Sunday, August 2, 2009

പെണ്ണുകാണല്‍ ഇങ്ങനെയും...

പെണ്‍കുട്ടിയുടെ ഭംഗിയില്‍ ഒരു വിട്ടുവീഴയുമില്ല എന്ന് തീരുമാനിച്ചാണ്‌ നമ്മുടെ കഥാനായകന്‍ പെണ്ണുകാണലിനിറങ്ങിയത്‌ പക്ഷെ വീട്ടുകാരുടെ ആഗ്രഹം പെണ്‍കുട്ടിയേക്കാള്‍ വീട്ടുകാരും മറ്റുകാര്യങ്ങളും നന്നായിരിക്കണം എന്നാണ്‌.

അതിനാല്‍ ഒന്നും അങ്ങട്‌! ഒക്കുന്നില്ല.

സമയം കളയാന്‍ പഴയ സിനിമകള്‍ കണ്ടിരിക്കുംബോഴാണ്‌ സിനിമയിലെ വ്യത്യസ്തമായ പെണ്ണുകാണല്‍ ശ്റദ്ധയില്‍ പെട്ടത്‌.വേഗം തന്നെ ഒരുങ്ങി വണ്ടിയുമെടുത്ത്‌ പുറത്തിറങ്ങി വഴിയില്‍ കണ്ട ബാല്യകാല സുഹൃത്തിനെ സ്റ്റപ്പിനിയാക്കി സാമാന്യം നല്ല കുട്ടികളുള്ള വനിതാകലാലയത്തിനു മുന്‍പിലെത്തി.

ഇന്നെന്തായാലും തണ്റ്റെ മനസിനിണങ്ങിയ ഒരു മുഖം തപ്പിയെടുക്കും എന്ന വിശ്വാസത്തില്‍ നില്‍ക്കുന്ന നായകനോടൊപ്പം..ഇന്ന് കിടപ്പ്‌ ലോക്കപ്പില്‍ തന്നെ എന്ന ചിന്തയില്‍ പാവം സുഹൃത്ത്‌ ജീപ്പിണ്റ്റെ ശബ്ദവും കാതോര്‍ത്ത്‌ നിന്നു.

ബ്രോയ്‌ലര്‍ ഫാമിലെത്തിയ പോലെ കണ്ണു മഞ്ഞളിച്ചു പോയതിനാല്‍ ഒരു മുഖം തപ്പിയെടുക്കാന്‍ കഴിയാത്തതിണ്റ്റെ വിഷമത്തില്‍ തിരിച്ചു പോരുംബോഴാണ്‌ അടുത്ത ബസ്സ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന കുട്ടിയെ കണ്ടത്‌. ഈ മുഖമാണ്‌ ഞാന്‍ അന്വേഷിച്ചുനടന്നത്‌ എന്ന് പറഞ്ഞ്‌ പെണ്‍കുട്ടിയുടെ അടുത്തേക്ക്‌ നായകന്‍ നീങ്ങിയപ്പോള്‍ സുഹൃത്ത്‌ മനസില്‍ പറഞ്ഞു
" കണ്ടകശ്ശനി കൊണ്ടേ പോകൂ.. "

പതിവു പെണ്ണു കാണല്‍ രീതിയില്‍ തന്നെ തുടങ്ങാം എന്ന് ചിന്തിച്ച്‌ ചോദിച്ചു..
"എന്താ പേര്‌...?" ഒന്നു മാറിനിന്ന് കടുത്ത ഒരു നോട്ടമായിരുന്നു ഉത്തരം.
"അല്ലെങ്കില്‍ വേണ്ട ഇപ്പോള്‍ എന്തു ചെയ്യുന്നു... ?" എന്ന് ചോദിച്ചപ്പോഴേക്കും ബസ്സ്‌ വന്നു
തറപ്പിച്ചൊന്ന് നോക്കി അവള്‍ ബസ്സില്‍ കയറി. അങ്ങനെ വിട്ടു കൊടുക്കാന്‍ പറ്റുമോ..? മനസിനിണങ്ങിയ ഒരു മുഖം കണ്ടെത്തിയിട്ട്‌ വിട്ടുകളയാപറ്റില്ല എന്നതീരുമാനത്തില്‍ ബസ്സിനു പുറകേ പോയി.

ബസ്സിറങ്ങി നടക്കുന്ന അവളോടൊപ്പം നടന്ന് ചോദിച്ചു..
"എന്തെങ്കിലും പ്രൊപ്പോസല്‍ വന്നിട്ടുണ്ടോ...?"
ഒന്നും പറയാതെ നടത്തത്തിനു വേഗം കൂട്ടിയ അവളോടൊപ്പം എത്താന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ രണ്ടു ബലിഷ്ടമായ കൈകള്‍ക്കുള്ളില്‍ അകപ്പെട്ടത്‌.
"എന്താടാ.. പെണ്‍കുട്ടികളേ..വഴിനടക്കാന്‍ സമ്മതിക്കില്ലേ... ?" എന്നു പറഞ്ഞ്‌ അടിക്കാനോങ്ങി
"അല്ല ചേട്ടാ...കല്യാണം ആലോചിച്ചതാ... " അയാളുടെ കൈ പിടിച്ചു കൊണ്ടാണ്‌ ഇത്‌ പറഞ്ഞത്‌
"നടുറോട്ടിലാണോടാ പെണ്ണന്വേഷണം... ?"
അപ്പോഴേക്കും സുഹൃത്ത്‌ എത്തി.അവന്‍ കയ്യിലുള്ള ജാതകകുറിപ്പുകള്‍ തെളിവിനായ്‌ നിരത്തി പൂവാലനല്ല എന്ന് സ്താപിച്ചെടുക്കാന്‍ ശ്രമിച്ചു.
"ഇനി മേലില്‍ ഈ പരിസരത്തുകണ്ടാല്‍....!" എന്നൊരു താക്കീതും നല്‍കി പറഞ്ഞയച്ചു.

ഇത്തരം നാട്ടുകാരുള്ള സ്തലത്തു നിന്ന് കല്ല്യാണം കഴിക്കില്ല എന്ന നായകണ്റ്റെ ഉറച്ചതീരുമാനം അറിഞ്ഞപ്പോള്‍ സുഹൃത്ത്‌ ദൈവത്തിനു നന്ദി പറഞ്ഞു...