Saturday, May 16, 2015

പിറന്നാൾ സമ്മാനം..

വീട്ടിലേക്ക് കയറുമ്പോഴാണ്‌ നാളെ അവളുടെ പിറന്നാളാണെന്ന് ഓർമ്മ് വന്നത്. വിവാഹം കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ പിറന്നാൾ.

“എന്താ വൈകിയേ..” എന്ന ചോദ്യവുമായാണ്‌ വാതിൽ തുറന്നത്.
“ഇന്നു നല്ല വർക്കുണ്ടായിരുന്നു കുട്ട്യേ....”

ചായ കുടിക്കുന്നതിനിടയിൽ  പറഞ്ഞു
“ഒന്നും വാങ്ങിയില്ല പിറന്നാളായിട്ട്..മറന്നു”
നിർവികാരയായി അവൾ പറഞ്ഞു
“അതു സാരല്ല്യ... ”

അത്താഴം കഴിക്കുമ്പോൾ പതിവിൽ വിപരീതമായ് അവൾ മൌനമായിരുന്നു.
“ഇന്നു പറയാൻ വിശേഷങ്ങളൊന്നും ഇല്ലേ..”
“ഞൻ പറഞ്ഞിട്ടെന്തിനാ ഓർക്കാൻ സമയമില്ലല്ലോ..?” കുത്തു വാക്കുകൾ വന്നു തുടങ്ങി
“ഇതു വരെ പുതിയ ഡ്രസ്സ് ഇല്ലതെ ഒരു പിറന്നളും ഉണ്ടായിട്ടില്ല.. ഇനി അതു പ്രതീക്ഷിക്കണ്ടല്ലോ” നിരാശകലർന്ന സ്വരത്തിൽ അവൾ പറഞ്ഞു
“പിന്നേ..വീട്ടുകാര്‌ കൊഞ്ജിച്ച് വഷളാക്കിയതിന്റെ കുഴപ്പാ ഇത്..” ദേഷ്യത്തിൽ പറഞ്ഞു

അവളുടെ ചെറിയ തേങ്ങലുകൾ കേട്ടില്ല എന്നു നടിച്ചു കിടന്നു.. അല്ലെങ്കിൽ ഇത് വലിയ വഴക്കിലേ കലാശിക്കൂ ..


ഉറക്കത്തിലേക്ക് വഴുതിവീണ യാമത്തിൽ അമ്മ മുന്നിൽ വന്നു
“എന്താ മോനേ.. ഞാൻ പറഞ്ഞതൊക്കേ മറന്നോ...”
ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റപ്പോൾ..
അവളൂടെ തേങ്ങൽ മാത്രം ചെവിയിൽ മുഴങ്ങി..

“കുട്ട്യേ.. ഉറങ്ങീല്ല്യേ..” വീണ്ടും തേങ്ങൽ മാത്രം
അവളെ കെട്ടിപ്പിടിച്ച് നെറുകയിൽ ചുമ്പിച്ചു..
“എന്നാലും ഏട്ടൻ ഒന്നും മിണ്ടാതെ കിടന്നുറങ്ങീലേ..”
“ഇല്ല്യ കുട്ട്യേ.. ഉറങ്ങ്യേനേ.. പക്ഷേ അമ്മ അപ്പോഴേക്കും എഴുന്നേല്പിച്ചു..”
അവൾ അതിശയത്തൊടെ ചോദിച്ചു “അമ്മ്യാ..”
“ഉം.. അമ്മ എന്നെ പഴയ ഒരു സംബവം ഓർമ്മിപ്പിച്ചു..”
“എന്തു സംബവം” അവൾക്ക് ആകാംക്ഷയായി


കുട്ടിക്കലത്ത് ശനിയാഴ്ച വൈകീട്ട് അച്ഛൻ വരുമ്പോൾ വീട്ടിൽ സന്തോഷമാണ്‌.. ഞങ്ങൾക്ക് മിഠായിയും..കഥാപുസ്തകങ്ങളും..പിന്നെ സ്നേഹത്തിന്റെ പാലാഴിയും.. അമ്മയും സന്തോഷത്തിലായിരിക്കും.
ഒരാഴ്ചത്തെ കഥകൾ ഞങ്ങൾക്കു പറയാനുണ്ടാകും.. പിന്നെ കഥ പറഞ്ഞു ഞങ്ങളെ ഉറക്കും.

ഞായറാഴ്ച രാവിലെ അച്ഛന്റേയും അമ്മയ്യുടെയും ഉച്ചത്തിലുള്ള സംസാരം കേട്ടിട്ടായിരിക്കും എഴുന്നേല്കുക... വഴക്കു കൂടുന്ന അച്ഛനേയും അമ്മയേയും കാണുമ്പോൾ ഞങ്ങൾക്ക് വിഷമമാകും..
തിങ്കളാഴ്ച അതിരാവിലേ പോകുമ്പോൾ സ്നേഹത്തോടെ അച്ഛനെ യാത്രയാക്കുന്ന അമ്മയെ കാണുമ്പോൾ ഞനെന്നും അതിശയിക്കറുണ്ട്..ഒരു ദിവസം ഞാനമ്മയോട് ചോദിച്ചു..
“എന്താ അമ്മേ ഞായറാച്ച രാവിലെ മാത്രം നിങ്ങൾ വഴക്കു കൂടുന്നത്..”
“ചട്ടീം കലോം ആകുമ്പ തട്ടീം മുട്ടീം എന്നിരിക്കും.. അതിനു മക്കൾ വിഷമിക്കേണ്ടാ ട്ടാ”
ഒന്നും മനസ്സിലാവാതെ അമ്മയെ നോക്കിനില്കുന്ന എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
“മോനേ....  ഒരു രാത്രിക്കപ്പുറം പോകുന്ന ഒരു വഴക്കും ഞങ്ങൾ തമ്മിലുണ്ടായിട്ടില്ല..“
”അതെന്താ..“ എനിക്ക് അത്ഭുതമായി..
”അത് നീ വലുതായി കല്ല്യാണമൊക്കെ കഴിക്കുമ്പോൾ മനസ്സിലാകും..“
ഇത്രയും പറഞ്ഞതും ഞാൻ ഞെട്ടി എഴുന്നേറ്റു


”നമ്മൾ തമ്മിൽ വഴക്കൊന്നും ഇല്ലല്ലോ..ഏട്ടാ“
”ശര്യാ..കുട്ട്യേ..എന്നാലും നമുക്കും ഒരു രാതിക്കപ്പുറം ഒന്നും കൊണ്ടു പോകെണ്ടാ..“


 അവരുടെ നിശ്വാസങ്ങൾ ഒന്നു ചേർന്ന് മൂന്നാം യാമത്തിന്‌ വഴിമാറി..









7 comments:

  1. കഥ നന്നായി.
    എങ്കിലും ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.അല്ലെങ്കില്‍ കൊച്ചുകൊച്ചു പിണക്കങ്ങള്‍ക്ക് വഴിവെയ്ക്കും...
    അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക
    ആശംസകള്‍

    ReplyDelete
    Replies
    1. ശ്രദ്ധിക്കാം തങ്കപ്പേട്ടാ... നന്ദി..



      Delete
  2. 'പിണക്കങ്ങൾ പിറ്റേ ദിവസത്തേക്ക് നീളരുത്' എന്ന ഡയലോഗ് വിവാഹ കൌണ്‍സിലർമാരുടെ ഒരു പ്രധാന ഉപദേശമാണ്. പഴയ ആൾക്കാർക്ക് കൌണ്‍സിലിംഗ് ഒന്നും ഇല്ലാതെ തന്നെ ജീവിതത്തെ കുറിച്ചറിയാമായിരുന്നു എന്ന് മാത്രം. കഥയും വിവരണവും നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. മുതിർന്നവരുടെ ഉപദേശങ്ങൾ.. വേണ്ട സമയത്ത് അനുസരിച്ചാൽ ജീവിതത്തിലെ പ്രശ്നങ്ങളെയെല്ലാം അതിജീവിക്കാം.. നന്ദി ഗോവിന്ദാ...

      Delete
  3. പറഞ്ഞുതീരാത്ത പിണക്കവുമായികിടക്കയിലേക്ക് പോകരുത് എന്ന് ബൈബിളില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് എഴുതിവച്ചത് വായിച്ചിട്ടുണ്ട്. പലപ്പോഴും പ്രായോഗികമായില്ലെങ്കിലും അനുസരിക്കാന്‍ ശ്രമിക്കുന്നു

    ReplyDelete
    Replies
    1. ഞങ്ങൾ ഒരു പരിധിവരെ അതു അനുസരിക്കാറുണ്ട്‌.. നന്ദി അജിത്തേട്ടാ..

      Delete
  4. അമ്മ പറഞ്ഞത് തന്നെ ശരി. എന്നാലും ഉറക്കത്തിൽ അമ്മ വന്നോർമ്മിപ്പിച്ചില്ലേ. അതാണ്‌ അമ്മ. പിറന്നാൾക്കഥ നന്നായിരുന്നു. ആശംസകൾ

    ReplyDelete