“ചായകുടിച്ചത് ഓർമ്മയുണ്ട്,എന്നെ നോക്കി ചിരിച്ച ലഡുവും,ജിലേബിയും ഓർമ്മയുണ്ട്.. സംസാരിച്ചത് ഒർമ്മയുണ്ട്.. പക്ഷേ..”
“പിന്നെ എന്താ ഒരു പക്ഷേ...ചെക്കന് എല്ലാം തമാശയാ.. എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടാ..” അമ്മ എഴുന്നേറ്റ് പോയി
ഇതെല്ലാം കേട്ട് നിന്നിരുന്ന അച്ഛാഛൻ അടുത്ത് വന്ന് ചോദിച്ചു.
“ഇപ്പോ ന്താ നിന്റെ പ്രശനം.. നീ പറഞ്ഞിട്ടല്ലേ വാക്കു കൊടുത്തത്.. പിന്നെ ഇങ്ങനെയൊക്കെ പറഞ്ഞാൽ..” അച്ഛാഛന്റെ സ്വരവും കടുത്തു തുടങ്ങി.
“അല്ല ഞാനെന്താ പറഞ്ഞേ.. എനിക്കാകുട്ടിയെ ഓർമ്മയില്ല.. ഒന്നു കൂടി കാണണം...”
“എത്ര നേരാ കുട്ടി നമ്മുടെ മുന്നിൽ നിന്നേ..പെണ്ണു കാണലാണെന്നു പോലും മറന്ന് സംസരല്ലായിരുന്നോ.. പിന്നെ ഇറങ്ങിയപ്പോ നീ പറഞ്ഞു ഇഷ്ടായീന്ന്.. ”
“അതു ശര്യാ സംസാരിച്ചത് മുഴുവൻ കുട്ടീടെ അച്ഛനോടും അമ്മയോടും അല്ലേ..കുട്ടീനെ നോക്കാൻ മറന്നു..ഒന്നു കൂടി കാണാതെ എങ്ങിനാ..”
പറയാൻ സമ്മതിക്കാതെ അമ്മ പറഞ്ഞു
“ഇത്ര ദിവസോം എന്ത് ചിന്തിച്ചിരിക്കാർന്നു..ഇവ്ട്ന്ന് അങ്ങ്ട് പോയി.. അവർ ഇങ്ങ്ട് വന്നു.. തീയതീം നോക്കി.. ഇനി ഞാനെങ്ങിനാ ചെക്കൻ കുട്ടീനെ കണ്ടില്ലാന്നു പറയാ..എന്റീശ്വരാ..”
“ഫോട്ടോ വാങ്ങിത്തരാം.. എന്ത്യേ..” അച്ഛാഛൻ ഒരു പരിഹാരം കണ്ടു
“അതു പറ്റില്ല്യാ.. എനിക്കു നേരിൽ കാണണം സംസാരിക്കൂം വേണം”
“കണ്ടിട്ട്.. ഇഷ്ടായില്ലെങ്കീ..” അമ്മ അടുത്തു വന്ന് ചോദിച്ചു..
“അയ്നാരാ ഇഷ്ടായില്ല്യാന്നു പറഞ്ഞേ.. നിക്ക് ഓർമ്മില്യാ.. അന്ന് സംസാരിച്ച്യൂല്യാ..അതാ ഒന്ന് കാണണം ന്ന് പറഞ്ഞേ..”
“അത്രേള്ളൂ... മനുഷ്യനെ തീ തീറ്റിച്ചല്ലോ ചെക്കൻ...”
അങ്ങിനെ രണ്ടുതവണ ഒരു പെണ്ണിനെ തന്നെ പെണ്ണുകാണാൻ പോയി..തിരിച്ചു വരും വഴി ആരോ പറഞ്ഞു
“അല്ലെടാ.. നീ ഇവളെ രണ്ടു തവണ കെട്ടോ..”
തമാശക്കായി പറയുന്നതാണെങ്കിലും ചിലസമയത്ത് നാവിൽ ഗുളികൻ ഇരിക്കും എന്നു പഴമക്കാർ പറയുന്നത് എത്ര ശരി.
നാവിലെ ഗുളികൻ പറ്റിച്ച പണി അടുത്ത് പോസ്റ്റിലാകാം..

എന്നാപ്പിന്നെ അടുത്ത പോസ്റ്റും കൂടെ വായിച്ചിട്ട് തന്നെ കാര്യം!!
ReplyDeleteനന്നായി എഴുതി
ReplyDeleteആശംസകള്‍
അത് വേഗം ഇങ്ങു പോരട്ടെ..
ReplyDeleteഒരു വർഷമായി എന്തെങ്കിലും എഴുതീട്ട്.. അതാ എന്തായാലും അടുത്തത് എഴുതിതുടങ്ങി..
ReplyDeleteഅജിത്തേട്ടനും, തങ്കപ്പേട്ടനും എന്റെ എല്ലാ (ക്ഷമിക്കണം എല്ലാവരുടേയും)പോസ്റ്റുകളും വായിച്ച് അഭിപ്രായം അറിയിക്കുന്നവരാ. നിങ്ങളോടുള്ള നന്ദി വാക്കുകളിൽ ഒതുക്കവുന്നതല്ല..
നന്ദി അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവർക്കും
അത് സാരല്യ, ആ പെണ്ണിനെ തന്നെ കെട്ട്യോ?
ReplyDelete
ReplyDeleteഒരു പോസ്റ്റു വായിച്ചുവന്നപ്പോൾ അടുത്തതും വായിച്ചു. ഒരു സംശയം! എന്നിട്ട് ആകുട്ടിയെ തന്നെയല്ലേ കെട്ടിയത്.
എഴുത്ത് നന്നായിട്ടുണ്ട്.ആശംസകൾ
നന്നായി എഴുതി.....ഗുളികൻ കൂടെ സ്ഥിരതാമസ്സമാണോ......
ReplyDeleteനന്ദി അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവർക്കും
ReplyDelete