Showing posts with label ഓര്‍മ്മകള്‍. Show all posts
Showing posts with label ഓര്‍മ്മകള്‍. Show all posts

Wednesday, August 17, 2022

ഒരു സംരഭകന്റെ യാത്ര - 4


മുത്തീനയിലെ വില്ലയിൽ നിന്നാണ് പ്രവാസിയുടെ പ്രയാസങ്ങൾ മനസിലാക്കിയത് .
വില്ലയിലെ ചെറിയ മുറിയിൽ ഞങ്ങൾ 5 പേർ.... ജബാറിക്ക, മോഹനേട്ടൻ , ഷമീർ പിന്നെ അനിയനും ഞാനും ....

രണ്ട് ഡബിൾ കട്ടിൽ കഴിഞ്ഞാൽ ഒരാൾക്ക് നിൽക്കാവുന്ന സ്ഥലം മാത്രം .... 
 അതിനുള്ളിൽ 5 പേർക്ക് സന്തോഷത്തോടെ ജീവിക്കാം എന്ന് മനസിലാക്കിയ ദിവസങ്ങൾ ...

രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുന്നവനെ ശല്യപ്പെടുത്താതെ കഴിയാൻ പഠിച്ച ദിനങ്ങൾ ...

തക്കാളിയും,സവാളയും , ഇഞ്ചിയും വെളുത്തുളയും പച്ചമുളകും എണ്ണയിൽ വഴറ്റി മല്ലിപൊടി , മുളകുപൊടി മഞ്ഞപ്പെട്ടി എന്നിവയിട്ട്  കുറച്ച് വെള്ളം ഒഴിച്ച് തിളപ്പിച്ചതിൽ ... മീൻ ഇട്ടാൽ മീൻ കറിയും, കോഴി ഇട്ടാൽ കോഴിക്കറിയും കടല ഇട്ടാൽ കടലക്കറിയും ആകുന്ന മാജിക് പഠിച്ച ദിവസങ്ങൾ ...

ദുബായിൽ എത്തിയത് ഒരു വെള്ളിയാഴ്ച ആയിരുന്നു ... ശനിയാഴ്ച രാവിലെ 3 കമ്പനികളിലേക്ക് C V അയച്ചു. 
പരസ്യത്തിൽ കണ്ടതിൽ അനുയോജ്യമെന്ന് തോനിയത് അത് മാത്രമായിരുന്നു.

വൈകുന്നേരമാകുമ്പോഴേക്കും 3 സ്ഥലത്തു നിന്നും ഇന്റർവ്യൂവിന് വിളിച്ചു.

ആദ്യം പോയത് നാസർ സ്കൊയറില ഒരു സോഫ്റ്റ്വെയർ കമ്പനിയിലേക്ക് ആയിരുന്നു ... 
ഇന്റർവ്യൂവിൽ സെലക്ടട് ആയി .... 
അടുത്തത് ബർദ്ദുബായായിൽ ബിസിനസ്സ് സെൻററിൽ ആയിരുന്നു ... 
അവിടെ Tally Support executive ആയിട്ടായിരുന്നു ...

ആദ്യത്തെ കമ്പനിയായിരുന്നു ശബളം അധികം പറഞ്ഞിരുന്നത് ...
എന്തുകൊണ്ടാ കുറഞ്ഞ ശബളത്തിൽ ബർദുബായിൽ ജോലി ചെയ്യാൻ തീരുമാനിച്ചു.
ജീവിതത്തിലെ പല തീരുമാനങ്ങളും ഇങ്ങനെ ഒക്കെയായിരുന്നു ... 
വന്നതേ അല്ലേ ഉള്ളൂ .... ഇതിലും നല്ല ശബളത്തിൻ ജോലി കിട്ടിയാലോ? 
പലരും പലത് പറഞ്ഞെങ്കിലും ....
അതൊന്നും ചെവി കൊണ്ടില്ല ....
അങ്ങനെ ജോബ് വിസയിൽ വന്നപോലെ വന്നതിന്റെ മൂന്നാം ദിവസം മുതൽ ജോലിയിൽ പ്രവേശിച്ചു.

കോഡിനേറ്ററും, ഡ്രൈവർമാരും മലയാളികളായിരുന്നിട്ടും ഹൈദ്രാബാദികൾ കയ്യടക്കി വെച്ചിരുന്ന Tally ഡിവിഷനിൽ നിന്ന്  എന്നെ പുകച്ച് പുറത്ത് ചാടിക്കാനുള്ള ശ്രമങ്ങൾ നടന്നു. 
പണ്ട് സ്കൂളിൽ കമ്പ്യൂട്ടർ പഠിപ്പക്കുമ്പോൾ അനുഭവിച്ച നിസ്സഹകരണവും , രണ്ടാം തരം പരിഗണനയും അതിജീവിച്ചതിന്റെ അനുഭവസമ്പത്ത് ഉപകാരപ്പെട്ട സമയമായിരുന്നു. 
വിസിറ്റ് വിസയുടെ കാലാവധി കഴിയാനായിട്ടും വിസ പുതുക്കാതെ മടക്കി അയക്കാനുള്ള ശ്രമത്തെ പരാജയപ്പെത്തിയത് മലയാളി ഡ്രൈവർമാരുടെ ഇടപെടൽ കൊണ്ടായിരുന്നു.

കഫ്തീരിയ ജോലിയിൽ നിന്ന് ഡൈവിങ് ലൈസൻസ് എടുത്ത് ഒരേ കാലയളവിൽ കമ്പനിയിൽ ജോലിയിൽ കയറിയ സുഹൃത്ത് നൗഷാദിനെ ഹൈദ്രാബാദികൾ വട്ടം കറക്കിയിരുനതിനാൽ എന്റെ സാരഥിയായി നാഷാദ് നിയോഗിക്കപ്പെട്ടു. 
ആദ്യമായി ഞങ്ങൾ രണ്ടു പേരും പോയത് അവീറിലെ ഒരു കമ്പനിയിലേക്കായിരുന്നു ....
റൂട്ട് മാപ്പ് നോക്കി സീനിയർ ആയ സനാഫ് വഴി പറഞ്ഞു കൊടുത്തു..
റൂട്ട് മാപ്പ് പ്രകാരം ഞങൾ കമ്പനിയുടെ അടുത്ത് എത്തി റോഡിനപ്പുറത്ത് കമ്പനി കാണാം .... 
അപ്പുറത്തേക്ക് കടക്കാൻ പാലം കയറി 2nd exit എടുക്കണം ...
നൗഷാദ് പാലം കയറി തെറ്റി 1st എകിറ്റ് എടുത്തു .. കിലോമീറ്ററുകളോളം സഞ്ചരിച് യുടേൺ എടുത്ത് തിരിച്ച് വീണ്ടും പാലത്തിലെത്തി .... 

എക്സിറ്റുകൾ തെറ്റി വഴിതെറ്റി ... 
സമയമൊരുപാട് പോയി .... 
അവസാനം നൗഷാദിന്റെ കയ്യിൽ നിന്ന് റൂട്ട് മാപ്പ് വാങ്ങി അതിനുസരിച് പറഞ്ഞ് കൊടുത്ത് കമ്പനിയിൽ എത്തി.  

പിന്നീട്ടുള്ള യാത്രകളിൽ റൂട്ട് മാപ്പ് അനുസരിച്ച് പറഞ്ഞു കൊടുക്കേണ്ട ചുമതല കൂടി വന്നു ....
അങ്ങനെ യു എ യിലെ മുക്കിലും മൂലയിലും യാത്ര ചെയ്തു ....

പിന്നീട് കമ്പനിയാൽ വന്ന നിഷാദ് , വലീദ് എന്നിവർക്കും വഴി കിട്ടിയാവാൻ കഴിഞ്ഞു.

ഓഫീസ് ബോയ് മുതൽ മാനേജരുടെ  ചുമതല വരെ 3 വർഷത്തിനിടയിൽ അവിടെ നിർവ്വഹിച്ചു...

അകറ്റി നിർത്തിയവർ ചേർത്ത് പിടിച്ചു ... 

ചിരിച് കൊണ്ട് കഴുത്തറക്കുന്നവരാണ് എന്ന് അറിഞ്ഞിട്ടു കൂടി ,
മനസ്സില്ലാമനസ്സോടെ അവരോട് ചേർന്ന് നടക്കേണ്ടി വന്നു ....

Sunday, August 7, 2022

ഒരു സംരഭകന്റെ യാത്ര -3


ശമ്പളമെന്താണ്, എന്താണ് ജോലി എന്നോ ചോദിക്കാതെ ലാലേട്ടനോടുള്ള വിശ്വാസത്തിൽ എടുത്ത തീരുമാനം ജീവിതത്തിന്റെ വഴിതിരിവാകും എന്ന് അറിയില്ലായിരുന്നു.

കോഴിക്കോട്ടെ താമസത്തിനും ചിലവിനും എന്റെ ശബളം തികയില്ലായിരുന്നു. രവി പാപ്പനും ഇളയമ്മയും അവരോടൊപ്പം താമസിക്കാൻ അനുവദിച്ചതിനാൽ മാത്രം തുടർന്ന ജോലി.  അവർ നൽകിയ സ്നേഹത്തിന്റെ, കരുതലിന്റെ ഒരംശം പോലും തിരിച്ചു നൽകാൻ ആയിട്ടില്ല.

പുതിയ സ്ഥലങ്ങൾ, പുതിയ സൗഹൃദങ്ങൾ , അറിവുകൾ ജോലിയായിരുന്നില്ല .... ഓരോ ദിവസവും പഠിക്കുകയായിരുന്നു.

കസ്റ്റമറുടെ പ്രശ്നങ്ങൾ പരിഹരിച്ചു കഴിയുമ്പോൾ കിട്ടുന്ന ആത്മ സംതൃപ്തി ... അവർ നൽകുന്ന ഭഹുമാനം ...
കോഴിക്കോടിന്റെ മുക്കിലും മൂലയയിലും യാത്ര ചെയ്ത അനുഭവങ്ങൾ , സൗഹൃദങ്ങൾ.... 

നാട്ടിൽ ടൂഷ്യൻ എടുത്തും , കമ്പ്യൂട്ടർ പഠിപ്പിച്ചും , ലൈബ്രേറിയനായും ലഭിച്ചതിനേക്കാൻ കുറഞ്ഞ ശബളത്തിലാണ് ജോലി ചെയ്തിരുന്നത് ...

പഠിക്കുന്ന സമയത്ത് പോലും അമ്മയുടെ കൈയ്യിൽ നിന്ന് പണം വാങ്ങേണി വന്നിട്ടില്ല ....
പക്ഷെ ഇപ്പോൾ അതും വേണ്ടി വന്നു ....
പക്ഷെ പണത്തിനേക്കാൾ ഞാൻ വിലകൽപിച്ചത് ഒരോദിവസവും ഞാൻ ആർജിക്കുന്ന അറിവുകൾക്കാണ്.... 

ഒഴിവുസമയങ്ങൾ Tally യെ കൂടുതൽ മനസിലാക്കാൻ ചിലവഴിച്ചു.

Tally customisation ചെയ്തിരുന്നത് ചെന്നെയിലെ ഒരു കമ്പനിയായിരുന്നു. ഇപ്ലിമെന്റ് ചെയ്യുമ്പോൾ ചെറിയ മാറ്റങ്ങൾ വേണമെങ്കിൽ തിരിച്ച് അയച്ച് കൊടുത്ത് ശരിയാക്കാൻ മറ്റൊരു ദിവസം കസ്റ്റമറുടെ അടുത്ത് പോകണമായിരുന്നു.

TDL (Tally defenition Language) ആണ് കസ്റ്റമൈസ് ചെയ്യാൻ ഉപയോഗിക്കുന്നത് ....
പ്രോഗ്രാമിങ്ങ് പഠിച്ചിട്ടുള്ളതിനാൽ പഴയ കോഡുകൾ മനസിലാക്കാനും ചെറിയ തിരുത്തലുകൾ വരുത്തി ഉപയോഗിക്കാനും തുടങ്ങി ...
പ്രധാനമായും ഇൻ വോയ്സ് കസ്റ്റമൈസേഷൻ ആയിരുന്നു ... 
സന്തോഷേട്ടൻ ആയിരുന്നു അത് ചെയ്തിരുന്നത് .... 

തിലകേട്ടൻ പ്രോൽസാഹിപ്പിച്ചു. 
ഒരു കസ്റ്റമൈസേഷന് 1000 രൂപ തരാം എന്നു പറഞ്ഞു.

അങ്ങനെ സ്വതന്ത്രമായി ചെയ്ത് തുടങ്ങി ....

മംഗലാപുരം മുതൽ തിരുവനന്തപുരം വരെ  യാത്ര ചെയ്ത് വർക്ക് ചെയ്ത് തുടങ്ങി ....

Tally സോഫ്റ്റ് വെയറിനെ കസ്റ്റമറുടെ ആവിശ്യങ്ങൾക്ക് അനുസരിച്ച് മാറ്റാൻ കഴിഞ്ഞു ... 
കസ്റ്റമറുടെ സൈറ്റിൽ ഇരുന്ന് തന്നെ വേണ്ട മാറ്റങ്ങൾ വരുത്താവുന്ന രീതിയിൽ ആത്മവിശ്വാസം വളർന്നു.

ഒരു പാട് നല്ല പ്രൊജക്ടുകളുടെ ഭാഗമായി പ്രവർത്തിക്കാനായി ... 

പുതിയ അറിവുകൾക്കായി മാറ്റി വെച്ചനാളുകൾ ....

അതിനിടയിൽ അനിയൻ ദുബായിലേക്ക് പോയി . തിലകേട്ടന്റെ ഡീലർഷിപ്പ് പോയി .... 
തൃശ്ശൂർ പുതിയ ഓഫീസ് തുടങ്ങി ...
കോഴിക്കോട് നിന്ന് താമസം വീട്ടിലേക്ക് മാറി ...

ഒരു ദിവസം അമ്മക്ക് സുഖമില്ലാതായി ...

മരണത്തിന്റെ വക്കിൽ നിന്ന് അമ്മയെ തിരികെ കൊണ്ടു വരാൻ ഒരു മാസം ആശുപത്രിയിൽ കഴിയേണ്ടി വന്നു ....

അറിവുകൾക്ക് പിന്നാലെ പോയ ഊരു തെണ്ടിയുടെ ഓട്ടകീശയിൽ ഒന്നുമില്ല എന്ന തിരിച്ചറിവ് നൽകിയ ദിനങൾ ...

1000 രൂപ തരാം എന്ന് പറഞ്ഞിട്ടും ഒരു രൂപ പോലും വാങ്ങിക്കാത്ത നൂറിൽപരം വർക്കുകൾ ....
കരയുന്ന കുട്ടിക്കേ പാലുള്ളൂ ... 
എന്ന് തിരിച്ചറിഞ്ഞ നാളുകൾ ...

വയസെത്രയായി ...?
കല്യാണം കഴിക്കണ്ടേ?...
പുതിയ വീട് വെക്കണ്ടേ ?...
ഇങ്ങനെ നടന്നാൽ ഇത് വല്ലതും നാക്കുമോ ?
അമ്മയുടെ ചോദ്യങ്ങൾക്ക് മറുപടി ഇല്ലായിരുന്നു ...

സ്വന്തമായി ഇവിടെ ബിസിനസ്റ്റ് തുടങ്ങിയാൽ ....
തിലകേട്ടന്റെ കസ്റ്റമേർസിൽ ഭൂരിഭാഗവും എന്നോടൊപ്പം പോരും ...
പാൽ നൽകിയ കൈക്ക് കടിച്ചവൻ എന്ന ദുഷ് പേര്‌ വേണ്ട ....
ജീവിതത്തിലെ വഴിത്തിരുവിലേക്ക് കൈപിടിച്ച് നടത്തിയർക്ക് ദോഷമുണ്ടാക്കുന്നത് ചെയ്യാനാവില്ല ...
ഗുരുത്വമില്ലെങ്കിൽ മറ്റെന്തുണ്ടായിട്ട് എന്ത്  കാര്യം....

അങനെ പ്രവാസിയാക്കാൻ തീരുമാനിച്ചു ...

Thursday, July 28, 2022

ഒരു സംരഭകന്റെ യാത്ര ... 2


കാർത്തികേയൻ മാസ്റ്റർ ട്യൂഷൻ സെന്റർ നിർത്താൻ തീരുമാനിച്ചപ്പോൾ ... 
ചില കുട്ടികളുടെ രക്ഷിതാക്കൾ എന്നെ സമീപിച്ചു.
മാഷിന് ട്യൂഷൻ സെന്റർ തുടങ്ങി കൂടെ എന്ന് ചോദിച്ചു.
അവിടെ നിന്നാണ് ആദ്യ സംരഭം തുടങ്ങാനുള്ള ആഗ്രഹം മുള പൊട്ടിയത്.

സ്ഥാനം കൊണ്ട് പാപ്പനും മേമയും ആണെങ്കിലും .... വിളിച്ച് ശീലിച്ചത് രാജേട്ടൻ ഉഷേച്ചി എന്നാണ്....

ഇല്ലായ്മയിൽ ചേർത്ത് പിടിച്ചവരിൽ മുൻപന്തിയിൽ നിൽകുന്നവർ...

ചോദിക്കാൻ അവസരം തരാതെ ... കണ്ടറിഞ്ഞ് സഹായിച്ചവർ ...

ആഗ്രഹം അറിഞ്ഞപ്പോൾ നീ വേറെ സ്ഥലം നോകണ്ട നമുക്ക് നമ്മുടെ ബിൽഡിങ്ങിന്റെ മുകളിൽ തുടങ്ങാം .... 

അടുത്ത ദിവസങ്ങളിൽ തന്നെ ബിൽഡിങിന്റെ മുകളിലെ നിലയിൽ ക്ലാസ് റൂമിന്റെ പണി തുടങ്ങി .... 
ഡെസ്ക് , ബഞ്ച് എന്നിവക്ക് ഓർഡർ കൊടുത്തു ...
കണക്ക് ഒഴിച്ച് ബാക്കി വിഷയങൾ പഠിപ്പിക്കാൻ അധ്യാപകരെ കണ്ടെത്തി.... സംസാരിച്ച് ധാരണയായി ....

കാര്യങ്ങൾ തകൃതിയായി നടക്കുന്നതിനിടയിൽ ഒരു  ദിവസം ലാലേട്ടൻ വിളിച്ചു. തിലകേട്ടന്റെ ഓഫീസിലേക്ക് ഒരാളെ നോക്കുനുണ്ട് ,
തിലകേട്ടൻ അടുത്ത ദിവസം ഗുരുവായൂരിൽ വരുന്നുണ്ട് ഒന്ന് വന്ന് കാണണം എന്നു പറഞ്ഞു. 
Tally Sofware മായി ബന്ധപ്പെട്ടാണ് തിലകേട്ടൻ ജോലി ചെയ്യുന്നത് എന്ന് അറിയാമായിരുന്നു .. കുറിച്ച് നാൾ മുൻപ് കണ്ടപ്പോൾ Tally പഠിക്കാനും പറഞ്ഞിരുന്നു.

ഉഷേച്ചിയോട് പറഞ്ഞപ്പോൾ ..
നല്ല കാര്യമാണെങ്കി OK പറഞ്ഞോ .. ട്യൂഷൻ സെന്ററിനു വേണ്ടി ചിലവാക്കിയ പൈസ ഓർത്ത് വിഷമിക്കണ്ട ... എന്തായാലും പോയി കണ്ട് നോക്കൂ ...

അടുത്ത ദിവസം മേൽത്തൂർ ഓഡിറ്റോറിയത്തിനുമുന്നിൽ വച്ച് ലാലേട്ടനേയും തിലകേട്ടനേയും കണ്ടു. 
മുണ്ടും ഷർട്ടും പറ്റില്ല പാന്റും ഷർട്ടും വേണം , കോഴിക്കോട് താമസിക്കാൻ ഒരിടം ശരിയാക്കണം എന്നുമാണ് പ്രധാന ചർച്ച വിഷയമായത്.
 2000 രൂപ തന്നിട്ട് നല്ല പേന്റും ഷർട്ടും വാങ്ങി എക്സിക്യൂട്ടീവ് ലുക്കിൽ അടുത്ത ദിവസം കോഴിക്കാട് ഓഫീസിൽ വരാൻ പറഞ്ഞു.

അച്ഛൻ ഉപയോഗിച്ചിരുന്ന മുണ്ടുകളും ഷർട്ടുകളും , മാമൻ ഗൾഫിലേക്ക് തിരിച്ചു പോകുമ്പോൾ തന്നിട്ടു പോകുന്ന ഷർട്ടുകളും മുണ്ടു കളുമായിരുന്നു എന്റെ പ്രധാന വേഷം ....
ഓണത്തിന് അമ്മ എടുത്തു തരുന്ന ഷർട്ട് മുണ്ട്, ബന്ധുക്കളുടെ കല്യാണത്തിന് കിട്ടുന്ന ഷർട്ട് മുണ്ട് .... മാത്രമാണ് പുതിയതായി ഉപയോഗിചിരുന്ന വേഷങ്ങൾ ...

 ഇതറിയാവുന്നതു കൊണ്ടാകാം ഡ്രസ്റ്റ് വാങ്ങാൻ പണം തന്നത്...

രവി പാപ്പനും ഇളയമ്മയും കോഴിക്കോട് ആണ് താമസം ... അമ്മ അവരെ വിളിച് സംസാരിച്ച് താമസം ശരിയാക്കി ...

അടുത്ത ദിവസം രവി പാപ്പ നോടൊപ്പം കോഴിക്കോട്ടേക്ക് യാത്രയായി ....

അങ്ങനെ ആദ്യ സംരംഭം പാതിവഴിയിൽ ഉപേക്ഷിച്ച് പുതിയ മേച്ചിൽപുറം തേടിയുള്ള യാത്ര ....

Friday, February 7, 2020

എന്റെ യാത്രാനുഭവങ്ങൾ 2

കുളപ്പുള്ളിയിലേക്ക് ഒരു ബസ്സ് യാത്ര ...

അച്ഛൻ ജോലി ചെയ്തിരുന്നത്   കുളപ്പുള്ളിയിൽ ശ്രീനാരായണ എഞ്ചിനീയറിങ് ഇൻഡസ്ട്രീസ് എന്ന കമ്പനിയിലാണ്. കമ്പനി ക്വാർട്ടേസിലാണ് താമസിച്ചിരുന്നത്.
സ്കൂൾ അവധിയാകുമ്പോൾ ഞങ്ങൾ അവിടേക്ക് പോകും , രണ്ടര മണിക്കൂർ നീളുന്ന ബസ് യാത്ര...

ബസ്റ്റിൽ മുൻപിലെ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യാനായിരുന്നു ഇഷ്ടം. ഡ്രൈവരുടെ ഓരോ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് , മുന്നിൽ തെളിയുന്ന കാഴ്ചകൾ ആസ്വദിച്ചുള്ള യാത്ര. ഗുരുവായൂർ വരെയേ അതിനുള്ള അനുവാദം ഉണ്ടാകൂ...

അവിടെ നിന്ന് പാലക്കാട് ബസ്സിൽ യാത്ര തുടരുമ്പോൾ ഡൈവരുടെ പുറകിലുള്ള സീറ്റിലേക്ക് മാറും.
മയിൽ വാഹനം ട്രാവൽസിന്റെ വണ്ടികൾ മാത്രമായിരുന്നു അന്ന് ആ റൂട്ടിൽ ഉണ്ടായിരുന്നത്. കുന്ദംകുളം സ്റ്റാറ്റിലെത്തിയിൽ ഇഞ്ചിമുട്ടായി വാങ്ങിക്കും പിന്നെ അതും നുണഞ്ഞു കൊണ്ടായിരിക്കും യാത്ര... പെരുമ്പിലാവിൽ നിന്ന് പട്ടാമ്പി റോഡിലൂടെ യാത്ര തുടരുമ്പോൾ കാഴ്ചയിൽ മാറ്റങ്ങൾ വന്നു തുടങ്ങും. ചെറിയ പാടങ്ങളെയും വഴിയരികിലെ പടുകൂറ്റൻ മരങ്ങളെയും പിന്നിലാക്കി യാത്ര തുടരും.. ചാലിശ്ശേരിയിലെ ക്ഷേത്രവും വലിയ മൈതാനവും കടന്ന് കൂറ്റനാട് കഴിഞ്ഞാൽ വലിയ കയറ്റങ്ങളും ഇറക്കങ്ങളും തുടങ്ങുകയായി.
 കൂട്ടുപാതയെത്തിയാൽ ഭാരതപുഴയെത്തുന്നതും നോക്കിയുള്ള ഇരുപ്പാണ്.. ഭാരതപുഴയുടെ മുകളിലൂടെ യാത്ര ചെയ്യുമ്പോൾ അവിടെ ഇവിടെയായി ചെറിയ കുളങ്ങൾ പോലെ നീർച്ചാലുകൾ കാണാം, പിന്നെ മരുഭൂമി പോലെ പരന്നു കിടക്കുന്ന മണൻ പരപ്പുകൾ കാഴ്ചയിലെ വ്യത്യസ്തമായ അനുഭവമാണ്.

 പട്ടാമ്പി മുതൽ ഭാഷയിലെ, വസ്ത്രധാരണത്തിലെ വൈവിധ്യങ്ങൾ കൗതുകത്തോടെ നോക്കിയിരിക്കും.
മേലെ പട്ടാമ്പിയും ഓങ്ങല്ലൂർ ക്ഷേത്രവും കഴിഞ്ഞാൽ പാടങ്ങളും കരിമ്പപനകളും കാഴ്ചയിലേക്കെത്തും..
വാടാനാംകുറിശ്ശി റെയിൽവേ ക്രോസെത്തിയാൽ പിന്നെ ബസ്സിൽ നിന്നിറങ്ങാനുള്ള തയാറെടുപ്പുകൾ തുടങ്ങുകയായി.
 കമ്പനിയുടെ മുന്നിൽ ബസ്റ്റിറങ്ങിയാൽ മെയിൻ ഗെയിറ്റിൽ തന്നെയാണ് അച്ഛന്റെ ഓഫീസ്..

ഓഫീസിൽ ബാഗുവെച്ച് നേരെ ക്യാൻറീനിലേക്ക് അന്നത്തെ സ്പെഷൽ മുന്നിലെത്തും...

ഭക്ഷണശേഷം ക്വാർട്ടേസിലേക്ക്..
 ഒരു ചെറിയ  മലയിലേക്കുള്ള കയറ്റത്തിലാണ് ക്വാർട്ടേസ്, താഴെ  മുതൽ ക്വാർട്ടേ സുകൾ തുടങ്ങുകയായി. അച്ഛൻ താമസിച്ചിരുന്നത് ഏറ്റവും മുകളിലെ ക്വാർട്ടേസിലാണ്..
മല കയറി റൂമിലെത്താൻ അനിയനുമായി മത്സരമാണ് ആദ്യമെത്തുന്ന ആൾക്ക് അച്ഛന്റെ ചാരുകസേരയിൽ വിശ്രമിക്കാം ...

പൂമുഖത്ത് ചാരുകസേരയിൻ കയറി കിടന്നാൽ അറിയാതെ ഉറങ്ങി പോകും...

Tuesday, February 4, 2020

എന്റെ യാത്രാനുഭവങ്ങൾ - 1

ഗുരുവായൂർ യാത്ര
--------------------------------
യാത്രാനുഭവങ്ങൾ എഴുതി തുടങ്ങുമ്പോൾ ഓർമ്മയിലേക്ക് എത്തുന്ന ബാല്യകാലത്തെ യാത്രകൾ പറയാതിരിക്കുന്നതെങ്ങനെ?

ഓർമ്മ വെച്ച നാൾ മുതൽ എല്ലാമാസവും ഗുരുവായൂരിലേക്കുള്ള യാത്രയുടെ ചിത്രങ്ങൾ മനസിൽ മായാതെ കിടപ്പുണ്ട്.

കുഞ്ഞമ്മാമയുടെ പെൻഷൻ വരുന്നതും നോക്കിയിരിക്കുന്നതു മുതൽ ഒരുക്കങ്ങൾ തുടങ്ങുകയായി. യാത്രാ തിയതി തീരുമാനിച്ചാൽ അത് കഴിയുന്നതുവരെ ഉറക്കമില്ലാത്ത രാത്രികളാണ്. ഉറങ്ങി പോയാൽ എന്നെ കൂട്ടാതെ പോയാലോ എന്ന ആശങ്കയാണ് കാരണം.

നേരത്തേ കുളിച്ച് വിശ്വാപ്പന്റെ വെളുത്ത അമ്പാസിഡർ കാർ വരുന്നത് കാത്തിരിക്കുന്നതും, കാറിൽ കയറിയാൽ  കത്തിച്ചു വെച്ച സൈക്കിൾ അഗർബത്തിയുടെ സുഗന്ദവും, ഇരുൾ വീണ നാട്ടുവഴിയിലുടെ കാർ നീങ്ങുമ്പോൾ ഹെഡ് ലൈറ്റിൽ തെളിയുന്ന ചിത്രങ്ങളും മായാതെ മനസ്സിൽ കിടപ്പുണ്ട്.

ചേറ്റുവയിൽ ചങ്ങാടത്തിൽ കാർ കയറ്റുന്നതും, ചങ്ങാടത്തിൽ പുഴ കടക്കുമ്പോൾ തെളിയുന്ന പുലർക്കാല സൗന്ദര്യവും, ചെറിയ വെളിച്ചമായി നീങ്ങുന്ന കെട്ടുവള്ളങ്ങളും, തോണികളും മനസിന്റെ ക്യാൻവാസിൽ വരച്ചു വെച്ച ചിത്രങ്ങൾ ഇന്നും തെളിമയോടെ നിലനിൽക്കുന്നു.

കിക്കേ നടയിലുള്ള ഇന്ത്യൻ കോഫി ഹൗസിനു മുന്നിൽ കാർ നിർത്തിയിൽ ഭഗവൽ ദർശനത്തേക്കാൾ മനസിലുണ്ടാകുന്നത് അവിടുത്തെ ഉഴുന്നുവടയും കാപ്പിയും കുടിക്കണം എന്നതാണ്. 
ഭഗവൽ ദർശന ശേഷം വന്ന് മൊരിഞ്ഞ ഉഴുന്നുവട ചട്ടിണിയിൽ മുക്കി വായിൽ വച്ചു ചവക്കുന്ന ചിന്ത പോലും വായിൽ വെള്ളമൂറിക്കുന്നു.
പുതിയ കളിപ്പാട്ടമോ, ചിത്രകഥയോ നെഞ്ചോട് ചേർത്ത് കാറിൽ കയറി മടങ്ങുമ്പോൾ മനസമാധനത്തോടെ ഉറക്കത്തിന് പിടികൊടുക്കും. വീട്ടിലെത്തി തട്ടി വിളിക്കുമ്പോൾ തിരികെ വരുമ്പോൾ നഷ്ടപ്പെടുത്തിയ കാഴ്ചകളോർത്ത് വിങ്ങുന്ന മനസുമായി കാറിൽ നിന്ന് ഇറങ്ങി നടക്കുന്നതു വരെയുള്ള ചിത്രങ്ങൾ മറവിക്ക് പിടികൊടുക്കാതെ നിലനിൽക്കുന്നു.

പിന്നെ അടുത്ത യാത്രക്കുള്ള കാത്തിരിപ്പാണ്...

Friday, October 21, 2016

ദേശാടനകിളിയുടെ കൂട്...!!!

“ഏട്ടാ.. നമുക്ക് റൂം മാറണ്ടാ... ചെറുതാണെങ്കിലും എന്തോ ഒരു സമാധാം ഉണ്ട് ഇവിടെ..”
“ഇപ്പൊകൊടുക്കണ പൈസയുണ്ടേൽ ഇതിലും നല്ലത് കിട്ടും അതാ.. ”
“അതു കൊഴപ്പില്ലേട്ടാ...ഇവിടെ തന്നെ മതി”
“കുട്ട്യേ നമ്മൾ ദേശാടനക്കിളികളാ... സഞ്ചരിക്കുന്നതിനിടയിൽ നമ്മൾ തങ്ങുന്ന ഒരു സ്ഥലവും നമ്മുടേതല്ല... അതു മറക്കല്ലേ ട്ടാ..”
പതുക്കേ പതുക്കേ എന്റെ ഉള്ളിലും  അടുപ്പം വന്നു തുടങ്ങി.
അവൾ പ്രസവത്തിനു നാട്ടിൽ നിന്നപ്പോ പലരും റൂം വാടകക്ക് ചോദിച്ചെങ്കിലും മനസ്സുവന്നില്ല കൊടുക്കാൻ.
മകനേയും അവളേയും ഞങ്ങളുടെ സ്വർഗ്ഗത്തിലേക്ക്ം കൊണ്ടുവരാൻ തിടുക്കമായിരുന്നു.
ഞങ്ങൾക്ക് ഇവിടം സ്വർഗ്ഗമാണെങ്കിലും മകന്‌ അങ്ങിനെ ആയിരുന്നില്ല എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.
ഞങ്ങൾ കളിച്ചു ചിരിച്ചിരിക്കുന്നതിനിടയിൽ നാട്ടിൽ നിന്ന് അച്ഛമ്മയോ,അമ്മാമ്മയോ അച്ഛാച്ചനോ, വിളിച്ചാൽ അവന്റെ മുഖത്ത് നിറയുന്ന വിഷമം ഞങ്ങൾ വായിച്ചെടുത്തു. പറയാനറിയാത്ത പ്രായത്തിൽ അവനെ ഒരു ചെറിയ മുറിയിൽ തളച്ചിടുന്നത് ശരിയല്ല എന്ന് ഞങ്ങൾക്ക് തോനി.
ജോലിക്ക് പോകുന്നതിനു മുമ്പും, വന്നതിനുശേഷവും അവനുമായി പുറത്തിറങ്ങിനടക്കാൻ ശ്രമിച്ചു.
അപ്പോൾ അവൻ അനുഭവിക്കുന്ന സ്വാതന്ത്രം മനസ്സിൽ നീറ്റലായി നിറഞ്ഞു.

“കുട്ട്യേ നമുക്ക് ഉണ്ണിയെ ദേശാടനക്കിളിയാക്കണ്ട..അവൻ നാട്ടിൽ പാറിക്കളിച്ച് വളരട്ടെ..മുത്തശ്ശിക്കഥകൾ കേട്ട് വളരട്ടെ..“
മനസ്സിൽ നിറയുന്ന വിഷമങ്ങളൊതുക്കി അവൾ പറഞ്ഞു
”നമ്മുടെ ഉണ്ണിക്ക് വേണ്ടിയല്ലേ.. സഹിക്കാം“

അവർ വീണ്ടും ദേശാടനക്കിളികളായി..മകനു വേണ്ടി..മാതാപിതാക്കൾക്ക് വേണ്ടി..




Sunday, July 3, 2016

കോപ്പിയടി...


ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന കാലം...
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിനാലിലെ മിഡ് ടേം പരീക്ഷാകാലം...

പാഠപുസ്തകത്തിന്റെ പുതുമണം പോലും മാറാതെ കൊണ്ടു നടക്കുന്ന സുഹൃത്ത് അത്യവിശ്യം പാഠപുസ്തകം തുറക്കുന്ന എന്നോടും ,
 മറിച്ച് മറിച്ച് പുതുമണവും, മിനുമിനുപ്പും പോയ പുസ്തക്ങ്ങളുള്ള സ്കൂളിലെ പഠിപ്പിസ്റ്റുകളായ സുഹൃത്തുക്കളോടും ചില ഉപദേശങ്ങൾ...
വെറുതേ സമയം കളയാതെ ഈ ചോദ്യത്തിന്‌ ഉത്തരം അറിയോ എങ്കിൽ പറഞ്ഞുതാ എന്ന് പറഞ്ഞ് ഒരു പേപ്പർ നീട്ടി.
ഞങ്ങൾ ഇരുന്ന് എല്ലാത്തിനും ഉത്തരം കണ്ടെത്തി.
അത്ഭുതമെന്നു പറയട്ടേ അവൻ എഴുതി കൊണ്ടു വന്ന എല്ലാ ചോദ്യങ്ങളും ചോദിച്ചു.

സ്കൂളിന്റെ അടുത്ത വീടായതിനാൽ സുഹൃത്തുക്കൾ ഉച്ചക്ക് ഭക്ഷണം കഴിക്കാനും, പഠിക്കാനും എന്റെ വീട്ടിൽ ഒത്തുകൂടും...
അടുത്ത പരീക്ഷയുടെ ചോദ്യങ്ങൾ അവൻ കൊണ്ടു വന്നപ്പോൾ ഞങ്ങൾ ഞെട്ടി..
അത് ചോദ്യപേപ്പർ തന്നെയായിരുന്നു...
“ഡാ ഇതെവ്ട്ന്നാ കിട്ട്യേ..” പേടിയോടും അത്ഭുതത്തോടും ചോദിച്ചു
“അതൊക്കെ പിന്നെ പറയാ.. നിങ്ങൾ ഉത്തരം പറയ്..”
ഞങ്ങൾ തകൃതിയായി ഉത്തരങ്ങൾ കണ്ടുപിടിക്കുന്നതിനിടയിൽ മറ്റൊരു സുഹൃത്ത് വന്നു..
പിന്നെ കൂട്ടുകാർ കൂടി..
അവസാനം വന്നവർക്ക് ചോദ്യങ്ങളൊ ഉത്തരങ്ങളോ മനസ്സിലാക്കാൻ ആയില്ല.
അവരിലാരോ ഹെഡ്മാസ്റ്ററോട് പരാതി പറഞ്ഞു.
ഇതൊന്നും അറിയാതെ പരീക്ഷാ ഹാളിലെത്തിയ ഞങ്ങളെ ഹെഡ്മാസ്റ്റർ വിളിപ്പിച്ചു...
എന്റെ വീട്ടിലായതിനാൽ ആദ്യം വിളിപ്പിച്ചത് എന്നെ ആയിരുന്നു...
എല്ലാ കാര്യങ്ങളും തുറന്നു പറയാനുള്ള പ്രതിസന്ധികൾ ഉള്ളതിനാൽ...
ഞങ്ങൾ അങ്ങിനെ ചെയ്യുമോ?
ഞങ്ങൾക്ക് മിഡ് ടേം പരീക്ഷയിൽ ഇങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ?
എന്നൊക്കെ ചോദിച്ചിട്ടും ഹെഡ് മാഷ് വിശ്വസിക്കുന്നില്ല പിന്നെ ഒന്നും നോക്കിയില്ല
ഞങ്ങൾ കുറ്റം ഏറ്റെടുത്തു...
എവിടെ നിന്നു കിട്ടി, എങ്ങിനെ കിട്ടി എന്നറിയാനുള്ള ചോദ്യം ചെയ്യലുകൾ...
അവസാനം..
എല്ലാ വർഷവും കിട്ടിയിരുന്ന പ്രിന്റിങ്ങ് ജോലിയിൽ നിന്ന് സുഹൃത്തിന്റെ പ്രസ്സിനെ ഒഴിവാക്കി...
പഠിച്ച് എഴുതി വാങ്ങിയ മാർക്കെല്ലാം കോപ്പിയടിച്ചു വാങ്ങിയയതാണെന്ന് അവർ വിധിയെഴുതി...

പ്രിയ സുഹൃത്തുക്കൾ അനിൽ,ദിനൻ,വികാസ്,ഡെൻസൻ,നന്ദൻ പിന്നെ അനൂപ്,പ്രശാന്ത് എന്നിവർക്കായ് സമർപ്പിക്കുന്നു.


Saturday, May 16, 2015

പിറന്നാൾ സമ്മാനം..

വീട്ടിലേക്ക് കയറുമ്പോഴാണ്‌ നാളെ അവളുടെ പിറന്നാളാണെന്ന് ഓർമ്മ് വന്നത്. വിവാഹം കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ പിറന്നാൾ.

“എന്താ വൈകിയേ..” എന്ന ചോദ്യവുമായാണ്‌ വാതിൽ തുറന്നത്.
“ഇന്നു നല്ല വർക്കുണ്ടായിരുന്നു കുട്ട്യേ....”

ചായ കുടിക്കുന്നതിനിടയിൽ  പറഞ്ഞു
“ഒന്നും വാങ്ങിയില്ല പിറന്നാളായിട്ട്..മറന്നു”
നിർവികാരയായി അവൾ പറഞ്ഞു
“അതു സാരല്ല്യ... ”

അത്താഴം കഴിക്കുമ്പോൾ പതിവിൽ വിപരീതമായ് അവൾ മൌനമായിരുന്നു.
“ഇന്നു പറയാൻ വിശേഷങ്ങളൊന്നും ഇല്ലേ..”
“ഞൻ പറഞ്ഞിട്ടെന്തിനാ ഓർക്കാൻ സമയമില്ലല്ലോ..?” കുത്തു വാക്കുകൾ വന്നു തുടങ്ങി
“ഇതു വരെ പുതിയ ഡ്രസ്സ് ഇല്ലതെ ഒരു പിറന്നളും ഉണ്ടായിട്ടില്ല.. ഇനി അതു പ്രതീക്ഷിക്കണ്ടല്ലോ” നിരാശകലർന്ന സ്വരത്തിൽ അവൾ പറഞ്ഞു
“പിന്നേ..വീട്ടുകാര്‌ കൊഞ്ജിച്ച് വഷളാക്കിയതിന്റെ കുഴപ്പാ ഇത്..” ദേഷ്യത്തിൽ പറഞ്ഞു

അവളുടെ ചെറിയ തേങ്ങലുകൾ കേട്ടില്ല എന്നു നടിച്ചു കിടന്നു.. അല്ലെങ്കിൽ ഇത് വലിയ വഴക്കിലേ കലാശിക്കൂ ..


ഉറക്കത്തിലേക്ക് വഴുതിവീണ യാമത്തിൽ അമ്മ മുന്നിൽ വന്നു
“എന്താ മോനേ.. ഞാൻ പറഞ്ഞതൊക്കേ മറന്നോ...”
ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റപ്പോൾ..
അവളൂടെ തേങ്ങൽ മാത്രം ചെവിയിൽ മുഴങ്ങി..

“കുട്ട്യേ.. ഉറങ്ങീല്ല്യേ..” വീണ്ടും തേങ്ങൽ മാത്രം
അവളെ കെട്ടിപ്പിടിച്ച് നെറുകയിൽ ചുമ്പിച്ചു..
“എന്നാലും ഏട്ടൻ ഒന്നും മിണ്ടാതെ കിടന്നുറങ്ങീലേ..”
“ഇല്ല്യ കുട്ട്യേ.. ഉറങ്ങ്യേനേ.. പക്ഷേ അമ്മ അപ്പോഴേക്കും എഴുന്നേല്പിച്ചു..”
അവൾ അതിശയത്തൊടെ ചോദിച്ചു “അമ്മ്യാ..”
“ഉം.. അമ്മ എന്നെ പഴയ ഒരു സംബവം ഓർമ്മിപ്പിച്ചു..”
“എന്തു സംബവം” അവൾക്ക് ആകാംക്ഷയായി


കുട്ടിക്കലത്ത് ശനിയാഴ്ച വൈകീട്ട് അച്ഛൻ വരുമ്പോൾ വീട്ടിൽ സന്തോഷമാണ്‌.. ഞങ്ങൾക്ക് മിഠായിയും..കഥാപുസ്തകങ്ങളും..പിന്നെ സ്നേഹത്തിന്റെ പാലാഴിയും.. അമ്മയും സന്തോഷത്തിലായിരിക്കും.
ഒരാഴ്ചത്തെ കഥകൾ ഞങ്ങൾക്കു പറയാനുണ്ടാകും.. പിന്നെ കഥ പറഞ്ഞു ഞങ്ങളെ ഉറക്കും.

ഞായറാഴ്ച രാവിലെ അച്ഛന്റേയും അമ്മയ്യുടെയും ഉച്ചത്തിലുള്ള സംസാരം കേട്ടിട്ടായിരിക്കും എഴുന്നേല്കുക... വഴക്കു കൂടുന്ന അച്ഛനേയും അമ്മയേയും കാണുമ്പോൾ ഞങ്ങൾക്ക് വിഷമമാകും..
തിങ്കളാഴ്ച അതിരാവിലേ പോകുമ്പോൾ സ്നേഹത്തോടെ അച്ഛനെ യാത്രയാക്കുന്ന അമ്മയെ കാണുമ്പോൾ ഞനെന്നും അതിശയിക്കറുണ്ട്..ഒരു ദിവസം ഞാനമ്മയോട് ചോദിച്ചു..
“എന്താ അമ്മേ ഞായറാച്ച രാവിലെ മാത്രം നിങ്ങൾ വഴക്കു കൂടുന്നത്..”
“ചട്ടീം കലോം ആകുമ്പ തട്ടീം മുട്ടീം എന്നിരിക്കും.. അതിനു മക്കൾ വിഷമിക്കേണ്ടാ ട്ടാ”
ഒന്നും മനസ്സിലാവാതെ അമ്മയെ നോക്കിനില്കുന്ന എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
“മോനേ....  ഒരു രാത്രിക്കപ്പുറം പോകുന്ന ഒരു വഴക്കും ഞങ്ങൾ തമ്മിലുണ്ടായിട്ടില്ല..“
”അതെന്താ..“ എനിക്ക് അത്ഭുതമായി..
”അത് നീ വലുതായി കല്ല്യാണമൊക്കെ കഴിക്കുമ്പോൾ മനസ്സിലാകും..“
ഇത്രയും പറഞ്ഞതും ഞാൻ ഞെട്ടി എഴുന്നേറ്റു


”നമ്മൾ തമ്മിൽ വഴക്കൊന്നും ഇല്ലല്ലോ..ഏട്ടാ“
”ശര്യാ..കുട്ട്യേ..എന്നാലും നമുക്കും ഒരു രാതിക്കപ്പുറം ഒന്നും കൊണ്ടു പോകെണ്ടാ..“


 അവരുടെ നിശ്വാസങ്ങൾ ഒന്നു ചേർന്ന് മൂന്നാം യാമത്തിന്‌ വഴിമാറി..









Thursday, September 25, 2014

കല്ല്യാണത്തിന്‌ എത്തിനോക്കിയ രംഗബോധമില്ലാത്ത കോമാളി



“പൂമുഖ വാതില്ക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ..” എന്ന പാട്ടും പാടി നവ്യാനായരൊന്നും ഇതുവരെ സ്വപ്നത്തിൽ വരാത്തതുകൊണ്ടാണോ എന്നറിയില്ല എന്റെ ഭാര്യാ സങ്കല്പം കുറച്ചു വ്യത്യസ്തമായിരുന്നു.
എന്റെ സങ്കല്പത്തിനനുസരിച്ചുള്ളവൾ തന്നെയെന്ന് ആരോ പറയുന്നതു പോലെ...വിശ്വാസം അതല്ലേ എല്ലാം..
അങ്ങിനെ കല്ല്യാണനിശ്ചയതിയതി തീരുമാനിച്ചു..
.അപ്പോൾ ഗുളികൻ നമ്പർ വൺ ചാടി വീണു..
ഓഫീസിൽ കുറച്ചു പ്രശനങ്ങൾ വേഗം വരണം...അങ്ങിനെ വിവാഹ നിശ്ചയത്തിൻ നില്ക്കാതെ തിരികെ യാത്രയായി..
ഒരു നല്ല സുഹൃത്തായിയി എന്റെ ജീവിതത്തിലെ നിർണ്ണായകഘട്ടത്തിൽ മാർഗ്ഗം നിർദ്ദേശം തന്ന്..വിഷമിക്കുമ്പോൾ സ്വാന്തനമായി എന്റെ ഭാര്യാ സങ്കല്പത്തിനു നിറമേകിയപ്പോൾ വിശ്വാസം വെറുതെയായില്ല എന്ന് തിരിച്ചറിഞ്ഞു.
അങ്ങിനെ ഒരു അവസരം തന്ന ഗുളികൻ നമ്പർ വണ്ണിനെ മനസ്സുകൊണ്ട് നന്ദി പറഞ്ഞു..

സത്യത്തിൽ പെണ്ണുകണ്ടപ്പോൾ ഇഷ്ടായി എന്നു പറയുമ്പോൾ തോനിയ ഇഷ്ടത്തിനു കാരണം ... വീട്ടുകാർ അവരുടെ പെരുമാറ്റം പിന്നെ ആ കണ്ണുകളിൽ ഞാൻ വായിച്ചെടുത്ത നിഷ്കളങ്കത എന്നിവയായിരിരുന്നു..എന്നാൽ കല്യ്യാണത്തിനോടടുക്കുന്ന ദിവസങ്ങളിലെ ഇഷ്ടത്തിനു കാരണം അതിനപ്പുറത്ത് പരസ്പരം മനസ്സിലാക്കുന്ന രണ്ടുമനസ്സുകളുടെ ഇഷ്ടമാണ്‌... എന്തായാലും ഗൂഗിളിനും ഗുളികനും നന്ദി..

കല്ല്യാണത്തിന്‌ അഞ്ചുദിവസം മുൻപാണ്‌ നാട്ടിലെത്തുന്നത് . എല്ലാ ഒരുക്കങ്ങളും കഴിഞ്ഞിരുന്നു... വീട്ടിൽ പന്തലിടുന്ന തിരക്കാണ്‌..
എല്ലാം കഴിഞ്ഞു കിടന്നിട്ടേ ഉള്ളൂ...
അപ്പോഴാണ്‌ കോളിങ്ങ് ബെല്ലടിച്ചത്..
വാതിൽ തുറന്നപ്പോൾ മാമൻ കരഞ്ഞു കൊണ്ട്
“ഭാരതി.. ഭാരതി.. ” എന്നു മാത്രം പറഞ്ഞു
ഞാൻ വേഗം ഓടി വടക്കേ വീടുതന്നെയാണ്‌ അമ്മായിയുടെ..മാറിൽ അടക്കി പിടിച്ച ഭഗവാന്റെ ഫോട്ടോയുമായി നിശ്ചലയായി കിടക്കുന്ന അമ്മായി.. ഡോക്ടർ വന്നു മരണം ഉറപ്പിച്ചു...

കല്ല്യാണം മാറ്റിവക്കേണ്ടിവരും എന്നു പറഞ്ഞ പഴയകാലത്തിനു മുകളിൽ പുതിയകാലത്തിന്റെ  പ്രായോഗിക നിർദ്ദേശം അംഗീകരിക്കപ്പെട്ടു...
ഗുരുവായൂരിലെ താലികെട്ട് ഒഴിച്ച് മറ്റു ചടങ്ങുകൾ നടത്തുക... പുലവാലായ്മകൾ കഴിഞ്ഞ് താലികെട്ടാം.വീട്ടിൽ നിന്ന് ഏതെങ്കിലും ഓഡിറ്റോറിയത്തിലേക്ക് മാറ്റാം...

നിശ്ചയിച്ചുറപ്പിച്ച തിയതിയിൽ കല്ല്യാണം നമ്പർ വൺ നടന്നു..
വീട്ടിലെ പന്തലിൽ അടിയന്തരവും..

പിന്നീട് മറ്റൊരു ദിവസത്തിൽ ഭഗവാന്റെ നടയിൽ കല്യാണം നമ്പർ ടു നടന്നു...

മരണത്തെ രംഗബോധമില്ലാത്തെ കോമാളി എന്ന് വിശേഷിപ്പിക്കുന്നത് എത്ര ശരി..


എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും;
വന്നുവോണം കഴിഞ്ഞു വിഷുവെന്നും,
വന്നില്ലല്ലോ തിരുവാതിരയെന്നും,

കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രമശ്വതിനാളെന്നും
ശ്രാദ്ധമുണ്ടഹോ വൃശ്‌ചികമാസത്തില്‍
സദ്യയൊന്നുമെളുതല്ലിനിയെന്നും;

ഉണ്ണിയുണ്ടായി വേള്‍പ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും;
കോണിക്കല്‍ത്തന്നെ വന്ന നിലമിനി-
ക്കാണമെന്നന്നെടുപ്പിക്കരുതെന്നും,
ഇത്‌ഥമോരോന്നു ചിന്തിച്ചിരിക്കവേ
ചത്തുപോകുന്നു പാവം ശിവ! ശിവ!

     ------  ജ്ഞാനപ്പാന ------




Friday, September 19, 2014

ഒരു പെണ്ണുകാണലിന്റെ ബാക്കി

“ചായകുടിച്ചത് ഓർമ്മയുണ്ട്,എന്നെ നോക്കി ചിരിച്ച ലഡുവും,ജിലേബിയും ഓർമ്മയുണ്ട്.. സംസാരിച്ചത് ഒർമ്മയുണ്ട്.. പക്ഷേ..”
“പിന്നെ എന്താ ഒരു പക്ഷേ...ചെക്കന്‌ എല്ലാം തമാശയാ.. എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടാ..” അമ്മ എഴുന്നേറ്റ് പോയി
ഇതെല്ലാം കേട്ട് നിന്നിരുന്ന അച്ഛാഛൻ അടുത്ത് വന്ന് ചോദിച്ചു.
“ഇപ്പോ ന്താ നിന്റെ പ്രശനം.. നീ പറഞ്ഞിട്ടല്ലേ വാക്കു കൊടുത്തത്.. പിന്നെ ഇങ്ങനെയൊക്കെ പറഞ്ഞാൽ..” അച്ഛാഛന്റെ സ്വരവും കടുത്തു തുടങ്ങി.
“അല്ല ഞാനെന്താ പറഞ്ഞേ.. എനിക്കാകുട്ടിയെ ഓർമ്മയില്ല.. ഒന്നു കൂടി കാണണം...”
“എത്ര നേരാ കുട്ടി നമ്മുടെ മുന്നിൽ നിന്നേ..പെണ്ണു കാണലാണെന്നു പോലും മറന്ന് സംസരല്ലായിരുന്നോ.. പിന്നെ ഇറങ്ങിയപ്പോ നീ പറഞ്ഞു ഇഷ്ടായീന്ന്.. ”
“അതു ശര്യാ സംസാരിച്ചത് മുഴുവൻ കുട്ടീടെ അച്ഛനോടും അമ്മയോടും അല്ലേ..കുട്ടീനെ നോക്കാൻ മറന്നു..ഒന്നു കൂടി കാണാതെ എങ്ങിനാ..”
പറയാൻ സമ്മതിക്കാതെ അമ്മ പറഞ്ഞു
“ഇത്ര ദിവസോം എന്ത് ചിന്തിച്ചിരിക്കാർന്നു..ഇവ്ട്ന്ന് അങ്ങ്ട് പോയി.. അവർ ഇങ്ങ്ട് വന്നു.. തീയതീം നോക്കി.. ഇനി ഞാനെങ്ങിനാ ചെക്കൻ കുട്ടീനെ കണ്ടില്ലാന്നു പറയാ..എന്റീശ്വരാ..”
“ഫോട്ടോ വാങ്ങിത്തരാം.. എന്ത്യേ..” അച്ഛാഛൻ ഒരു പരിഹാരം കണ്ടു
“അതു പറ്റില്ല്യാ.. എനിക്കു നേരിൽ കാണണം സംസാരിക്കൂം വേണം”
“കണ്ടിട്ട്.. ഇഷ്ടായില്ലെങ്കീ..” അമ്മ അടുത്തു വന്ന് ചോദിച്ചു..
“അയ്നാരാ ഇഷ്ടായില്ല്യാന്നു പറഞ്ഞേ.. നിക്ക് ഓർമ്മില്യാ.. അന്ന് സംസാരിച്ച്യൂല്യാ..അതാ ഒന്ന് കാണണം ന്ന് പറഞ്ഞേ..”
“അത്രേള്ളൂ... മനുഷ്യനെ തീ തീറ്റിച്ചല്ലോ ചെക്കൻ...”

അങ്ങിനെ രണ്ടുതവണ ഒരു പെണ്ണിനെ തന്നെ പെണ്ണുകാണാൻ പോയി..തിരിച്ചു വരും വഴി ആരോ പറഞ്ഞു
“അല്ലെടാ.. നീ ഇവളെ രണ്ടു തവണ കെട്ടോ..”

തമാശക്കായി പറയുന്നതാണെങ്കിലും ചിലസമയത്ത് നാവിൽ ഗുളികൻ ഇരിക്കും എന്നു പഴമക്കാർ പറയുന്നത് എത്ര ശരി.

നാവിലെ ഗുളികൻ പറ്റിച്ച പണി അടുത്ത് പോസ്റ്റിലാകാം..

Friday, November 23, 2012

ഒരു അപകടം..

നിലത്ത്‌ സുഹൃത്ത്‌ കിടക്കുന്നു..വായില്‍ നിന്ന്‌ ചോര വരുന്നുണ്ട്‌...
കുറച്ചു സമയം എന്തു ചെയ്യണം എന്നറിയാതെ ഞാന്‍ പകച്ചു നിന്നു..
ആളുകള്‍ ഓടി കൂടി..
"പോലീസിനെ വിളിക്കൂ..ആംബുലന്‍സ്‌ വിളിക്കൂ.."
എന്നെല്ലം പറയുന്നെങ്കിലും ആരും ഒന്നിനും മുതിരുന്നില്ല...
വന്നിടിച്ച വണ്ടി ഓടിച്ചിരുന്ന ആള്‍ അയാളുടെകയ്യില്‍ തെറ്റില്ല എന്ന്‌ വാദിക്കുന്നു..കണ്ടു നിന്നവര്‍ അതിനെ എതിര്‍ക്കുന്നു..

ഞാന്‍ ആംബുലന്‍സ്‌ വിളിച്ചു..സ്തലം പറഞ്ഞു കൊടുത്തു..
ആദ്യം എത്തിയത്‌ പോലീസാണ്‌..അവര്‍ വന്ന്‌ ആളുകളെ എല്ലാം മാറ്റി..സുഹൃത്ത്‌ അപ്പോഴും നിലത്ത്‌ കിടക്കുന്നു... കുറച്ചു കഴിഞ്ഞപ്പോള്‍ ആംബുലന്‍സ്‌ എത്തി...
അവര്‍ സുഹൃത്തിനെ എടുത്ത്‌ സ്റ്റ്രച്ചറില്‍ കിടത്തി...പരിചരണം തുടര്‍ന്ന്‌ പരിശോധന ... പിന്നീട്‌ ആശുപത്രിയിലേക്ക്‌
തീവ്ര പരിചരണ വിഭാഗത്തിനു പുറത്ത്‌ ഞാനിരുന്നു.

 റെസ്റ്റോറണ്ടില്‍ നിന്ന്‌ ചായ കുടിച്ച്‌ ആദ്യം ഇറങ്ങിയത്‌ അവനാണ്‌..അവണ്റ്റെ പിറകില്‍ നടക്കുന്നതിനിടയില്‍ അമ്മയുടെ ഫോണ്‍..
കട്ട്‌ ചെയ്യ്ത്‌ വിളിക്കാന്‍ നോക്കിയപ്പോള്‍ ബാലന്‍സ്‌ കുറവ്‌.. തൊട്ടടുത്ത കടയില്‍ കയറി
റീചാര്‍ജ്ജ്‌ ചെയ്ത്ത്‌ അമ്മയെ വിളിച്ചു..
"എന്താ അമ്മേ... "
"മോനെവിട്യാ...വയ്യായൊന്നും ഇല്ലല്ലോ.. "
"ഒന്നൂല്ല്യമ്മേ.. ഞാന്‍ കുറച്ച്‌ തിരക്കിലാ പിന്നേ വിളിക്കാം.."
എന്ന്‌ പറഞ്ഞ്‌ ഫോണ്‍ കട്ട്‌ ചെയ്തപ്പോഴാണ്‌.അവനെ പുറകില്‍ നിന്ന്‌ വന്ന ഒരു കാര്‍ ഇടിച്ചത്‌.

ദൈവമേ.. അമ്മ വിളിച്ചില്ലായിരുന്നെങ്കില്‍...
 അവനോട്‌ പറഞ്ഞിട്ടാണ്‌ ഞാന്‍ കടയില്‍ കയറിയത്‌.. പക്ഷേ അവന്‍ എന്നെ കാത്തു നിന്നിരുന്നെങ്കില്‍...
എന്നെ മൊബൈല്‍ റീചാര്‍ജ്ജ്‌ ചെയ്യാന്‍ പ്രേരിപ്പിച്ചതും...
അവന്‌ എന്നെ കാത്തു നില്‍ക്കാന്‍ തോനിപ്പിക്കത്തിരുന്നതും എന്താണ്‌... ?

അപകടത്തില്‍ പെട്ടില്ലെങ്കിലും ആശുപത്രിവാസവും,മറ്റു നൂലാമാലകളും എനിക്കുകൂടി അവന്‍ പകുത്തു തന്നു...

ചെറിയ പരിക്കുകളോടെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതില്‍ അവന്‍ ദൈവത്തിനു നന്ദി പറഞ്ഞു... ഞാനും 

Friday, October 19, 2012

ഞാനും ദൈവവും തമ്മില്‍...

"ദൈവമേ എന്തു ചെയ്യും ... "

മനസില്‍ ഒരുപാടുവട്ടം ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല.

അമ്മയോട്‌ പറഞ്ഞാല്‍
"നിന്നോട്‌ അപ്പ്ഴേ പറഞ്ഞതല്ലേ...ഇതിനൊന്നും പോണ്ടാന്ന്‌..ഇണ്ടായിരുന്ന ജോലീം കളഞ്ഞ്‌...ഇനി എന്തുചെയ്യാനാ.."

ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ട.. അനിയനോടുപറഞ്ഞാല്‍

"ആഹാ...ഇനി പറഞ്ഞിട്ടെന്താ...എനിക്കപ്പഴേതോനിയിരുന്നു..ഇതിങ്ങനെയൊക്കെയേ ആകൂന്ന്‌..ആലോചിച്ച്‌ എന്താന്നെച്ചാ ചെയ്യ്‌.. "

അമ്മ അങ്ങിനെയൊക്കെ പറഞ്ഞാലും വീണ്ടും വിളിച്ച്‌ പറയും
"മോനേ..പോയത്‌ പോട്ടേ...നീ ഇങ്ങട്ട്‌ പോരേ...ജീവിക്കാന്‍ വകയില്ലാത്തോരൊന്ന്ല്ലല്ലോ ഇമ്മള്‌.. "

അമ്മ എപ്പോഴും അങ്ങിനെയാ ആദ്യം ദേഷ്യപ്പെടുമെങ്കിലും പിന്നീട്‌ സമാധാനിപ്പിക്കും.

നാട്ടില്‍ കുറച്ച്‌ പൊതു പ്രവര്‍ത്തനവും ചെറിയ ഒരു ജോലിയുമായി നടന്നിരുന്ന സമയം ചില ദിവസങ്ങളില്‍ വൈകീട്ട്‌ വരുംബോള്‍ ഞാനെന്തെങ്കിലും വാങ്ങും അമ്മക്ക്‌...
ഞങ്ങളുടെ ചെറുപ്പത്തില്‍ അമ്മ പുറത്തു പോയി വരുന്ന സമയത്ത് എന്തെങ്കിലും വാങ്ങുമായിരുന്നു.

കൊടുത്തപ്പോള്‍ പതിവിലും വിപരീതമായി അമ്മ പറഞ്ഞു..
 "അമ്മക്ക്‌ വയ്യെടാ..ന്നാലും മോന്‍ കൊണ്ടന്നതല്ലേ..കുറച്ചു കഴിക്കാം.. "

"എന്തേ അമ്മേ വയ്യായ..ഡോക്ടറുടെ അട്ത്ത്‌ പോണോ..?"

ഇന്നു വരെ അമ്മ വയ്യ എന്ന്‌ പറഞ്ഞ്‌ കേട്ടിട്ടില്ല.
പക്ഷേ അമ്മക്ക്‌ അസുഖമുണ്ടോ എന്ന്‌ ഞാനും തിരക്കിയിട്ടില്ല.

 "ഒന്നൂം ഇല്ല്യാ,,രണ്ടീസായി സുഖല്യായ്മ തൊട്ങ്ങീട്ട്‌.. അത്‌ മാറിക്കോളും.. "
പിന്നെ ഞാനൊന്നും ചോദിച്ചില്ല.

അന്നൊക്കെ എന്നും രാത്രി ടി വി കണ്ട്‌ ഉറങ്ങും പിന്നെ അമ്മ വന്ന്‌ ലൈറ്റു ടിവീം ഓഫാക്കും അന്നും ഞാനെപ്പോഴാ ഉറങ്ങിയത്‌ എന്നറിയില്ല. 

അമ്മവിളിക്കുന്നത്‌ കേട്ടാണ്‌ എഴുന്നേറ്റത്‌...സമയം നോക്കിയപ്പോള്‍ മൂന്നു മണി.. തോനിയതാവും എന്നു കരുതി ഉറങ്ങാന്‍ തുടങ്ങിയപ്പോള്‍
"മോനേ...മോനേ.." 
അമ്മയുടെ വിളികേട്ടപ്പോള്‍ ഓടി അടുത്ത്‌ ചെന്നു.
"മോനേ .. അമ്മക്ക്‌ തീരെ വയ്യെടാ.."
എന്തു ചെയ്യണം എന്നറിയാതെ കുറച്ചു നിമിഷം. 
വേഗം സുഹൃത്തിനെ വിളിച്ചു അവന്‍ കാറുമായി എത്തി.
ഞങ്ങള്‍ രണ്ടുപേരും കൂടി അമ്മയുമായി ഹോസ്പിറ്റലില്‍..

"അവിടെ പോയി ഈ ബില്ല്‌ അടക്കൂ.." നേഴ്സിണ്റ്റെ കയ്യില്‍ നിന്ന്‌ ബില്ല്‌ വാങ്ങി ഞാന്‍ പകച്ചു നിന്നു. 
 എന്റെ കയ്യിൽ ഉള്ളത്ത്‌ കുറച്ചു പണം മാത്രം ആദ്യമായി ഒറ്റക്ക്‌ ഒരു പ്രശനത്തെ അഭിമുഖീകരിക്കുന്നു.
ഇന്നു വരെ ഒന്നും ഞാന്‍ അന്വേഷിച്ചിട്ടില്ല എല്ലാം അമ്മ നോക്കും.
അഛന്‍ മരിച്ചതിനുശേഷം ആരും അമ്മയുടെ സുഖവിവരം അന്വേഷിച്ചുകാണില്ല.

സുഹൃത്ത്‌ എന്റെ കയ്യില്‍ നിന്ന്‌ ബില്ല്‌ വാങ്ങി അടച്ചു.
പ്രീഡിഗ്രിക്കിടയില്‍ പഠനം നിര്‍ത്തി പണിക്കുപോയി തുടങ്ങിയവന്‍..
ഞാനോ അതിനു ശേഷം എന്തെല്ലാം പഠിച്ചു..
ഹാര്‍ഡ്‌വെയര്‍ സോഫ്റ്റ്‌വെയര്‍ അങ്ങിനെ സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ട്‌ എക്സികൂട്ടീവ്‌ പറയാന്‍ നല്ല സുഖമുണ്ട്‌..
പക്ഷേ ഗുണമില്ല.

"നീ കാര്യം പറഞ്ഞപ്പോഴെ കുറച്ചു കശ്‌ കയ്യീവെച്ചു..നീ മറക്കുന്നറിയാം.."

അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വെറുതേ മൂളി.
"വീട്‌ പണിക്ക്‌ സിമണ്റ്റ്‌ വാങ്ങാനുള്ള കാശാ..കുഴപ്പല്യാ..ഞാനഡ്ജസ്റ്റ്‌ ചെയ്‌തോളാ.."

അവനോട്‌ മനസ്സില്‍ തോനിയ ബഹുമാനം..
നന്ദിയേക്കാള്‍ ഉയര്‍ന്ന വികാരമായ്‌ നിറഞ്ഞു.

ഇങ്ങനെ പലപ്പോഴായി പലരുടെ രൂപത്തില്‍ ഞാന്‍ ദൈവത്തെ കണ്ടിട്ടുണ്ട്‌.

വിദേശത്തുള്ള അനിയനെ വിളിച്ചു പറഞ്ഞു.
"ഇപ്പോ എങ്ങ്നിണ്ട്‌.. "
"കൊഴപ്പല്യാന്നാ ഡോക്ടര്‍ പറഞ്ഞേ.. "
"കാശുണ്ടല്ലോ ലേ.... " 
ഇല്ല എന്നു പറയാന്‍ തോനിയില്ല

ഒരു മാസം അമ്മ ആശുപത്രിയില്‍ കിടന്നു. അമ്മയുടെ കൂടെ ഞാനും,ഇടക്ക്‌ വീട്ടില്‍ പോകും അടിച്ചു വൃത്തിയാക്കി വരും.
ഓഫീസില്‍ ചെയ്ത്ത പ്രൊഗ്രാമുകളുടെ ലിസ്റ്റ്‌ എടുത്തു നൂറിലധികം വരും..
ഒന്നിനും  കാശ് കിട്ടിയിട്ടില്ല ... 
ചോദിച്ചാലോ‌ ... വേണ്ട...  മനസ്സ് ഉടക്കി ...

 പണം എങ്ങിനെ കണ്ടെത്തും... 
പക്ഷേ അമ്മ ചെക്ക്‌ ഉപ്പിട്ടു തന്നു പണമെടുത്ത്‌ ബില്ല്‌ അടക്കാന്‍ ചെന്നു
"എന്താ ഇവടെ.. " 
നോക്കിയപ്പോള്‍ എക്കൌണ്ട്സ്‌ മാനേജര്‍

"അമ്മയെ അഡ്മിറ്റ്‌ ചെയ്തിരുന്നു..ഡിസ്ചാര്‍ജ്‌ ആയി..ബില്ല്‌ അടക്കാന്‍ വന്നതാ.."

ഇതു കേട്ടപ്പോള്‍ അദ്ദ്യേഹം എന്നെ അകത്തേക്ക്‌ വിളിച്ചു.
ബില്ലില്‍ എഴുതി ഡിസ്കൌണ്ട്‌ ഇരുപത്തഞ്ച്‌ ശതമാനം. 
ഒന്നും ചോദിക്കാതെ അദ്ദേഹം ചെയ്ത ഉപകാരത്തിന്‌ നന്ദി പറയാനൊരുങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞു
"എത്ര തവണ ഇവിടെ ടാലി ശരിയാക്കി പൈസവാങ്ങാതെ പോയിട്ട്ണ്ട്‌..ഇത്‌ അതില്‍ക്ക്‌ വരവ്‌ വെച്ചിരിക്കണു.."

ടാലിയാണ് അവർ ഉപയോഗിക്കുന്നത്‌.
പലപ്പോഴും ഓഫീസിലേക്കു പോകുംബോഴോ തിരികെ വരുംബോഴോ..
അവര്‍ വിളിക്കുകയാണെങ്കില്‍ അവിടെ ചെന്ന്‌ ശരിയാക്കുമായിരുന്നു.

ദൈവം വീണ്ടും മുന്നില്‍..

മനസ്സ്‌ അത്രക്ക്‌ വിഷമിച്ചിരുന്നു അമ്മയുടെ കയ്യില്‍ നിന്ന്‌ ചെക്ക്‌ ഒപ്പിട്ട്‌ വാങ്ങുംബോള്‍..
 എന്റെ കയ്യില്‍ ഒന്നുമില്ലല്ലോ എന്ന്‌ ഓര്‍ത്ത്‌.
നാട്ടില്‍ നിന്നാല്‍ ഇനി രക്ഷയില്ല.
ഇവിടെ എനിക്ക്‌ മാറാന്‍ കഴിയില്ല..
എന്റെ ചിന്തകള്‍ മനസിലാക്കിയാകണം അമ്മ പറഞ്ഞു..
"എന്നെ നോക്കി നിന്ന്‌ മോണ്റ്റെ ഭാവി കളയണ്ടാ..ഇപ്പോ എനിക്ക്‌ കൊഴപ്പല്യാ..ഇവ്‌ടെ നിന്നാ നീ ശര്യാവില്ല്യാ.. "

അവസാനം ഞാന്‍ പ്രവാസിയകാന്‍ തീരുമാനിച്ചു.
കുറച്ച്‌ കാലം ജോലിചെയ്തു..
പിന്നേ സഹപ്രവര്‍ത്തകരോടൊപ്പം ബിസ്സിനസ്സ്‌ തുടങ്ങി..
ചെറിയ മുടക്കുമുതല്‍..
രാപ്പകലില്ലാതെ പണിയെടുത്ത്‌ ഞങ്ങള്‍ ടോപ്പ്‌ ഫൈവ്‌ സോഫ്റ്റ്‌വെയര്‍ സെയിൽസ് പാര്‍ട്ട്‌ണര്‍ മാരില്‍ ഒന്നായി മാറി.

എവിടെയാണ്‌ പിഴവ്‌ പറ്റിയത്‌..
അറിയില്ല..
വേലിതന്നെ വിളവ്‌ തിന്നുന്നത്‌ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല...
ചതിവു പറ്റിയിരിക്കുന്നു...
പതുക്കെ പിന്‍മാറുകതന്നെ ഒരു ജോലി ശരിപ്പേടുത്തണം.

പുതിയ തീരുമാനമെടുപ്പിന്റെ മുൻപായി ക്ഷേത്ര ദര്‍ശനം നടത്തി.

 "ശംബോ മഹാദേവാ.." 
ദക്ഷിണേന്ത്യന്‍ ശൈലിയിലുള്ള ശിവക്ഷേത്രമാണ്‌.
ദര്‍ശനത്തിനുശേഷം പ്രസാധമായ്‌ കിട്ടിയ പൂരിയും കറിയും ലഡൂവും കയ്യില്‍ പിടിച്ച്‌ ക്രീക്കിനടുത്തുള്ള ബഞ്ചില്‍ ഇരുന്നു.

"ഹലോ...എന്താ വര്‍ത്താനം.." 
എന്ന ചോദ്യം കേട്ട്‌ തിരിഞ്ഞു നോക്കിയപ്പോള്‍ പഴയ ഒരു സഹപ്രവര്‍ത്തകന്‍.
"അല്ലാ.. ഇതാരാ... എന്നാ വന്നേ..നാട്ടിലെ ബിസ്സിനെസ്സ്‌ ഒക്കെ.. "

"നന്നായി പോണൂ..ഇങ്ങളെ ..എങ്ങനെ... "

"കുറച്ച്‌ പ്രശനത്തിലാ...എന്താ വേണ്ടേ എന്നറിയാതെ നില്‍ക്കുകയാ.."
വിഷമത്തോടെ പറഞ്ഞു.

"ഇക്ക്‌ കേട്ടപ്പഴേ.. തോന്നീര്‍ന്ന്‌.... ഇയ്യാല്ലാണ്ട്‌.. ഓരെക്കൂടെ ബിസ്സിനസ്സ്‌ ചെയ്യോ... "

"ഊം.." 
കുറ്റപ്പെടുത്തല്‍ ഇതെല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്‌.
പലരും കൂട്ടു കച്ചവടം വേണ്ടാ എന്നു പറഞ്ഞിരുന്നു കേട്ടില്ല.

"പോയത്‌ പോട്ടെ..ഇനി എന്താ പ്ളാന്‍.. "

"നാട്ടീപോണം...അവടെ എന്തെങ്കിലും ജോലി നോക്കണം..ഇനി ഇങ്ങോട്ടില്ല...അത്രതന്നെ... "

"നിന്നെ.. എനിക്ക്‌ വിശ്വാസാ..ഞാനിവടെ വന്നത്‌ ഒരു ബിസ്സ്സിനസ്സ്‌ പ്ളാനുമായിട്ടാ...ഇപ്പോ ഒരു ചെറിയമാറ്റം വരുത്തിയാലോ എന്നാലോചിക്കുകയാ.. "

അവന്‍ പറഞ്ഞ അശയം ഇഷ്ടപ്പെട്ടു. എവിടെ ആയാലും പണിയെടുക്കണം പിന്നെ ഒരു സുഹൃത്തിനോടൊപ്പമായാല്‍ എന്താ..

 ആലോചനക്കിടയില്‍ അവന്‍ വീണ്ടും പറഞ്ഞു
"ഞാനെതായാലും അടുത്ത ദിവസം തിരിച്ചു പോവാ.. നാട്ടിലെത്തി വിളിക്ക്‌..ഇമ്മക്ക്‌ വിശദായി സംസാരിച്ച്‌ തീരുമാനിക്കാം.. . "

വീണ്ടും ദൈവം ഒരു സുഹൃത്തിന്റെ രൂപത്തില്‍ മുന്നില്‍.

രാപ്പകലില്ലാതെ പണിയെടുത്ത്‌ ഉയര്‍ത്തികൊണ്ടു വന്ന സ്ഥാപനത്തിൽ നിന്ന്‌..
വെറും കയ്യോടെ പടിയിറങ്ങി...
ഇത്രയും നാളത്തെ പ്രവാസ ജീവിതത്തില്‍ നേടിയതില്‍ ചിലത്‌ നഷ്ടപ്പെടുത്തി വീണ്ടും നാട്ടിലേക്ക്‌..

 നാട്ടിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ പ്രതിക്ഷിച്ചപോലെ തന്നെ അമ്മയും അനിയനും. 
എല്ലാം കേട്ട്‌ മറുപടി പറയാനില്ലാതെ കുറച്ചു നിമിഷം

സുഹൃത്ത്‌ പറഞ്ഞതു പോലെ അവനെ വിളിച്ച്‌ വീട്ടിലേക്ക്‌ പോകാന്‍ തയ്യാറായി. 
ഒരു പുതിയ തുടക്കം
അമ്മയോട്‌ യാത്ര പറഞ്ഞിറങ്ങുംബോള്‍ എടിഎം കാര്‍ഡ്‌ നീട്ടിക്കൊണ്ട്‌ പറഞ്ഞു

"മോണ്റ്റെ കയ്യീ കാശുണ്ടോ...എല്ലെങ്കീ ഇതീന്നെടുത്തോ.."
നിരസിക്കാനാവുമായിരുന്നില്ല.
അതും
 വാങ്ങി നടന്നപ്പോള്‍ അമ്മ പറയുന്നുണ്ടായിരുന്നു.

"എന്നാ ഇവന്‍ നന്നായി കാണുക എന്റെ ഭഗവാനേ...!!!"

Thursday, September 27, 2012

ഒരു കവിത പിറന്ന കഥ

"ഏട്ടാ..കവിത എഴുതോ... " പഴയ പുസ്തകങ്ങള്‍ എടുത്തുവക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു
"എന്തേ..അങ്ങിനെ ചോദിക്കാന്‍... ?" അരു ചോദ്യത്തിന്‌ മറുചൊദ്യം ചോദിച്ചതിനാലാകും കുറച്ച്‌ ദേഷ്യത്തോടെ അവള്‍ പറഞ്ഞു
"പിന്നെ... ഇതെന്താ..." പഴയ ഒരു സര്‍ട്ടിഫിക്കറ്റ്‌ കാണിച്ച്‌ അവള്‍ വീണ്ടും ചോദിച്ചു.
 മനസ്സ്‌ പഴയ എട്ടാം ക്ളാസ്സ്കാരനായ്‌ മാറി

 എത്ര പഠിക്കാന്‍ ശ്രമിച്ചിട്ടും കഴിയുന്നില്ല.വേഗം പത്രമെറ്റുത്ത്‌ പരതി സമരമുണ്ടോ?.. ഇല്ല..അതും രക്ഷയില്ല..ഇന്ന്‌ അടികിട്ടും എന്നകാര്യം ഉറപ്പയി.രണ്ടാമത്തേ പിരീട്‌ മാഷ്‌ വന്ന്‌ പദ്യം ചൊല്ലിക്കും...അറിയില്ലെങ്കില്‍ ദൈവമേ ആലോചിക്കും തോറും പേടി കൂടി...
 " അല്ല മാഷ്‌ വന്നില്ലെങ്കീ... "ഇങ്ങനെ ചിന്തിച്ചപ്പോള്‍ മനസിനു സമാധാനമായി. സ്കൂളിലേക്കും പോകും വഴി മിഠായി വാങ്ങാനായി സൂക്ഷിച്ചുവെച്ച പൈസ ഭണ്ടാരത്തിലിട്ട്‌ പ്രാര്‍ഥിച്ചു
 "ദേവീ.. ഇന്ന്‌ മാഷ്‌ വരല്ലേ.. "
 സ്കൂളിലെത്തിയപ്പോള്‍ തന്നെ മാഷുമ്മാരുടെ റൂമിനടുത്ത്‌ പോയി നോക്കി...മാഷെ കാണാനില്ല... പുറത്ത്‌ മുറുക്കി തുപ്പിയതിണ്റ്റെ പാടും ഇല്ല.
 "ണ്റ്റെ ദേവീ രക്ഷപ്പെട്ടു... "
ക്ളാസിലെത്തിയപ്പോള്‍ വാസു സങ്കടപെട്ട്‌ ഇരിക്കുന്നു.
 ഉയരക്രമമനുസരിച്ച്‌ ഒന്നാമതിരിക്കേണ്ട ആള്‍ ഞാനാ പക്ഷേ എട്ടാം ക്ളാസ്സില്‍ നാലമതും തോറ്റപ്പോള്‍ വാസുവിന്‌ പഠിക്കാന്‍ ഫീസ്‌ കൊടുക്കേണ്ടി വന്നു.
 "അല്ല വാസു പതിവില്ലാതെ എന്താ ഒന്നാം ബഞ്ചില്‍ ഒന്നാമനായി ഇരിക്കുന്നേ.. " എന്ന്‌ ടീച്ചറുടെ ചോദ്യത്തിന്‌
"ഇതീ ഞാമാത്രേ ഫീസ്‌ കൊടുത്ത്‌ പഠിക്കുന്നുള്ളൂ ...അപ്പോ ഞാനൊന്നാമതന്നെ ഇരിക്കും.." വാസുപറഞ്ഞപ്പോള്‍ ടീച്ചര്‍ക്ക്‌ മറുപടിയില്ലായിരുന്നു. സ്വതവേ വാസു പറയുന്ന്ത്‌ ആര്‍ക്കും തിരിയില്ല. മൂക്കും വായയും ഒനായതിനാലുള്ള കുഴപ്പമാ..ആര്‍ക്കും ഒരു ദ്രോഹവുമില്ലാത്തതിന്നല്‍ അവനെ തിരുത്താന്‍ ആരും നില്‍ക്കറുമില്ല.
 വിഷമത്തിണ്റ്റെ കാരണം ചോദിച്ചപ്പോള്‍ പദ്യം പഠിച്ചിട്ടില്ല എന്നതു തന്നെയാ കാരണം എന്ന്‌ മനസിലായി.
 "പേടിക്കേണ്ട ..മാഷ്‌ വന്‍ണ്ട്ടില്ല...പിന്നേ..ഞാന്‍ അബലത്തില്‌ വഴിപാട്‌ ഇട്ട്ട്ടിണ്ട്‌ വരാണ്ടിര്‍ക്കാന്‍.."
സ്വകാര്യത്തില്‍ ഇത്‌ പറഞ്ഞപ്പോള്‍ അവനും സന്തോഷമായി.എണ്റ്റെ സ്വകാര്യ്ം കുറച്ച്‌ ഉച്ചത്തിലായതിനാലാകും കഷ്ടപ്പെട്ട്‌ പഠിച്ചിരുന്ന പലരും പഠനം നിര്‍ത്തി...വര്‍ത്തമാനത്തില്‍ മുഴുകി.
 ഒന്നാമത്തേ പിരീട്‌ കഴിഞ്ഞു...എല്ലാവരും സന്തോഷത്തോടെ കളിക്കാനായുള്ളതയ്യാറെടുപ്പിലായി.മാഷില്ലെങ്കില്‍ സ്വതവേ കളിക്കാന്‍ പറഞ്ഞയക്കുകയാ പതിവ്‌.ഹെഡ്മാഷോട്‌ ചോദിക്കാന്‍ ക്ളാസ്സ്‌ ലീഡര്‍ ഇരങ്ങുംബോഴേക്കും അതാ നമ്മുടെ മാഷ്‌ വരുന്നു കയ്യില്‍ ചൂരലുമായി. എല്ലാവരും ദേഷ്യത്തോടെ എന്നെ നോക്കി.
 "നിനക്ക തരാട്ടാ...നിണ്റ്റെ ഒരംബലോം..വഴിപാടും.."
 ആരാ ചെവിയില്‍ പറഞ്ഞതെന്നു നോക്കാനായില്ല...ശരീരം ആകെ തളര്‍ന്നതു പോലെ..മാഷിണ്റ്റെ കൂടാതെ എല്ലാവരുടേയും തല്ല്‌ എനിക്ക്‌ വാങ്ങിതന്നല്ലോ ദേവീ...ഭണ്ടാരതീ ഇട്ട പൈസക്ക്‌ മിഠായി വാങ്ങിതിന്നാല്‍ മതിയായിരുന്നു.. എന്നെല്ലാം ചിന്തിച്ച്‌ നില്‍ക്കുംബോഴേക്കും മാഷ്‌ പദ്യം ചൊല്ലിച്ചു തുടങ്ങിയിരുന്നു.
 വാസു എഴുന്നേറ്റ്‌ നിന്ന്‌ എന്തൊക്കെയോ പറയുന്നു... ഒന്നും മനസിലാകാതെ മാഷും ഞങ്ങളും ഇരുന്നു.അവസാനം മാഷ്‌ ചോദിച്ചു
"കഴിഞ്ഞോ വാസൂ.. " വാസു തലയാട്ടി
"എന്നാ ഇരുന്നോ നെക്സ്റ്റ്‌.. "
പേടിച്ച്‌ എഴുന്നേറ്റ്‌ നിന്നപ്പോഴേക്കും പ്യൂണ്‍ നോട്ടീസുമായി വന്നു.
"കവിതാ രചനക്ക്‌ പേര്‌ കൊടുത്തിട്ടുള്ളവര്‍ ... സംസ്കൃതം ക്ളാസിലേക്ക്‌ വരേണ്ടതാണ്‌"
"മാഷേ..ഞാന്‍ കവിതാ രചനക്ക്‌ പേര്‌ കൊടുത്തിട്ടുണ്ട്‌..." പേടിയോടെയാണെങ്കിലും പറഞ്ഞു.പദ്യം ചൊല്ലികഴിഞ്ഞിട്ട്‌ പോയാമതീന്നു പറഞ്ഞാല്‍ കുടുങ്ങി..
 "പോയ്ക്കോ..പക്ഷേ..അടുത്ത ക്ളാസ്സില്‌ ചൊല്ലികേള്‍പ്പിക്കണം.." എന്ന്‌ മാഷ്‌ പറഞ്ഞപ്പോഴേക്കും പുറത്തേക്ക്‌ നടന്നു.
 ദേവീ അറിയാതെ പറഞ്ഞതൊക്കേ ക്ഷമിക്കണേ.. എന്ന്‌ പറഞ്ഞ്‌ സംസ്കൃതം ക്ളാസിലെത്തി.അവിടെ കുറച്ചുകവികള്‍ അതോ എന്നെ പോലെ പദ്യം പഠിക്കാത്തവരോ അറിയില്ല അവരോടൊപ്പം ഇരുന്നു.
മലയാളം മാഷ്‌ വന്നു വിഷയം തന്നു മഴ. സമയം രണ്ടു മണിക്കൂറ്‍ എന്നെല്ലാം പറഞ്ഞ്‌ പോയി.കവികള്‍ എഴുതിതുടങ്ങിയിരുന്നു..എല്ലാവരും ആലോചിക്കുകയും എഴുതുകയും ചെയ്യുന്നു... ഈ പിരീട്‌ കഴിയുന്നതു വരേ ഇവിടെ ഇരുന്നേ പറ്റൂ... പതുക്കേ അടുത്തിരിക്കുന്ന കവി എഴുതിയതിലെക്ക്‌ നോക്കി. മനസില്‍ അറിയാതെ ആശയം നിറയുന്നു. പേന എറ്റുത്ത്‌ എഴുതിത്തുടങ്ങി..
"ആദിയില്‍ ഭൂഗോളം ..." പണ്ട്‌ ഭൂമി കത്തിജ്വലിക്കുന്ന ഒരു ഗോളമായിരുന്നതും..പിന്നീട്‌ നില്‍ക്കാതെ പെയ്ത ആദ്യമഴയാണ്‌ ഭൂമിയെ തണുപ്പിച്ചതെന്നും...തുടഞ്ഞി..ജിവ്വണ്റ്റെ ഉത്ഭവവും ...ഇന്നത്തെ മനുഷ്യരുടെ പ്രവര്‍ത്തികള്‍ സഹിക്കവയ്യാതെ അവസാന മഴപെയ്ത്ത്‌ ഈ ഭൂമി ഇല്ലാതാകുമോ എന്ന ഉല്‍കണ്ടയില്‍ കവിത അവസാനിച്ചു.
ഒരു കവിത പഠിക്കാത്തതുകൊണ്ടുമാത്രം പിറന്ന മറ്റൊരു കവിത..
 "ഏട്ടാ...ന്താ ആലോചിക്കണേ...ഞാന്‍ ചോദിച്ചത്‌ കേട്ടില്ലേ...കവിത എഴുതോന്ന്‌.. ?"
ഒരു പുഞ്ഞിരിയോടെ അവളുടെ കയ്യിലെ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങിയപ്പോഴും പഴയ എട്ടാം ക്ളാസ്സുകാരനില്‍ മനസ്സ്‌ ഉടക്കികിടക്കുകതന്നെയയിരുന്നു. 

Friday, August 17, 2012

ഒര്‍മയിലെ ഓണക്കാലം...

  മനസില്‍ എന്നും മായാതെ നില്‍ക്കുന്ന ഓണം കുട്ടിക്കാലത്തേതാണ്‌.
അതിരാവിലെ എഴുന്നേറ്റ്‌ പൂക്കൂടയുമായ്‌ പൂവിറുക്കുവാനുള്ളയാത്ര.. മുക്കുറ്റിയും,തുംബയും,തെച്ചിയും,ചെംബരത്തീന്നു വേണ്ടാ കണ്ണില്‍ കണ്ട എല്ലാ പൂക്കളും പൂക്കൂടയില്‍ നിറച്ച്‌ തിരികെയെത്തുംബോഴേക്കും അമ്മ മുറ്റത്ത്‌ കളം മെഴുകിയിട്ടുണ്ടാകും ...
ചാണകം കൊണ്ട്‌ മെഴുകിയ കളത്തില്‍ രണ്ട്‌ തുംബ്ബ പൊട്ടിച്ചിട്ടുണ്ടായിരിക്കും.
കളം വെരുതെ ഇടാന്‍ പാടില്ല അതിനലാ അങ്ങിനെ ചെയ്യുന്നത്‌. അതുമല്ല കളത്തില്‍ ഒരു തുംബപൂവെങ്കിലും വേണം എന്നതും നിര്‍ബന്ധാ...
 മൂലകളമൊഴിച്ച്‌ ബാക്കിയെല്ലാ കളങ്ങളും വട്ടത്തിലാണു മെഴുകാറ്‌.
അടുത്ത പടി കൊണ്ടു വന്ന പൂക്കള്‍ ഉപയോഗിച്ച്‌ കളം അലങ്കരിക്കുകയാണ്‌ ഞാനിടുന്നത്‌ അനിയന്‌ ഇഷ്ടമാകില്ല..അവനിടുന്നത്‌ എനിക്കും..അങ്ങിനെ കളം അലങ്കോലമാക്കിയതിനുശേഷം...
പട്ടം പറത്താന്‍ ഇറങ്ങും .. എന്തെങ്കിലും കഴിച്ചിട്ടു പോയാമതി എന്ന്‌ അമ്മപറയും എന്തെങ്കിലും കഴിച്ചെന്നു വരുത്തി നേരെ ഗ്രൌണ്ടിലേക്ക്‌ പട്ടാം പറത്താന്‍ അപ്പോഴേക്കും അവിടം കൂട്ടുകാരെകൊണ്ട്‌ നിറഞ്ഞിരിക്കും...
പുതുമയുള്ളപട്ടങ്ങള്‍ പറത്താന്‍ മത്സരമാണ്‌...പട്ടത്തിണ്റ്റെ വാലരിയുക..ഏറ്റവും ഉയരത്തില്‍ പട്ടം പറത്തുക എന്നീ മത്സരങ്ങള്‍..സമയം പോകുന്നത്‌ അറിയില്ല... അതിനിടയില്‍ പട്ടം പൊട്ടിയാല്‍ അതു പിടിക്കാനുള്ള ഓട്ടമാണ്‌..പൊട്ടിയ പട്ടം പിടിക്കുന്നവനുള്ളതാണ്‌..അതിലുപരി അത്‌ ഓടി പിടിച്ചാല്‍ ലോകം കീഴടക്കിയ ജേതാവിനെ പോലെയായി..
വെയിലാകുംബോഴേക്കും തിരിച്ച്‌ വീട്ടിലേക്ക്‌..
 ഉച്ചക്ക്‌ മാവില്‍ ചോട്ടില്‍ കോട്ടി (ഗോലി) കളിക്കും.. കോട്ടി തന്നെ പലതരം കളികളുണ്ട്‌.. നിര,പെട്ടി,കുഴി എന്നീ പലകളികള്‍..
 വൈകീട്ട്‌ കോട്ടചാടി,കുറ്റിയും കോലും,ട്രങ്ക്‌..എന്നിങ്ങനെ..എത്രയെത്ര കളികള്‍ കളിച്ചിട്ടും കളിച്ചിട്ടും മതിവരാത്ത നമ്മുടെ സ്വന്തം കളികള്‍..
 ഉത്രാടത്തിന്‌ തുംബപൂവറുത്ത്‌ കിഴക്കേ ചരുമുറിയില്‍ കൂട്ടും..വാടാതിരിക്കാന്‍ അതില്‍ ഇടക്കിടക്ക്‌ വെള്ളം തെളിക്കും... അധികം തുംബപൂവിള്ളവീട്ടിലേ മാവേലി വരൂ എന്ന വിശ്വാസം..
 അന്ന്‌ വൈകീട്ട്‌ അഛന്‍ വരും.. എല്ലവര്‍ക്കും ഓണക്കോടിയുമായ്‌..രാത്രി കാക്കരപ്പന്‌(തൃക്കാക്കരപ്പന്‍) ഊട്ടാനുള്ള തയ്യറെടുപ്പുകള്‍ അഛണ്റ്റെ നേതൃത്തത്തിലാണ്‌..അഛന്‍ പറയുന്നതു പോലെ ഞങ്ങള്‍ ഭക്തിപൂവ്വം ചെയ്യും..
അഛന്‍ എല്ലാതവണയും മാവേലി വാണിരുന്ന കാലത്തെ കുറിച്ച്‌ ഓര്‍മിപ്പിക്കും.മാവേലി തംബുരാനോടുള്ള ബഹുമാനവും ആദരവും മനസില്‍ നിറയും..
ആദ്യം പൂജാ ദ്രവ്യങ്ങല്‍ തയ്യാറാക്കും..പുഷ്പങ്ങള്‍..തുളസി പ്രദാനം..ചന്ദനം,ദൂപം ,ദീപം,മുതലായവ..
മെഴുകിയ കളത്തില്‍ തീര്‍ഥം തളിച്ച്‌ ശുദ്ധിയാക്കി പീാം വക്കും..അതിലൊരു നാക്കിലവെച്ച്‌..കാക്കാക്കരപ്പനെ വച്ച്‌ പൂജിച്ച്‌..അണിഞ്ഞ്‌ (അണിയാനായി പച്ചരി അരച്ച്‌ ഉപയോഗിക്കുന്നു)അതിലേക്ക്‌ തുംബപൂനിറക്കുന്നു..അതിനുശേഷം അട നിവേദിക്കുന്നു.. ഒരു നാളികേരം ഉടച്ച്‌..ആണ്‍ മുറി വലത്തും പെണ്‍മുറി എടത്തുമായി വെച്ച്‌ അതില്‍ ഒരു തുംബയില ഇടുന്നു.. തുംബയിലയുടെ കിടപ്പു നോക്കി അഛന്‍ ലക്ഷ്ണം പറയും..
 പിന്നീട്‌ ഞങ്ങള്‍ കൂട്ടുകാരെല്ലാവരും ഉച്ചത്തില്‍ വിളിച്ചു പറയും..
 "ആര്‍ ആര്‍ പൂവ്വേ..പൂ...പൂ..പൂ.." മൂന്നു തവണ വിളിച്ചു പറഞ്ഞതിനു ശേഷം എല്ലാവരും അകത്തു കയറി വാതിലടക്കും...
 അപ്പോള്‍ കാക്കരപ്പന്‍ (മാവേലി) വന്ന്‌ പൂജയിലും നിവേദ്യത്തിലും സന്തുഷ്ടനായി അനുഗ്രഹിച്ച്‌ പോകും എല്ലാ വീട്ടിലും ഞങ്ങള്‍ കൂട്ടുകാര്‍ എല്ലവരും കൂടിയാണ്‌ കക്കരപ്പനെ ഊട്ടുന്നത്‌..
 എല്ലാ വീട്ടിലേയും ഊട്ടല്‍ കഴിഞ്ഞാല്‍ അതിണ്റ്റെ പ്രസാധമായ അടകഴിക്കാന്‍ എല്ലയിടത്തും ഞങ്ങള്‍ പോകും.. 
അന്നത്തെ രാത്രി ഭക്ഷണം അങ്ങിനെ കഴിയും.. ഉത്രാട രാത്രിയില്‍ ഉറക്കമില്ല..വീട്ടിലെല്ലാവരും സദ്യവട്ടങ്ങളുടെ തിരക്കിലും ഞങ്ങള്‍ കുട്ടികള്‍ തിരുവോണത്തിന്‌ നടത്തുന്ന കുമ്മാട്ടികുള്ള തയ്യാറെടുപ്പിലായിരിക്കും..
 തിരുവോണത്തിന്‌ അതിരാവിലെ ഗുരുവായൂരപ്പനെ ദര്‍ശിച്ച്‌..വീട്ടിലെത്തിയിട്ടാണ്‌ ഓണസദ്യ ..സദ്യക്കിടയില്‍ ഓരോകറിയെകുറിച്ചും അഛന്‍ പറയും..ചില കറികളുടെ ഉത്ഭവ കഥയും കേട്ടിരുന്ന്‌ കഴിച്ചിട്ടുള്ള ഓണസദ്യ മനസില്‍ മായാതെ നില്‍ക്കുന്നു..
 സദ്യക്കുശേഷം കുമ്മാട്ടി കെട്ടല്‍ തുടങ്ങും...പലവേഷം കെട്ടി ആട്ടവൂം പാട്ടുമായ്‌ എല്ലാവീട്ടിലും കയറി ഇറങ്ങും...സ്നേഹപൂര്‍വ്വം നല്‍കുന്ന ദക്ഷിണ സിനിമ കാണാനുള്ളത്താണ്‌.. അടുത്ത ദിവസം തൃശ്ശൂറ്‍ പോയി പുതിയ സിനിമ കാണും.തിക്കിലും തിരക്കും നിന്ന്‌ കൂട്ടൂകൂടി കണ്ടിട്ടൂള്ള സിനിമ ആസ്വധിച്ചതു പോലെ എനിക്കിതു വരെ ആസ്വധിക്കനായിട്ടില്ല..
 അതിനുശേഷം ഭക്ഷണവും കഴിച്ച്‌ തിരികെ വീട്ടിലേക്ക്‌.
. അങ്ങിനെ പോകുന്നു കുട്ടിക്കാലത്തെ ഓണം.. 

Thursday, August 16, 2012

ചിങ്ങമാസം വന്നു ചേര്‍ന്നാല്‍...

 "ഏെട്ടാ.. നാളെ ഒന്നാംതിയാട്ടാ..കൊല്ലം പിറക്കുന്ന ഒന്നാം തിയതി.."
ഓര്‍മപ്പെടുത്തലോടെയാണ്‌ അവള്‍ ടെലിഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്‌.
ഒരു ചിങ്ങമസം കൂടി വരവായ്‌ എന്ന ഒര്‍മ മരുഭൂമിയിലെ കത്തുന്ന ചൂടിലും ഒരു കുളിര്‍മ നല്‍കുന്നു.

ഒരു ചിങ്ങമാസത്തിലാണ്‌ അവളെ ഞാന്‍ കണ്ടത്‌. ഒരുപാട്‌ നാളത്തെ അന്വേഷണത്തിനൊടുവില്‍ എണ്റ്റെ സഹയാത്രികയെ കണ്ടെത്തിയത്‌.
 ജാതകപൊരുത്തങ്ങള്‍ എല്ലാമുണ്ടായിനാലാകാം ചിങ്ങമാസത്തിണ്റ്റെ നന്‍മയെ മറന്ന് മകരമാസത്തിണ്റ്റെ തെളിമയെ വിവാഹത്തിനായ്‌ തിരഞ്ഞെടുത്തത്‌.
പക്ഷെ കാലചക്രം എന്നിക്ക്‌ കാട്ടിത്തന്നത്‌ എണ്റ്റെ തെറ്റായതീരുമാനത്തെയാണ്‌. വിവാഹത്തിണ്റ്റെ രണ്ടു ദിവസം മുന്‍പുണ്ടായ അമ്മായിയുടെ മരണത്തില്‍ മുങ്ങിപോയ വിവാഹവും..,
രണ്ടുവര്‍ഷം കൊണ്ട്‌ ഉയര്‍ത്തികൊണ്ടുവന്ന വ്യവസായ നഷ്ടവും...,
 ജീവിതത്തെ ആകെ പിടിച്ചുലച്ചു..
 പിന്നീടുവന്ന ചിങ്ങമാസത്തിലാണ്‌ പുതിയ പ്രതീക്ഷകള്‍ മൊട്ടിട്ടത്‌..
ഈ ചിങ്ങമാസത്തില്‍ മൊട്ടുകളെല്ലാം വിരിഞ്ഞ്‌ സുഗന്ദം പരത്തിതുടങ്ങിയിരിക്കുന്നു...

 ഒരു ചിങ്ങമാസ രാത്രിയില്‍ അടച്ചുവച്ച എണ്റ്റെ ഓര്‍മച്ചെപ്പ്‌ തുറന്ന് അതിണ്റ്റെ തണലില്‍ ഞാനൊന്ന് വിശ്രമിച്ചോട്ടേ.. 

Wednesday, September 1, 2010

വീണ്ടുമൊരു പെണ്ണുകാണല്

‍ജാതകം സ്വന്തമായി നോക്കി തുടങ്ങിയതിനാല്‍ പണിക്കന്‍മാര്‍ക്ക്‌ പണം കൊടുക്കേണ്ട ഗതികേട്‌ ഇല്ലാതായി.
നോക്കിയപ്പോള്‍ ഏഴുപൊരുത്തം കണ്ടു. വേണ്ട പൊരുത്തങ്ങള്‍ എല്ലം ഉണ്ട്‌.
മൂന്നനോട്‌ പറഞ്ഞു ജാതകം ഒത്തിട്ടുണ്ട്‌ നമുക്കുപോയികാണാം...
അങ്ങനെ പെണ്ണുകാണാന്‍ പോയി. പെണ്‍കുട്ടിയുടെ അച്ഛനുമായി കുശലപ്രശ്നം പറഞ്ഞിരിക്കുന്നതിനിടയില്‍ അമ്മ ചായയുമായി എത്തി.
അങ്ങനെ അമ്മയും സംസാരത്തില്‍ പങ്കുചേര്‍ന്നു
.പെണ്‍കുട്ടിയെ വിളിച്ചു..
പേര്‌ .....വിദ്യഭ്യാസം .....
വീണ്ടും കുശലപ്രശനത്തിലേക്ക്‌ കടന്നു.
സത്യത്തില്‍ പെണ്ണുകാണല്‍ എന്നത്‌ മറന്ന്‌ ഒരു ബന്ദുവീട്ടില്‍ ചെന്നിരുന്ന്‌ സംസാരിക്കുന്നതുപോലെ ...
സമയം പോയതറിഞ്ഞില്ല...
അവസാനം ആരോ പറഞ്ഞു നമുക്കിറങ്ങാം...
അങ്ങിനെ അവിടെ നിന്ന് ഇറങ്ങി..
അവസാനം പെണ്ണുകാണല്‍ മഹാമഹം ഇവിടെ അവസാനിപ്പിക്കാം എന്നു തീരുമാനിച്ചു... ഇതാണെണ്റ്റെ സഹയാത്രിക എന്ന് മനസില്‍ ഉറപ്പിച്ചു...

Thursday, April 8, 2010

ഒരു ഒഴിവുദിവസം...

പുതപ്പെടുത്തു ഒന്നു കൂടി തലമൂടികിടന്നു നോക്കി...രക്ഷയില്ല...
ഉറക്കം എന്നോട്‌ വിടപറഞ്ഞു പോയിരിക്കുന്നു..
പതുക്കെ എഴുന്നേറ്റു. ക്ളോക്കിലേക്ക്‌ നോക്കി സമയം ഏഴുമണി..
കുറച്ച്‌ അധികം ഉറങ്ങണം എന്നു കരുതിയാണു കിടന്നത്‌ എന്തു ചെയ്യാം..
സുഗമായി കടന്നുറങ്ങുന്ന സുഹൃത്തിനെ കണ്ടപ്പോള്‍ അസൂയതോനി..അവനെ ശല്യപ്പെടുത്താതെ കുളിമുറിയിലേക്ക്‌ നടന്നു.
കുളികഴിഞ്ഞ്‌ വന്ന്‌ പതുകെ ഭക്തിഗാനം വെച്ചു...
"വിഗ്നേശ്വരാ ജന്‍മ നാളികേരം... "
പൂജിക്കാനായി എവിടെ എത്തിയ സമയത്ത്‌ വാങ്ങിയ ശിവപാര്‍വ്വതിമാരും,ഗണപതിയും സുബ്രഹ്മണ്യസ്വാമിയും ഉള്ള ഒരു ഫോട്ടോയും പിന്നെ സുഹൃത്തിണ്റ്റെ ഒട്ടു മിക്ക ദൈവങ്ങളുടെയും വിഗ്രഹങ്ങളും ഫോട്ടോകളും അടങ്ങിയ പൂജാ ഷെല്‍ഫ്‌ വൃത്തിയാക്കി വിളക്കു വെച്ചു ചന്ദനത്തിരി കത്തിച്ചു..കര്‍പ്പൂരാരാധന നടത്തി.
അമ്മ ഗുരുവായൂരില്‍ മുഴുക്കാപ്പ്‌ ചാര്‍ത്തിയതിണ്റ്റെ കളഭം എടുത്ത്‌ തൊട്ടു..
ഒരു നിമിഷം മനസുകൊണ്ട്‌ നാട്ടിലെ അംബലത്തില്‍ ദര്‍ശനം നടത്തി...
"ഒരു നേരമെങ്കിലും..കാണാതെ വയ്യെണ്റ്റെ ഗുരുവായൂരപ്പാനിന്‍.." ചിത്രയുടെ മനോഹരാമായ ഗുരുവായൂരപ്പ ഭക്തിഗാനം..
അടുക്കളയിലേക്ക്‌ നടന്നു..കുറച്ചു പൊടിയെടുത്ത്‌ കുഴച്ചു.. പുട്ടുണ്ടാക്കി. കഴിച്ചു..
ഇന്നെന്താ പ്രോഗ്രാം ഡയറിയെടുത്തു നോക്കി... നെസ്റ്റിണ്റ്റെ മീറ്റിംഗ്‌..പിന്നെ വിഷുകൈനീട്ടം എന്ന ഏഷ്യാനെറ്റിണ്റ്റെ പ്രോഗ്രാം (മീഡിയാ സിറ്റിയില്‍ ജോലി ചെയ്യുന്ന സുഹൃത്തുള്ളതുകൊണ്ട്‌ എല്ല പരിപാടികളും സൌജന്യമായി ആസ്വദിക്കാം... )
"അലൈപായുതേ കണ്ണാ..." യേശുദായിണ്റ്റെ ശബ്ദം.. പാട്ടു മുഴുവനയിട്ടേ അതു നിര്‍ത്താന്‍ തോനിയുള്ളൂ...
സുഹൃത്ത്‌ അപ്പോഴും ഉറങ്ങുകയാണ്‌..മുറിയില്‍ നിന്ന്‌ ഇറങ്ങി നെസ്റ്റിണ്റ്റെ സ്വന്തം മുറിയിലേക്ക്‌ യാത്രയായി..
നെസ്റ്റ്‌ എന്നാല്‍ നാഷണല്‍ എക്സ്പാട്രിയേഴ്സ്‌ സൊഷ്യല്‍ ട്രസ്റ്റ്‌ ചുരിക്കി പറഞ്ഞാല്‍ നാഷണല്‍ സ്കൂള്‍ പരിസര പ്രവാസി സംഘടന. നെസ്റ്റിണ്റ്റെ മുറിയെന്നാല്‍ അതിലെ അംഗങ്ങള്‍ മാത്രമുള്ള മുറി.. (ഒരു വര്‍ഷം മുന്‍പു വരെ ഞാനും അതിലെ ഒരംഗമായിരുന്നു)
ബെല്ലടിച്ചു..
"ആരാ ഇത്ര നേരത്തേ..?" ആരോ ചോദിച്ചു വാച്ചിലേക്ക്‌ നോക്കി സമയം പത്തു മണി.
അവിടെ തന്നെ ആരോ മറുപടി പറഞ്ഞു "മോന്‍സാവും...അല്ലാതാരാ ഈ നേരത്ത്‌.. !"
മുറിയിലെത്തി ഉറങ്ങുന്നവരെയെല്ലാം ഉണര്‍ത്തി... അടുക്കളയില്‍ കയറി.. ഉച്ച ഭക്ഷണം എന്തു വേണം സാബാറും..മീന്‍ വറുത്തതും തീരുമാനമായി..എല്ലവരും കൂടിയപ്പോള്‍ അതു ശരിയായി..
നാട്ടില്‍ ഒഴിവു ദിവസം ഭക്ഷണ ശേഷം മാവിന്‍ ചോട്ടില്‍ ഒത്തു കൂടി വെടി പറഞ്ഞിരിക്കുന്ന പോലെ എല്ലവരും ഒത്തു കൂടി..മീറ്റിങ്ങെന്നതിണ്റ്റെ പ്രധാന ഉദ്ദ്യേശം അതു തന്നെയാണു.നാട്ടിലല്ല എന്ന്‌ ഒരു നിഷം എല്ലാവരും മറന്നു..
അതിനു ശേഷം എല്ലാവരും കൂടി വിഷു കൈനീട്ടം കാണാന്‍ യാത്രയായി..അപ്പോഴും എല്ലാവരും നാട്ടില്‍ തന്നെയായിരുന്നു.. തായംബകയും...,നല്ല മധുര ഗാനങ്ങളുമായി ഒരു രാത്രി...
എല്ലാം കഴിഞ്ഞ്‌ പിരിഞ്ഞപ്പോള്‍ മനസില്‍ നീറ്റല്‍ അനുഭവപ്പെട്ടു.. മുറിയിലെത്തി കിടന്നിട്ട്‌ ഉറക്കം വരുന്നില്ല...അംബലവും ,കുളവും..,ആല്‍തറയും എല്ലാം മനസില്‍ നിറയുന്നു...
സുഹൃത്ത്‌ തന്ന ഉത്സവത്തിണ്റ്റെ വീഡിയോ കാണാനായി സിസ്റ്റം തുറന്നു...പക്ഷെ ആദ്യം എന്നെ സ്വീകരിച്ചത്‌ ഒരു മെയിലാണ്‌..
ഹായ്‌......... 'ദിസ്‌ ഇസ്‌ .... ...... നാളെ രാവിലെ ഒന്‍പതു മണിക്കുള്ള മീറ്റിങ്ങിനെ പറ്റി ഓര്‍മിപ്പിച്ചു കൊണ്ടുള്ള മെയില്‍..
ദൈവമേ.... മനസില്‍ നിന്ന് ഒരു നിമിഷം കൊണ്ട്‌ എല്ലാം അപ്രത്യക്ഷമായി..

Friday, March 12, 2010

ഞാന്‍ കണ്ട ദുബായ്‌...

ദുബയ്‌ എന്നാല്‍ ആഡംബരത്തില്‍ മുങ്ങിയ ഒരു നഗരം.ലോകത്തിലെ ഒന്നാകാനുള്ള കുതിപ്പ്‌ എല്ലായിടത്തും കാണാം.കണ്ണടച്ച്‌ തുറക്കുന്ന സമയത്തിനുള്ളിലാണ്‌ നഗരത്തിണ്റ്റെ മുഖഛായ മാറുന്നത്‌. കയ്യില്‍ പണമുള്ളവന്‌ ഒന്നിനും കുറവില്ല.കയ്യിലെ പണം കളയാനും എളുപ്പമാണ്‌.
ദുബായില്‍ ഞാന്‍ ആദ്യമായി താമസിച്ചത്‌ ദെയ്‌രയിലാണ്‌. മട്ടീന പാര്‍ക്കിനടുത്ത്‌ ഒരു വില്ലയില്‍ എത്തിയപ്പോള്‍ ഇതു ദുബായ്‌ തന്നെയാണോ എന്ന് അതിശയിച്ചു.മനസില്‍ നിറയെ ദുബായുടെ ആഡംബരം നിറഞ്ഞതിനാല്‍ വില്ലയിലെ താമസവുമായി പൊരുത്തപ്പെടാന്‍ ആയില്ല. സഹമുറിയനായ ജബ്ബാറിക്ക ഒരു ദിവസം പറഞ്ഞു..
"നമ്മള്‍ ഇവിടെ വന്നത്‌ എന്തിനാ...പണം ഉണ്ടാക്കാന്‍...ജീവിതചിലവു കുറച്ച്‌ കിട്ടുന്ന പണം സൂക്ഷിച്ചു വെച്ച്‌ എത്രയും വേഗം നാട്ടിലെക്കുമടങ്ങുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം."
സത്യത്തില്‍ അദ്യേഹത്തിണ്റ്റെ ഉപദേശം എണ്റ്റെ ജീവിതത്തെ മാറ്റി മറക്കുന്നതില്‍ ഒരു പങ്കു വഹിച്ചു.
നടന്ന് താമസ സ്ഥലവും പരിസരവും മനസിലാക്കാനാണ്‌ ഞാന്‍ ആദ്യം ശ്രമിച്ചത്‌.ഫിഷ്‌ റൌണ്ടോബൂട്ട്‌,നൈഫ്‌,സബ്ക..,അബ്ര എന്നിവിടങ്ങളില്‍ നടന്ന് പോയി വഴികള്‍ മനസിലാക്കി തന്നത്‌ അനിയനാണ്‌.
ആദ്യമായി അയച്ച ഒരു അപേക്ഷയില്‍ തന്നെ കൂടിക്കഴ്ച്ചക്ക്‌ വിളിച്ചപ്പൊള്‍ മനസില്‍ സന്തോഷം തോനി.ബര്‍ദുബായില്‍ ബിസ്സിനസ്‌ സെണ്റ്റരിലെ സോഫ്റ്റ്വെയര്‍ സ്ഥാപനത്തില്‍ ജോലി കിട്ടിയപ്പോള്‍ തന്നെ മനസില്‍ ആത്മവിശ്വാസം വര്‍ദ്ദിച്ചു.സ്പോക്കണ്‍ ഇഗ്ളീഷ്‌ ക്ളാസ്സുകള്‍ക്കൊന്നും പോകാതെ തന്നെ എങ്ങിനെയോ ഇഗ്ളീഷില്‍ സംസാരിക്കാകഴിയുന്നു അത്‌ മനസിനു ലഭിച്ച ആത്മവിശ്വാസം ഒന്നു കൊണ്ടുമാത്രമാണ്‌ എന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു. അതിനു സഹായിച്ചത്‌ അവിടുത്തെ മാനേജരായ ഭാസ്കരന്‍ സാറാണ്‌. നല്ല തമിഴ്നാട്ടുകാരനായ അദ്ദ്യേഹം കൂടിക്കഴക്കുശേഷം എന്നോടു പറഞ്ഞു..
"കണ്ണാ...ദുബായില്‍ തൊണ്ണൂറുശതമാനം ആളുകള്‍ക്കും നല്ല ഇഗ്ളീഷ്‌ സംസാരിക്കാന്‍ അറിയില്ല..തെറ്റായാലും പറയുക..അങ്ങിനെ നമുക്ക്‌ നമ്മുടെ ഭാഷശരിയാക്കാന്‍ കഴിയും.. "
അങ്ങനെ തെറ്റാണെങ്ങിലും ചളിപ്പില്ലാതെ സംസാരിച്ച്‌ സംസാരിച്ച്‌..ഇപ്പോള്‍ അത്യാവിശ്വം തെറ്റില്ലാതെ സംസാരിക്കാന്‍ കഴിയുന്നു.
ആദ്യമെല്ലാം ഇഗ്ളീഷുകാരുമായി ഇടപഴകുംബോള്‍ ശ്‌..ശ്‌ എന്ന് ശബ്ദം മാത്രം കേട്ടിരിക്കേണ്ടിവരുന്ന സാദാരണമലായാളികളില്‍ ഒരാളാണു ഞാന്‍.
ദുബായ്‌ എനിക്കു നല്‍കിയത്‌ ഒരുപാട്‌ ഒരുപാട്‌ അറിവുകളാണ്‌..പണത്തേക്കാളുപരി ലോകത്തിലെ പല വിഭാഗം ആളികളുമായി ഇടപഴകാനും സൌഹൃദം സ്ഥാപിക്കാനും കഴിഞ്ഞു. സാദാരണ ഒരു ജോലിക്കാരണ്റ്റെ പോലെ തന്നെ യാന്ത്രികമായ ജീവിതമായിരുന്നു ആദ്യ നാളുകളില്‍.
രാവിലെ ൬ മണിക്ക്‌ എഴുന്നേറ്റ്‌ കുളിക്കുക നാസ്ത കഴിചെങ്കില്‍ കഴിച്ചു വെഗം ഓഫീസിലേക്കുള്ളായാത്ര തുടങ്ങുകയായി. നടന്നാല്‍ അര മണിക്കൂറുകൊണ്ട്‌ ചെല്ലുന്ന ഓഫീസില്‍ ബസ്സിലാണെങ്കില്‍ ൨ മണിക്കൂറെങ്കിലും വേണം.അത്രക്കദികം ട്രാഫിക്കാണ്‌ . അതിനാല്‍ എണ്റ്റെ യാത്ര അധികവും നടന്നിട്ടായിരുന്നു.രൂമില്‍ നിന്ന് നാസര്‍ സ്ക്ക്വയര്‍ വഴി അബ്രയിലേക്ക്‌ കടത്തില്‍ ൧ ദിര്‍ഹംസ്‌ കൊടുത്ത്‌ അക്കരക്ക്‌ .ദെയരക്കും ബുര്‍ദുബായ്ക്കും ഇടയില്‍ ഒരു ചെറിയ കനാല്‍ ഉണ്ട്‌.അത്‌ കടക്കാന്‍ ഏറ്റവും ചിലവു കുറഞ്ഞ മാര്‍ഗ്ഗം അബ്ര തന്നെയാണ്‌. ബസ്സിലാണെങ്കില്‍ ഷിണ്ടഗ ടണല്‍ വഴിയ്യോ മക്തം ബ്രിഡ്ജ്‌ വഴിയ്യോ പോകാം.
ഓഫീസില്‍ ൮.൩൦ ന്‌ എത്തണം.൬ മണി വരെയാണ്‌ ഡ്യൂട്ടി,കൂടെയുള്ളവരെല്ലാം ഹൈദ്രാബാദുകാറ്‍ ഹിന്ദിയിലല്ലെങ്കില്‍ ഇഗ്ളീഷില്‍ സംസാരിക്കണം പക്ഷേ അവര്‍ പറഞ്ഞു നീ ഇഗ്ളീഷില്‍ പറഞ്ഞാല്‍ മതി അങ്ങനെ ഭാഷ ശരിയാക്കിയെടുക്കാം.
നാട്ടില്‍ ചെയത്‌ ജോലിയായതിനാല്‍ പണിക്കൊന്നും ബുദ്ദിമുട്ടുണ്ടായില്ല. കസ്റ്റമറൂടെ അടുത്തെത്താന്‍ കാറുണ്ട്‌ ,ഡ്രൈവര്‍മാര്‍ എല്ലാവരും മലയാളികള്‍,കൊ ഒര്‍ഡിനേറ്ററും മലായാളി.അവ്രെല്ലാം ഒരുപാട്‌ എന്നെ സഹായിച്ചു.ബുദ്ദി മുട്ടില്ലാത്ത ജോലി എനിക്ക്‌ തന്നിരുന്നുള്ളൂ.
പോകുന്ന ഓഫീസുകളില്‍ അധികവും മലയാളികള്‍..,ഹോട്ടലില്‍ കയറിയാല്‍ മലയാളികള്‍,സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയാല്‍ മലയാളികള്‍..അങ്ങിനെ ചിലപ്പോള്‍ ഇതു ദുബായ്‌ തന്നെയാണോ എന്നു സംശയിച്ച നിമിഷങ്ങള്‍ വരെ എനിക്കുണ്ടായിട്ടുണ്ട്‌.
ഉച്ച ഭക്ഷണവും ചിലപ്പോള്‍ കഴിക്കാന്‍ കഴിയാറില്ല.ജബലലി,അല്‍ കൂസ്‌,അവീര്‍ എന്നിവിടങ്ങളിലാണ്‌ പണിയെങ്കില്‍ കഴിഞ്ഞു.. അല്ലാത്ത ദിവസങ്ങളില്‍ കഴിക്കാം
വൈകീട്ട്‌ റൂമിലെത്തിയാല്‍ എന്തെങ്കിലും കറി ഉണ്ടാക്കും ചിലപ്പോള്‍ ചോറു വെക്കും അല്ലെങ്കില്‍ കുബ്ബൂസ്‌ വങ്ങും. കുറച്ചു സമയം ടി വി കാണും കിടന്നുറങ്ങും.വീണ്ടും അതേ ദിനചര്യ തന്നെ.
വ്യാഴാച്ചകളില്‍ രാത്രി എന്തെങ്കിലും നന്നായി ഉണ്ടാക്കും കുറേ സമയം സംസാരിച്ചിരിക്കും അന്ന്‌ അടുത്ത റൂമു കളിലെ സുഹൃത്തുക്കളും കൂടും വളരെ വൈകി കിടന്നുറങ്ങും. വെള്ളിയാഴ്ച വൈകിയേ ഉണരൂ..സ്പെഷല്‍ നാസ്ത..ഊണ്‍ അങ്ങിനെ എല്ലാം വ്യത്യസ്ഥമായി ചെയ്യും.വീണ്ടും അതേ ദിന ചര്യ തുടരും.
എല്ലാ സാധാരണ ബാച്‌ലര്‍ ജോലിക്കാരുടേയും എങ്ങനെ തന്നെയായിരിക്കും.

Thursday, September 3, 2009

ഓണത്തെകുറിച്ച്‌ ഓര്‍ക്കുമ്പോള്‍

ഓണത്തിണ്റ്റെ ഓര്‍മകള്‍ തന്നെ മനസിനെ കൂളിരണിയിക്കുന്നതാണ്‌.കുട്ടിക്കാലത്ത്‌ അത്തം മുതല്‍ കളമിടാനായി പൂപറിക്കാന്‍ നടക്കുന്നതും,ഏേറ്റവുന്‍ നല്ലകളൈടാനായി മത്സരിക്കുന്നതും,ഉത്രാടത്തിനെ തൃക്കാക്കരാപ്പനെ കളത്തില്‍ തുമ്പപൂവുകൊണ്ട്‌ അലങ്കരിച്ച്‌ അടനിവേദിച്ച്‌ ആറാറപൂവ്വേ..എന്നു വിളിക്കുന്നതും,അച്ചന്‍ കൊണ്ടുവരുന്ന ഓണക്കോടിയുടുത്ത്‌ ഓണം ഉണ്ണുന്നതും എല്ലാം നല്ല ഓര്‍മകളായി അവശേഷിക്കുന്നു.

പിന്നീട്‌ ഒരോണക്കാലത്താണ്‌ എനിക്കെണ്റ്റെ അച്ഛനെ നഷ്ടപ്പെട്ടത്‌.പിന്നീടുള്ള ഓണക്കാലത്ത്‌ കളമിടാനോ,തൃക്കാക്കരെ അപ്പനെ അലങ്കരിക്കാനോ ശ്രമിച്ചില്ല.പിന്നീട്‌ ഓണക്കാലത്തിണ്റ്റെ പ്രസക്തി കുറഞ്ഞുവന്നു.ടെലിവിഷനിലെ പരിപാടികളും,വിലക്കുവാങ്ങുന്ന സദ്യവട്ടങ്ങളുമായി സാധാരണ ഒരു ആഘോഷമായി ചുരുങ്ങിയിരിക്കുന്നു.

പ്രവാസിയയപ്പോഴാണ്‌ പിന്നീട്‌ ഓണം വീണ്ടും ആഘോഷിച്ചു തുടങ്ങിയത്‌.അവധിയെടുത്ത്‌ റൂമില്‍ സദ്യയുണ്ടാക്കുന്നത്‌ മറക്കാനവാത്ത അനുഭവമാണ്‌.എല്ല സുഹൃത്തുക്കളുമായി ഓണപ്പാട്ടുകള്‍ പാടി ഒരുക്കുന്ന സദ്യയും,മറ്റ്‌ നേരം പോക്കുകളുായി ഒരുദിവസം.എനിക്കു തോനുന്നത്‌ പ്രവാസികളാണ്‌ ഓണം ശരിക്കും ആഘോഷിക്കുന്നത്‌.

Sunday, July 19, 2009

പെണ്ണുകാണല്‍...

"ശുദ്ദജാതകാ നിണ്റ്റെ.... കടുമ്പിടുത്തം ഒന്നും നടക്കില്ല...ശരിയാവണേതായാലും പോയ്‌ കാണാ..അത്രതന്നെ... "
അമ്മ പറഞ്ഞപ്പോള്‍ അച്ഛാച്ഛന്‍ അത്‌ ന്യായീകരിക്കാനായി പറഞ്ഞു..
"കല്യാണം ഒരുയോഗാ...എവ്ട്യാ എങ്ങന്യാ എന്നൊന്നും പറയാന്‍ പറ്റൂല്ല..എന്തായാലും കാണാതിരിക്കേണ്ട... "

അമ്മക്ക്‌ വയ്യ..,വീടു പണിതീര്‍ക്കണം എന്നൊക്കെ പറഞ്ഞ്‌ നാട്ടിലേക്ക്‌ പോരുംബോള്‍ ഇങ്ങനെ ഒരു തലവേദന ഉണ്ടാകുമെന്ന് കരുതിയില്ല.വീടുപണി മുഴുവനായിട്ടേ ഇത്തരം സാഹസത്തിനിറങ്ങൂ എന്ന തീരുമാനമാ ഇപ്പോള്‍ തിരുത്തപ്പെട്ടത്‌.
" എന്നാ അങ്ങനെയാവട്ടെ..." എന്ന് പറഞ്ഞ്‌ അവരുടെ ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞുമാറി.

സത്യത്തില്‍ വീട്ടില്‍ ആദ്യം വന്നു കയറിയപ്പോള്‍ വിഷമം തോനി,കാരണം വീട്‌ ഒരു ഗോഡ്വണ്‍ ആയി മാറിയിരുന്നു.ഒരു ഭാഗത്ത്‌ സിമണ്റ്റ്‌ ,മറുഭാഗത്ത്‌ വയറിംഗ്‌ സാദനങ്ങള്‍ എന്നിങ്ങനെ വീട്ടില്‍ നിറയെ സാധനങ്ങള്‍ കുമിഞ്ഞു കൂടിയിരിക്കുന്നു.വാതിലുകളെല്ലാം ദ്രവിച്ചു കഴിഞ്ഞിരുന്നു.അമ്മക്ക്‌ ഒറ്റക്ക്‌ എന്ത്‌ ചെയ്യാന്‍ കഴിയും.പിന്നെ കഷ്ടകാലത്തിന്‌ പുതിയ വീട്ടിന്‌ കുറ്റിയടിക്കാന്‍ വന്ന ആശാരി പറഞ്ഞു..
"നിങ്ങള്‍ പഴയവീടിനെ പറ്റി മറന്നോളൂ...പുതിയതിനെ പറ്റി മാത്രം ചിന്തിക്കൂ..".
അദ്ദേഹത്തിണ്റ്റെ ഈ വാക്ക്‌ മൂലം പഴ വീട്‌ പൊളിച്ചു നീക്കാനുള്ള പരുവത്തിലായി.
എല്ലാം മറന്ന് പെണ്ണു കാണല്‍ മഹാമഹത്തിന്‌ തയ്യാറായി.

"ഒരു ഇടത്തരം വീട്ടില്‍ നിന്ന് അത്യാവിശ്യ വിദ്യഭ്യാസമുള്ള കുട്ടിയെ ആലോചിച്ചാല്‍ മതി..." എന്ന് മൂന്നാനോട്‌ പറയും മുന്‍പ്‌ അയാള്‍ പറഞ്ഞു.
"അത്ര്യേ ഉള്ളൂ... "

പെണ്ണിണ്റ്റെ വീട്ടിലെത്തിയപ്പോള്‍ ഞാന്‍ മൂന്നാനോട്‌ ചോദിച്ചു..
"ഇതാണോ ഇടത്തരം വീട്‌...." ഒന്ന് പുഞ്ചിരിച്ചുകൊണ്ട്‌ അയാള്‍ വീട്ടിലേക്ക്‌ കയറി.

സ്വീകരണമുറിയിലേക്ക്‌ പെണ്‍കുട്ടിയുടെ അച്ഛന്‍ ക്ഷണിച്ചു.ചെറിയ രീതിയിലുള്ള അഭിമുഖസംഭാഷണത്തിനുശേഷം ഭക്ഷണമുറിയിലേക്ക്‌ ചായകുടിക്കാനായി ക്ഷണിച്ചു.
"പെണ്‍കുട്ടിയെ വിളിക്കുകയല്ലേ.....?" എന്ന്‌ ചോദിച്ചുകൊണ്ട്‌ മറുപടിക്കുകാത്തു നില്‍ക്കാതെ പെണ്‍കുട്ടിയെ ഞങ്ങളുടെ മുന്‍പിലേക്ക്‌ വിളിച്ചു.

എന്നോട്‌ ചേര്‍ന്ന്‌ ഇടതുവശത്തു നിന്ന പെണ്‍കുട്ടിയെ ശ്രദ്ധിക്കാന്‍ ഞാന്‍ പണിപ്പെട്ടു.മനസിലുള്ള പെണ്ണുകാണല്‍ ചിത്രത്തിനു വിപരീതമായാണെല്ലാം നടക്കുന്നത്‌ എങ്കിലും ചോദിച്ചു..
"എന്താ പേര്‌... ?"
"........ " പേര്‌ പറഞ്ഞു
"എന്തു ചെയ്യുന്നു.... ?"
".............?" എന്നിങ്ങനെയുള്ളചോദ്യങ്ങള്‍ക്ക്‌ മറുപടികിട്ടിയപ്പോള്‍ പിന്നെ ഒന്നും പറയാതെ കുറച്ചു നേരം ഇരുന്നു.

അവരോട്‌ യാത്ര പറഞ്ഞിറങ്ങുംബോള്‍ മൂന്നാന്‍ ചോദിച്ചു.
" എന്തു പറയുന്നു.... ?"
"പറയാം...." എന്ന്‌ പറഞ്ഞ്‌ വണ്ടിയിലേക്ക്‌ നടന്നു.
"സാരമില്ല...എല്ലാംവരേയും കണ്ടതിനുശേഷം മറുപടി പറഞ്ഞാല്‍ മതി....."എന്ന്‌ ചിരിച്ചുകൊണ്ട്‌ അയാള്‍ പറഞ്ഞപ്പോള്‍ മനസില്‍ എന്തെന്നില്ലാത്ത ദേഷ്യം തോന്നി.

അടുത്ത സ്വീകരണകേന്ദ്രത്തിലേക്കുള്ളയാത്രയില്‍ എണ്റ്റെ മനസില്‍ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ...
നല്ലകാലത്ത്‌ ഒന്നു പ്രണയിച്ചിരുന്നെങ്കില്‍....