Showing posts with label കഥകള്‍. Show all posts
Showing posts with label കഥകള്‍. Show all posts

Wednesday, September 3, 2025

മഴമേഘങ്ങള്‍


"ഓര്‍മക്കായിനിയൊരു സ്നേഹഗീതം..."
സീറ്റില്‍ തലചയ്ച്ച്‌ അയാള്‍ ബസ്സിലെ സംഗീതത്തില്‍ ലയിച്ചു.പതുക്കെ കണ്ണുകളടച്ചപ്പോള്‍ അവളുടെ മുഖം മുന്നില്‍ തെളിഞ്ഞു.

അവളെ പറ്റി ഓര്‍ക്കുംബോള്‍ ആദ്യം ഒര്‍മവരുന്നത്‌ 
നുണക്കുഴികളോടുകൂടിയ ചിരിയാണ്‌.
ശ്രീധരമാമയുടെ കയ്യും പിടിച്ച്‌ ആദ്യമായി വീട്ടിലേക്ക്‌ വന്ന
 ഉണ്ടക്കുട്ടിയെ ശ്രദ്ധിച്ച്തും ആ ചിരി മൂലമാണ്‌.

ഗൌരവത്തോടെ അവളെ നോക്കിനില്‍ക്കുംബോള്‍ ശ്രീധരമാമ പറഞ്ഞു.

"ഉണ്ണീ... നാളെതൊട്ട്‌ അവിടെവന്ന്‌ ഇവളെയും കൂട്ടണട്ടോ..സ്കൂളില്‍ക്ക്‌... "
ഇതു കേട്ടാപ്പോള്‍ വല്ലാത്തവിഷമം തോനി.
സ്കൂളില്‍ പോകുബോഴുള്ള സ്വാതന്ത്രത്തിലാണ്‌ വിലങ്ങു വീണിരിക്കുന്നത്‌.
എങ്ങനെ ഇതൊഴിവാക്കും എന്നു ചിന്തിച്ചു നില്‍ക്കുമ്പേഴേക്കും അമ്മ പറഞ്ഞു

"അതിനെന്താ സ്കൂളുവരെ ഇവനൊരു കൂട്ടാകൊലോ.. "

സ്കൂളിലേക്ക്‌ യാത്രയായ പേ പാൾ അവളും കൂടെ ഇറങ്ങി.
വഴിയില്‍ കണ്ടവ്ര്‍ക്കെല്ലാം അവളെ പരിചയപ്പെടുത്തികൊടുക്കെണ്ടിവന്നതിനാല്‍ വൈകിയാണ്‌ സ്കൂളിലെത്തിയത്ത്‌.

ക്ളാസിലെത്റ്റിയപ്പോള്‍ കാദര്‍ പരിഭവം പറഞ്ഞു,അവനെ കണ്ടുട്ടും കാണാതെ പോയെന്നും പറഞ്ഞ്‌.സത്യത്തില്‍ അവനോടൊപ്പം മാവിലെറിയണമെന്നും ഗോലികളിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നെങ്കിലും വലിയചുമതല ഏറ്റെടുത്തതിനാലാണ്‌ കാണാത്തത്പോലെ പോന്നത്‌.

പക്ഷെ വാസേട്ടണ്റ്റെ മാവിലെറിയാനും,
പരല്‍മീന്‍ പിടിക്കനും..
എല്ലം അവള്‍ അവര്‍ക്കൊപ്പം കൂടി.
അങ്ങനെ അവരില്‍ ഒരാളായി അവള്‍ മാറിയത്‌ അവന്‍ പോലുമറിയാതെയാണ്‌.
കാലത്തിനൊപ്പം അവരും വളര്‍ന്നു,
കലോത്സവവേദികള്‍,കലാലയസമരങ്ങള്‍ എന്നിങ്ങനെ എല്ലാത്തിനും അവളുണ്ടായിരുന്നു അവണ്റ്റെ ഒപ്പം.

കലാലയ ജീവിതം കഴിഞ്ഞു എന്നത്‌ ഉള്‍ക്കൊള്ളാന്‍ അവനായില്ല.
അവസാനവര്‍ഷ പരീക്ഷ കഴിഞ്ഞ ദിവസങ്ങളില്‍ വായനശാലയില്‍ പോകാനും മറ്റും അവളവണ്റ്റെ അടുത്തു വരുമായിരുന്നു.

ഒരു ദിവസം അവളും അമ്മയും വീട്ടില്‍ വന്നു
"എന്തു പറയുന്നുണ്ണി...,പരീക്ഷ്യൊക്കെ എങ്ങന്യുണ്ടാര്‍ന്നൂ...?" 
എന്നവളുടെ അമ്മ ചോദിച്ചു. "കൊഴപ്പല്യ...നന്നായെഴുതിട്ട്ണ്ട്‌..." എന്നു പറഞ്ഞപ്പോള്‍
 നന്നയി പരീക്ഷ എഴുതിയതിണ്റ്റെ സന്തോഷം മുഖത്തുതെളിഞ്ഞു.

"ഉണ്ണീടെ കൂട്ടാരീനെ കൊണ്ടോകാന്‍ വന്നാതാഞ്ഞാന്‍...നാളെ ഞങ്ങള്‍ പോകും..." ഇതു കേട്ടപ്പോള്‍ മുഖത്തെ സന്തോഷം മാഞ്ഞെങ്കിലും 
ചിരിമായാതിരിക്കന്‍ ശ്രദ്ധിച്ചു.

"കുട്ടീടച്ഛന്‌ തീരിഷ്ടണ്ടായീല്യ...ഇവ്ടെ നിര്‍ത്താന്‍ പിന്നെ മോളെ ഒറ്റവാശ്യോണ്ടാ ഇത്രയും കാലം നിര്‍ത്തീത്‌.." 
പിന്നെയും എന്തൊക്കെയോ അവര്‍ പറയുന്നുണ്ടായിരുന്നു.
അതൊന്നും ശ്രദ്ധിക്കാതെ നിന്നിരുന്ന എണ്റ്റെ അടുത്തേക്ക്‌ വന്ന്‌ അവള്‍ പറഞ്ഞു..

"പുഴക്കരയിലെ അംബലത്തില്‍ നാളെ ഒന്നുപോയാലോ... ?"
"പോകാം.. " വേറെ ഒന്നും പറയാനാവാതെ നില്‍ക്കുന്ന 
ഞങ്ങളുടെ അടുത്തേക്ക്‌ അവളുടെ അമ്മ വന്നിട്ട്‌ പറഞ്ഞു

"എടക്കൊക്കെ അങ്ങ്ട്‌ വരണം..ട്ടോ..ഊണ്ണ്യേ... "

"മോള്‌ ഞങ്ങളൊക്കെ മറക്കോ...?..ഇടക്കിങ്ങട്ടും വരണട്ടോ..." 
എന്നു പറഞ്ഞ്‌ അമ്മ അവരെ റോഡുവരെ നടന്ന്‌ യാത്രയക്കി. 
അടുത്ത ദിവസം വെറുതെ കുളക്കടവില്‍ ഇരിക്കുംബോഴാണ്‌ അമ്മ വിളിച്ചത്‌..

"ഉണ്ണ്യേ ആ കുട്ടി വന്നിരിക്ക്ണൂ... "
ഉമ്മറത്തെത്തിയപ്പോള്‍ ചുവന്ന പട്ടുപാവാടയണിഞ്ഞ്‌ അവള്‍ നില്‍ക്കുന്നു.
ആദ്യമായി അന്നാണ്‌ അവളുടെ സൌദര്യം ആസ്വതിച്ച്തത്‌.
ക്ഷേത്രത്തിലേക്ക്‌ നടക്കുംബോള്‍ 
പതിവിനു വിപരീതമായി അവര്‍ തമ്മില്‍ സംസാരിച്ചില്ല.
എന്തൊക്കെയോ പറയാന്‍ ആഗ്രഹിച്ചിട്ടും വാക്കുകള്‍ പുറത്തു വന്നില്ല. പ്രാത്ഥനാസമയത്ത്‌ അവളുടെ കണ്ണുകള്‍ നിറഞ്ഞോഴുകിയത്‌ 
അവന്‍ കണ്ടില്ല എന്നു നടിച്ചു.തിരികെ നടക്കുംബോള്‍ അവള്‍ എന്തൊക്കെയോ പറഞ്ഞുകൊടിരുന്നു.
അവന്‍ വെറുതെ മൂളുകമാത്രം ചെയ്തു. യാത്രാമൊഴിയായി അടര്‍ന്നു വീണ
കണ്ണുനീരില്‍ അവളുടെ സ്നേഹം മുഴുവന്‍ ഉരുണ്ടുകൂടിയത്‌ അവന്‍ തിരിച്ചറിഞ്ഞു.
തിരിഞ്ഞു നടക്കുംബോള്‍ അവണ്റ്റെ കണ്ണുകളും ഈറനണിഞ്ഞിരുന്നു.

 അപ്രതീക്ഷിതമായാണ്‌ അവന്‌ വിദേശത്ത്‌ ജോലി കിട്ടിയത്‌. 
അവളെ ഒന്നു കണ്ട്‌ യാത്രപറയണം എന്ന്‌ കറുതിയെങ്കിലും അതിനാവാതെ അവന്‍ വിദേശത്തേക്ക്‌ യാത്രയായി.
അവണ്റ്റെ സ്വകര്യനിമിഷങ്ങളിലില്‍ അവളെ കുറിക്കുള്ള ഒര്‍മകള്‍ കടന്നു വരാറുണ്ട്‌.
എങ്കിലും അമ്മ അവളെ കുറിച്ച്‌ പറയുംബോള്‍ അതില്‍ അത്ര താല്‍പര്യമില്ല എന്നു നടിക്കും.
പിന്നെ അമ്മ ഒന്നും പറയാതെയായി.
പലതവണ അവളെ ഒന്നു വിളിക്കണം എന്നു കരുതിയെങ്കിലും മനസ്‌ അനുവദിച്ചില്ല.

നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ നാട്ടുകാര്യങ്ങള്‍ പറയുന്നതിനിടയില്‍ അമ്മ പറഞ്ഞു.

"ആ കുട്ടീടെ കര്യാ കഷ്ടം....എത്ര എത്ര ആലോചനകളാ വന്നേ..ഒന്നങ്ങ്ട്‌ ശര്യായില്ല.."

 "":അവളിപ്പോ... ?" 
ഞാനറിയാതെ ചോദിച്ചുപോയി

"എത്ര പഠിച്ചകുട്ട്യാ...ഇപ്പൊ വീടും അംബലോയി കഴിയ്ണു.. "


"പടിഞ്ഞാറേ നട...പ്പടിഞ്ഞാറേ നട..." 
എന്ന്‌ കിളി വിളിച്ചു പറയുന്നതു കേട്ടണ്‌ ഓര്‍മകളില്‍ നിന്ന്‌ ഉണര്‍ന്നത്‌. 
ബസ്സിലെ യാത്രക്കര്‍ അധികവും ഇറങ്ങിയിരുന്നു.
ബാഗുമെടുത്ത്‌ ലോഡ്ജിനെ ലക്ഷ്യമാക്കി നടന്നു.
മുറിയിലെത്തിയപ്പോള്‍ ക്ഷേത്രത്തില്‍ നിന്ന്‌ അത്താഴപൂജയുടെ മേളം കേട്ടു.
യാത്രാക്ഷീണത്താലാകും കിടന്നപ്പോള്‍ തന്നെ ഉറങ്ങിപോയി.

രാവിലെ ഒരു കയ്യില്‍ വെണ്ണയും മറുകയ്യില്‍ ഓടക്കുഴലുമായി നില്‍ക്കുന്ന 
ഉണ്ണിക്കണ്ണനെ ദര്‍ശിച്ചശേഷം 
അവണ്റ്റെ കണ്ണുകള്‍ അവളെ തിരയുകയായിരുന്നു.
ശീവേലിയായി എന്നു അറിയിപ്പു വന്നപ്പോള്‍ കൂത്തംബലത്തിനോടുചേര്‍ന്നു നിന്നു.
ആനപ്പുറത്ത്‌ ഭഗവാന്‍ എഴുന്നള്ളുന്നതിനുപുറകെ ഭഗവല്‍കീര്‍ത്തനങ്ങലോടെ 
ഭക്തജനങ്ങള്‍ പ്രദക്ഷിണം വെക്കുന്നു.
ഭഗവല്‍കീര്‍ത്തനത്തില്‍ മുഴുകി ഭഗവാനെ അനുഗമിക്കുന്ന ഒരു ഭക്തയുടെ 
രൂപത്തില്‍ അവളെ കണ്ടപ്പോള്‍ ഹൃദയം പെരുംബറകൊട്ടി.
തിരക്കൊഴിഞ്ഞപ്പോള്‍ 
പതുക്കെ അവളുടെ അടുത്തേക്ക്‌ നീങ്ങി.

 ഒരുപാട്‌ പരിഭവവും,പിണക്കവും പ്രതീക്ഷിച്ചു നിന്ന 
അവനെ നോക്കി നിസഗ്ഗതയോടെ നിന്ന അവളോട്‌ ഒന്നും പറയാന്‍ അയാള്‍ക്കായില്ല.

അവസാനം അവന്‍ പറഞ്ഞു 
"ഇന്നലെ വന്നു.... "

"വീട്ടില്‍ക്ക്‌ വരായിരുന്നില്ലേ... " 
എന്നവള്‍ ചോദിച്ചപ്പോള്‍

"എനിക്കു കാണേണ്ടത്‌ പൊന്നൂനെ മാത്രാ..."
 എന്ന്‌ അവളുടെ കണ്ണുകളില്‍ നോക്കി പറഞ്ഞപ്പോള്‍ 
അവളുടെ കണ്ണുകള്‍ നിറഞ്ഞുതുളുംബി.

പെയ്യാന്‍ വിമുഖതകാട്ടിനില്‍ക്കുന്ന പെരുമഴപോലെയായിരുന്നു അവരുടെ മനസുകള്‍.
പെയ്തു തുടങ്ങിയപ്പോള്‍ 
അവസാനതുള്ളി വരെ പെയ്തു തോര്‍ന്നു. അവളോടൊപ്പം വീട്ടിലേക്ക്‌ നടക്കുംബോള്‍ അവണ്റ്റെ കണ്ണുകളില്‍ 
എന്തോ ദൃഠനിശ്ചയം തിളങ്ങിയിരുന്നു. അതിണ്റ്റെ പ്രതിഫലനം 
അവളുടെ കണ്ണുകളിലും ഉണ്ടായിരുന്നു

Friday, October 21, 2016

ദേശാടനകിളിയുടെ കൂട്...!!!

“ഏട്ടാ.. നമുക്ക് റൂം മാറണ്ടാ... ചെറുതാണെങ്കിലും എന്തോ ഒരു സമാധാം ഉണ്ട് ഇവിടെ..”
“ഇപ്പൊകൊടുക്കണ പൈസയുണ്ടേൽ ഇതിലും നല്ലത് കിട്ടും അതാ.. ”
“അതു കൊഴപ്പില്ലേട്ടാ...ഇവിടെ തന്നെ മതി”
“കുട്ട്യേ നമ്മൾ ദേശാടനക്കിളികളാ... സഞ്ചരിക്കുന്നതിനിടയിൽ നമ്മൾ തങ്ങുന്ന ഒരു സ്ഥലവും നമ്മുടേതല്ല... അതു മറക്കല്ലേ ട്ടാ..”
പതുക്കേ പതുക്കേ എന്റെ ഉള്ളിലും  അടുപ്പം വന്നു തുടങ്ങി.
അവൾ പ്രസവത്തിനു നാട്ടിൽ നിന്നപ്പോ പലരും റൂം വാടകക്ക് ചോദിച്ചെങ്കിലും മനസ്സുവന്നില്ല കൊടുക്കാൻ.
മകനേയും അവളേയും ഞങ്ങളുടെ സ്വർഗ്ഗത്തിലേക്ക്ം കൊണ്ടുവരാൻ തിടുക്കമായിരുന്നു.
ഞങ്ങൾക്ക് ഇവിടം സ്വർഗ്ഗമാണെങ്കിലും മകന്‌ അങ്ങിനെ ആയിരുന്നില്ല എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.
ഞങ്ങൾ കളിച്ചു ചിരിച്ചിരിക്കുന്നതിനിടയിൽ നാട്ടിൽ നിന്ന് അച്ഛമ്മയോ,അമ്മാമ്മയോ അച്ഛാച്ചനോ, വിളിച്ചാൽ അവന്റെ മുഖത്ത് നിറയുന്ന വിഷമം ഞങ്ങൾ വായിച്ചെടുത്തു. പറയാനറിയാത്ത പ്രായത്തിൽ അവനെ ഒരു ചെറിയ മുറിയിൽ തളച്ചിടുന്നത് ശരിയല്ല എന്ന് ഞങ്ങൾക്ക് തോനി.
ജോലിക്ക് പോകുന്നതിനു മുമ്പും, വന്നതിനുശേഷവും അവനുമായി പുറത്തിറങ്ങിനടക്കാൻ ശ്രമിച്ചു.
അപ്പോൾ അവൻ അനുഭവിക്കുന്ന സ്വാതന്ത്രം മനസ്സിൽ നീറ്റലായി നിറഞ്ഞു.

“കുട്ട്യേ നമുക്ക് ഉണ്ണിയെ ദേശാടനക്കിളിയാക്കണ്ട..അവൻ നാട്ടിൽ പാറിക്കളിച്ച് വളരട്ടെ..മുത്തശ്ശിക്കഥകൾ കേട്ട് വളരട്ടെ..“
മനസ്സിൽ നിറയുന്ന വിഷമങ്ങളൊതുക്കി അവൾ പറഞ്ഞു
”നമ്മുടെ ഉണ്ണിക്ക് വേണ്ടിയല്ലേ.. സഹിക്കാം“

അവർ വീണ്ടും ദേശാടനക്കിളികളായി..മകനു വേണ്ടി..മാതാപിതാക്കൾക്ക് വേണ്ടി..




Thursday, October 6, 2016

പിറവി

നല്ല ഉറക്കത്തിനിടയിൽ അരോ പിടിച്ചു വലിക്കുന്നതായി തോനിയപ്പോഴാണ്‌ ഉണർന്നത്‌,ഏതോ ഒഴുക്കിൽ പെട്ടപോലെ.
ചെറുത്തുനിൽക്കാൻ കഴിയാത്തതിനാൽ ഒഴിക്കിനൊപ്പം നീങ്ങാൻ തുടങ്ങി.ഇത്രയും കാലം ചുരുണ്ടുമടങ്ങി കിടന്നപ്പോൾ ആഗ്രഹിച്ചതാണ്‌ ഒന്ന്‌ നിവരാൻ പക്ഷേ കാലുനീട്ടുമ്പോഴെല്ലാം എവിടെയോ ചെന്നിടിക്കും.
അപ്പോൾ ഒരു അശ്ശരീരികേൾക്കും “കള്ളൻ ചവിട്ടിതുടങ്ങി..ചവുട്ടല്ലെടാകള്ളാ...”.
പിന്നെ അനങ്ങാതെ കിടക്കാം എന്നു കരുതിയാലോ അപ്പോൾ  കേൾക്കാം
“എന്താ അനക്കമൊന്നുമില്ലേ.. ?”
എത്രകാലം അങ്ങനെ  കഴിഞ്ഞു എന്ന്‌ ഓർത്തെടുക്കാൻ കഴിയുന്നില്ല.ഇനി അതെല്ലം ഓർമ്മയായി എന്ന്‌  തോനി.താനെവിടേക്കോ സഞ്ചരിക്കുകയാണ്‌,ഓർമ്മകളും കാഴ്ചകളും മങ്ങുന്നപോലെ.

ശക്തമായ വെളിച്ചം കണ്ണിനെ വേദനിപ്പിച്ചപ്പോഴാണ്‌ ഓർമ്മതിരിച്ചുകിട്ടിയത്‌.
അപരിചിതമായ ശബ്ദങ്ങൾ ചെവിയെ വേദനിപ്പിക്കുന്നു.
കരഞ്ഞു.. ഉറക്കെ.. ഉറക്കെ..
ഏതോ ജീവികൾ  എടുത്ത്‌ എന്തിലോ മുക്കുന്നു.ശരീരത്തിൽ തിരുമ്മുന്നു.
ഇവരോട്‌ വേദനിക്കുന്നു എന്ന്‌ പറയണമെന്നുണ്ട്‌ കഴിയുന്നില്ല.
വീണ്ടും കരഞ്ഞു ഉറക്കെ ഉറക്കെ...
അവർ ശരീരം എന്തുകൊണ്ടോ പൊതിഞ്ഞു.ആരുടേയോ അടുത്ത്‌ കിടത്തി.
എന്തോ ഒരു സുരക്ഷിതത്വം അനുഭവപ്പെടുന്നതായി തോനി.
ഇറുക്കിയടച്ചിരുന്ന കണ്ണുകൾ പതുക്കെ തുറന്നു.
“അമ്മേടെ മോനേ..”
പരിചിതമായ ശബ്ദം ഇത്രയും കാലം കേട്ടിരുന്ന,ഏതു ശബ്ദം കേൾക്കാനായിരുന്നോ കാലുകൾകൊണ്ട്‌ ചവിട്ടിയിരുന്നത്‌ അതേശബ്ദം.
കണ്ണുതുറന്ന്‌ സൂക്ഷിച്ചു നോക്കി,സുരക്ഷിതമായ ഒരിടത്താണ്‌ എത്തിപ്പെട്ടത്‌ എന്ന വിശ്വാസത്തിൽ
കുറേ നേരമായി  ശല്യപ്പെടുത്തുന്ന ഉറക്കത്തിന്‌ പിടികൊടുത്തു.

Saturday, May 16, 2015

പിറന്നാൾ സമ്മാനം..

വീട്ടിലേക്ക് കയറുമ്പോഴാണ്‌ നാളെ അവളുടെ പിറന്നാളാണെന്ന് ഓർമ്മ് വന്നത്. വിവാഹം കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ പിറന്നാൾ.

“എന്താ വൈകിയേ..” എന്ന ചോദ്യവുമായാണ്‌ വാതിൽ തുറന്നത്.
“ഇന്നു നല്ല വർക്കുണ്ടായിരുന്നു കുട്ട്യേ....”

ചായ കുടിക്കുന്നതിനിടയിൽ  പറഞ്ഞു
“ഒന്നും വാങ്ങിയില്ല പിറന്നാളായിട്ട്..മറന്നു”
നിർവികാരയായി അവൾ പറഞ്ഞു
“അതു സാരല്ല്യ... ”

അത്താഴം കഴിക്കുമ്പോൾ പതിവിൽ വിപരീതമായ് അവൾ മൌനമായിരുന്നു.
“ഇന്നു പറയാൻ വിശേഷങ്ങളൊന്നും ഇല്ലേ..”
“ഞൻ പറഞ്ഞിട്ടെന്തിനാ ഓർക്കാൻ സമയമില്ലല്ലോ..?” കുത്തു വാക്കുകൾ വന്നു തുടങ്ങി
“ഇതു വരെ പുതിയ ഡ്രസ്സ് ഇല്ലതെ ഒരു പിറന്നളും ഉണ്ടായിട്ടില്ല.. ഇനി അതു പ്രതീക്ഷിക്കണ്ടല്ലോ” നിരാശകലർന്ന സ്വരത്തിൽ അവൾ പറഞ്ഞു
“പിന്നേ..വീട്ടുകാര്‌ കൊഞ്ജിച്ച് വഷളാക്കിയതിന്റെ കുഴപ്പാ ഇത്..” ദേഷ്യത്തിൽ പറഞ്ഞു

അവളുടെ ചെറിയ തേങ്ങലുകൾ കേട്ടില്ല എന്നു നടിച്ചു കിടന്നു.. അല്ലെങ്കിൽ ഇത് വലിയ വഴക്കിലേ കലാശിക്കൂ ..


ഉറക്കത്തിലേക്ക് വഴുതിവീണ യാമത്തിൽ അമ്മ മുന്നിൽ വന്നു
“എന്താ മോനേ.. ഞാൻ പറഞ്ഞതൊക്കേ മറന്നോ...”
ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റപ്പോൾ..
അവളൂടെ തേങ്ങൽ മാത്രം ചെവിയിൽ മുഴങ്ങി..

“കുട്ട്യേ.. ഉറങ്ങീല്ല്യേ..” വീണ്ടും തേങ്ങൽ മാത്രം
അവളെ കെട്ടിപ്പിടിച്ച് നെറുകയിൽ ചുമ്പിച്ചു..
“എന്നാലും ഏട്ടൻ ഒന്നും മിണ്ടാതെ കിടന്നുറങ്ങീലേ..”
“ഇല്ല്യ കുട്ട്യേ.. ഉറങ്ങ്യേനേ.. പക്ഷേ അമ്മ അപ്പോഴേക്കും എഴുന്നേല്പിച്ചു..”
അവൾ അതിശയത്തൊടെ ചോദിച്ചു “അമ്മ്യാ..”
“ഉം.. അമ്മ എന്നെ പഴയ ഒരു സംബവം ഓർമ്മിപ്പിച്ചു..”
“എന്തു സംബവം” അവൾക്ക് ആകാംക്ഷയായി


കുട്ടിക്കലത്ത് ശനിയാഴ്ച വൈകീട്ട് അച്ഛൻ വരുമ്പോൾ വീട്ടിൽ സന്തോഷമാണ്‌.. ഞങ്ങൾക്ക് മിഠായിയും..കഥാപുസ്തകങ്ങളും..പിന്നെ സ്നേഹത്തിന്റെ പാലാഴിയും.. അമ്മയും സന്തോഷത്തിലായിരിക്കും.
ഒരാഴ്ചത്തെ കഥകൾ ഞങ്ങൾക്കു പറയാനുണ്ടാകും.. പിന്നെ കഥ പറഞ്ഞു ഞങ്ങളെ ഉറക്കും.

ഞായറാഴ്ച രാവിലെ അച്ഛന്റേയും അമ്മയ്യുടെയും ഉച്ചത്തിലുള്ള സംസാരം കേട്ടിട്ടായിരിക്കും എഴുന്നേല്കുക... വഴക്കു കൂടുന്ന അച്ഛനേയും അമ്മയേയും കാണുമ്പോൾ ഞങ്ങൾക്ക് വിഷമമാകും..
തിങ്കളാഴ്ച അതിരാവിലേ പോകുമ്പോൾ സ്നേഹത്തോടെ അച്ഛനെ യാത്രയാക്കുന്ന അമ്മയെ കാണുമ്പോൾ ഞനെന്നും അതിശയിക്കറുണ്ട്..ഒരു ദിവസം ഞാനമ്മയോട് ചോദിച്ചു..
“എന്താ അമ്മേ ഞായറാച്ച രാവിലെ മാത്രം നിങ്ങൾ വഴക്കു കൂടുന്നത്..”
“ചട്ടീം കലോം ആകുമ്പ തട്ടീം മുട്ടീം എന്നിരിക്കും.. അതിനു മക്കൾ വിഷമിക്കേണ്ടാ ട്ടാ”
ഒന്നും മനസ്സിലാവാതെ അമ്മയെ നോക്കിനില്കുന്ന എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
“മോനേ....  ഒരു രാത്രിക്കപ്പുറം പോകുന്ന ഒരു വഴക്കും ഞങ്ങൾ തമ്മിലുണ്ടായിട്ടില്ല..“
”അതെന്താ..“ എനിക്ക് അത്ഭുതമായി..
”അത് നീ വലുതായി കല്ല്യാണമൊക്കെ കഴിക്കുമ്പോൾ മനസ്സിലാകും..“
ഇത്രയും പറഞ്ഞതും ഞാൻ ഞെട്ടി എഴുന്നേറ്റു


”നമ്മൾ തമ്മിൽ വഴക്കൊന്നും ഇല്ലല്ലോ..ഏട്ടാ“
”ശര്യാ..കുട്ട്യേ..എന്നാലും നമുക്കും ഒരു രാതിക്കപ്പുറം ഒന്നും കൊണ്ടു പോകെണ്ടാ..“


 അവരുടെ നിശ്വാസങ്ങൾ ഒന്നു ചേർന്ന് മൂന്നാം യാമത്തിന്‌ വഴിമാറി..









Saturday, September 21, 2013

കിട്ടാത്ത മുന്തിരി പുളിക്കും... !!!

വെള്ളിയാഴ്ചയുടെ ആലസ്യത്തില്‍ നിന്ന്‌ ഉണര്‍ന്ന്‌ കുളിക്കാന്‍ പോകുമ്പോഴാണ്‌ ശ്രീമതി ഉറക്കമുണര്‍ന്നിട്ടില്ല എന്നത്‌ ശ്രദ്ധിച്ചത്‌.

"എന്തു പറ്റി.. സുഖമില്ല്യേ.. " ഉണര്‍ത്തിക്കൊണ്ട്‌ ചോദിച്ചു
"കുറച്ചുകൂടി കഴിയട്ടെ ഏട്ടാ.. ഇന്നു വെള്ളിയാഴ്ചയല്ലേ...?"
എന്നു പറഞ്ഞു അവള്‍ വീണ്ടും ഉറങ്ങാനുള്ള ശ്രമം തുടങ്ങി.
"ഇതെന്താ പുതിയ ശീലം ..വെള്ളിയാഴ്ച ഉറക്കം എഴുന്നേല്‍ക്ക്‌..."
പറഞ്ഞതൊന്നും കേള്‍ക്കാതെ അവള്‍ വീണ്ടും ഉറങ്ങുന്നതു കണ്ടപ്പോള്‍ ദ്യേഷ്യം വന്നു.

"പറഞ്ഞാകേക്കില്ലാ ല്ലേ..?"
എന്ന്‌ പറഞ്ഞ്‌ പുതപ്പുവലിച്ചു മാറ്റി..ഒരു തള്ളു വച്ചു കൊടുത്തു.
ആരായാലും പ്രതികരിക്കുന്ന ഒരു പ്രവര്‍ത്തി എണ്റ്റെ കയ്യില്‍ നിന്നു വന്നിട്ടും ഒന്നും മിണ്ടാതെ അവള്‍ എഴുന്നേറ്റ്‌ പോയി.

മുറി അടിച്ചു വാരുമ്പോഴും,തുടക്കുമ്പോഴും ഒന്നും മിണ്ടാതായപ്പോള്‍ മനസ്സിലായി ഇത്‌ മൗനവൃതത്തിലൂടെയുള്ള പ്രതിഷേധമാണ്‌ എന്ന്‌.

 ഇപ്പോള്‍ പ്രതികരിക്കാതിരിക്കുന്നതാണ്‌ നല്ലത്‌ എന്നറിയാവുന്നതിനാല്‍ മിണ്ടാതെ പ്രഭാത കര്‍മ്മങ്ങളിലേക്ക്‌ കടന്നു.

 കാലത്തെ ഭക്ഷണം കഴിഞ്ഞു..
ഉച്ച ഭക്ഷണം കഴിഞ്ഞു.. പ്രതികരണമില്ല.

ഒരു കാറ്റടിച്ചിട്ടു കിട്ടിയിട്ടുവേണം ഉള്ളില്‍ ഉരുണ്ടുകൂടുന്ന കാര്‍മേഘങ്ങള്‍ പെയ്തൊഴിയാന്‍ എന്ന്‌ അവളൂടെ മുഖം പറയുന്നുണ്ടായിരുന്നു. പക്ഷേ ആകാശം വെളുക്കുന്നതു വരെ കാത്തിരിക്കുന്നതാണ്‌ നല്ലത്‌ എന്ന്‌ പഴയകാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ എനിക്കു തോന്നി.

കട്ടിലില്‍ ഒരു ഭാഗം ചെരിഞ്ഞ്‌ ചുമരിനോട്‌ ചാരി അവള്‍ കിടക്കുന്നതു കണ്ടപ്പോള്‍ ചിരി വന്നു.
ഒന്നും മിണ്ടാതെ മലയാളം പ്രണയഗാനങ്ങളും വെച്ച്‌ ഞാനും ഒരു ഭാഗത്ത്‌ കിടന്നു.
"ഓ മൃദുലേ...ഹൃദയമുരളിയില്‍ ഒഴുകിവാ.."
 എത്ര കേട്ടാലും മതിവരാത്ത
സത്യന്‍ അന്തിക്കാടിന്റെ വരികള്‍

അവള്‍ ഒന്നു തിരിഞ്ഞു നോക്കി എന്നിട്ടു വീണ്ടും തിരിഞ്ഞു കിടന്നു.

"ചന്ദനമണിവാതില്‍..പാതി ചാരി..ഹിന്തോളം നെഞ്ഞില്‍ തുടിയുണര്‍ത്തി.."
വേണുഗോപാലിന്റെ ശബ്ദം...
വളരെ ഇഷ്ടപ്പെട്ട പാട്ടാണ്‌ പക്ഷേ ഇതുകേട്ടാല്‍ എനിക്കു ചിരി വരും.. ഞാന്‍ ചിരിച്ചു..
പൊട്ടി പൊട്ടി ചിരിച്ചു..

എന്റ ചിരികേട്ട്‌ അവള്‍ വീണ്ടും തിരിഞ്ഞു..

"ചിരിക്കേണ്ട..പാട്ടുകൊണ്ടൊന്നും എന്റെ ദേഷ്യം മാറൂല്ല്യാ.. ഒരു ചിരി"
കുറേനേരമായി കാത്തിരുന്നിട്ട്‌ കിട്ടിയ അവസരത്തില്‍ അവള്‍ പ്രതികരിച്ചു.

"നിന്റെ ദേഷ്യം മാറീന്ന്‌ വച്ചിട്ടൊന്നല്ല ഞാന്‍ ചിരിച്ചേ.. ഈ പാട്ടു കേട്ടാല്‍ എനിക്കു  കോളേജ്‌ ദിനങ്ങള്‍ ഓര്‍മ്മ വരും അതാ  ചിരിച്ചേ.. "

പ്രതീക്ഷിക്കാത്ത  മറുപടി കേട്ടപ്പോള്‍ അവള്‍ തിരിഞ്ഞു കിടന്നു എന്നിട്ട്‌ ചോദിച്ചു..
 "എന്താ ഏട്ടാ ഈ പാട്ടു കേട്ടാല്‍ .. ഇത്ര ചിരിക്കാന്‍ "

അവളുടെ മുഖത്ത് ദ്യേഷ്യത്തിനു പകരം ആകാംക്ഷ കണ്ടപ്പോള്‍ ഉള്ളില്‍ ചിരിച്ച്‌  ചോദിച്ചു

"അല്ലാ.. കാലത്ത്‌ എന്താ പുതിയ ശീലം..പിന്നെ ഈ മൗനവ്രതം ... "

അവളൂടെ മുഖത്ത്‌ ഒരു കള്ളചിരി വന്നു എന്നിട്ടു പറഞ്ഞു

"മൗനവ്രതം..എനിക്ക്‌ നന്നായി ദ്യേഷ്യം വന്നു അപ്പോ എന്തെങ്കിലും പറഞ്ഞാ പ്രശ്നാവും അതാ.. പിന്നെ.. "
കുറച്ച്‌ നിര്‍ത്തി അവള്‍ തുടര്‍ന്നു

"കഴിഞ്ഞ ദിവസം ... ചേച്ചി വിളിച്ചിരുന്നു.. സംസാരത്തിനിടയില്‍ അവരൊക്കെ വെള്ളിയാഴ വൈകീട്ടേ എഴുന്നേല്‍ക്കൂ..എന്നൊക്കെ പറഞ്ഞു അപ്പോ തോന്നീതാ.. "

"എടീ പൊട്ട്യേ.. അവര്‍ എല്ലാദിവസവും നേരത്തേ പോയി നേരം വൈകി വരുന്നവരാ.. അവര്‍ക്കു വെള്ളിയാഴ്ചയേ ഉറങ്ങാന്‍ പറ്റൂ.. നമ്മളങ്ങന്യാ.. "
എനിക്ക്‌ ചിരി വന്നൂ

"അറിയാ ഏട്ടാ..ഉള്ളില്‍ അങ്ങനെ ഉള്ളതോണ്ടാവും എഴുന്നേൽക്കാഞ്ഞേ.. ഇനി ഉണ്ടാവില്യാ..
ഇനി പറ.. "

"ഈ പാട്ടുകേട്ടാല്‍ ഒരു മാഷിനെയാ ഓര്‍മ്മവരാ.. പാരലല്‍ കോളേജില്‍ പഠിപ്പിച്ച മാഷിനെ. "


അവസാന വര്‍ഷത്തെ അവസാന ദിവസത്തെ ക്ലാസ്സ്.
 തൊട്ടു മുന്‍പെഴുതിയ പി എസ്‌ സി. റാങ്ക്‌ ലിസ്റ്റില്‍ പെടാത്തതിന്റെ നിരാശ മാഷിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു.
സര്‍ക്കാര്‍ ഉദ്ദ്യോഗം കിട്ടി നീണ്ട അവധിയെടുത്ത്‌ വിദേശത്ത്‌ പോയി ജോലി ചെയ്യുന്നവരേയും.. മറ്റും നിശധമായി വമര്‍ശിച്ച്‌ അദ്ദ്യേഹം ഞങ്ങളെ ഉപദേശിച്ചു.. നിങ്ങള്‍ ആരെങ്കിലും സര്‍ക്കാര്‍ ഉദ്ദ്യേഗസ്തരായാല്‍ ഒരിക്കലും ഇതു ചെയ്യരുത്‌..

അപ്പോഴാണ്‌ ആരോ മാഷോട് ഒരു പാട്ട്‌ പാടാന്‍ പറഞ്ഞത്‌. ഉപദേശങ്ങളും വിമര്‍ശനങ്ങളും കേട്ട്‌ മടുത്തിട്ടാവണം ഈ ആവശ്യം.

തന്റെ പേഴ്സില്‍ നിന്ന്‌ ഒരു തുണ്ടു കടലാസ്‌ എടുത്ത്‌ പാടാൻ തയ്യാറായി..
അപ്പോഴിക്കും  അടുത്തിരിക്കുന്ന സുഹൃത്ത്‌ പറഞ്ഞു..

"ചന്ദന മണിവാതില്‍..ആകെ ഒരുപാട്ട്‌ അറിയാം.. ഇതുമടുക്കുന്നില്ലേ ദൈവമേ...?"

പക്ഷേ,ആദ്യമായികേള്‍ക്കുന്നതിനാല്‍ ആകാംക്ഷയോടെ ഞാനിരുന്നു.

ഒരു കൈയ്യില്‍ തുണ്ടുകടലാസും,മറ്റേകയ്യ്‌ ഡസ്കില്‍ തട്ടി താളം പിടിച്ചും മാഷ് പാടി എനിക്ക്‌ പാട്ട്‌ ഇഷ്ടപ്പെട്ടു..
അന്ന്‌ റിയാലിറ്റിഷോകള്‍ ഇല്ലാത്തതിനാല്‍ സംഗതികളെകുറിച്ച്‌ ഒന്നും അറിവില്ലല്ലോ... ?

അതിനുശേഷം എപ്പോള്‍ ഈ പാട്ടു കേട്ടാലും എനിക്ക്‌ അദ്ദേഹത്തെ ഓര്‍മ്മവരും,അദ്ദ്യേഹത്തിന്‌ സര്‍ക്കാര്‍ജോലി കിട്ടണേ..എന്ന്‌ പ്രാത്ഥിക്കും.

കുറച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരു ദിവസം സ്ഥലസംബദ്ധമായ ആവിശ്യത്തിന്‌ താലൂക്ക്‌ ആഫീസില്‍ പോയി.കയ്യില്‍ അവര്‍ ആവിശ്യപ്പെട്ട എല്ലാ രേഖകളും ഉണ്ടായിരുന്നിട്ടും ഓഫീസര്‍ തനി സര്‍ക്കാര്‍ ഉദ്ദ്യോഗസത്ഥനായി..
നാളെ വരാന്‍ ..
പ്രവാസിയുടെ ചുരിങ്ങിയ ലീവില്‍ ഇനി എത്രദിവസം ഇയള്‍ അപഹരിക്കും എന്ന്‌ ചിന്തിച്ചു തിരിച്ചു നടന്നു.

തൊട്ടപ്പുറത്തെ ഓഫീസിലേക്ക്‌ വെറുതേ നോക്കിയപ്പോള്‍ ഒരു കുന്ന്‌ ഫയലുകള്‍ക്ക്‌ നടുവില്‍ നമ്മുടെ മാഷിരിക്കുന്നു.
"മാഷേ..എന്നെ ഓര്‍മ്മയുണ്ടോ..?" അടുത്ത്‌ ചെന്ന്‌ ചോദിച്ചു.
"പിന്നേ... എന്താ ഇവിടെ" കാര്യങ്ങള്‍ വിശദീകരിച്ചു
"ഇനി ഇപ്പോള്‍ തന്നേ വാങ്ങിതന്നാല്‍ അയാള്‍ക്ക്‌ വിഷമമാവും..കൂടാതെ എന്റെ ഡിപ്പാര്‍ട്ട്മെന്റല്ല..
എന്തായാലും നാളത്തേക്ക്‌ ശരിയാക്കി വക്കാം.."

"എന്തായാലും ആഗ്രഹിച്ച പോലെ സര്‍ക്കാരുദ്ദ്യോഗം കിട്ടീല്ലോ.."
എന്ന എണ്റ്റെ ചോദ്യത്തിന്‌..
മാഷിന്റെ മറുപടി എന്നെ അതിശയപ്പെടുത്തി.
"ഇപ്പോ ജീവിക്കാന്‍ ഇതൊന്നും പോരാ...എന്തായാലും താന്‍ രക്ഷപ്പെട്ടല്ലോ.. വിദേശത്ത്‌ പോവാനും വേണം ഒരു യോഗം"


 "ഇതിലിപ്പൊന്തൂട്ട ഇത്ര ചിരിക്കാന്‍.. ഇതൊന്നല്ലാ..കാര്യം.."
അവള്‍ ഇടക്ക്‌ കയറിപറഞ്ഞു.

"ക്ളൈമാക്സ്‌ ആയിട്ടില്ല അപ്പഴേക്കും എടേകേറി..പറയല്ലേ.. "

 ഇതു കഴിഞ്ഞ്‌ രണ്ട്‌ വര്‍ഷത്തിനുശേഷം അബുദാബിയില്‍ വച്ച്‌ ഇദ്ദ്യേഹത്തെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.
 "അല്ല മാഷേ..സ്വന്തം കാര്യത്തില്‍ ആദര്‍ശ്ശം ഒന്നും നടപ്പിലാവില്ല അല്ലേ... ?"

"ഇക്കരെ നില്‍ക്കുന്‍ബോ അക്കരപച്ച.. അല്ലാതെ ഇതിനെനിക്കു മറുപടിയില്ല"
വിളറിയ ചിരിയുമായി അദ്ദ്യേഹം പറഞ്ഞു

"അല്ല മാഷേ.. കിട്ടാത്ത മുന്തിരി പുളിക്കും... !!!"

"ഇതൊന്നല്ലാ.. വേറേ.. എന്തോ കാര്യാ..കഥയിണ്ടാക്കി പറയേണ്ടാ.."
ഇത്തരമൊരു പാട്ടില്‍ ഒരു നഷ്ടപ്രണയം അവള്‍ പ്രതീക്ഷിച്ചിരുന്നു.
"സത്യത്തില്‍ സത്യം സത്യമായി പറഞ്ഞാല്‍ കഥക്കൊരു രസമുണ്ടാകുമോ...ഇനി ഇതിനൊരു തല്ല് വേണ്ടാ..ഉറങ്ങണേ ഇപ്പോകിടന്ന് ഉറങ്ങിക്കോ.. "
ദ്യേഷ്യമെല്ലാം തീര്‍ന്നതിലാവും പിന്നീടൊന്നും അവള്‍ പറഞ്ഞില്ല.

"മനസ്സ്‌ ഒരു മാന്ത്രിക കൂട്‌..മായകള്‍ തന്‍ കളിവീട്‌..."

യേശുദാസിന്റെ മനോഹരഗാനവും കേട്ട്‌ കിടന്നു.

സമർപ്പണം :- തൃപ്രയാർ അഥീന കോളേജിലെ അദ്യാപകർക്കും സഹപാടികൾക്കും

Thursday, September 5, 2013

രാമേട്ടന്റെ കട


ഗ്രാമത്തിലേക്കുള്ള യാത്ര എന്ന്‌ കരുതിയാണ്‌ പുറപ്പെട്ടത്‌,പക്ഷേ വഴിയോരദൃശ്യങ്ങള്‍ എണ്റ്റെ മനസ്സിലെ ഗ്രാമ സങ്കല്‍പ്പങ്ങളെ മാറ്റിമറച്ചുകൊണ്ടിരുന്നു.
ഒരു പുതിയ സ്തലത്തിലൂടെ യാത്രചെയ്യുന്നവണ്റ്റെ കൌതുകത്തോടെ എല്ലം നോക്കിയിരുന്നു.

"രാമേട്ടണ്റ്റെ കട..രാമേട്ടണ്റ്റെ കട.. "
എന്ന്‌ കിളിവിളിച്ചു പറയുന്നത്കേട്ടപ്പോള്‍ സീറ്റില്‍ നിന്ന്‌ എഴുന്നേറ്റു

"ആളിറങ്ങാനുണ്ട്‌..ആളിറങ്ങാനുണ്ട്‌.."
 എന്ന്‌ പറഞ്ഞ്‌ തിക്കിതിരക്കി ഒരുവിധം ബസ്സില്‍ നിന്ന്‌ പുറത്തിറങ്ങി.

 "എണ്റ്റെ ദൈവമേ..രാമേട്ടണ്റ്റെ കട പരിഷ്കരിച്ചോ.."
ആധുനിക സൌകര്യങ്ങളോടുകൂടിയ ഷോപ്പ്‌ കണ്ടപ്പോള്‍ അറിയാതെ പറഞ്ഞുപോയി.

"അല്ല ഭായ്‌ ഇതു രാമെട്ടണ്റ്റെ കടയല്ല...ഇതു വി..മാര്‍ട്ടാ...രാമേട്ടണ്റ്റെ കടയാ ആ കാണുന്നേ... "
 അറിയാതെ പുറത്തേക്കുവന്ന ആത്മഗതം കേട്ടിട്ടാരോ പറഞ്ഞു.

പൊട്ടിപൊളിഞ്ഞ പഴയകെട്ടിടത്തില്‍ നെയിംബോര്‍ഡ്‌..കളറുമങ്ങിതുടങ്ങിയിരിക്കുന്നു...
താന്‍ ആദ്യമെഴുതിയ ബോര്‍ഡ്‌..
മിഠായി ടിന്നുകളില്‍ പലതും കാലിയാണ്‌....
പുതിയതായി ഒന്നും തന്നെയില്ല എന്നു പറയാം...
കുറച്ച്‌ ചൂടികയര്‍ ഞാന്നു കിടക്കുന്നു...
കടയിലെ മരതട്ടുകള്‍ കാലിയായി കിടക്കുന്നു...
ഈഗിള്‍ തുള്ളിനീലത്തിണ്റ്റെ നിറം മങ്ങിയ പാക്കറ്റ്‌...
ചിലതട്ടുകളില്‍ എന്താണെന്നു പോലും മനസിലാക്കാനാവുന്നില്ല..
പഴയ മരക്കസേരയില്‍ ഇരിക്കുന്ന വൃദ്ധനില്‍ രാമേട്ടനെ വായിച്ചെടുക്കാന്‍ കുറച്ചു വിഷമമാണ്‌.

 "രാമേട്ടാ..എന്നെ മനസിലായോ.."
കസേരയില്‍ നിന്ന്‌ എഴുന്നേറ്റ്‌ എണ്റ്റെ മുഖത്തേക്ക്‌ സൂക്ഷിച്ചു നോക്കി..

"ഉണ്ണിഷ്ണനല്ലേ...എത്ര കാലായ്‌ കണ്ട്ട്ട്‌... "
കാലിയായ മിഠായി ടിന്നില്‍ കൈകളൂന്നി പറഞ്ഞു

"അതെ.... എങ്ങനെ ഇത്ര വേഗം.. മനസിലായി.."
സത്യത്തില്‍ എനിക്ക്‌ അത്ഭുതം തോനി ...

"എങ്ങനെ മനസിലായീന്നോ.. നീയ്യാ ഫോട്ടോ കണ്ടാ.. "
ചുമരിലെ ഗ്രൂപ്പ്‌ ഫോട്ടോയിലേക്ക്‌ ചൂണ്ടി പറഞ്ഞു.

അഛനും എനിക്കും ഇത്ര സാമ്യമുണ്ട്‌ എന്ന്‌ മനസിലായത്‌ ഇപ്പോഴാണ്‌.ഇവിടുത്തെ പല സാംസ്കാരിക പ്രവര്‍ത്തങ്ങളുടേയും ചുക്കാന്‍ പിടിച്ചവരില്‍ ഇപ്പോള്‍ രാമേട്ടന്‍ മാത്രം.

രാവിലെ മുതല്‍ രാമേട്ടണ്റ്റെ കടയില്‍ തിരക്കു തുടങ്ങും.
പലരും സ്വന്തമായി സാധങ്ങള്‍ എടുത്ത്‌ രാമേട്ടനോട്‌ പറയും അധികവും കടമായിരിക്കും.
ചിലപ്പോള്‍ കൈമാറ്റവ്യവസ്തയിലായിരിക്കും,കൈമാറ്റവ്യവസ്തയില്‍ ശേഖരിക്കുന്ന പച്ചക്കറികള്‍,മുട്ട, പഴം എന്നിവ കടയില്‍ വില്‍പ്പനക്ക്‌ വെക്കും.
സ്വയം പര്യാപ്തതകൈവരിച്ച ഒരു ഗ്രാമത്തെ സൃഷ്ടിക്കാന്‍ രാമേട്ടന്‍ വഹിച്ച പങ്ക്‌ എങ്ങിനെ ഈ ഗ്രാമം മറന്നു.

"നീയെന്ത്യേ കല്ല്യാണം വിളിച്ചീല്ല്യാ..." എന്ന ചോദ്യത്തിന്‌ മറുപടിപറയുംബോഴും മനസ്സ്‌ പഴകാലത്തായിരുന്നു

"തോന്നീല്യാ.."
എന്ന മറുപടി രാമേട്ടനെ അത്ഭുതപ്പെടുത്തിയെന്നു തോന്നി.

"ഇവിട്യേ അവളാ മുടക്കം പറഞ്ഞേ.. നിന്നെ വിളിക്കണേല്‌.. "
എന്നില്‍ നിന്ന്‌ മറുപടി ഒന്നും ഇല്ലാതായപ്പോള്‍ രാമേട്ടന്‍ തുടര്‍ന്നു

"നിങ്ങടെ ആഗ്രഹം പറഞ്ഞൂല്യാ..ഞങ്ങക്ക്ങ്ങ്ട്‌ മനസ്സിലായൂല്യാ..വിധി അല്ലാണ്ടെന്താ.."
രാമേട്ടനില്‍ നിന്ന്‌ ഒരു ദീര്‍ഘനിശ്വാസം ഉയര്‍ന്നു.

സൌഹൃതത്തിണ്റ്റെ ഒരറ്റത്ത്‌ നാമറിയാതെ പ്രണയത്തെ കെട്ടിയിടും.കെട്ടു പൊട്ടിക്കാനാകാത്തവര്‍ പരാജയപ്പെടും.രാമേട്ടന്‍ കടയുടെ പലകകകള്‍ എടുത്തു വക്കുന്ന ശബ്ദത്തോടൊപ്പം ഓര്‍മ്മച്ചെപ്പും അടഞ്ഞു.

 കടയുടെ പിറകിലായാണ്‌ രാമേട്ടണ്റ്റെ വീട്‌.

"നന്ദിനിയുടെ മോളെവിട്യാ..?"
നടക്കുന്നതിനിടയില്‍ ചോദിച്ചു.

 "അവന്‍ വേറെ കെട്ട്യേപ്പോ ഞങ്ങളിങ്ങോട്ട്‌ കൊണ്ടോന്നൂ.. പിന്നാരും അന്വേഷിച്ച്‌ വന്നിട്ടില്ല്യാ"

പഴമയുടെ പ്രൌഢിയിലും ജീര്‍ണ്ണത വിളിച്ചോതുന്ന വീട്‌.തണ്റ്റെ ബാല്യവും കൌമാരവും കണ്ട വീട്‌.ഇത്രയും കാലം എന്നെ ഒന്ന്‌ കാണാന്‍ തോന്നിയില്ലല്ലോ എന്ന്‌ ആരോമന്ത്രിക്കും പോലെ. എണ്റ്റെ കണ്ണ്‌ എന്തോ തിരയുന്നത്‌ മനസിലാക്കിയാവണം രാമേട്ടന്‍ പറഞ്ഞു.

"നിങ്ങള്‌ പോയേന്‌ ശേഷം കയ്യാല ആര്‍ക്കും കൊടുത്ത്തില്ല.. കഴിഞ്ഞ കൊല്ലാ പൊളിച്ചേ.. "

ഉമ്മറത്തേക്ക്‌ കയറിപ്പോഴേക്കും മൊന്തയില്‍ രാമേട്ടനുള്ള വെള്ളവുമായ്‌ അമ്മ ഇറങ്ങിവന്നു. എത്രയോ വര്‍ഷങ്ങളായ ജീവിതചര്യകള്‍

എന്നെ കണ്ടതും കെട്ടിപ്പിടിച്ച്‌ കരഞ്ഞു.
 "ഇപ്പഴെങ്കിലും ഇങ്ങട്ട്‌ വരാന്‍ തോനീല്ലോ.നിന്നേ മോനായല്ലേകണ്ടേ..ന്നിട്ടും..."
പറഞ്ഞതിനൊന്നും എനിക്ക്‌ മറുപടിയില്ലായിരുന്നു.

ഈ നാട്ടില്‍ വില്ലേജ്‌ ഓഫീസറായി വന്ന അഛണ്റ്റെ കൂടെ കുട്ടിയായ എന്നെ കണ്ട രാമേട്ടനാണ്‌. തണ്റ്റെ വീട്ടിലെ കയ്യാലയില്‍ ഞങ്ങളെ താമസിപ്പിച്ചത്‌.ആരുമില്ലാത്ത ഞങ്ങള്‍ക്ക്‌ എല്ലാവരുമായത്‌.

"നിനക്കേലും ന്നോട്‌ പറയാര്‍ന്നില്ലേ.. "

"അമ്മേ..അഛണ്റ്റെ തീരുമാനം ഞാനറിയുന്നതും പോകുന്നതിണ്റ്റെ തലേന്നാ... പിന്നെ"

അപ്പോഴേക്കും രാമേട്ടന്‍ പറഞ്ഞുതുടങ്ങി
"നന്ദിനിമോള്‍ടെ നന്‍മക്ക്‌ വേണ്ടിയാ.. ഈ മാറ്റം എന്ന്‌ മാത്രം അവനെന്നോട്‌ പറഞ്ഞിരുന്നു"

"അതേ രാമേട്ടാ..ഞങ്ങളിവിടെ താമസിക്കുന്നോണ്ടാ നന്ദിനീടെ കല്ല്യാണം നടക്കാത്തേന്നാരോ പറഞ്ഞതോണ്ടാ.. അഛന്‍ സ്തലം മാറ്റം വാങ്ങ്യേ.. "

"നീ വരുന്നന്ന്യാ മോളുകരുത്യേ..പിന്നെ എന്തേലും ആയിക്കോട്ടേന്നായി.. "
അമ്മ പറഞ്ഞു

"അവിടെ ചെന്നപ്പോഴേ..എനിക്ക്‌ ജോലിയായി പിന്നേ കല്ല്യാണം.. എല്ലം അഛന്‍ തീരുമാനിച്ചു.. അനുസരിക്കാതിരിക്കാനായില്ല.. "

"എല്ലാവരും നന്‍മക്കായ്‌ ചെയ്യുന്നു എന്നു കരുതുന്നത്‌. ചിലപ്പോള്‍ ദോഷങ്ങളാകും സമ്മാനിക്കുക.."
എന്ന്‌ രാമേട്ടന്‍ പറഞ്ഞു നിര്‍ത്തി.

പടിപ്പുരയിലേക്ക്‌ ചൂണ്ടികൊണ്ട്‌ അമ്മ ചോദിച്ചു
"ആ വരുന്നതാരാന്നറിയ്യോ.."

അപ്പോഴേക്കും അവള്‍ അടുത്തെത്തിയിരുന്നു. നന്ദിനി മുന്നില്‍ എത്തിയപോലെ.ദാവണിയും,മെടഞ്ഞിട്ടമുടിയിഴകളും എല്ലാം. ഉമ്മറത്തുകയറിയതും രാമേട്ടണ്റ്റെ കയ്യില്‍ നിന്ന്‌ മൊന്ത വാങ്ങി വെള്ളം കുടിച്ചു കൊണ്ട്‌ പറഞ്ഞു.

"എന്തൊരു ചൂടാ....ഇതാരാ.. ചങ്ങാത്യാ.. "
രാമേട്ടന്‍ ചിരിച്ച്‌ കൊണ്ട്‌ പറഞ്ഞൂ

"എണ്റ്റ്യല്ല.. നിണ്റ്റെ അമ്മേടെ ചങ്ങാത്യാ.. "

 "ഒന്നു പോയി വേഷം മാറട്ടെ എന്നിട്ടാവാം വിശധമായ പരിചയപ്പെടല്‍"
 എന്ന്‌ പറഞ്ഞ്‌ അമ്മയേയും കൊണ്ട്‌ അകത്തേക്ക്‌ പോയി

"ഇവളാ..ഞങ്ങളെ ജീവിപ്പിക്കുന്ന ഔഷധം.. "

ഒരോ പ്രവൃത്തിയും നന്ദിനിയെ പോലെ സംസാരം പോലും എന്നെ അത്ഭുതപ്പെടുത്തിയത്‌ ഇത്രയും സാമ്യം അമ്മക്കും മകള്‍ക്കും.
"ഇവള്‍ടെ കാര്യത്തിലാ ഒരു വിഷമം.. അലോചനകള്‍ വരുന്ന്ണ്ട്‌.. പക്ഷേ അവരു ചോദിക്കുന്നതു കൊടുക്കാന്‍ നമുക്കാവ്വ്യോ.. "
രാമേട്ടന്‍ ഓര്‍മകളെ മുറിച്ചു
എത്രയോ നിര്‍ദ്ധനരായ യുവതികളുടെ വിവാഹം നടത്തിക്കൊടുത്ത രാമേട്ടന്‍,സ്ത്രീധനത്തിനെതിരെ സമരം നടത്തിയ രാമേട്ടനെകൊണ്ട്‌ ഇതുപറയിപ്പിച്ചത്‌ സ്വന്തം ജീവിതാനുഭവമാണ്‌.

"കടക്കെന്തു പറ്റി.. "
ഒരുപാടു സമയമായി ചോദിക്കാനുദ്ദ്യേശിച്ചതാണ്‌

"നാട്ടുകാര്‍ക്കുവേണ്ടേങ്കീ.. നമക്കെന്തിനാ..ലഭം ഉണ്ടാക്കനല്ലല്ലോ കടനടത്ത്യേ.. " രാമേട്ടണ്റ്റെ ശബ്ദത്തില്‍ നിരാശ നിഴലിച്ചു

"എന്നാലും നാട്ടുകാര്‍ക്കെങ്ങനെ രാമേട്ടണ്റ്റെ കട മറക്കാനാവും... "

"നാടോടുംബ നടുവ്വേ ഓടണോന്നാല്ലോ... പക്ഷേ  നിക്കത്‌ പറ്റീല്ലാ "
ഒന്ന്‌ നിര്‍ത്തി എന്തോ ആലോചിച്ച്‌ രാമേട്ടന്‍ തുടര്‍ന്നു

"മരിക്കണവരേ തൊറന്നിരിക്കണം.. അല്ലാതെ ആരോടും വിഷമോ പരിഭവോ ഇല്ല്യാ.."
എന്തു പറയണം എന്നറിയാത്തതിനാല്‍ ഒന്നും മിണ്ടിയില്ല.

അമ്മ വിളംബിയ ചോറില്‍ നിന്ന്‌ ആദ്യ ഉരുളവായിലെത്തിയപ്പൊള്‍ കണ്ണില്‍ ഉരുണ്ടു കൂടിയ നീരുറവ പുറത്തേക്കൊഴുകി.
ഞാനും പഴയ ഉണ്ണികൃഷ്ണനായിരിക്കുന്നു.

യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ രാമേട്ടനും കൂടെ ഇറങ്ങി
"ഇപ്പോ ഏതു ബസ്സാ ഉണ്ടാവ്വാ..പിന്നെ വീടെത്താന്‍ ഒരുപാട്‌ വൈകില്ലേ..നാളെ പോകാം.."
എന്നൊക്കെ പറഞ്ഞ്‌ കൂടെ നടക്കുന്ന രാമേട്ടന്‍,
പടിപ്പുരവരെ വന്ന്‌ ഞാന്‍ നടന്നകലുന്നതും നോക്കി നില്‍ക്കുന്ന അമ്മയും,മകളും ..
എണ്റ്റെ ഗ്രാമത്തില്‍ മാറ്റമില്ല്ളാത്തത്‌ ഇവര്‍ക്ക്‌ മാത്രം.

ഇവരെ കൈവിടല്ലേ.. എന്ന്‌ ആരോ മന്ത്രിക്കുന്നതു പോലെ.
മനസ്സില്‍ നന്‍മമാത്രം സൂക്ഷിക്കുന്ന ഗ്രാമത്തിണ്റ്റെ വിശുദ്ധിക്കുപകരമായ്‌ ഒന്നും ഇല്ല.
 എനിക്ക്‌ നഷ്ടപ്പെട്ടത്‌ മകനിലൂടെ തിരിച്ചു പിടിക്കണം

"മോന്‌ കല്ല്യണപ്രായമായി..പിള്ളേര്‌ തമ്മില്‍ കാണട്ടേ.. "
എന്ന്‌ ഞാന്‍ പറഞ്ഞപ്പോള്‍ രാമേട്ടണ്റ്റെ മുഖത്ത്‌ സന്തോഷം പ്രകടമായി

"പുതിയ പിള്ളേരല്ലേ.. അവര്‍ക്കിഷ്ടായില്ലെങ്കില്‍.." എന്ന ചോദ്യത്തോടൊപ്പം രാമേട്ടണ്റ്റെ മുഖം മ്‌ളാനമായി.

 വളരെ പെട്ടെന്നായിരുന്നു എണ്റ്റെ മറുപടി
"ഇഷ്ടമാവും.. "

ഒരശ്ശരീരി പോലെ പറഞ്ഞത്‌ കേട്ട്‌ രാമേട്ടനും ഞാനും ഞെട്ടി. 

രാമേട്ടനേയും,കടയേയും പിന്നിലാക്കി ബസ്സ്‌ നീങ്ങുന്നതും നോക്കി ഞാനിരുന്നു,കണ്ണെത്താദൂരത്തോളം.

=======================================================
* കയ്യാല - പഴയ വീടിനോട്‌ ചേര്‍ന്ന് നിര്‍മ്മിക്കുന്ന അതിദി മന്ദിരം

കുറിപ്പ്‌ :-കഴിഞ്ഞ വര്‍ഷം ബ്ളോഗ്ഗേര്‍സ്സ്‌ ഗ്രൂപ്പില്‍ നടത്തിയ ഒരു മത്സരത്തിനായ്‌ എഴുതി പോസ്റ്റിയ കഥയെ ചെറിയമാറ്റങ്ങളോടെ ഇവിടെ ചേര്‍ക്കുകയാണ്‌. അന്ന് നല്‍കിയ രാമേട്ടണ്റ്റെ കട എന്ന പേര്‌ മാറ്റാന്‍ എന്തു കൊണ്ടോ കഴിയുന്നില്ല.. നല്ല പേരു നിര്‍ദ്ദേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  

Thursday, October 4, 2012

ഒരു കഥയും ഞ സ ഉ (ഞാനും സനാഫും.. ഉണ്ണിക്കുട്ടന്നും )

വീണ്ടും അവളുടെ മെസ്സേജ്‌ ...
"എന്തുപറയുന്നു.. "എന്തു മറുപടി പറയണം എന്നറിയാതെ അയാള്‍ കീബേഡില്‍ വരലമര്‍ത്തി..
 കഴിഞ്ഞ മെസ്സേജിനു എഴുതിയ മറുപടി എടുത്തു നേക്കി .. ഇതു തന്നെയല്ലേ കുറച്ചു മുന്‍പേ ചോദിച്ചത്‌..ചോദിച്ചാലൊ..? വീണ്ടും മനസ്‌ ഉടക്കി.. വേണ്ടമറുപടി അയച്ചു
"സുഖമായിരിക്കുന്നു....എന്താ വിശേഷം... ?"
മറുപടി വേഗം കിട്ടി  "സുഖം.. "
അടുത്ത ദിവസവും അയാള്‍ ഓണ്‍ലൈനില്‍ എത്തി...പതിവുപോലെ അവള്‍..ചോദ്യങ്ങള്‍ ..ഉത്തരങ്ങള്‍...പതുക്കെ പതുക്കെ ചോദ്യത്തിനും ഉത്തരത്തിനുമിടയിലെ സമയ ദൈര്‍ഘ്യം കുറഞ്ഞു വന്നു.

നേരില്‍കാണാതെആരെന്നറിയാതെ..എന്തെന്നറിയാതെ..മനസില്‍..എവിടെയോ..സൌഹൃദത്തിനുമപ്പുറത്ത്‌..ഒരടുപ്പം...
 പതിവുപോലെ അയാള്‍ ഓണ്‍ലൈനില്‍ എത്തിയപ്പോള്‍ അവളുടെ ഒരു മെയില്‍
 "നാളെ കാലത്ത്‌ ഞാന്‍ ഗുരുവായൂറ്‍ ക്ഷേത്രത്തില്‍ വരുന്നുണ്ട്‌.. വരുമോ.. ? മേല്‍പത്തൂറ്‍ ഓഡിറ്റോറിയത്തില്‍ ഞാനുണ്ടാകും..? വരുമെന്നു പ്രതീക്ഷിക്കുന്നു. - ഗായത്രി"
മനസ്സില്‍ നിറയുന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താനായില്ലെങ്ങിലും അയാള്‍ക്ക്‌ പോകാതിരിക്കാനായില്ല.
ഓഡിറ്റോറിയത്തിനു മുന്നില്‍ നിന്ന്‌ കാണാത്ത ഒരാളെ എങ്ങിനെ തിരയും..എന്ന്‌ ചിന്തിച്ചു നിന്നു.
"വരുമെന്ന്‌ കരുതിയതല്ല..സന്തോഷായി.."എന്ന്‌ പറഞ്ഞ്‌ തണ്റ്റെ മുന്നിലേക്ക്‌ എത്തിയ പെണ്‍കുട്ടിയെ അയാള്‍ അത്ഭുതത്തോടെ നോക്കി.
നവ വധുവിനെപ്പോലെ അണിഞ്ഞൊരിങ്ങിയ അവളോട്‌ ഒന്നും പറയാനാവാതെ അയാള്‍ നിന്നു. "ഞാന്‍ ഒരുപാട്‌ ആഗ്രഹിച്ച ദിവസാ" അവള്‍ പറഞ്ഞപ്പോള്‍പെട്ടന്ന്‌ അയാള്‍ പറഞ്ഞു
"ഞാനും.. "
"അതേയോ...ഞാനൊരുപാട്‌ തവണപറയണം എന്നു കരുതിയീട്ടും പറയാതിരുന്ന ഒരു രഹസ്യം പറയാനാ..കാണണംന്ന്‌ പറഞ്ഞേ.. "
അവള്‍ പറഞ്ഞുതുടങ്ങി,ഇനി അവള്‍ തന്നെ പറയട്ടെ അയാള്‍ ശ്രോതാവായി.
 "ഞാനൊരാളെ പരിചയപ്പെടുത്താന്‍ മറന്നു..ഇത്‌ ശ്രീജിത്ത്‌.."
 അവള്‍ പറഞ്ഞപ്പോഴാണ്‌ അയാള്‍ അവളോടൊപ്പമുള്ള ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്‌.
 "ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലാ...വീട്ടുകാരുടെ സമ്മതത്തോടെ ഒരു വിവാഹം നടക്കില്ല...ഒരു ജേഷ്ഠണ്റ്റെ സ്ഥാനത്ത്‌ നിന്ന്‌ ഞങ്ങളുടെ വിവാഹം നടത്തി തരണം.. "
അയാളുടെ കാല്‍ക്കള്‍ വീണ്‌ നമസ്കരിച്ച അവളെ എഴുന്നേല്‍പിച്ചു.
 "നിങ്ങളുടെ വിവാഹം നടത്തിതരാന്‍ ഞാന്‍ യോഗ്യനല്ല..എങ്കിലും എണ്റ്റെ എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങള്‍ക്കുണ്ടാകും.." എന്ന്‌ പറഞ്ഞ്‌ തിരിഞ്ഞ്‌ നടന്നു.
കുറച്ചു ദിവസങ്ങള്‍ക്കുശേഷം അയാളൂടേ ഇന്‍ബോക്സിലേക്ക്‌ അവളൂടെ ഒര്‍ മെയില്‍ വന്നെത്തി.
"ഞങ്ങളൂടെ വിവാഹം കഴിഞ്ഞു..ഒരു ദിവസം ജ്യേഷ്ഠത്തിയേയും കൂട്ടീ വീട്ടിലേക്ക്‌ വരണം..ക്ഷമിക്കണം ഇതു വരെ ജ്യേഷ്ഠണ്റ്റെ കുടുംബത്തെ കുറിച്ച്‌ ഞാന്‍ ചോദിച്ചിട്ടില്ല.ജ്യേഷ്ഠത്തിയോടും കുട്ടികളോടും ഈ ആണ്റ്റിയുടെ അന്വേഷനം അറിയിക്കണം. ഞങ്ങളൂടെ പുതിയ വീടിണ്റ്റെ വിലാസം താഴെകൊടുക്കുന്നു.വരുമെന്ന പ്രതീക്ഷയോടെ.. അനിയത്തി"

 "ഡാ..എന്തൂട്ടാ ഈ എഴുതീട്ടിള്ളത്‌...? ഒരു കഥാകൃത്ത്‌ വന്നീര്‍ക്കണ്‌.."
 പറഞ്ഞപ്പോഴാണ്‌ തണ്റ്റെ പുറകില്‍ വന്നു നിന്ന്‌ കഥ വായിക്കുന്ന സനാഫിണ്റ്റെ ശ്രദ്ധിച്ചത്‌.
"ഈ എന്‍ംബതിലെ കഥ...ഇപ്പഴത്തേ സാഹചര്യത്തിലവതരിപ്പിച്ചാ എങ്ങനെ ശര്യാവ്വാ.. "
ഇതു കേട്ട ഉണ്ണിക്കുട്ടന്‍ വന്ന്‌ കഥ വായിച്ചു എന്നിട്ട്‌ പറഞ്ഞു
"ക്ളൈമാക്സ്‌ ശരിയായില്ല.. "
"എന്തൂട്ട്‌ ക്ളൈമാക്സ്‌..ഒന്നും ശര്യായില്ല..ചാറ്റിംഗ്‌..ഡേറ്റിംഗ്‌..മേറ്റിംഗ്‌...അതാ ഇപ്പഴത്തെ ഒരു സ്റ്റൈല്‍..അപ്പഴാ അവണ്റ്റെ ഒരു രമണന്‍" സനാഫ്‌ തറപ്പിച്ചു പറഞ്ഞു.
"ഞാന്‍ പറയുന്നത്‌ അവസാനം ഇങ്ങനെ ആക്കിക്കൂടെ"
ഉണ്ണിക്കുട്ടന്‍ പറഞ്ഞു തുടങ്ങി
"ആ ചെക്കനെ കണ്ടില്ലേ..അവ്ടന്ന്‌ തൊടങ്ങാ.. എന്നിട്ട്‌ ആ പെണ്ണ്‌ പറയ്യാ.. "
 "ഞങ്ങളൂടെ വിവാഹാ..ഒന്ന്‌ രജിസ്ട്രാഫീസില്‍ വന്ന്‌ നടത്തി തരോ.. "
അവളങ്ങനെ പറഞ്ഞപ്പോള്‍ മനസ്സില്ല മനസ്സോടെ അയാള്‍ അവരോടൊപ്പം നടന്നുരജിസ്ട്രാഫീസില്‍ അവരെ കാത്ത്‌ ഒരു പെണ്‍കുട്ടി നില്‍ക്കുന്നുണ്ടായിരുന്നു..
"എല്ലാം ശരിയായിട്ടുണ്ട്‌..വന്ന്‌ ഒപ്പിടാം.. "
വരനും വധുവും കൂടെ രണ്ടു സാക്ഷ്കളായി അയാളും ആ പെണ്‍കുട്ടിയും ഒപ്പിട്ടു.പുറത്തിറഞ്ഞി അവരെ യാത്രയാക്കുംബോള്‍..തണ്റ്റെ വിഷമം പുറത്തുകാണിക്കാതിരിക്കന്‍ അയാള്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
"ഹെല്ലോ..അവര്‍ക്ക്‌ ചിറകുകള്‍ മുളച്ചിരിക്കുന്നു...നമുക്ക്‌ മടങ്ങാം.. "
അവള്‍ പറഞ്ഞു
"ഉം..ഞാന്‍ രാജേഷ്‌...സ്കൂള്‍ മാഷാ... "
അയാള്‍ സ്വയം പരിചയപ്പെടുത്തി
"മാഷേ..എന്നെ മനസിലായില്ലേ ഞാനാ ഗായത്രീ..മാഷെ ഇത്തരമൊരു കാര്യത്തിലേക്ക്‌ വലിച്ചിഴച്ചത്തിന്‌ ക്ഷമ ചോദിക്കുന്നു"
അയാള്‍ ആശ്ചര്യത്തോടെ അവളെ നോക്കി..
 ആ മടക്കയാത്രമുതല്‍ അവര്‍ സഹയാത്രികരായി...ജീവിതാവസനം വരേ എന്ന പ്രതീക്ഷയോടെ..

ഉണ്ണിക്കുട്ടന്‍ പറഞ്ഞ കഥ ഞാനിങ്ങനെ അവസാനിപ്പിച്ചു.

 "ഇതും എനിക്കിഷ്ടായില്ല...രണ്ടീസ്സം ചാറ്റിങ്ങ്‌ പിന്നെ പബ്ബിലോ..പാര്‍ക്കിലോ കണ്ടുമുട്ടല്‍...പിന്നെ ഡേറ്റിങ്ഗ്‌...അല്ല..സോറി..ലിവിംഗ്‌ ടുഗതര്‍...പിന്നെ കുറേ..എരിവും പുളിയും ചേര്‍ക്കാം...അവസാനം മടുക്കുംബോള്‍ ബായ്‌..ഡാ എന്ന് പറഞ്ഞ്‌ മറ്റൊരു സുഹൃത്തിനോടൊപ്പം നടന്നകലുന്നിടത്ത്‌ കഥ അവസാനിക്കണം"
സനാഫ്‌ ഒന്ന് നിര്‍ത്തി ഞങ്ങളെ നോക്കി.
 "എങ്ങനിണ്ട്‌..ഇങ്ങനെയാ..ഇന്നത്തെ കഥ എഴുതാ...അല്ലാതെ രമണനും..പരീക്കുട്ടീം ഒന്നും ഇമ്മക്ക്‌ വേണ്ടാ.."
 സനാഫ്‌ പറഞ്ഞ്‌ നിര്‍ത്തി.
"ഇനി എഡിറ്റാനൊന്നും എനിക്ക്‌ വയ്യ..ഇതിങ്ങനെ തന്നെ ഇടാം..വായനക്കാര്‍ തീരുമാനിക്കട്ടേ ഏെതു വേണമെന്ന്.. "
 ഒരു ദീര്‍ഘനിശ്വാസത്തോടെയാ ഞാന്‍ പറഞ്ഞത്‌
"നീയ്യും നിണ്റ്റെ കഥേം മണി രണ്ടായി...കെടക്കാന്‍ നോക്ക്യേ.. "
അപ്പോഴാ ഞാനും സമയം നോക്കിയത്‌..ഉറക്കം വരുന്നില്ലെങ്കിലും കിടന്നു...മനസ്സിലെ സ്കീനില്‍ കഥ ഒരു സിനിമപോലെ അവതരിച്ചു..ക്ളൈമാക്സ്‌ എഡിറ്റ്‌ ചെയ്തും ..സീന്‍ എഡിറ്റ്‌ ചെയ്തും എപ്പോഴോ ഉറങ്ങിപോയി..  

Friday, September 14, 2012

വികസനം..

പുഞ്ജപാടത്തിനു അരികിലൂടെ ഒഴുകുന്ന കനാൽ... 
ചുറ്റിലുമായി കുറച്ചു വീടുകള്‍ അതാണ്‌ ഞങ്ങളുടെ ഗ്രാമം.
 അതിരാവിലെ ക്ഷേത്രത്തിലെ സുപ്രഭാതം കേട്ടാണ്‌ ഞങ്ങള്‍ ഉണര്‍ന്നിരുന്നത്‌. കനാലിലെ തണുത്ത വെള്ളത്തില്‍ ആദ്യം മുതിര്‍ന്നവരും പിന്നെ കുട്ടികളും അമ്മമാരും അവസാനം കുമാരേട്ടന്റെ കന്നുകാലികളും കുളിക്കും.

 കുമാരേട്ടൻ നാട്ടിലെ കറവക്കാരനും ,പാൽക്കാരനും ആയിരുന്നു.

 കുമാരേട്ടെന്റ വീട്ടിൽ പശുക്കളും,എരുമകളും ഉണ്ടായിരുന്നു... 
ഗ്രാമത്തിലെ കൃഷിക്കു വേണ്ട വളം നല്‍കിയിരുന്നത്‌ കുമാരേട്ടാനായിരുന്നു.. കൊയ്ത്തിനു ശേഷം വൈക്കോല്‍ മുഴുവൻ കുമാരേട്ടന്‍ വാങ്ങും...

രാവിലെ കുമാരേട്ടണ്റ്റെ വീട്ടില്‍ പോയി പാല്‍ വാങ്ങുക എന്നത്‌ ഞങ്ങളുടെ ദിനചര്യയായിരുന്നു..

അങ്ങിനെ കുമാരേട്ടനും വീടും ഞങ്ങളുടെ ഗ്രാമത്തിലെ അവിഭാജ്യ ഘടകമായ്‌ നിലകൊണ്ടു.

 ഞങ്ങളുടെ ഗ്രാമവും വികസിച്ചു...  
പാക്കറ്റ്‌ പാല്‍ വിതരണം തുടങ്ങി..
ഏതു സമയത്തു ചെന്നാലും  പാല്‍ ലഭിക്കും... നേരം വെളുക്കുന്നതിനു മുന്‍പേ വീടിനു മുന്നില്‍  പാക്കറ്റ്  പാൽ എത്തും.
അധികം പാല്‍ വേണമെങ്കില്‍ നേരത്തേ കുമാരേട്ടനോട് പറയണം ,
 ഇപ്പൊള്‍ എല്ലാവര്‍ക്കും ഏതു സമയത്തും പാല്‍ ലഭിക്കും... 
പാലിനായി പ്രത്യേകം പാത്രം അവിശ്യമില്ല..
പാക്കറ്റില്‍ ലഭിക്കും ഒരു പാട്‌ നന്‍മകള്‍..

 വികസന വിരോധികള്‍ എതിര്‍പ്പുമായി വന്നു.. 
പാക്കറ്റ്പാലിന്റെ ദോഷവശങ്ങളെ കുറിച്ചും,നാടിനു ഉണ്ടാകാവുന്ന നഷ്ടങ്ങളേയും കുറിച്ചും വാതോരാതെ സംസാരിച്ചു... 
 പക്ഷേ അതെല്ലാം ഗ്രാമത്തിന്റെ വികസനത്തിനേയും പുരോഗത്തിയേയും എതിര്‍ക്കുന്നവരുടെ വാക്കുകള്‍ മാത്രമായി ..  വികസന കുതിപ്പിൽ  കുമാരേട്ടനും,വികസനവിരോധികളും നിഷ്പ്രഭരായി.

കുമാരേട്ടെന്റ വീട്ടില്‍ നിന്നും ആരും പാല്‍ വാങ്ങാതെയായി...
കുമാരേട്ടെന്റ വീട്ടിലെ കന്നുകാലികളുടെ എണ്ണം കുറഞ്ഞു വന്നു.. 
 കുമാരേട്ടന്റെ വീടിനെ ആശ്രയിച്ചു ജീവിച്ചിരുന്നവര്‍ ഗ്രാമത്തിനു പുറത്ത്‌ അന്നത്തെ അന്നത്തിനുള്ള വഴിതേടി പോയി.
 
കൃഷിക്കായ്‌ പാക്കറ്റ്‌ വളങ്ങളും,യന്ത്രങ്ങളുമായ്‌ ഗ്രാമം വീണ്ടും പുരോഗതിയിലേക്ക്‌ കുതിച്ചു.
കൃഷിപ്പണിക്കാര്‍ തൊഴില്‍ തേടി ഗ്രാമത്തിനു പുറത്തേക്ക്‌ പോയി.

വികസനത്തിനൊടുവില്‍ പുഞ്ജപ്പാടം കൃഷിയിറക്കാതെ വിണ്ടുകീറിക്കിടന്നു...
അവിടെ അങ്ങിങ്ങ്‌ കോണ്‍ക്രീറ്റ്‌ മന്ദിരങ്ങള്‍ ഉയര്‍ന്നു...
മലിനമായ കനാലിലൂടെ പുതിയ പുതിയ രോഗങ്ങള്‍ ഗ്രാമത്തിലേക്ക്‌ നുഴഞ്ഞു കയറി...

ആര്‍ക്കും കുമാരേട്ടനെ ഓര്‍മയില്ല,ഇത്രയും കാലം അന്നം തന്ന പുഞ്ജപാടം ഒര്‍മയില്ല,ആവിശ്യത്തിനു വെള്ളം തന്ന കനാല്‍ ഒര്‍മയില്ല..
എല്ലാം അവര്‍ക്കു പാക്കറ്റിലായി വീടിനു മുന്നില്‍ ലഭിക്കുന്നു...

ഇനിയും ഗ്രാമം വികസിക്കുകയാണ്‌..
ആരെല്ലാം ഒര്‍മയുടെ ഭാഗമാകും എന്നറിയില്ല...
എങ്കിലും വികസിക്കട്ടെ നമ്മളില്ലാതകും വരെ... !!!

Friday, September 7, 2012

ഒരു മതിലു കെട്ടിയ കഥ ..

"ചേട്ടാ..അതിര്‍ത്തി ഒന്ന്‌ കാണിച്ചു തരണം..പൊല്ലാപ്പിനൊനും ഞങ്ങള്‍ക് വയ്യ..."

കരാറെടുക്കാനുള്ള അയാളുടെ താല്‍പര്യം കണ്ടപ്പോള്‍ ഇന്തിലെന്തോ തരികടയുണ്ടല്ലോ എന്ന മലയാളിയുടെ ബുദ്ധിയാണ്‌ കൂലിക്ക്‌ നിര്‍ത്തിയത്‌.. 
ഇനി സമയം കളയാനുള്ള ഒരോ അടവുകളുമായി വരും എന്ന്‌ മനസില്‍ പറഞ്ഞു..

 "ശരിക്കും ഉള്ള അതിര്‍ത്തി നോക്കേണ്ടാ..
കുറച്ച്‌ ഉള്ളിലോട്ട്‌ നീക്കി കെട്ടിയാ മതി...
ഇനി അങ്ങിനെ ഒരു പ്രശ്നം വേണ്ടാ.."
 എന്ന്‌ പറഞ്ഞ്‌ അയാള്‍ക്ക്‌ അതിര്  കാണിച്ചു കൊടുത്തു.
അയാള്‍ പണി തുടങ്ങി..
പണി കണ്ടപ്പോള്‍ കൂലിക്ക്‌ നിര്‍ത്തിയത്‌ നഷ്ടമായില്ല എന്ന്‌ ഓര്‍ത്തു..

 കഞ്ഞി കുടിക്കുന്നതിനിടയില്‍ അമ്മ ചോദിച്ചു
 "തെക്കേക്കാരോട്‌ പറഞ്ഞല്ലോ അല്ലേ.. "
"കഴിഞ്ഞ ദിവസം രാമേട്ടനെ കണ്ടപ്പോ പറഞ്ഞിരുന്നു...
അവര്‍ക്ക്‌ സ്ഥലം നീക്കിയിട്ടിട്ടാകെട്ടുന്നേ...
പിന്നെ എന്താ കൊഴപ്പം.. "

"ഇപ്പോ തന്നെ നമ്മുടെ സ്ഥലം  ഒരുപാട്‌ അവരുടെ കയ്യിലാ..ഹാ...പോട്ടെ ചാവുമ്പോ കൊണ്ടോവില്ലല്ലോ.." 

 മറുപടിയൊന്നും പറയാതെ കഞ്ഞി കുടി തുടര്‍ന്നു. നാട്ടിലെത്താലുള്ള ഒരു ശീലമാണ്‌ പ്ലാവില കയില്‍ കുത്തി ..നാളികേരം ഇട്ട്‌ ഒരു കഞ്ഞി കുടി..

കഞ്ഞികുടിച്ച്‌ ഒന്ന്‌ കിടന്നു..
 "ചേട്ടാ..." പണിക്കാരൻ്റെ വിളി കേട്ടപ്പോൾ ദേഷ്യം വന്നു ഓരോ തരികിടയുമായി ഇറങ്ങും എന്ന്‌ മനസില്‍ പറഞ്ഞു..

 നോക്കിയപ്പോള്‍ രാമേട്ടന്‍ നില്‍ക്കുന്നു..
 "ഹാ.. എന്താ രാമേട്ടാ..അതിരെല്ലാം ശരിയല്ലേ..." എന്ന്‌ ചോദിച്ചിട്ടും ഒന്നും പറയാത്തതിനാല്‍ അങ്ങോട്ട്‌ ചെന്നു.. 

"അല്ല.. എന്താ ഈ കണിച്ചു വെച്ചിരിക്കുന്നേ..നീ ഇന്നലെ അതിര്‍ത്തീന്ന്‌ കുറച്ച്‌ ഇറക്കേ കെട്ടൂ എന്ന്‌ പറഞ്ഞപ്പോ ..അത്‌ എൻ്റെ സ്ഥലത്തീക്ക് എറക്കീട്ടാവും ന്ന്‌ കരിതീല്ല.." 

ഇതു കേട്ടപ്പോള്‍ അത്ഭുതത്തോടെ ചോദിച്ചു.. 
"എന്താ ഈ പറേണേ..അതിര്‍ത്തീന്ന്‌ ജങ്ങടെ ഭാഗത്തീക്ക്‌ ഇറക്കല്യേ..ഞാന്‍ കെട്ട്യ്യേ.. "

"ഞങ്ഗ്ടെ ഭാഗാ..ഇപ്പഴും എനിക്ക്‌ സ്ഥലം കുറവാ..കെട്ട്യേത്‌ പൊളിച്ച്‌ ..ദാ..ഇവ്ട്ന്ന്‌ അങ്ങ്ട്‌ കെട്ടിക്കോ..അല്ലാണ്ടേ കെട്ടാന്ന്‌ നീ വിജാരിക്കേണ്ടാ.." 

എന്ന്‌ പറഞ്ഞ്‌ അയാള്‍ പോയി.. 
എന്തു ചെയ്യും എന്ന്‌ അറിയാതെ നില്‍ക്കുന്ന എന്നെ നോക്കി ഒരു ഭീഷണി
"ഇതല്ലാ എങ്കീ.. ഇവ്ടം കൊണ്ടൊന്നും നിക്കൂല്ലാ..കേസാവും.. നിക്കൊന്നും നോക്കാനില്ല..പക്ഷേ..നിനക്ക്‌ പൂറത്ത്‌ പോണ്ടതാ.. "

ഒരുപണിയും എടുക്കാതെ ഒരു ദിവസത്തെകൂലിയും വാങ്ങി പോകുന്ന പണിക്കാരെ കണ്ടപ്പോള്‍ വെറുതേ എന്തിനാ വിദേശത്ത്‌ പോയി കഷ്ടപ്പെടുന്നേ എന്ന്‌ തോന്നി.
 "നീ പൊല്ലാപ്പിനൊന്നും പോണ്ടാ..ആ മെമ്പേറേം കൂട്ടി..അവരവടെപോയി ഒത്തുതീര്‍പ്പാക്കാന്‍ നോക്ക്‌.."
പ്രതീക്ഷിച്ചപോലെ ഭീഷണിയില്‍ അമ്മ വീണു.

 മെമ്പറുടെ വീട്ടിലെത്തിയപ്പൊള്‍ മൂപ്പര്‍ പുറത്തിരിക്കുന്നുണ്ടായിരുന്നു
"വാ ..വാ ..ഞാന്‍ അങ്ങ്ട്‌ വരണന്ന്‌ വച്ചിരിക്കാര്‍നൂ...ഒരു മിനിട്ട്‌ ഒഴിവൂല്യാ.. ഒരു ഉര്‍പ്യേടേ ഉപകാരൊല്യാ ന്ന്‌ പറഞ്ഞപോല്യാ എണ്റ്റെ കാര്യം" 
ഇതു കേട്ടപ്പോല്‍ ഉപകാരമില്ലാത്തത്‌ നാട്ടുകാര്‍ക്കല്ലേ എന്ന്‌ ചോദിക്കാനാ തോനിയേ

"ഉം.... " ഒന്നു മൂളുകമാത്രം ചെയ്തു 

 "നാട്ടുകാരുടെ കാര്യങ്ങള്‍ക്ക്‌ ഓടുന്നതിനിടയില്‍ പാര്‍ട്ടി ആവിശ്യങ്ങളും...അഹാ അതു പോട്ടേ.. ഒരു ചെറ്യേ സംഭാവന എഴുതിയിട്ടുണ്ട്‌..
പഴയപോലെ നട്ന്ന്‌ പിരിക്കാനൊന്നും സമയമില്ല..ആളുമില്ല.."

 എന്ന്‌ പറഞ്ഞ്‌ രശിതി നീട്ടി. 
നോക്കിയപ്പോള്‍ അഞ്ഞൂറ്‌..
ദൈവമേ..യാത്രാ ചിലവിനു തന്നിരുന്ന അമ്പത്‌ ദിര്‍ഹംസ്‌ പോക്കറ്റിലിട്ട്‌ ..
വെയിലത്ത്‌ നടന്ന്‌ പോകുമ്പോൾ ചിന്തിക്കാറ് കുറച്ച്‌ വെയില്‍കൊണ്ടാലെന്താ..
നാട്ടിലെ അഞ്ഞൂറ്‌ രൂപയല്ലേ കിട്ടിയത്‌ എന്നാണ്‌.നാട്ടില്‍ എത്ര നിസ്സരമായാണ്‌ അഞ്ഞൂറ്‌ രൂപ നഷ്ടപ്പെടുന്നത്‌. 

"എന്താ ഇത്ര ആലോചിക്കാന്‍..
ആയിരം എഴുതേണ്ടതാ..
ഇത്‌ അഞ്ഞൂറല്ലേ ഉള്ളൂ.."
 എന്ന്‌ ചോദ്യത്തിന്‌ മറുപടി ഒന്നും പറയാതെ പണം നല്‍കി. 
"ഞാന്‍ വന്നത്‌ ഇമ്മടെ അതിര്‍ത്തീല്‌ ഒരു ചെറിയ പ്രശ്നം.. ഒന്ന്‌ തീര്‍പ്പാക്കിതരണം.. "

"അതൊന്നും നീ പേടിക്കേണ്ടാ...ഇപ്പോ തന്നെ നമുക്ക്‌ പോയി സംസാരിക്കം.. " 

ഞങ്ങളെ കണ്ടപ്പോഴേക്കും രാമേട്ടന്‍ പറഞ്ഞു
"മെമ്പറിതീ എടപെടണ്ടാ.. ഇതു ഞങ്ങളു തമ്മിലായിക്കോളാം.. " 

"അല്ല ചേട്ടാ.. സര്‍വ്വേകല്ലിന്‌ അപ്പുറത്തല്ലേ അവര്‍ കെട്ടിയേ..
പിന്നെ നിങ്ങളെന്തിനാ എതിര്‍ക്കുന്നേ.. "
 മെമ്പറുടെ ചോദ്യം കേട്ടപ്പോള്‍ ഇയാല്‍ക്ക്‌ സഭാവന കൊടുത്തത്‌ വേറുതെയായില്ല എന്ന്‌ തോനി
"അതൊന്നും ശരിയല്ല.. ഞാന്‍ പറയുന്നതാ അതിര്‌.. സര്‍വ്വേകല്ലിൻ്റെ കാര്യം എനിക്ക് കേക്കണ്ടാ.. "

"അല്ല..ചേട്ടാ..ഈ.." മെമ്പര്‍ പറയാന്‍ തുടങ്ങുന്നതിടയില്‍ അയാള്‍ വീണ്ടും പറഞ്ഞു.. 
"മെമ്പറേ..അവിടെ ആകെ രണ്ട്‌ ഓട്ടേ ഉള്ളൂ..
ഇവ്ടെ ഉള്ളത്‌ ആറ്‌ ഓട്ടാ..
അത്‌ ഓര്‍ത്താ നല്ലത്‌.." 

വീണ്ടും ഭീഷണി അതില്‍ മെമ്പര്‍ വീണു..
 ഒന്നും പറയാതെ മെമ്പര്‍ ഇറങ്ങി പുറകേ ഞാനും.. 

"അയാളോട്‌ സംസാരിച്ചിട്ട്‌ കാര്യമില്ല.. നിൻ്റെ ആവിശ്യം അവിടെ മതില്‍ കെട്ടുകയല്ലേ..അതു ഞാനേറ്റു."

 മെമ്പര്‍ പറയുന്നത്‌ ഒന്നും മനസിലാകാതെ നില്‍ക്കുന്നതിനിടയില്‍ അയാള്‍ ഒന്നു രണ്ട്‌ ഫോണ്‍ ചെയ്യുന്നതു കണ്ടു.

 "ഞാനിതിലിടപെടുന്നതാരും അറിയണ്ട..കുറച്ചു പണം ചിലവാക്കണം..എല്ലാം ഞാന്‍ ശരിയാക്കിതരാം.. "

 അയാള്‍ പറയുന്നത്‌ സമ്മതിക്കുകയല്ലാതെ വേറെ വഴിയില്ല

"നാളെ സര്‍വ്വേയറെ ഒന്നു പോയി കണ്ടോളൂ..ഞാനെല്ലാം സംസാരിച്ചിട്ടുണ്ട്‌.." എൻ്റെ  മറുപടിക്ക്‌ കാത്തു നില്‍ക്കാതെ അയാള്‍ പോയി.

 അടുത്ത ദിവസം സര്‍വ്വേയറൂടെ അടുത്തെത്തി. 
"ആ കൃഷ്ണേട്ടന്‍ വിളിച്ച്‌ പറഞ്ഞിരുന്നു..കാര്യങ്ങളെല്ലാം പറഞ്ഞിരിക്കുമല്ലോ.. "
"ഉം.. " എന്താണ്‌ എന്നൊന്നും ചോദിക്കാതെ ഒന്ന്‌ മൂളി 
" കണ്ടോ ഈ മാസത്തില്‍ ഒഴിവില്ല പക്ഷെ നിങ്ങള്‍ക്ക്‌ വേണ്ടി ഇത്‌ മാറ്റിവക്കുകയാ.." 
ഡയറി കാണിച്ചുതന്ന്‌ അയാള്‍ പറഞ്ഞു.
 അവിടെ നിന്ന്‌ പോരുമ്പോൾ സര്‍ക്കാര്‍ ഓഫീസിനെ പറ്റിയുള്ള ധാരണകളെല്ലാം തിരുത്തണമോ എന്ന്‌ ഞാന്‍ സംശയിച്ചു. 

അളവിൻ്റെ ദിവസം രാവിലെ സര്‍വ്വേയറുടെ ഓഫീസിലെത്തി.അയാളും സഹായിയും എന്നോടൊപ്പം പോന്നു. 

 "നിങ്ങളൂടെ ആവിശ്യം ആ മതിലുകെട്ടലാണല്ലോ..അല്ലേ.." 

യാത്രക്കിടയില്‍ അയാള്‍ ചോദിച്ചു.
 "അതേ..പകുതി കെട്ടിയും പോയി.. ഒരു തീരുമാനത്തിലെത്തിച്ചാല്‍ മതി.. "

 "അതു ഞാനേറ്റു..എല്ലാം കഴിഞ്ഞ്‌ ഞങ്ങള്‍ക്കുള്ളത്‌ പറയാം .." 

അയാള്‍ പറഞ്ഞതു കേട്ടപ്പോള്‍ മെമ്പര്‍ പറഞ്ഞ ചിലവ്‌ ഇതായിരിക്കും എന്ന്‌ ഊഹിച്ചു. 
അളവുതുടങ്ങൈയപ്പോഴേ  രാമേട്ടന്‍  എതിര്‍പ്പുമായി രംഗത്ത്‌ എത്തി. 
"ഇത്‌ സര്‍വ്വേ അതിര്‍ത്തിയാ..അവിടെ ഞാനിടുന്ന കുറ്റി ഊരിയാ കേസാവും.."
 എല്ലാവരേയും ഭീഷണിപ്പെടുത്തുന്ന രാമേട്ടന്‍ സര്‍വ്വേയറിടെ ഭീഷണിയില്‍ വീണു. 

കുറ്റി കിടക്കുന്നത്‌ മതിലുകെട്ടിയതിനും ഒരുപാട്‌ അകലേ.അമ്മ പറഞ്ഞിരുന്ന ഭൂമിയെല്ലം തിരിച്ചു കിട്ടിയിരിക്കുന്നു. 
സര്‍വ്വേയറേയും സഹായിയേയും ചോദിച്ച പണം നല്‍കി പറഞ്ഞയച്ചു.

കിടന്ന്‌ ഒന്ന്‌ മയങ്ങിതുടങ്ങിയപ്പോഴെക്കും കാളിംഗ്‌ ബെല്ല്‌ അടിച്ചു. നോക്കിയപ്പോള്‍ രാമേട്ടനും മെമ്പറും
"കയറിവാ വാ ..ഇരിക്ക്‌ .. "
"മോനേ.. മതിലുകെട്ടിയഭാഗത്തു തന്നെ കെട്ടിക്കൂടേ..ഇപ്പഴേ എനിക്ക്‌ സ്ഥലം കുറവാ..ഇതും പോയാ.." മറുപടി ഒന്നും പറയാന്‍ കഴിഞ്ഞില്ല..
 "നിൻ്റെ ആവിശ്യം മതിലുകെട്ടുക എന്നതല്ലേ.." മെമ്പറുടെ വക..

 "ഇതു തന്നെയല്ലേ..ഞാന്‍ ഇതു വരെ പറഞ്ഞിരുന്നത്‌..അന്നേ അത്‌ സമ്മതിച്ചിരുന്നെങ്കീ.. ഇല്ല ഇനി ഒരു മാ.. "

"മോനേ..പോട്ടെടാ..വെറുതേ എന്തിനാ വാശി.." അമ്മ ഇടയില്‍ കയറി പറഞ്ഞു. 

"അപ്പോ പിന്നേ എല്ലാം പറഞ്ഞതു പോലെ.." എന്ന്‌ പറഞ്ഞ്‌ മെമ്പർ എഴുന്നേറ്റു.. കൂടെ രാമേട്ടനും

മതിലുപണിതു കഴിഞ്ഞപ്പോഴേക്കും ലീവ്‌ കഴിഞ്ഞു..കീശയും.. 

Wednesday, August 29, 2012

നഷ്ടപ്പെടുന്ന ഓണങ്ങള്‍...

ആഘോഷത്തിനു നടുവിലും മനസ്സ്‌ അസ്വസ്തമാണ്‌...
ഓരോ നിമിഷവും ആഘോഷമാക്കി മാറ്റി മുന്നേറുംബോഴും ഉള്ളില്‍ ഒരു നീറ്റലായ്‌ നാടും ..വീടും.. നിറയുന്നു...

എല്ലാ വര്‍ഷവും മനസില്‍ കരുതും ഓണത്തിന്‌ നാട്ടില്‍ പോകണം എന്ന്..പക്ഷേ അപ്പോഴേക്കും എന്തെങ്കിലും കാരണമുണ്ടാവും..
മനസില്‍ കരുതുന്നതുപോലെ എല്ലാം നടക്കുകയില്ലല്ലോ..
നാളയെ കുറിച്ചോര്‍ക്കാതെ ജീവിക്കാന്‍ കഴിയില്ലല്ലോ...
നാളെ ആരുണ്ടാകുമെന്ന് അറിയില്ലെങ്കിലും... !!!
ഒരു വഴിക്ക്‌ നേടുംബോഴും മറുവഴിക്ക്‌ നഷ്ടപ്പെടുന്നു...

വിലക്കുവാങ്ങിയ ഓണ സദ്യയുമായ്‌ അയാള്‍ റൂമിലെത്തി...
നേരത്തേ വരണം എന്നു കരുതിയതാണ്‌ ഓടുക്കത്തെ ട്രാഫിക്ക്‌..
വേഗം കുളിച്ചു വന്നു..ഇലവെച്ച്‌ ..കറികള്‍ എല്ലാം വിളംബി...
കഴിക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യം മുന്നില്‍ തെളിഞ്ഞത്‌..അമ്മയുടെ മുഖമാണ്‌...
"ഇനി എന്നാ എല്ലാവരും കൂടിയൊരോണം... "
 പിന്നെ ഭാര്യയുടെ മുഖം
"ഏെട്ടാ... പറ്റില്ലാ എന്നറിയാമായിരുന്നിട്ടും..വെറുതേ ആഗ്രഹിച്ചു പോയി... "
മക്കള്‍...കൂട്ടുകാരെല്ലാം അഛനമ്മാമാരുടെ കൂടെ പോകുംബോള്‍ അതും നോക്കിയിരിക്കുന്ന അവരുടെ..മുഖം...
എല്ലാം മനസില്‍ തെളിഞ്ഞു വന്നു...
കഴിച്ചെന്നു വരുത്തി അയാള്‍ എഴുന്നേറ്റു..
 കിടക്കയിലേക്ക്‌ ചാഞ്ഞു...
എന്നും തെന്നെ വേദനിപ്പിക്കുന്ന മൂട്ടകള്‍ ഇന്ന് സ്വാന്ത്വനിപ്പിക്കുകായണെന്ന് തോന്നി.. 

Sunday, August 19, 2012

ഒന്നായ നിന്നെയിഹ...

"കരാഗ്രേ വസതേ ലക്ഷ്മി...കരമദ്യേ സരസ്വതി....." എന്ന്‌ പ്രാഥിച്ച്‌ ഭൂമീദേവിയുടെ അനുവാദം വാങ്ങി എഴുന്നേറ്റു. പ്രഭാതകൃത്യങ്ങള്‍ക്ക്‌ ശേഷം ക്ഷേത്രത്തിലേക്ക്‌ നടന്നു..
"അമ്മേദേവീ ആപത്തുകളൊന്നും ഇല്ലാതെ അനുഗ്രഹിക്കണേ..." എന്ന പ്രാഥനയോടെ ക്ഷേത്രത്തിണ്റ്റെ പടിവാതില്‍ തുറന്നു.
ശാന്തി മാം തുറന്ന്‌ സുപ്രഭാതം വച്ചു.. "കൌസല്യാ സുപ്രജാ രമാ..".
ക്ഷേത്ര കുളത്തില്‍ പോയി കുളിച്ച്‌ ശുദ്ധിയായി.. ശീകോവിലിനു മുന്നില്‍ വന്നു തോഴുതു.. കൊടിവിളക്ക്‌ കത്തിച്ച്‌... മണിയടിച്ച്‌ നടതുറന്നു...
കെടാവിളക്കിണ്റ്റെ പ്രകാശത്തില്‍ ദേവി സന്തോഷവതിയായി കാണ്ടപ്പോള്‍ സന്തോഷമായി..ചിലപ്പോള്‍ രൌദ്രഭാവത്തിലായിരിക്കും.. വിളക്കുകളെല്ലാം കൊളുത്തി..കെടാവിളക്കിണ്റ്റെ തിരി ശരിയാക്കി എണ്ണയൊഴിച്ചു.. ഉപദേവന്‍മാരുടെ കോവിലുകളെല്ലാം തുറന്ന്‌ വിളക്കു വെച്ചു..
തിടപ്പള്ളിയില്‍ ചെന്ന്‌ ഉഷപൂജക്കുള്ള നിവേദ്യം ശരിയാക്കി..ശീകോവിലില്‍ കയറി നിര്‍മ്മാല്യം മാറ്റി അഭിഴേകം നടത്തി..ദേവിയെ ആണിയിച്ചൊരുക്കി ഉഷപൂജ നടത്തി... ഉപദേവന്‍മാര്‍ക്കെല്ലം അഭിഷേകം ചെയ്ത്‌..പൂവ്വും ചന്ദനവും ചാര്‍ത്തി..കഴിഞ്ഞപ്പോഴേക്കും നേരം വെളുത്തു തുടങ്ങി... കാവിലേക്ക്‌ നടന്നു ..നാഗരാജാവും നാഗയഷിയേയും അഭിഷേകം ചെയ്ത്‌..മഞ്ഞള്‍ പൊടിയും..ചന്ദനവും പൂവ്വും ചാര്‍ത്തി... കരിനാഗം കുടികൊള്ളുന്ന കാവിലേക്ക്‌ പോന്നു.. അവിടേയും അഭിഷേകവും മഞ്ഞള്‍പൊടി..ചന്ദനം പൂവ്വ്‌ എന്നിവ ചാര്‍ത്തി പ്രാഥിച്ച്‌ തിരികെ ക്ഷേത്രത്തിലേക്ക്‌..
ശരീരശുദ്ധിവരുത്തി..തിടപ്പള്ളിയില്‍ കയറി നിവേദ്യം ശരിയാക്കാന്‍ തുടങ്ങി.. നിവേദ്യം തയ്യാറാക്കി ദേവിക്ക്‌ നിവേദിച്ച്‌ പൂജനടത്തി..
"കാളിം മേഘസമപ്രഭാം..." കര്‍പ്പൂരം ആരാധിച്ച്‌ നടതുറന്നു...
സ്തിരം ഭക്തര്‍ നടക്കല്‍ ഉണ്ട്‌..അവര്‍ക്ക്‌ പ്രസാദം നല്‍കി..ഉപദേവന്‍മാര്‍ക്ക്‌ നിവേദ്യവും,പൂജയും നടത്തി.. ക്ഷേത്രം അടച്ച്‌ വിട്ടിലെത്തി.
 അടുക്കളയില്‍ പലകയില്‍ ചമ്രം പടിഞ്ഞിരുന്ന്‌ ചായകുടിക്കുന്നതിനിടയില്‍ അമ്മ പറഞ്ഞു "തയ്യപ്പില്‌ നാളികേരെല്ലാം വീണു പോകുന്നു.. നീയ്യാ ഉണ്ണിഷ്ണനെ കണ്ടാല്‍ തെങ്ങ്‌ കേറിത്തരാന്‍ പറ.. "
 "പറയാത്ത കുഴപ്പേള്ളൂ.." എന്ന്‌ പറഞ്ഞ്‌ സൈക്കിളെടുത്ത്‌ അക്ഷയ ടൂട്ടോറിയലിക്ക്‌..
 "മാഷെന്താ വൈക്യേ..കുട്ടികളെല്ലാം ഭഹളം വെച്ച്‌..ആകെ പ്രശ്നാക്കി.. പ്രിന്‍സിപ്പാള്‍ കാണണം ന്ന്‌ പറഞ്ഞിട്ട്ണ്ട്‌"
ക്ളാസ്സ്‌ കഴിഞ്ഞ്‌.. പ്രിന്‍സിപ്പാള്‍ടെ അടുത്ത്‌ ചെന്നു
 "അല്ല മാഷേ..നിങ്ങക്കാ അംബലം നേര്‍ത്തേ പൂട്ടി വന്നൂടേ..അവിടിപ്പാര്‌ വരാനാ..ഇവ്ടാച്ചാ കുട്ട്യോള്‌ കാത്തിരിക്ക്യാ.. "മറുപടിയായി ഒന്നു ചിരിച്ചു..
 "പ്രിസിപ്പാളിണ്റ്റെ അഛന്‍ വീട്ടിലുണ്ടോ...തയ്യപ്പില്‌ നാളികേരം വീണു തുടങ്ങി..തെങ്ങ്‌ കയ്യറി കിട്ട്യാ നന്നായിരുന്നു.. ഒന്നു പറയോ.. "
"അവിടെ ആകെ പത്തിരുപത്‌ തെങ്ങല്ലേ ഉള്ളൂ... ചെറിയ പണിയൊന്നും അഛനിടുക്കാറില്ല... പണിക്കാരെ ആരെയെങ്കിലും പറഞ്ഞയക്കാം"
"അതു മതി...പണിക്കാരെ മാറ്റാന്‍ പാടില്ലാന്നാ പ്രശ്നത്തീ കണ്ടത്‌.. നിങ്ങള്‍ പറഞ്ഞയക്കുംബോ..നിങ്ങള്‍ വരുന്നതിനു തുല്യ..അതു മതി.. "
"പ്രശ്നോം ജാതകോം ഒരോ അന്ധവിശ്വാസങ്ങള്‌..വെര്‍തല്യാ..നിങ്ങള്‌ നേര്യാവാത്തേ..അല്ലാ..മഷിന്ന്‌ കോളേജീ പോണില്ല്യേ..അജയന്‍ എപ്പൊഴെ പോയീ.. "
"നേരം വൈകീ..ഈ മാസത്തെ ശംബളം കിട്ടീര്‍ന്നെങ്ങീ ഫീസ്‌ അടക്കായിരുന്നു.. "
"കുട്ടികള്‍ ഫീസ്‌ തരുന്നൊന്നും ഇല്ലാ..പിന്നെ ഇങ്ങനെ നടത്തി കൊണ്ട്‌ പോകുന്നൂന്നേ ഉള്ളൂ..എന്തായാലും നോക്കട്ടേ.. "
കോളേജിലെത്തിയപ്പോഴെക്കും ക്ളാസ്സ്‌ തുടങ്ങിയിരുന്നു...ക്ളാസിലേക്ക്‌ നടക്കുന്നതിനിടയിലാണ്‌ അജയന്‍ വിളിച്ചത്‌..
 "ഡാ..ഇങ്ങട്ട്‌ വാ.." അവിടെ ചെന്നപ്പോള്‍ കൂട്ടുകാരെല്ലാവരും ഉണ്ട്‌..
 "ഇന്ന്‌ അജയ്ണ്റ്റെ വക ചിലവാ..അവന്‌ സ്റ്റയ്പണ്റ്റ്‌ കിട്ടീ.." ആരോ പറഞ്ഞു. "ഞാനില്ല...നിങ്ങള്‍ പൊക്കോ.." എന്ന്‌ പറഞ്ഞ്‌ തിരിഞ്ഞു നടക്കുംബോള്‍...
"എന്താ.. തംബുരാന്‍ അടിയങ്ങളുടെ കയ്യില്‍ നിന്നും ഒന്നും വാങ്ങി കഴിക്കില്ലായിരിക്കും.." അജയണ്റ്റെ പരിഹാസം കലര്‍ന്ന ചോദ്യത്തിനു മറുപടിയൊന്നും പറയാതെ അവരോടൊപ്പം നടന്നു.
വൈകീട്ട്‌ വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിടയില്‍ പറഞ്ഞു..
 "അയാള്‌ ചെറ്യേ പണിക്കൊന്നും പൂവ്വാറില്യാത്രേ...ആരേലും വിടാന്ന്‌ പറഞ്ഞിട്ണ്ട്‌... "
ക്ഷേത്രത്തില്‍ ചെന്ന്‌ കുളത്തില്‍ കുളിച്ച്‌..മണിയടിച്ച്‌ നടതുറന്നു..ഉപദേവന്‍മാരുടെ ക്ഷേത്രത്തില്‍ വിളക്ക്‌ വെച്ചു..കാവില്‍ വിളക്ക്‌ വെച്ചു.. ദീപാരാധന നടത്തി..
 "ശ്രീമതാ ..ശ്രീ മഹാ രാഞ്ജീ..ശ്രീമത്‌.. " സഹസ്രനാമംജപിച്ചു ധ്യാനിച്ചു.. നടയടച്ചു വീട്ടിലെത്തി...
അമ്മയുടെ രാമായണവായന കേള്‍ക്കുന്നുണ്ട്‌...കൈകാലുകള്‍ ശുദ്ധമാക്കി അകത്തു കയറി അമ്മ വായന മതിയാക്കി അടുക്കളയിലേക്ക്‌...
 രാമായണം കയ്യിലെടുത്ത്‌ ഭഗവാനെ ധ്യനിച്ച്‌ തുറന്നു...ആരണ്യകണ൦ത്തിലെ ലക്ഷ്മണോപദേശം.
."മായ കൊണ്ടല്ലോ വിശ്വമുണ്ടെന്നു തോനിക്കുന്നു.. "
ഭക്ഷണം കഴിക്കാറായപ്പോള്‍ വായന നിര്‍ത്തി.. ഭഗവല്‍ പ്രാര്‍ഥനയോടെ കിടന്നു...
 എനിക്ക്‌ അടുത്ത ദിവസവും ഈ ശരീരത്തെ നിയന്ത്രിക്കാനവണമേ എന്ന പ്രാര്‍ഥനയോടെ ഞാന്‍ യാത്രയാരംബിക്കുകയായി എണ്റ്റെ മാത്രമായ ലോകത്തിലൂടെ...എനിക്കു തിരിച്ചു വരാനായില്ലെങ്കില്‍ ഈ ശരീരം നിശ്ചലം...
"ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍ ഉണ്ടായൊരിണ്ടലുകള്‍ തീര്‍ക്കേണം...ഹരി നാരായണായ നമ.. " 

Wednesday, July 28, 2010

രണ്ട്‌ വഴികള്‍

അയാളുടെ മനസ്സ്‌ ശാന്തമാകുന്നില്ല...
ഒന്നിലും ഉറച്ചു നില്‍ക്കുന്നില്ല എന്തു ചെയ്യണം എന്നറിയാത്ത അവസ്ത...
നെഞ്ഞില്‍ ഒരു ഭാരം കയറ്റി വെച്ച അവസ്ത....
എല്ലാവരും ടെലിവിഷണ്റ്റെ മുന്നിലാണ്‌ കുറച്ചു സമയം അവിടെ ഇരുന്നു നോക്കി...
ഇല്ല കഴിയുന്നില്ല...
എഴുന്നേറ്റ്‌ വന്ന് എന്തെങ്കിലും ചെയ്യാം എന്നു കരുതി കംബ്യൂട്ടര്‍ ഓണ്‍ ചെയ്തു ഇല്ല അതിനും കഴിയുന്നില്ല...
മനസ്സ്‌ ഊതി വീര്‍പ്പിച്ച്‌ ബലൂണ്‍ കണക്കെ ഇപ്പോള്‍ പൊട്ടും എന്ന അവസ്തയില്‍ നില്‍ക്കുന്നു...
എല്ലാവരും ഭക്ഷണം കഴിക്കാന്‍ തയ്യാറായപ്പോള്‍ അവിടേക്ക്‌ ചെന്നു..
കഴിക്കാന്‍ കഴിയുന്നില്ല...ഒന്നും ഇറങ്ങുന്നില്ല...
ഉറങ്ങാന്‍ കിടന്നു ഉറക്കം വരുന്നില്ല...
തിരിഞ്ഞും മറിഞ്ഞും കിടന്നു...
മനസില്‍ കുറ്റബോധം കിടന്നു നീറിപുകയുകയാണ്‌ ...
"എനിക്കിതില്‍ നിന്ന് ഒരു മോചനമില്ലേ...ദേവീ..."
ദേവി പറഞ്ഞു
"തെറ്റു മനസിലാക്കി പശ്ചാതപിക്കുന്നവരെ ഞാന്‍ കൈവെടില്ല.. "
"ഞാന്‍ ചെയ്ത തെറ്റ്‌ വളരെ വലുതാണ്‌...അതിനാലണ്‌ എനിക്കു വിഷമം... "
"സാരമില്ല മകനെ ഇനി തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക... "
"ഇല്ല ദേവി ഒരിക്കലുമില്ല... "
അയാള്‍ പതുക്കെ എഴുന്നേറ്റ്‌ പോയി നാമജപത്തില്‍ മുഴുകി...

കുറിപ്പ്‌ : ഇത്തരം ഒരവസ്തയില്‍ മനുഷ്യന്‌ രണ്ട്‌ വഴികള്‍ മാത്രമേ മുന്നില്‍ തെളിയൂ...
അതിലൊരു വഴിയാണ്‌ ഞാന്‍ പറഞ്ഞത്‌
അടുത്ത വഴി....
മരണത്തിലേക്കുള്ളതാണ്‌ അതു തിരഞ്ഞെടുക്കാതിരിക്കുക...

Saturday, September 19, 2009

സ്വാമി

രാവിലെ അമ്പലത്തിലേക്ക്‌ പൂജക്കുള്ള പുഷ്പങ്ങള്‍ എത്തിച്ചിരുന്നത്‌ അയാളാണ്‌.ഒരു വരുമാനമാര്‍ഗ്ഗം എന്നതിലുപരി ഭഗവല്‍ സേവനമായി കരുതിയാണതെല്ലാം നിര്‍വ്വഹിച്ചിരുന്നത്‌.പതുക്കെ പതുക്കെ ക്ഷേത്രത്തില്‍ തന്നെയായി അയാളുടെ കിടപ്പ്‌.അയാള്‍ ആരാണെന്നൊ,എവിടെ നിന്നു വന്നു എന്നോ ആര്‍ക്കും അറിയില്ല എങ്കിലും അയാളെ എല്ലാവരും ഇഷ്ടപ്പെട്ടു തുടങ്ങി.
ആദ്യമൊന്നും അയാളെ ആരും ഗൌനിച്ചിരുന്നില്ല. എങ്കിലും അയാള്‍ ഭക്തര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തു. എല്ലാം കഴിഞ്ഞു പോകാന്‍ നേരം ആളുകള്‍ അയാളെ വിളിക്കും
"ഡോ...ഇങ്ങട്‌ വരൂ..." ഭവ്യതയോടെ വരുന്ന അയാള്‍ക്കുനേരെ ചെറു ചിരിയോടെ നാണയതുട്ടു നല്‍കി അവര്‍ നടന്നകലും.
ഭക്തരുടെ വിഷമങ്ങള്‍ മനസിലാക്കി,അവരെ ആശ്വസിപ്പിച്ചും തനിക്കു തോനിയ പരിഹാരങ്ങള്‍ പറഞ്ഞുകൊടുത്തും അയാള്‍ ഭക്തജനങ്ങളുടെ പ്രീയപ്പെട്ടവനായി.ക്ഷേത്രത്തില്‍ ഭക്തരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വന്നു.
ഭക്തജനങ്ങള്‍ വന്ന് ക്ഷേത്രം ശാന്തിയോട്‌ ചോദിച്ചു
"സ്വാമിയെവിടെ... ?"
അത്ഭുതത്തോടെ ശാന്തി ചോദിച്ചു "സ്വാമിയോ..ഏതു സ്വാമി.. ?"
"ഇവിടെ ഉണ്ടാകാറില്ലേ ഒരു സ്വാമി അദ്ദ്യേഹത്തെ കാണാനായ ഞങ്ങള്‍ വന്നത്‌.. "
ആളുകള്‍ക്കുവന്ന മാറ്റം കണ്ട്‌ ശാന്തിക്ക്‌ ചിരിയാണ്‌ വന്നത്‌.
"ദാ തിടപ്പള്ളീടേ പിറകില്‌ പാത്രം കഴുകുന്നുണ്ട്‌.. "അവര്‍ അവിടേക്ക്‌ നടന്നു..
"സ്വാമീ...അങ്ങ്‌ ഞങ്ങളെ രക്ഷിച്ചു..." എന്ന് പറഞ്ഞ്‌ അവര്‍ അയാളുടെ കാല്‍ക്കല്‍ നമസകരിച്ചു. ഒന്നും മനസിലാകാതെ അയാള്‍ ചോദിച്ചു
"എന്താ ഈ കാട്ട്ണേ...എഴുന്നേല്‍ക്കൂ ..എവ്ടാകെ അഴുക്കാ... "
"സ്വാമീ അങ്ങ്‌ പറഞ്ഞതു പോലെ ചെയത്തതിനാല്‍ ഞങ്ങടെ പ്രശനങ്ങളെല്ലം തീര്‍ന്നു... "
ഇതു കേട്ടപ്പോഴാണ്‌ അയാള്‍ക്ക്‌ കാര്യം മനസിലായത്‌..
"എല്ലാം ഭഗവല്‍ പ്രസാദം...ഭഗവാനെ നന്നായി പ്രാത്ഥിക്കൂ എല്ലാം നന്നായ്‌ വരും.. "
തിരികേ പോകാന്‍ നേരം അവര്‍ ഒരു കെട്ട്‌ നോട്ടുകള്‍ അയാളുടെ കാല്‍ക്കല്‍ വച്ചു..
"എന്താ ഇത്‌ ഇത്‌ ഭഗവാണ്റ്റെ നടയില്‍ വെക്കൂ... "
"സ്വാമീ ഇത്‌ ഞങ്ങള്‍ അങ്ങേക്കായി കൊണ്ടു വന്നതാ...ഇതു സ്വീകരിച്ച്‌ ഞങ്ങളെ അനുഗ്രഹിക്കണം.." എന്ന് പറഞ്ഞ്‌ നമസകരിച്ച്‌ അവര്‍ നടന്നകന്നു.
അയാള്‍ ആ നോട്ടു കെട്ടുകള്‍ ഭഗവാണ്റ്റെ നടയില്‍ സമര്‍പ്പിച്ചു.
സ്വാമിയുടെ ഭക്ത ജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു തുടങ്ങിയപ്പോള്‍ ക്ഷേത്രകമ്മറ്റി സ്വാമിക്ക്‌ ഇരിക്കാനായ്‌ പര്‍ണ്ണ്‍ശാല പണികഴിപ്പിച്ചു. ദര്‍ശന സമയം നിശ്ചയിച്ചു,അനുഗ്രഹലഭ്ധിക്കായ്‌ ദക്ഷിണയും നിശ്ച്ചയിച്ചു.
അയാള്‍ക്കിതൊന്നും ഇഷ്ടമായില്ലെങ്കിലും,തനിക്ക്‌ അഭയം തന്നവര്‍ പറയുമ്പോള്‍ എതിര്‍ക്കാന്‍ അയാള്‍ക്കായില്ല.അയാളറിയാതെ അയാളുടെ നിയന്ത്രണം മറ്റാരെല്ലാമോ ഏറ്റെടുത്തു. അയാളുടെ ശിഷ്യന്‍മാര്‍ നാടെങ്ങും ആശ്രമങ്ങള്‍ സ്താപിച്ചു.അവിടെയും ഭക്തജനങ്ങള്‍ നിറഞ്ഞു.എന്താണ്‌ നടക്കുന്നത്‌ എന്നറിയാതെ ,പ്രതികരിക്കാനാകതെ അയാള്‍ ചിരിക്കുന്ന മുഖവുമായി ഭക്തര്‍ക്ക്‌ ദര്‍ശനം നല്‍കികൊണ്ടിരുന്നു.
തന്നെ മുതലെടുക്കുകയാണിവര്‍ എന്ന ചിന്ത അയാളെ അലട്ടി.അവസാനം അയാള്‍ തണ്റ്റെ പേരിലുള്ള ട്രസ്റ്റിണ്റ്റെ പ്രവര്‍ത്തനത്തെ കുറിച്ച്‌ അന്വേഷിച്ചു.
അടുത്ത ദിവസം ദര്‍ശനത്തിനെത്തിയ ഭക്തജനങ്ങള്‍ അറിഞ്ഞത്‌ സ്വാമി സമാധിയായി എന്നാണ്‌.

Wednesday, September 16, 2009

ശുദ്ധരില്‍ ശുദ്ധന്‍...

പണിക്കരുടെ അടുത്തേക്ക്‌ നടക്കുമ്പോള്‍ വാസേട്ടന്‍ ചോദിച്ചു
"എന്താ ഒന്നും ശരിയായില്ലേ...?"
ആ ചോദ്യത്തിലെ പരിഹാസം മനസിലാക്കിയതിനാല്‍ മറുപടി ഒന്നും പറയാതെ നടന്നു.
ചെറിയ ഒരു മുറിയിലാണ്‌ പണിക്കറ്‍ ഇരിക്കുന്നത്‌.അദ്ദേഹത്തിണ്റ്റെ മുന്നിലെ കസേരയില്‍ ഇരുന്നു.കയ്യിലുള്ള കുറിപ്പുകള്‍ കൊടുത്തപ്പോള്‍ ഓരോന്നായ്‌ നോക്കി മാറ്റിവെച്ചു.
അവസാനം ഒരെണ്ണം എടുത്ത്‌ പറഞ്ഞു
" നീ തന്നതില്‍ ഇതുമാത്രേ ചേരൂ...ഇനി പൊരുത്തം നോക്കട്ടെ... "
മുപ്പതിലധികം കുറിപ്പുകളില്‍ ഒരെണ്ണമെങ്കിലും ചേര്‍ന്നല്ലോ എന്ന ആശ്വാസത്തിലിരുന്നു.
" ആറര പൊരുത്തം ഉണ്ട്‌..പക്ഷേ ഒരു കുഴപ്പം...? "
ഞാന്‍ അദ്ദേഹത്തെ നോക്കി ഇരിക്കുകയാണ്‌ ഞാന്‍ മറു പടിയൊന്നും പറയാതെ ഇരുന്നതിനാലകും അദ്ദ്യേഹം വീണ്ടും പറഞ്ഞു.
"ഇന്നത്തെ കാലത്ത്‌ ആരും അങ്ങിനെ നോക്കാറൊന്നും ഇല്ല...ആറുപൊരുത്തം തന്നെ അധികാ... "
എന്നിട്ടും കാര്യം പറയാത്തതിനാല്‍ ചോദിച്ചു..
"എന്താ പ്രശ്നം... ?"
വീണ്ടും ഒന്ന് ചിന്തിച്ച്‌.. അദ്ദ്യേഹം തുടര്‍ന്നു
"ഗണപ്പൊരുത്തം ഇല്ല...എന്നു വെച്ചാല്‍ ഒരാള്‍ അസുരനും ,മറ്റേയാല്‍ ദേവനുമാ... "
"അതിനെന്താ... " എന്ന് ചോദിച്ചപ്പോള്‍
വീണ്ടും ചിന്തിച്ച്‌ പറഞ്ഞു
"ഒന്നൂല്യാ..നിങ്ങള്‍ തമ്മില്‍ എന്നും അഭിപ്രായ വ്യത്യാസം ഉണ്ടാകും...അതായത്‌ സ്വരചേര്‍ച്ച ഉണ്ടാകില്യാന്നര്‍ഥം.. "
ആ പറഞ്ഞതിന്‌ മറുപടിയൊന്നും പറയാതെ ആകുറിപ്പും തിരിച്ചു വാങ്ങി ചോദിച്ചു
"മറ്റേകുറിപ്പുകളെല്ലാം ഒന്നും ഇങ്ങനെ നോക്കാതെ എന്താ മാറ്റിവെച്ചേ..."
പച്ചക്കറിക്കടയില്‍ പോയി നല്ലത്‌ തിരഞ്ഞെടുക്കുന്നത്‌ പോലെ ഒരെണ്ണം തിരഞ്ഞെടുത്തപ്പോള്‍ ചോദിക്കണം എന്നു കരുതിയതാ.
"നിണ്റ്റെ ജാതകം തനി ശുദ്ദാ..അതായത്‌ ലഗ്നാല്‍,ചന്ദ്രാല്‍,ശുക്രാല്‍ ഏഴാം ഭാവം ശുദ്ധാവണം..അതു ശരിയായാലേ ഭാക്കി നോക്കേണ്ടുള്ളൂ.. "
അപ്പോള്‍ എണ്റ്റെ കാര്യം ഇപ്പോഴൊന്നും നടക്കും എന്നു തോനുന്നില്ല..എന്ന് മനസില്‍ കരുതി എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദ്യേഹം പറഞ്ഞു...
"പിന്നെ നല്ല കേസുകളൊക്കെയാണേല്‍ നമുക്ക്‌ അങ്ങട്‌ ശരിപ്പെടുത്തിയെടുക്കാം...എല്ലാവരും അങ്ങിനെയൊക്കെയാ ചെയ്യുന്നേ.. "
മറുപടിയൊന്നും പറയാതെ ഇറങ്ങി നടന്നു.

Sunday, August 2, 2009

പെണ്ണുകാണല്‍ ഇങ്ങനെയും...

പെണ്‍കുട്ടിയുടെ ഭംഗിയില്‍ ഒരു വിട്ടുവീഴയുമില്ല എന്ന് തീരുമാനിച്ചാണ്‌ നമ്മുടെ കഥാനായകന്‍ പെണ്ണുകാണലിനിറങ്ങിയത്‌ പക്ഷെ വീട്ടുകാരുടെ ആഗ്രഹം പെണ്‍കുട്ടിയേക്കാള്‍ വീട്ടുകാരും മറ്റുകാര്യങ്ങളും നന്നായിരിക്കണം എന്നാണ്‌.

അതിനാല്‍ ഒന്നും അങ്ങട്‌! ഒക്കുന്നില്ല.

സമയം കളയാന്‍ പഴയ സിനിമകള്‍ കണ്ടിരിക്കുംബോഴാണ്‌ സിനിമയിലെ വ്യത്യസ്തമായ പെണ്ണുകാണല്‍ ശ്റദ്ധയില്‍ പെട്ടത്‌.വേഗം തന്നെ ഒരുങ്ങി വണ്ടിയുമെടുത്ത്‌ പുറത്തിറങ്ങി വഴിയില്‍ കണ്ട ബാല്യകാല സുഹൃത്തിനെ സ്റ്റപ്പിനിയാക്കി സാമാന്യം നല്ല കുട്ടികളുള്ള വനിതാകലാലയത്തിനു മുന്‍പിലെത്തി.

ഇന്നെന്തായാലും തണ്റ്റെ മനസിനിണങ്ങിയ ഒരു മുഖം തപ്പിയെടുക്കും എന്ന വിശ്വാസത്തില്‍ നില്‍ക്കുന്ന നായകനോടൊപ്പം..ഇന്ന് കിടപ്പ്‌ ലോക്കപ്പില്‍ തന്നെ എന്ന ചിന്തയില്‍ പാവം സുഹൃത്ത്‌ ജീപ്പിണ്റ്റെ ശബ്ദവും കാതോര്‍ത്ത്‌ നിന്നു.

ബ്രോയ്‌ലര്‍ ഫാമിലെത്തിയ പോലെ കണ്ണു മഞ്ഞളിച്ചു പോയതിനാല്‍ ഒരു മുഖം തപ്പിയെടുക്കാന്‍ കഴിയാത്തതിണ്റ്റെ വിഷമത്തില്‍ തിരിച്ചു പോരുംബോഴാണ്‌ അടുത്ത ബസ്സ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന കുട്ടിയെ കണ്ടത്‌. ഈ മുഖമാണ്‌ ഞാന്‍ അന്വേഷിച്ചുനടന്നത്‌ എന്ന് പറഞ്ഞ്‌ പെണ്‍കുട്ടിയുടെ അടുത്തേക്ക്‌ നായകന്‍ നീങ്ങിയപ്പോള്‍ സുഹൃത്ത്‌ മനസില്‍ പറഞ്ഞു
" കണ്ടകശ്ശനി കൊണ്ടേ പോകൂ.. "

പതിവു പെണ്ണു കാണല്‍ രീതിയില്‍ തന്നെ തുടങ്ങാം എന്ന് ചിന്തിച്ച്‌ ചോദിച്ചു..
"എന്താ പേര്‌...?" ഒന്നു മാറിനിന്ന് കടുത്ത ഒരു നോട്ടമായിരുന്നു ഉത്തരം.
"അല്ലെങ്കില്‍ വേണ്ട ഇപ്പോള്‍ എന്തു ചെയ്യുന്നു... ?" എന്ന് ചോദിച്ചപ്പോഴേക്കും ബസ്സ്‌ വന്നു
തറപ്പിച്ചൊന്ന് നോക്കി അവള്‍ ബസ്സില്‍ കയറി. അങ്ങനെ വിട്ടു കൊടുക്കാന്‍ പറ്റുമോ..? മനസിനിണങ്ങിയ ഒരു മുഖം കണ്ടെത്തിയിട്ട്‌ വിട്ടുകളയാപറ്റില്ല എന്നതീരുമാനത്തില്‍ ബസ്സിനു പുറകേ പോയി.

ബസ്സിറങ്ങി നടക്കുന്ന അവളോടൊപ്പം നടന്ന് ചോദിച്ചു..
"എന്തെങ്കിലും പ്രൊപ്പോസല്‍ വന്നിട്ടുണ്ടോ...?"
ഒന്നും പറയാതെ നടത്തത്തിനു വേഗം കൂട്ടിയ അവളോടൊപ്പം എത്താന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ രണ്ടു ബലിഷ്ടമായ കൈകള്‍ക്കുള്ളില്‍ അകപ്പെട്ടത്‌.
"എന്താടാ.. പെണ്‍കുട്ടികളേ..വഴിനടക്കാന്‍ സമ്മതിക്കില്ലേ... ?" എന്നു പറഞ്ഞ്‌ അടിക്കാനോങ്ങി
"അല്ല ചേട്ടാ...കല്യാണം ആലോചിച്ചതാ... " അയാളുടെ കൈ പിടിച്ചു കൊണ്ടാണ്‌ ഇത്‌ പറഞ്ഞത്‌
"നടുറോട്ടിലാണോടാ പെണ്ണന്വേഷണം... ?"
അപ്പോഴേക്കും സുഹൃത്ത്‌ എത്തി.അവന്‍ കയ്യിലുള്ള ജാതകകുറിപ്പുകള്‍ തെളിവിനായ്‌ നിരത്തി പൂവാലനല്ല എന്ന് സ്താപിച്ചെടുക്കാന്‍ ശ്രമിച്ചു.
"ഇനി മേലില്‍ ഈ പരിസരത്തുകണ്ടാല്‍....!" എന്നൊരു താക്കീതും നല്‍കി പറഞ്ഞയച്ചു.

ഇത്തരം നാട്ടുകാരുള്ള സ്തലത്തു നിന്ന് കല്ല്യാണം കഴിക്കില്ല എന്ന നായകണ്റ്റെ ഉറച്ചതീരുമാനം അറിഞ്ഞപ്പോള്‍ സുഹൃത്ത്‌ ദൈവത്തിനു നന്ദി പറഞ്ഞു...

Wednesday, May 27, 2009

പ്രണയം...


അലസമായി പത്രതാളുകള്‍ മറക്കുന്നതിനിടയിലാണ്‌ അവനതു ശ്രദ്ധിച്ചത്‌.ഇന്ന് വിവാഹിതരാകുന്നു എന്ന തലക്കെട്ടിനടിയിലുള്ള ഫോട്ടോ കണ്ടപ്പോള്‍ മനസറിയാതെ പിടച്ചു പോയി.പത്രം മടക്കി വെച്ച്‌ വീണ്ടും കിടക്കയിലേക്ക്‌ തന്നെ ചാഞ്ഞു.


പണ്ട്‌ കോളേജിലേക്ക്‌ മുടങ്ങാതെ പോയിരുന്നതു തന്നെ അവളെക്കാണാനായാണ്‌.നേരം വൈകി ക്ലാസ്സിലെത്തിയരുന്നതിനാൽ എനിക്കു ലഭിക്കുന്ന ഇരിപ്പിടം മിക്കവാറും പെണ്‍കുട്ടികളുടെ അടുത്തായിരിക്കും.ആ സമയത്തെപ്പോഴോ അവളെണ്റ്റെ സുഹൃത്തായി.


ക്ലസിനിടയില്‍ അവളറിയാതെ ഞാനവളെ ശ്രദ്ദിച്ചു തുടങ്ങി.വിടര്‍ത്തിയിട്ട ചുരുള്‍ മുടിയില്‍ എപ്പോഴും,തുളസിയോ,മുല്ലയോ,ചെംബകമോ..ഉണ്ടാകും.ഇടക്കിടക്ക്‌ മുടിച്ചുരുളുകള്‍ ഒതുക്കിയിടുന്നതിനിടയില്‍ അവളെന്നെയും നോക്കാറുണ്ട്‌.
ചെറുപുഞ്ഞിരികളും ,കടക്കണ്ണേറുകളുമായി തുടങ്ങിയ പ്രണയം..കഥകൾ പറഞ്ഞ ഇടവേളകളിൽനിന്ന് ഇടവഴിയിലേക്ക് എത്തിയത് എത്രപെട്ടെന്നാണ്‌..

അന്ന് കരഞ്ഞു വീർത്തമുഖവുമായി അവളെകണ്ടപ്പോൾ മനസ്സ് പിടഞ്ഞു.. പിന്നെ നേരിൽ കണ്ടപ്പോൾ എല്ല പ്രണയിനികളേയും അലട്ടുന്ന പ്രശ്നത്തിനു മുന്നിൽ പകച്ചു നിന്നു

"താനെന്താ ഒന്നും മിണ്ടാത്തെ.... ?" അവള്‍ വീണ്ടും ചോദിച്ചു

"ഊം......"

സത്യത്തില്‍ ഇത്രനാളും ഒരു സ്വപ്നലോകത്തിലായിരുന്നു. യാഥാത്യവുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ല


"വീട്ടുകാരെന്തൊക്കെ തീരുമാനിച്ചാലും..താന്‍ തയ്യാറെങ്കില്‍ ഞാന്‍ കൂടെവരാം.. "


എന്താണ്‌ അവള്‍ പറയുന്നത്‌,തന്നെ ഇത്രനാളും പോറ്റിവളര്‍ത്തിയ അചനേയും അമ്മയേയും മറന്ന് എണ്റ്റെ കൂടെവരാം എന്ന്.പക്ഷെ അതങ്കീകരിക്കാന്‍ എനിക്കാവില്ല.മനസ്സിൽ ഒരു പാട് ചിന്തകൾ മിന്നി മറഞ്ഞു
ഒരു കണ്ണുനീർ തുള്ളിയിലേക്ക്.. പ്രണയം മുഴുവൻ ഉരുണ്ടുകൂടുന്നത് നോക്കി ഒന്നും പറയാനാകാതെ  നിന്നു...


"താനെന്നെ വഞ്ചകനെന്നോ..ഭീരുവെന്നോ വിളിച്ചോളൂ എനിക്കു വിഷമമില്ല..പക്ഷെ ഇപ്പോള്‍ തണ്റ്റെ കൈപിടിക്കാന്‍ എനിക്കാവില്ല....അച്ച്ഛണ്റ്റേയും അമ്മയുടേയും സംരക്ഷണയില്‍ കഴിയുന്ന എനിക്കെങ്ങനെ തന്നെ സംരക്ഷിക്കാനാകും.."


അവളുടെ മുഖത്തു നോക്കാതെയാണ്‌ ഞാനത്‌ പറഞ്ഞത്‌.

ഒന്നും മറുപടി പറയാതെ അവള്‍ തിരിഞ്ഞു നടന്നു.
എനിക്കൊരു ജോലികിട്ടുന്നതു വരെ കാത്തിരിക്കുമെങ്കില്‍ ഞാന്‍ വരും നിണ്റ്റെ കൈ പിടിക്കാന്‍ എന്ന് മനസ്സിൽ പറഞ്ഞത് കേൾക്കാൻ കാത്തു നില്കാതെ അവൾ നടന്നകലുന്നത് നോക്കിയിരുന്നു

"ന്താ..ന്ന് കുളീം..തേവാരോന്നൂമ്‌ല്യേ...?"

അമ്മയുടെ വഴക്ക്‌ കൂടുന്നതിനു മുന്‍പ്‌ എഴുന്നേറ്റ്‌ തോര്‍ത്തും സോപ്പുമെടുത്ത്‌ കുളത്തിലെക്ക്‌ നടന്നു.

Wednesday, May 20, 2009

അറിയാതെ...


"വൈദ്യന്‍ കല്‍പിച്ചതും,രോഗി ഇച്ഛിച്ചതും പാല്‌..." എന്ന് പറഞ്ഞതു പോലെയാണ്‌ എനിക്ക്‌ ജോലികിട്ടിയത്‌.ഇപ്പോഴത്തെ എണ്റ്റെ പ്രധാന ആവിശ്യം നാട്ടില്‍ നിന്ന് മാറി നില്‍ക്കുക എന്നായിരുന്നു.


ആദ്യത്തെ അപരിചിതത്വത്തില്‍ നിന്ന് മാറി ജോലിയുമായി പൊരുത്തപ്പെട്ടു തുടങ്ങി.സംഖ്യകളുമായുള്ള മല്‍പിടുത്തം വളരെ രസകരമായി തോനി. കംബനി ക്വാര്‍ട്ടേര്‍സിലെ താമസം വലിയ സുഹൃത്ത്‌ വലയം സമ്മാനിച്ചു. ഒഴിവു സമയങ്ങളില്‍ നാട്ടുവിശേഷങ്ങള്‍ പറഞ്ഞു രസിക്കുകയായിരുന്നു പ്രധാന വിനോദം.

പലതും പറയുന്നതിനിടയില്‍ പഴയകാല പ്രണയത്തെ കുറിച്ച്‌ അറിയാതെ പറഞ്ഞുപോയി.കൂട്ടുകാരുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയുംബോഴും മനസ്സ്‌ മറ്റെവിടെയോ ആയിരുന്നു.മറക്കാന്‍ ശ്രമിച്ച പലതും മനസിലേക്ക്‌ ഓടിയെത്തി.


ക്ളാസിലെ വായാടിയായ പെണ്‍കുട്ടിയോട്‌ ഒരു വെറുപ്പാണ്‌ ആദ്യം തോനിയത്‌.എങ്കിലും അറിയാതെ അവളെ ശ്രദ്ദിച്ചു തുടങ്ങി.കറുത്തതല്ലെങ്കിലും നല്ല വെളുത്ത നിറമായിരുന്നില്ല അവളുടേത്‌.ചിരിക്കുംബോള്‍ നുണക്കുഴികള്‍ തെളിയാറുണ്ട്‌.തിളക്കമാര്‍ന്ന കണ്ണുകള്‍ക്ക്‌ എന്തോ ആകര്‍ഷണീയത ഉണ്ടായിരുന്നു. അവള്‍ സുന്ദരിയാണോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌.സൌന്ദര്യം ആപേക്ഷികമാണ്‌ അതിനാല്‍ എണ്റ്റെ ഉത്തരം ശരിയാകണമെന്നില്ല.,എങ്കിലും എനിക്കവളെ ഇഷ്ടമായിരുന്നു.

അവളുടെ സംസാരം വളരെ രസകരമായിരുന്നു.ജീവിതത്തെ കുറിച്ചും,സൂര്യനു താഴെ എന്തിനെ കുറിച്ചും ഉള്ള വ്യക്തമായ ധാരണ അവളുടെ സംസാരത്തില്‍ തെളിഞ്ഞു കാണാമായിരുന്നു.ഒന്നിച്ചിരിക്കുന്ന സമയങ്ങളില്‍ ഞങ്ങള്‍ പലതിനെകുറിച്ചും സംസാരിക്കുമായിരുന്നു.പലപ്പോഴും ഒരു കേള്‍വിക്കാരനായിരിക്കാനായിരുന്നു ഞാന്‍ ഇഷ്ടപ്പെട്ടത്‌.

എല്ലാ കലാലയ സൌഹൃദങ്ങള്‍ പോലെ ഞങ്ങള്‍ക്കിടയിലും പ്രണയം ഒളിച്ചിരുന്നു.പ്രണയത്തേക്കള്‍ മധുരം സൌഹൃത്തിലൊളിച്ചിരിക്കുന്ന പ്രണയത്തിനാണ്‌.അതിനാലാവും അതങ്ങനെ നിലനിര്‍ത്താന്‍ ഞങ്ങള്‍ ശ്രമിച്ചത്‌.


വളരെ സന്തോഷത്തോടെയാണ്‌ അമ്മാവനു പെണ്ണുകാണാന്‍ പുറപ്പെട്ടത്‌.അമ്മാവനെന്ന സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ,ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു.അതിനാലാണു ജ്യേഷ്ട്ഠന്‌ പെണ്ണുകാണാന്‍ പോകുന്ന ലാഘവത്തോടെ ചാടി പുറപ്പെട്ടത്‌.

ചായയുമായി വന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ മനസിലൂടെ ഒരു മിന്നല്‍ പിണര്‍ കടന്നു പോയി.അവളുടെ മുഖത്തേക്ക്‌ നോക്കാനായില്ല.എങ്ങിനെയെങ്കിലും അവിടെ നിന്ന് പോന്നാല്‍ മതി എന്നായി.പതിവിനു വിപരീതമായി എല്ലാവര്‍ക്കും കുട്ടിയെ വളരെ ഇഷ്ടപ്പെട്ടു.ഇനിയൊരു പെണ്ണുകാണല്‍ വേണ്ട എന്ന തീരുമാനത്തിലിരിക്കുന്ന അമ്മാവനോട്‌ ഒന്നും പറയാനായില്ല.

തിരിച്ചു വരുന്നതിനിടയില്‍ ആരോ ചോദിച്ചു

"കുട്ടി നിണ്റ്റെ കോളേജിലല്ലെ....നീ..അറിയാതിരിക്കില്ലല്ലോ... ?"

"ഞാനറിയും...നല്ല കുട്ടിയാ..." എന്ന് പറഞ്ഞ്‌ സീറ്റില്‍ തലചായ്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു.


നീട്ടിയുള്ള സൈറണ്‍ എന്നെ ഓര്‍മകളില്‍ നിന്ന് ഉണര്‍ത്തി.കംബനിയിലേക്ക്‌ പോകുംബോള്‍ പതിവിലും വിപരീതമായി ഞാന്‍ മൌനിയായിരുന്നു.എല്ലാം മറക്കാന്‍ ശ്രമിച്ചുകൊണ്ട്‌ സംസാരിക്കാന്‍ പുതിയ വിഷയത്തിനായി പരതുകയായിരുന്നു.

Saturday, May 2, 2009

തീര്‍ത്ഥാടനം



"ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം..."
ഭഗവാണ്റ്റെ നടയില്‍ നിന്ന് മനസുരുകി പ്റാര്‍ത്ഥിച്ചു.ചെയ്തുപോയ തെറ്റുകള്‍ പോറുത്ത്‌ പുതിയ മനുഷ്യനാക്കി മാറ്റണേ...എത്ര സമയം അങ്ങനെ നിന്നെന്നറിയില്ല.എന്നിട്ടും മനസ്‌ ശാന്തമാകുന്നില്ല.ഭക്തരുടെ തള്ളല്‍ അധികമായപ്പോള്‍ പതുക്കെ പ്രദക്ഷിണവഴിയിലൂടെ നടന്നു.
'വായനയില്‍' നിന്ന് നാമജപം കേള്‍ക്കുന്നുണ്ട്‌,അവിടെ കുറച്ചു സമയം നിന്നെങ്കിലും പരിചിത മുഖങ്ങള്‍ ഒന്നും കണാന്‍ കഴിഞ്ഞില്ല. പണ്ട്‌ എണ്റ്റെ ദിവസം തുടങ്ങിയിരുന്നതു ക്ഷേത്രദര്‍ശനത്തോടെയായിരുന്നു.രാവിലെ കുട്ട്യമ്മാമയോടൊപ്പമുള്ള ക്ഷേത്ര ദര്‍ശനവും,നാമജപവും,എല്ലാം കുഞ്ഞുന്നാളിലുള്ളശീലമായിരുന്നു.ഭക്തിയോടുള്ള ചിട്ടയായ ശീലം ഉണ്ടായിരിന്നിട്ടുകൂടി....
"ഉണ്ണിഷ്ണനല്ലേ... " ആളെ മനസിലായില്ലെങ്കിലും മറുപടി പറഞ്ഞു
"അതെ.. "സൂക്ഷിച്ചു നോക്കിയപ്പോഴാണ്‌ ആളെ മനസിലായത്‌. കുഞ്ഞുടീച്ചര്‍,അമ്മാമയുടെ സഹപ്രവര്‍ത്തകയും സുഹൃത്തും,ക്ഷേത്രത്തിലെ സ്തിരം സന്ദര്‍ശകയും ആണ്‌
"എന്നു വന്നു.. ?" എന്ന ചോദ്യത്തില്‍ പഴയ്‌ സ്നേഹമില്ല
"ഇന്നലെ.. "
"നിനക്കെങ്ങനെ ചെയ്യാന്‍ കഴിഞ്ഞു...നീ ഒരുത്തന്‍ കാരണാ..ണ്റ്റെ ലക്ഷ്മി എത്രേം വേഗം പോയത്‌... "
ഒന്നും മറുപടി പറയാന്‍ കഴിഞ്ഞില്ല.അവര്‍ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.അതു കേള്‍ക്കാത്തതു പോലെ ഓഡിറ്റോറിയത്തിനെ ലക്ഷ്യമാക്കി നടന്നു. അവിടെ രാമായണമാസത്തിണ്റ്റെ പ്രാധാന്യത്തെ കുറിച്ച്‌ പ്രഭാഷണം നടക്കുകയാണ്‌.ഒരു ഒഴിഞ്ഞ കോണില്‍ ചെന്നിരുന്നു.
പണ്ട്‌ രാമായണമാസം വ്രതശുദ്ധിയുടേതായിരുന്നു.നാലംബല ദര്‍ശനം,രാമായണവായന,നാമജപം ..അങ്ങിനെ എല്ലാകാര്യത്തിനും അമ്മാമയോടൊപ്പം മുന്നിട്ടിറങ്ങുമായിരുന്നു.എന്നിട്ടും....
"എന്തൊങ്കിലും തരണേ മോനേ...വിശന്നിട്ടു വയ്യ... "മുന്നില്‍ നിന്ന് യാചിക്കുന്ന വൃദ്ധയാണ്‌ ഓര്‍മകളില്‍ നിന്ന് ഉണര്‍ത്തിയത്‌.കീശയില്‍ കയ്യിട്ടപ്പോള്‍ തടഞ്ഞ അബതുരൂപാനോട്ടെടുത്തു നീട്ടി. ആദ്യം ഒന്നു സംശയിച്ച്‌ പിന്നീട്‌ അതു വാങ്ങി
"മോന്‍ നന്നായി വരും.."എന്നു പറഞ്ഞപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഏെതെങ്കിലും നല്ല വീട്ടിലെ ആയിരിക്കും,മക്കളുപേക്ഷിച്ചതോ മറ്റോ ആയി എത്രപേര്‍...
പ്രഭാഷണം കഴിഞ്ഞ്‌ ഓഡിറ്റോറിയം ശൂന്യമായിരുന്നു.അങ്ങിംഗ്‌ വീടു നഷ്ടപ്പെട്ട വൃദ്ധന്‍മാരും,വൃദ്ധകളും ചുരുണ്ട്‌ കിടന്നുറങ്ങുന്നു.പതുക്കെ അവിടെ നിന്ന് എഴുന്നേറ്റ്‌ നടന്നു. ഒരു കണക്കിനു പറഞ്ഞാല്‍ ഞാനും വീടു നഷ്ടപ്പെട്ടവന്‍ തന്നെ.എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്ത ഒരവസ്തയാണ്‌.പാവം അമ്മ മാത്രമാണ്‌ ഏെക ആശ്രയം.
വീട്ടിലെത്തിയപ്പോള്‍ ആരെയും പുറത്തു കണ്ടില്ല,വേഗം മുറിയില്‍ കയറി കിടന്നു.അമ്മ വന്ന് ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ കഴിച്ചെന്ന് കള്ളം പറഞ്ഞു.വാതിലിനു വിടവിലൂടെ വരുന്ന വെളിച്ചം നോക്കി കിടന്നു.
"അളിയാ...." എന്ന വിളി മുറിയിലാകെ മുഴങ്ങുന്നതായി തോനി.പതുക്കെ വിനോദിണ്റ്റെ മുഖം മുന്നില്‍ തെളിഞ്ഞു.വിനോദ്‌ എണ്റ്റെ ആത്മസുഹൃത്തായിരുന്നു.ഞങ്ങള്‍ തമ്മില്‍ വഴക്കടിച്ചിട്ടുണ്ടെങ്കില്‍ അത്‌ പാര്‍ട്ടികാര്യങ്ങള്‍ക്കുവേണ്ടിമാത്രമാണ്‌.എല്ലാ കാബസ്‌ രാഷ്ടിയ വൈര്യവും പോലെ അത്‌ ഇലക്ഷനോടെ തീരും.പിന്നെ എല്ലാ കര്യത്തും ഞങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങും.
ആ നശിച്ചദിവസത്തിണ്റ്റെ ഓര്‍മകള്‍ വീണ്ടും മനസില്‍ ഓടിയെത്തി. ഇലക്ഷന്‍ പ്രവര്‍ത്തനം കഴിഞ്ഞ്‌ പുല്‍ത്തകിടില്‍ വിശ്രമിക്കുംബോഴാണ്‌
"അടിച്ചുകൊല്ലെടാ അവനെ.." എന്ന് അലറിക്കൊണ്ട്‌ എണ്റ്റെ നേരെ ഒരു പറ്റം കുട്ടികള്‍ പാഞ്ഞടുത്തത്‌.ആദ്യ അടി കയ്യില്‍ കൊണ്ടു.ഒന്നും മനസിലായില്ലെങ്കിലും കയ്യില്‍ കിട്ടിയ ഇരുബുപൈപ്പുകൊണ്ട്‌ തിരിച്ചടിച്ചു.
അവസാനം കയ്യില്‍ വാളുമായ്‌ പരിചയമില്ലാത്ത ഒരാള്‍ കടന്നു വന്നപ്പോള്‍ മറ്റുകുട്ടികള്‍ പിന്‍മാറി. എണ്റ്റെ നേരെ നടന്നടുക്കുന്ന അയാളെ തടുക്കാന്‍ വിനോദ്‌ ശ്രമിക്കുന്നുണ്ടെങ്കിലും അവനെ തള്ളിനീക്കി അയാള്‍ എണ്റ്റെ നേരെ നീങ്ങി.
അയാളുടെ വെട്ടുകള്‍ ഓരോന്നായി ഒഴിഞ്ഞുമാറുന്നതിനിടയില്‍ ആയാളില്‍ നിന്ന് തെറിച്ചുപോയ ആയുധം കൈക്കലാക്കി.എവിടെ നിന്നോ കിട്ടിയ ദൈര്യത്തില്‍ അയാളെ ആഞ്ഞുവെട്ടി.വീണ്ടും വെട്ടാനാഞ്ഞപ്പോഴാണ്‌ തണ്റ്റെ വെട്ട്‌ വിനോദിനാണ്‌ കൊണ്ടത്‌ എന്ന് മനസിലായത്‌.
ചോരയില്‍ കുളിച്ചു കിടക്കുന്ന വിനോദിനെ എടുക്കാനാഞ്ഞപ്പോഴേക്കും കുട്ടികളെല്ലാം എണ്റ്റെ നേരെ തിരിഞ്ഞു.അവിടെ നിന്ന് രക്ഷപ്പെടുന്നതാണ്‌ നല്ലതെന്ന് തോനിയതിനാല്‍ പിന്തിരിഞ്ഞുനോക്കാതെ ഓടി.
വീട്ടിലെത്തി മുറിയില്‍ കയറി വാതിലടച്ചു. പോലീസ്‌ അറസ്റ്റ്ചെയ്യാന്‍ എത്തിയപ്പോഴാണ്‌ അവന്‍ മരിച്ചകാര്യം അറിയുന്നത്‌.കയ്യില്‍ വിലങ്ങുമായി പോലീസിനൊപ്പം നീങ്ങുംബോള്‍ പിറകില്‍ അമ്മയുടെയും,അമ്മാമയുടെയും നിലവിളി ഉയരുന്നുണ്ടായിരുന്നു. എല്ലാകുറ്റവും ഏറ്റുപറഞ്ഞ്‌ എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറായ എന്നെ സ്വന്തം പാര്‍ട്ടി കയ്യൊഴിഞ്ഞു.
"ഇങ്ങനൊരു മോന്‍ എനിക്കില്ല്യ..." എന്നെ പറഞ്ഞ്‌ അച്ചനും,അതിനെ പിന്താങ്ങി ചേട്ടന്‍മാരും കയ്യൊഴിഞ്ഞു.അമ്മക്കും അമ്മാമക്കും എന്തു ചെയ്യാന്‍ കഴിയും.
അമ്മയുടെ കണ്ണുനീരില്‍ കുതിര്‍ന്ന കത്തില്‍ നിന്ന് വീട്ടിലെ അവസ്ത അറിഞ്ഞിരുന്നു.പക്ഷെ അമ്മയെ ഓര്‍ത്തിട്ടാണ്‌ ശിക്ഷകഴിഞ്ഞ്‌ ഇങ്ങോട്ടു തന്നെ പോന്നത്‌. എന്നോടുള്ള എല്ല ദേഷ്യവും അമ്മയോട്‌ തീര്‍ക്കുന്നത്‌ കാണുംബോള്‍ സഹിക്കനവുന്നില്ല.
നാട്ടുകാരുടെ പെരുമാറ്റത്തിലും അപരിചിതത്വം ഉണ്ട്‌.പഴയപോലെ സ്നേഹത്തോടേ ആരും തന്നോട്‌ പെരുമാറുന്നില്ല. ക്ഷേത്രത്തിലെ ആചാരമണികേട്ടപ്പോള്‍ നേരം വെളുക്കനായി എന്നു മനസിലായി.
അത്യാവിശ്യ വസ്ത്രങ്ങള്‍ ബാഗിലാക്കി മുറിക്ക്‌ പുറത്തിറഞ്ഞി.അഛന്‍ പൂമുഖത്തിരുന്ന് പത്രം വായിക്കുന്നുണ്ട്‌.എന്നെ കണ്ടതും തല പത്രത്തിനുള്ളിലേക്ക്‌ വലിച്ചു.ബാഗുമായി കണ്ടതിനാലാകാം അമ്മ അടുത്തു വന്നു.
"ഞാന്‍ പോകുന്നു.." എന്ന് പറഞ്ഞ്‌ പുറത്തിറങ്ങി.ഒരു പാട്‌ ചോദ്യങ്ങളുമായി നില്‍ക്കുന്ന അമ്മയെ പിന്നിലാക്കി നടക്കുംബോള്‍ മനസില്‍ ഒരു ലക്ഷ്യവും ഇല്ലായിരുന്നു.നേരെ ക്ഷേത്ര നടയിലേക്ക്‌ നടന്നു.
"ഭഗവാനെ ഒരു വഴി കാണിച്കു തരണേ.." മനസുരുകി പ്രാത്ഥിച്ചു.
ഓഡിറ്റോറിയത്തില്‍ നിന്ന് കേള്‍ക്കുന്ന പ്രഭാഷണം ഗുരുജിയുടേതാണ്‌ എന്ന് മനസിലായപ്പോള്‍ അവിടേക്ക്‌ നടന്നു.പ്രഭാഷനം കഴിയുന്നതു വരെ പുറത്ത്‌ കാത്തുനിന്നു.കഴിഞ്ഞപ്പോള്‍ അടുത്തു ചെന്നു. ആദ്യം മനസിലായില്ലെങ്കിലും.. ,പിന്നെ കുറച്ചു സമയത്തിനുശേഷം
"ഉണ്ണിമോന്‍ ല്ല്യേ..." എന്ന് പഴയ സ്നേഹത്തോടെ വിളിച്ച്‌ കെട്ടിപ്പിടിച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു പോയി.എല്ലാ വിഷമങ്ങളും പറഞ്ഞ്‌ പൊട്ടിക്കരഞ്ഞപ്പോള്‍ കുറച്ച്‌ മനസമാധാനം തോനി. കുറച്ചുസമയം ആലോചിച്ച്‌ അദ്ദ്യേഹം പറഞ്ഞു
"ഉണ്ണീ... എണ്റ്റെ കൂടെ പോന്നോളൂ..സന്യാസിയായല്ല...നിനക്ക്‌ എന്ന് തിരിച്ചു പോരണം എന്നു തോനുന്നുവോ പോരാം..ആരും നിന്നെ തടയില്ല...ഇത്‌ എല്ലാം മറക്കാനുള്ള തീര്‍ത്ഥാടനം മാത്രം ... "
ഗുരുജിയോടൊപ്പം നടക്കുംബോള്‍ അമ്മയുടെ മുഖം മുന്നില്‍ തെളിഞ്ഞു..അമ്മേ..ഞാന്‍ തിരിച്ചു വരും പഴയ ഉണ്ണിയായി... !

Tuesday, April 21, 2009

അമ്മയും കൂട്ടുകാരും

മുത്തശ്ശി പോയി കിടന്നപ്പോള്‍ കണ്ണൂസ്‌ ഒറ്റക്കായി.ഒറ്റക്ക്‌ കളിച്ച്‌ മടുത്തപ്പോള്‍ മെല്ലെ എഴുന്നേറ്റ്‌ നടന്നു.അടുക്കളയിലേക്ക്‌ എത്തി നോക്കിയപ്പോള്‍ അമ്മ തിരക്കിട്ട പണിയിലാണ്‌.അമ്മ കാണാതെ പതുക്കെ പുറത്തേക്ക്‌ നടന്നു.
അകലെ പാടത്ത്‌ കൂട്ടുകാര്‍ കളിക്കുന്നു.അവരുടെ കളികള്‍ പലതും അറിയില്ലെങ്കിലും അവരോടൊപ്പം കളിക്കാന്‍ അവന്‌ ഇഷ്ടമാണ്‌.അമ്മ അറിയാതെ അവരുടെ അടുത്തെത്താന്‍ ഇതു തന്നെ തക്കം.പതുക്കെ മുറ്റത്തിറങ്ങിയതും അമ്മ വിളിച്ചു.
"കണ്ണൂസേ....." ഓടി അകത്തു കയറിയതും അമ്മ നില്‍ക്കുന്നു.
"എവടായ്രുന്നു ഇത്രനേരം.... "
"ഇവ്‌ടെ മുത്തശ്ശ്യാര്‍ന്ന് കളിക്കായ്രുന്നു"
"പിന്നെ എവ്‌ട്ന്നാ ഓടിവരണേ... " ഇതിനു മറുപടിപറയാതെ അമ്മയോട്‌ ചോദിച്ചു
"അവ്‌ടെ എല്ലാരുണ്ട്‌...ഞാനും അവിടെപ്പോയി കളിക്കട്ടമ്മേ... "
"വേണ്ട...ഈ വെയ്‌ലത്ത്‌ വീട്ടീര്‌ന്ന് കളിച്ചാ മതി.. "
മറുപടി പ്രതീക്ഷിച്ചതാണെങ്കിലും അവന്‌ വല്ലാതെ വിഷമം തോനി.ഇത്ര അധികം ആഗ്രഹിച്ച്‌ നടക്കാതെ വന്നാപ്പോള്‍ അവന്‌ സഹിക്കാനായില്ല,അറിയാതെ കണ്ണുകള്‍ നിറഞ്ഞു വന്നു.ആലോചിക്കുംതോറും വിഷമം കൂടിക്കോണ്ടിരുന്നു.പതുക്കെ പതുക്കെ കരച്ചില്‍ ഉച്ചത്തിലായി.

"എന്തിനാ കരയ്ണേ..എന്തൊക്കായാലും ഈ വെയ്‌ലത്ത്‌ പോണ്ട... " ഇത്തിരി കര്‍ശനമായാണ്‌ അമ്മ പറഞ്ഞത്‌
"ഇന്ന് മാത്രം മതീമ്മേ.... "
"നിനക്ക്‌ പറഞ്ഞാമനസിലാവില്ലെ.... "
വീണ്ടും കരച്ചില്‍ അവന്‍ തുടര്‍ന്നു.അമ്മയുടെ ശകാരത്തേക്കാള്‍ ഉച്ചത്തിലുള്ള അവണ്റ്റെ കരച്ചില്‍ സഹിക്കാതെ എപ്പോഴോ അമ്മയുടെ കയ്യില്‍ നിന്ന് അടിയും കിട്ടി.ബഹളം മൂത്തപ്പോള്‍ മുത്തശ്ശി എഴുന്നേറ്റ്‌ വന്നു.അമ്മയുടെ കയ്യില്‍ നിന്ന് വിടുവിച്ച്‌ മുത്തശ്ശിയോടൊപ്പം നടക്കുംബോഴും അവന്‌ കരച്ചില്‍ നിയന്തിക്കാനായില്ല.
"എന്തിനാ വെറ്‌തെ അമ്മേടെ തല്ല് വാങ്ങാന്‍ പോയ്യേ... "
മുത്തശ്ശിയുടെ വാക്ക്‌ കേട്ടപ്പോള്‍ കരച്ചില്‍ വന്നെങ്കിലും,അതടക്കിക്കൊണ്ടെ്‌ പറഞ്ഞു.
"ഒറ്റക്ക്‌ കളിച്ച്‌...മടുത്തപ്പോ...അവ്‌ടെ..എല്ലാര്യായ്‌...കളിക്കാന്‍ ച്ചോയ്ച്ചേനാ... "
"വെയ്‌ലത്ത്‌ കളിക്കില്ലാച്ചാ..മോന്‍ പോയി കളിച്ചോ... "മുത്തശ്ശി പറഞ്ഞതുകേട്ടതും
"ഇല്ല മുത്തശ്ശി...വെയ്‌ലത്ത്‌ കളിക്കില്ല്യാ..." എന്ന് പരഞ്ഞ്‌ ഓടി.
ലോകം കീഴടക്കിയ ആവേശത്തില്‍ പാടത്തെത്തിയപ്പോള്‍ എല്ലാവരും കളിമതിയാക്കിയിരുന്നു.എങ്കിലും ആവേശത്തോടെ ചോദിച്ചു.
"നമ്മക്ക്‌ കളിക്കാം... "
"ഞങ്ങള്‌ പോവ്വാ...വെയ്‌ലത്ത്‌ കളിക്കണ്ടാന്ന് അമ്മ പറഞ്ഞിട്ടൂണ്ട്‌... "
തിരിച്ചുപോകുന്ന അവരെ നോക്കിനിന്നപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു.കണ്ണുനീറ്‍ തുടച്ച്‌ തിരിച്ചു നടക്കുംബോള്‍ വീട്ടിലെ ബഹളത്തില്‍ ചിതറിയ സ്വന്തം കളിപ്പാട്ടങ്ങളായിരുന്നു മനസില്‍.