മുടെ കൊച്ചു കേരളത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥ മനോഹരമായി അവതരിപ്പിച്ച രജനീഷ് ഏട്ടന് നന്ദി വളരെ ഹൃദയസ്പര്സിയായി .,.,.,
ആസിഫിണ്റ്റെ നിരീക്ഷ്ണങ്ങളെ ശരിവക്കുന്നു.
ReplyDeleteവികസനം വേണം പക്ഷേ നമ്മുടെ നാട്ടില്‍ ചില പരംബരാഗത സബ്രധായങ്ങളും,തൊഴില്‍ സംസ്കാരവും ഉണ്ട്..അതിനു കോട്ടം തട്ടാതെ എങ്ങ്നിനെ ശാസ്ത്രനേട്ടങ്ങള്‍ പ്രയോജനപ്പെടുത്താം എന്നു ചിന്തിക്കതെ... മറ്റൊരു രാജ്യത്തെ രീതികള്‍ അതേപടി പകര്‍ത്തുന്ന വികസനം നമുക്ക് നല്ലതല്ല എന്ന പക്ഷക്കാരനാണ് ഞാന്‍
നന്ദി ആസിഫ്..!!!
വികസനങ്ങളെ കണ്ണടച്ച് എതിര്‍ക്കും മുന്‍പേ ഒരു ചോദ്യം നമ്മുടെ പൂര്‍വികരുടെ നേട്ടങ്ങള്‍ പലതും വിസ്മൃതിയില്‍ ആഴന്നിട്ടല്ലേ നമ്മള്‍ കണ്ടു പരിചയിച്ച പരിസ്ഥിതിയിലേക്ക് നാം എത്തിയത് .അപ്പോള്‍ കാലത്തിനൊപ്പം കോലം മാറുന്നതല്ലേ നല്ലത് .?മറ്റൊരു രാജ്യത്തെ രീതികള്‍ അല്ലെങ്കില്‍ പരിഷ്കാരങ്ങള്‍ നമുക ഉപയോഗപ്രദമാകും എന്നുണ്ടെങ്കില്‍ പരീക്ഷിക്കുന്നതില്‍ എന്താണ് തെറ്റ്?
ReplyDeleteഇതുവരെ പിന്തുടര്‍ന്ന രീതികള്‍ ആകെ മാറ്റി പുതിയ രീതികള്‍ കൊണ്ടു വന്നാല്‍ വികസനമാകും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
Deleteപൂര്‍വ്വികരുടെ നേട്ടങ്ങളെ വിസ്മൃതിയിലാക്കുന്ന ഒരു വികസനവും ഞാന്‍ കാണുന്നില്ല...
അതിനെ വികൃതമാക്കി എന്നു വേണമെങ്കില്‍ പറയാം...
നമ്മുടെ നാടിന് അനുയോജ്യമായ വികസനമാണ് ഉണ്ടാകേണ്ടത്..
അതിനായി മറ്റുരാജ്യങ്ങളുടെ വികസനം മതൃകയാക്കാം..
അല്ലാതെ അതു പകര്‍ത്തുകയല്ല വേണ്ടത് ...
നന്ദി അനാമിക... !!!
ഇതൊരു ആഗോള പ്രതിഭാസമാണ്. ഘാനയിലെ പാവപെട്ടവര്‍ പോലും പായ്ക്കറ്റില്‍ വരുന്ന പാലേ കുടിക്കൂ. വീട്ടില്‍ പശുക്കള്‍ ഉണ്ടെങ്കില്‍ പോലും. പശുവിന്‍റെ പാല് പ്രൊസെസ്സ് ചെയ്യാതെ കുടിക്കരുതെന്നാ സായിപ്പ് ആവരെ പഠിപ്പിച്ചിരിക്കുന്നത്.
ReplyDeleteസംസ്കരിച്ച പാല്‍ വിതരണത്തിനു പകരം സംസ്കരണ യൂണിറ്റുകള്‍ തുടങ്ങുകയാണ് വേണ്ടത്...
Deleteഅതില്‍ ഒരോ ക്ഷീരകര്‍ഷകനേയും ഉള്‍പ്പെടുത്തുകയും വേണം..
അതിനുശേഷ്മതിനെ പ്രോത്സാഹിപ്പിച്ചാല്‍ നമ്മുടെ തൊഴില്‍ സംസ്കാരത്തെ ആധുനിക വത്കരിച്ചു എന്ന് പറയാം ...അവിടെയേ വികസനം ഉണ്ടാകൂ ...
സായിപ്പിണ്റ്റെ പിന്നാലെ പോകുകയല്ല വേണ്ടത്..
നന്ദി ശ്രീജിത്ത്.. !!!