നല്ല ഉറക്കത്തിനിടയിൽ അരോ പിടിച്ചു വലിക്കുന്നതായി തോനിയപ്പോഴാണ് ഉണർന്നത്,ഏതോ ഒഴുക്കിൽ പെട്ടപോലെ.
ചെറുത്തുനിൽക്കാൻ കഴിയാത്തതിനാൽ ഒഴിക്കിനൊപ്പം നീങ്ങാൻ തുടങ്ങി.ഇത്രയും കാലം ചുരുണ്ടുമടങ്ങി കിടന്നപ്പോൾ ആഗ്രഹിച്ചതാണ് ഒന്ന് നിവരാൻ പക്ഷേ കാലുനീട്ടുമ്പോഴെല്ലാം എവിടെയോ ചെന്നിടിക്കും.
അപ്പോൾ ഒരു അശ്ശരീരികേൾക്കും “കള്ളൻ ചവിട്ടിതുടങ്ങി..ചവുട്ടല്ലെടാകള്ളാ...”.
പിന്നെ അനങ്ങാതെ കിടക്കാം എന്നു കരുതിയാലോ അപ്പോൾ കേൾക്കാം
“എന്താ അനക്കമൊന്നുമില്ലേ.. ?”
എത്രകാലം അങ്ങനെ കഴിഞ്ഞു എന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല.ഇനി അതെല്ലം ഓർമ്മയായി എന്ന് തോനി.താനെവിടേക്കോ സഞ്ചരിക്കുകയാണ്,ഓർമ്മകളും കാഴ്ചകളും മങ്ങുന്നപോലെ.
ശക്തമായ വെളിച്ചം കണ്ണിനെ വേദനിപ്പിച്ചപ്പോഴാണ് ഓർമ്മതിരിച്ചുകിട്ടിയത്.
അപരിചിതമായ ശബ്ദങ്ങൾ ചെവിയെ വേദനിപ്പിക്കുന്നു.
കരഞ്ഞു.. ഉറക്കെ.. ഉറക്കെ..
ഏതോ ജീവികൾ എടുത്ത് എന്തിലോ മുക്കുന്നു.ശരീരത്തിൽ തിരുമ്മുന്നു.
ഇവരോട് വേദനിക്കുന്നു എന്ന് പറയണമെന്നുണ്ട് കഴിയുന്നില്ല.
വീണ്ടും കരഞ്ഞു ഉറക്കെ ഉറക്കെ...
അവർ ശരീരം എന്തുകൊണ്ടോ പൊതിഞ്ഞു.ആരുടേയോ അടുത്ത് കിടത്തി.
എന്തോ ഒരു സുരക്ഷിതത്വം അനുഭവപ്പെടുന്നതായി തോനി.
ഇറുക്കിയടച്ചിരുന്ന കണ്ണുകൾ പതുക്കെ തുറന്നു.
“അമ്മേടെ മോനേ..”
പരിചിതമായ ശബ്ദം ഇത്രയും കാലം കേട്ടിരുന്ന,ഏതു ശബ്ദം കേൾക്കാനായിരുന്നോ കാലുകൾകൊണ്ട് ചവിട്ടിയിരുന്നത് അതേശബ്ദം.
കണ്ണുതുറന്ന് സൂക്ഷിച്ചു നോക്കി,സുരക്ഷിതമായ ഒരിടത്താണ് എത്തിപ്പെട്ടത് എന്ന വിശ്വാസത്തിൽ
കുറേ നേരമായി ശല്യപ്പെടുത്തുന്ന ഉറക്കത്തിന് പിടികൊടുത്തു.

തുടക്കം......
ReplyDeleteആശംസകള്