“പൂമുഖ വാതില്ക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ..” എന്ന പാട്ടും പാടി നവ്യാനായരൊന്നും ഇതുവരെ സ്വപ്നത്തിൽ വരാത്തതുകൊണ്ടാണോ എന്നറിയില്ല എന്റെ ഭാര്യാ സങ്കല്പം കുറച്ചു വ്യത്യസ്തമായിരുന്നു.
എന്റെ സങ്കല്പത്തിനനുസരിച്ചുള്ളവൾ തന്നെയെന്ന് ആരോ പറയുന്നതു പോലെ...വിശ്വാസം അതല്ലേ എല്ലാം..
അങ്ങിനെ കല്ല്യാണനിശ്ചയതിയതി തീരുമാനിച്ചു..
.അപ്പോൾ ഗുളികൻ നമ്പർ വൺ ചാടി വീണു..
ഓഫീസിൽ കുറച്ചു പ്രശനങ്ങൾ വേഗം വരണം...അങ്ങിനെ വിവാഹ നിശ്ചയത്തിൻ നില്ക്കാതെ തിരികെ യാത്രയായി..
ഒരു നല്ല സുഹൃത്തായിയി എന്റെ ജീവിതത്തിലെ നിർണ്ണായകഘട്ടത്തിൽ മാർഗ്ഗം നിർദ്ദേശം തന്ന്..വിഷമിക്കുമ്പോൾ സ്വാന്തനമായി എന്റെ ഭാര്യാ സങ്കല്പത്തിനു നിറമേകിയപ്പോൾ വിശ്വാസം വെറുതെയായില്ല എന്ന് തിരിച്ചറിഞ്ഞു.
അങ്ങിനെ ഒരു അവസരം തന്ന ഗുളികൻ നമ്പർ വണ്ണിനെ മനസ്സുകൊണ്ട് നന്ദി പറഞ്ഞു..
സത്യത്തിൽ പെണ്ണുകണ്ടപ്പോൾ ഇഷ്ടായി എന്നു പറയുമ്പോൾ തോനിയ ഇഷ്ടത്തിനു കാരണം ... വീട്ടുകാർ അവരുടെ പെരുമാറ്റം പിന്നെ ആ കണ്ണുകളിൽ ഞാൻ വായിച്ചെടുത്ത നിഷ്കളങ്കത എന്നിവയായിരിരുന്നു..എന്നാൽ കല്യ്യാണത്തിനോടടുക്കുന്ന ദിവസങ്ങളിലെ ഇഷ്ടത്തിനു കാരണം അതിനപ്പുറത്ത് പരസ്പരം മനസ്സിലാക്കുന്ന രണ്ടുമനസ്സുകളുടെ ഇഷ്ടമാണ്... എന്തായാലും ഗൂഗിളിനും ഗുളികനും നന്ദി..
കല്ല്യാണത്തിന് അഞ്ചുദിവസം മുൻപാണ് നാട്ടിലെത്തുന്നത് . എല്ലാ ഒരുക്കങ്ങളും കഴിഞ്ഞിരുന്നു... വീട്ടിൽ പന്തലിടുന്ന തിരക്കാണ്..
എല്ലാം കഴിഞ്ഞു കിടന്നിട്ടേ ഉള്ളൂ...
അപ്പോഴാണ് കോളിങ്ങ് ബെല്ലടിച്ചത്..
വാതിൽ തുറന്നപ്പോൾ മാമൻ കരഞ്ഞു കൊണ്ട്
“ഭാരതി.. ഭാരതി.. ” എന്നു മാത്രം പറഞ്ഞു
ഞാൻ വേഗം ഓടി വടക്കേ വീടുതന്നെയാണ് അമ്മായിയുടെ..മാറിൽ അടക്കി പിടിച്ച ഭഗവാന്റെ ഫോട്ടോയുമായി നിശ്ചലയായി കിടക്കുന്ന അമ്മായി.. ഡോക്ടർ വന്നു മരണം ഉറപ്പിച്ചു...
കല്ല്യാണം മാറ്റിവക്കേണ്ടിവരും എന്നു പറഞ്ഞ പഴയകാലത്തിനു മുകളിൽ പുതിയകാലത്തിന്റെ പ്രായോഗിക നിർദ്ദേശം അംഗീകരിക്കപ്പെട്ടു...
ഗുരുവായൂരിലെ താലികെട്ട് ഒഴിച്ച് മറ്റു ചടങ്ങുകൾ നടത്തുക... പുലവാലായ്മകൾ കഴിഞ്ഞ് താലികെട്ടാം.വീട്ടിൽ നിന്ന് ഏതെങ്കിലും ഓഡിറ്റോറിയത്തിലേക്ക് മാറ്റാം...
നിശ്ചയിച്ചുറപ്പിച്ച തിയതിയിൽ കല്ല്യാണം നമ്പർ വൺ നടന്നു..
വീട്ടിലെ പന്തലിൽ അടിയന്തരവും..
പിന്നീട് മറ്റൊരു ദിവസത്തിൽ ഭഗവാന്റെ നടയിൽ കല്യാണം നമ്പർ ടു നടന്നു...
മരണത്തെ രംഗബോധമില്ലാത്തെ കോമാളി എന്ന് വിശേഷിപ്പിക്കുന്നത് എത്ര ശരി..
എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും;
വന്നുവോണം കഴിഞ്ഞു വിഷുവെന്നും,
വന്നില്ലല്ലോ തിരുവാതിരയെന്നും,
കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രമശ്വതിനാളെന്നും
ശ്രാദ്ധമുണ്ടഹോ വൃശ്‌ചികമാസത്തില്‍
സദ്യയൊന്നുമെളുതല്ലിനിയെന്നും;
ഉണ്ണിയുണ്ടായി വേള്‍പ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും;
കോണിക്കല്‍ത്തന്നെ വന്ന നിലമിനി-
ക്കാണമെന്നന്നെടുപ്പിക്കരുതെന്നും,
ഇത്‌ഥമോരോന്നു ചിന്തിച്ചിരിക്കവേ
ചത്തുപോകുന്നു പാവം ശിവ! ശിവ!
------ ജ്ഞാനപ്പാന ------