ശമ്പളമെന്താണ്, എന്താണ് ജോലി എന്നോ ചോദിക്കാതെ ലാലേട്ടനോടുള്ള വിശ്വാസത്തിൽ എടുത്ത തീരുമാനം ജീവിതത്തിന്റെ വഴിതിരിവാകും എന്ന് അറിയില്ലായിരുന്നു.
കോഴിക്കോട്ടെ താമസത്തിനും ചിലവിനും എന്റെ ശബളം തികയില്ലായിരുന്നു. രവി പാപ്പനും ഇളയമ്മയും അവരോടൊപ്പം താമസിക്കാൻ അനുവദിച്ചതിനാൽ മാത്രം തുടർന്ന ജോലി. അവർ നൽകിയ സ്നേഹത്തിന്റെ, കരുതലിന്റെ ഒരംശം പോലും തിരിച്ചു നൽകാൻ ആയിട്ടില്ല.
പുതിയ സ്ഥലങ്ങൾ, പുതിയ സൗഹൃദങ്ങൾ , അറിവുകൾ ജോലിയായിരുന്നില്ല .... ഓരോ ദിവസവും പഠിക്കുകയായിരുന്നു.
കസ്റ്റമറുടെ പ്രശ്നങ്ങൾ പരിഹരിച്ചു കഴിയുമ്പോൾ കിട്ടുന്ന ആത്മ സംതൃപ്തി ... അവർ നൽകുന്ന ഭഹുമാനം ...
കോഴിക്കോടിന്റെ മുക്കിലും മൂലയയിലും യാത്ര ചെയ്ത അനുഭവങ്ങൾ , സൗഹൃദങ്ങൾ....
നാട്ടിൽ ടൂഷ്യൻ എടുത്തും , കമ്പ്യൂട്ടർ പഠിപ്പിച്ചും , ലൈബ്രേറിയനായും ലഭിച്ചതിനേക്കാൻ കുറഞ്ഞ ശബളത്തിലാണ് ജോലി ചെയ്തിരുന്നത് ...
പഠിക്കുന്ന സമയത്ത് പോലും അമ്മയുടെ കൈയ്യിൽ നിന്ന് പണം വാങ്ങേണി വന്നിട്ടില്ല ....
പക്ഷെ ഇപ്പോൾ അതും വേണ്ടി വന്നു ....
പക്ഷെ പണത്തിനേക്കാൾ ഞാൻ വിലകൽപിച്ചത് ഒരോദിവസവും ഞാൻ ആർജിക്കുന്ന അറിവുകൾക്കാണ്....
ഒഴിവുസമയങ്ങൾ Tally യെ കൂടുതൽ മനസിലാക്കാൻ ചിലവഴിച്ചു.
Tally customisation ചെയ്തിരുന്നത് ചെന്നെയിലെ ഒരു കമ്പനിയായിരുന്നു. ഇപ്ലിമെന്റ് ചെയ്യുമ്പോൾ ചെറിയ മാറ്റങ്ങൾ വേണമെങ്കിൽ തിരിച്ച് അയച്ച് കൊടുത്ത് ശരിയാക്കാൻ മറ്റൊരു ദിവസം കസ്റ്റമറുടെ അടുത്ത് പോകണമായിരുന്നു.
TDL (Tally defenition Language) ആണ് കസ്റ്റമൈസ് ചെയ്യാൻ ഉപയോഗിക്കുന്നത് ....
പ്രോഗ്രാമിങ്ങ് പഠിച്ചിട്ടുള്ളതിനാൽ പഴയ കോഡുകൾ മനസിലാക്കാനും ചെറിയ തിരുത്തലുകൾ വരുത്തി ഉപയോഗിക്കാനും തുടങ്ങി ...
പ്രധാനമായും ഇൻ വോയ്സ് കസ്റ്റമൈസേഷൻ ആയിരുന്നു ...
സന്തോഷേട്ടൻ ആയിരുന്നു അത് ചെയ്തിരുന്നത് ....
തിലകേട്ടൻ പ്രോൽസാഹിപ്പിച്ചു.
ഒരു കസ്റ്റമൈസേഷന് 1000 രൂപ തരാം എന്നു പറഞ്ഞു.
അങ്ങനെ സ്വതന്ത്രമായി ചെയ്ത് തുടങ്ങി ....
മംഗലാപുരം മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്ത് വർക്ക് ചെയ്ത് തുടങ്ങി ....
Tally സോഫ്റ്റ് വെയറിനെ കസ്റ്റമറുടെ ആവിശ്യങ്ങൾക്ക് അനുസരിച്ച് മാറ്റാൻ കഴിഞ്ഞു ...
കസ്റ്റമറുടെ സൈറ്റിൽ ഇരുന്ന് തന്നെ വേണ്ട മാറ്റങ്ങൾ വരുത്താവുന്ന രീതിയിൽ ആത്മവിശ്വാസം വളർന്നു.
ഒരു പാട് നല്ല പ്രൊജക്ടുകളുടെ ഭാഗമായി പ്രവർത്തിക്കാനായി ...
പുതിയ അറിവുകൾക്കായി മാറ്റി വെച്ചനാളുകൾ ....
അതിനിടയിൽ അനിയൻ ദുബായിലേക്ക് പോയി . തിലകേട്ടന്റെ ഡീലർഷിപ്പ് പോയി ....
തൃശ്ശൂർ പുതിയ ഓഫീസ് തുടങ്ങി ...
കോഴിക്കോട് നിന്ന് താമസം വീട്ടിലേക്ക് മാറി ...
ഒരു ദിവസം അമ്മക്ക് സുഖമില്ലാതായി ...
മരണത്തിന്റെ വക്കിൽ നിന്ന് അമ്മയെ തിരികെ കൊണ്ടു വരാൻ ഒരു മാസം ആശുപത്രിയിൽ കഴിയേണ്ടി വന്നു ....
അറിവുകൾക്ക് പിന്നാലെ പോയ ഊരു തെണ്ടിയുടെ ഓട്ടകീശയിൽ ഒന്നുമില്ല എന്ന തിരിച്ചറിവ് നൽകിയ ദിനങൾ ...
1000 രൂപ തരാം എന്ന് പറഞ്ഞിട്ടും ഒരു രൂപ പോലും വാങ്ങിക്കാത്ത നൂറിൽപരം വർക്കുകൾ ....
കരയുന്ന കുട്ടിക്കേ പാലുള്ളൂ ...
എന്ന് തിരിച്ചറിഞ്ഞ നാളുകൾ ...
വയസെത്രയായി ...?
കല്യാണം കഴിക്കണ്ടേ?...
പുതിയ വീട് വെക്കണ്ടേ ?...
ഇങ്ങനെ നടന്നാൽ ഇത് വല്ലതും നാക്കുമോ ?
അമ്മയുടെ ചോദ്യങ്ങൾക്ക് മറുപടി ഇല്ലായിരുന്നു ...
സ്വന്തമായി ഇവിടെ ബിസിനസ്റ്റ് തുടങ്ങിയാൽ ....
തിലകേട്ടന്റെ കസ്റ്റമേർസിൽ ഭൂരിഭാഗവും എന്നോടൊപ്പം പോരും ...
പാൽ നൽകിയ കൈക്ക് കടിച്ചവൻ എന്ന ദുഷ് പേര് വേണ്ട ....
ജീവിതത്തിലെ വഴിത്തിരുവിലേക്ക് കൈപിടിച്ച് നടത്തിയർക്ക് ദോഷമുണ്ടാക്കുന്നത് ചെയ്യാനാവില്ല ...
ഗുരുത്വമില്ലെങ്കിൽ മറ്റെന്തുണ്ടായിട്ട് എന്ത് കാര്യം....
അങനെ പ്രവാസിയാക്കാൻ തീരുമാനിച്ചു ...
നല്ല തീരുമാനം 🌹
ReplyDelete