എന്റെ കലാലയജീവിതത്തിനിടയിൽ എഴുതിയ ഒരു കവിത..
(1998 എഴുതിയതാണെന്നാണെന്റെ ഓർമ്മ.. )
ആരെന്നറിയില്ല എന്തെന്നറിയില്ല
ഒന്നറിയാം അവൾ സുന്ദരിയാ
എന്താണു പേരെന്ന് ചോദിക്കാനയിട്ട്
എന്നേക്കൊണ്ടായില്ല ഇന്നേവരേ
നെറ്റിയിലുള്ളൊരു ചന്ദനവും
ചുണ്ടിൽ വിരിയും പുഞ്ചിരിയും
മുടിയിലൊളിക്കും തുളസിക്കതിരും
ഏഴഴകെകി അവൾക്കെപ്പോഴും
കാണുമ്പോഴെല്ലാം അവൾ ചിരിക്കും
കൂടെ ചിരിക്കും അറിയാതെ ഞാൻ
അവളുമായ് ജീവിത സ്വപ്നങ്ങൾ കെട്ടി
അവളോടൊരു വാക്ക് പറഞ്ഞിടാതെ
പിന്നീട് കണ്ടപ്പോൾ അവളെന്നോട് ചോദിച്ചു
എന്താണു സോദരാ നിന്റെ പേര്?
അവളുടെ പേര് ചോദിക്കും മുൻപവൾ
നീട്ടി എനിക്കൊരു വിവാഹ പത്രം
വൈകി ക്ഷണിച്ചതിൽ ക്ഷമിക്കുക, എങ്കിലും
നാളെ വരണമെൻ വിവാഹത്തിനായ്
കവിത നന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍