Wednesday, September 3, 2025

ശബരിമല യാത്ര ആചാര അനുഷ്ഠാനങ്ങൾ

അച്ഛൻ പറഞ്ഞു തന്ന കഥയിൽ നിന്നാണ് ശബരിമലയും അയ്യപ്പനും എന്റെ മനസ്സിൽ പ്രതിഷ്ഠ നേടിയത്. 

ഹിന്ദു മത വിശ്വാസ പ്രകാരം പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന ചൈതന്യധാരയാണ് ബ്രഹ്മം.എല്ലാം ബ്രഹ്മത്തിൽനിന്ന് ഉണ്ടാകുന്നു. നിലനിൽക്കുമ്പോഴും ബ്രഹ്മത്തിന്റെ ഭാഗം തന്നെ. നശിക്കുമ്പോഴും ബ്രഹ്മത്തിലേക്ക് പോകന്നു.
ബ്രഹ്മത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാര ഭാവങ്ങൾ ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാർ ആയി സങ്കല്പിച്ചിരിക്കുന്നു. 
പ്രപഞ്ചത്തിലെ ചരാചരങ്ങളെല്ലാം ബ്രഹ്മത്തിൽ നിന്ന് ഉത്ഭവിച്ചിട്ടുള്ളതും ബ്രഹ്മത്തിൽ ചെന്ന് ചേരേണ്ടതുമാണ്. 
ബ്രഹ്മത്തിന്റെ അംശമായ ഓരോ ജീവന്റെയും ലക്ഷ്യം ബ്രഹ്മസാക്ഷാത്കാരമാണ്.

നാനാത്വത്തിൽ ഏകത്വമെന്ന ശ്രേഷ്ഠത ഹിന്ദു മതത്തിന്റെ പ്രത്യകതയാണ്. ബ്രഹ്മത്തെ അല്ലെങ്കിൽ ഈശ്വരനെ എങ്ങിനെ വേണമെങ്കിലും ആരാധിക്കാം കാരണം എല്ലാ ജീവന്റെയും ഉള്ളിലുള്ളത് ഈശ്വരചൈതന്യമാണ്.

 വിഷ്ണുവിനെയും വിഷ്ണുവിന്റെ അവതാരങ്ങളേയും ആരാധിക്കുന്ന വൈഷണവർ 
ശിവനെയും ശിവന്റെ അവതാരങ്ങനേയും ആരാധിക്കുന്ന െശെവർ 
ശൈവ-വൈഷ്ണവമൂർത്തികളെ  ആരാധിക്കുന്നവർ 
ഇത്തരത്തിൽ നാനാവിധ ആരാധനാ സമ്പ്രധായങ്ങളടെ സമന്വയമാണ് ഹിന്ദു മത വിശ്വാസങ്ങളം ആചാരങ്ങളും. 
 ശാസ്താവ് ശൈവ-വൈഷണവ സങ്കൽപങ്ങളുടെ സമന്വയമായ വിശ്വാസമാണ്. 

അയ്യപ്പന്റെ പിതൃസ്ഥാനീയരായ പന്തളം രാജ പരമ്പരയുടെ കുലദൈവമാണ് ശാസ്താവ്. അയ്യപ്പനെ ലഭിച്ചത് ശാസ്താവിന്റെ അനുഗ്രഹമായി കരുതിയവർ പിന്നീട് അദ്ദേഹത്തിന്റെ അത്ഭുത പ്രവർത്തികൾ കണ്ട് ശാസ്താവിന്റെ അവതാരമാണെന്ന് വിശ്വസിച്ചു. 

തന്റെ ജീവിത ലക്ഷ്യം പൂർത്തിയാക്കിയ അയ്യപ്പൻ സന്യാസിയായി ശബരിമലയിലെത്തുകയും അവിടെയുള്ള ശാസ്താ വിഗ്രഹത്തിൽ വിലയം പ്രാപിക്കുകയും, അയ്യപ്പനെ അനുഗമിച്ച ഗുരു പുത്രിയായ ലീല തൊട്ടടുത്ത ഭദ്രകാളി വിഗ്രഹത്തിൽ വിലയം പ്രാപിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. 

തന്റെ യാത്രക്ക് മുൻപ് രാജാവിനോട് അയ്യപ്പൻ ശബരിമലയെ കുറിച്ചും അവിടെയുള്ള ക്ഷേത്രത്തെ കുറിച്ചും, അത് പുനർനിർമിക്കുവാനും അവിടുത്തെ ആചാര അനുഷ്ടാനങ്ങളെന്തായിരിക്കണമെന്നും അറിയിച്ചിരുന്നു എന്നാണ് വിശ്വസം.

 മലയരായിരിക്കാം പഴയ ക്ഷേത്രത്തിന്റെ അവകാശികൾ പക്ഷേ പുതിയ ക്ഷേത്രം പണികഴിപ്പിച്ച് ആരാധനാ സമ്പ്രധായം പുനരുദ്ധീകരിച്ചത് പന്തളം രാജവംശവും, ആരാധനാക്രമങ്ങൾ ചിട്ടപ്പെടുത്തിയത് അയ്യപ്പൻ തന്നെയാണ് എന്നാണ് വിശ്വാസം.

ശബരിമലയിൽ പതിനെട്ടാം പടികയറി ഒരു സ്ത്രീയും ദർശ്ശനം നടത്തിയിട്ടുണ്ടാവില്ല. പണ്ട് മാളികപ്പുറത്തമ്മയുടെ ക്ഷേത്ര ദർശ്ശനത്തിന് സ്ത്രീകൾ പോയിരുന്നതായി കേട്ടിട്ടുണ്ട്. കുട്ടികളുടെ ചോറൂണിനും മറ്റുമായി കൊണ്ടു പോകുമ്പോൾ മാളികപ്പുറം ക്ഷേത്രത്തിൽ സ്ത്രീകൾ ദർശ്ശനം നടത്താറുണ്ട് എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ആരും പതിനെട്ടാം പടി കയറി അയ്യപ്പനെ ദർശ്ശിക്കാറില്ല. 

പതിനെട്ടാം പടി കയറാതെ ക്ഷേത്രം ജീവനക്കാരുടെ, ദേവസ്വം ബോഡിന്റെ ഒത്താശയോടെ സ്ത്രീകൾ ദർശ്ശനം നടത്തി ആചാരലംഘനം നടത്തുന്നത് തടയാനാണ് കേടതി വിധയിലൂടെ പമ്പയിൽ തന്നെ ഋതുമതികളായ സ്ത്രീകളെ തടഞ്ഞത്. 10 മുതൽ 50 വരെ ഉള്ള സ്ത്രീകൾ എന്നത് കോടതി ഉത്തരവാണ്. ആചാരം ഋതുമതികളായ സ്ത്രീകൾ എന്നതാണ്‌.

സ്ത്രീകൾ ഋതുമതിയാവുക എന്നത് ശ്രേഷ്ഠമയ ഒന്നായാണ് ഹിന്ദു മത വിശ്വസത്തിൽ ഉള്ളത്. ആർത്തവം അശുദ്ധിയല്ല അത് ദേവതാ തുല്ല്യമായ അവസ്തയാണ് . ആർത്തവചക്രത്തിന്റെ ആദ്യ നാളുകളിൽ പ്രത്യേക പരിഗണന നൽകി അവളെ പുതിയ ജീവനെ സ്വശരീരത്തിൽ സ്വീകരിക്കാൻ സഞ്ചയാക്കുകയും ഇനിയുള്ള നാളുകൾ നിന്റെ ശരീരം പുതിയ ജീവനെ സ്വീകരിക്കാൻ തയ്യാറാണ് എന്ന ബോധ്യം അവളിൽ ഉറപ്പിക്കയാണ് ആർത്തവ ആചരണം ലക്ഷ്യമിട്ടിരുന്നത്.

ക്ഷേത്ര ദർശ്ശനം നടത്തുമ്പോൾ ശരീരശുദ്ധി നിർബന്ധമാണ് . മല, മൂത്രവിസർജ്ജനം പോലെയല്ല സ്ത്രീകളിൽ ആർത്തവ രക്ത വിസർജ്ജനം. ഇത് നമ്മളാൽ നിയന്ത്രിക്കാവുന്ന ഒന്നല്ല, ശരീരശുദ്ധി കാത്തു സൂക്ഷക്കാൻ ആർത്തവ സമയത്ത് സ്ത്രീകൾക്ക് സാധിക്കാത്തതിനാൽ ആ സമയത്ത് ക്ഷേത്ര ദർശ്ശനം നിഷിദ്ധമാണ്.
ഓരോ ക്ഷേത്രത്തിനും ആചാര അനുഷ്ഠാങ്ങൾ ഉണ്ട്. ക്ഷേത്ര വിശ്വാസി അത് പാലിക്കാൻ ബാധ്യസ്തനാണ്.

ശബരിമല ദർശ്ശനത്തിലെ ആചാരങ്ങളിൽ പ്രധാനമാണ് വ്രതനിഷ്ഠ.
ആദ്യം ഗുരുസ്വാമിയെ കണ്ടെത്തി അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് മാല സ്വീകരിച്ച് വ്രതം തുടങ്ങും. 
ഗുരുവില്ലാതെ ഒരു കർമ്മവും പൂർണ്ണമാകില്ല എന്നാണ് വിശ്വാസം.
 41 ദിവസത്തെ വ്രതത്തോടെ ഭക്തന്റെ ശരീരവും മനസ്സും ഈശ്വര സാക്ഷാത്കാരത്തിന് പാകപ്പെടുന്നു. 
ഗുരു നയിക്കുന്ന പാതയി കൂടെ ഈശ്വരസാക്ഷാത്കാരത്തിനായി യാത്രയാവുന്ന ഭക്തന്റെ തലയിൽ ചെയ്ത പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടാണ് ഉള്ളത്.അതിൽ പ്രധാനമായും നമ്മളെ തന്നെ പ്രതിനിധാനം ചെയ്യുന്ന നെയ് തേങ്ങയും ഉണ്ട്. തേങ്ങ നമ്മടെ ശരീരത്തേയും നെയ്യ് ആത്മാവിനേയും സൂചിപ്പിക്കുന്നു.
പതിനെട്ട് ദുർഗ്ഗടം പിടിച്ച മലകൾ താണ്ടി ശബരിമലയിൽ എത്തുന്നു.

18 മലകളും,പടികളും മോക്ഷപ്രാപ്തിക്കുമുമ്പ് മനുഷ്യന്‍ പിന്നിടേണ്ട പതിനെട്ടു ഘട്ടങ്ങളെ സൂചിപ്പിക്കുന്നതാണെന്നും പറയുന്നു. അതനുസരിച്ച് ആദ്യത്തെ അഞ്ചു പടികള്‍ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു (കണ്ണ്, ചെവി, നാക്ക്, മൂക്ക്, തൊലി). പതിമൂന്നാമത്തെ പടികള്‍ വരെയുള്ള അടുത്ത എട്ടു പടികള്‍ അഷ്ടരാഗങ്ങളെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ പ്രതിനിധീകരിക്കുന്നു. പതിനാലു മുതല്‍ പതിനാറു വരെയുള്ള പടികള്‍ ഗീതയില്‍ പ്രകീര്‍ത്തിക്കുന്ന ത്രിഗുണങ്ങളെ സത്വഗുണം, രജോഗുണം, തമോഗുണം പ്രതിനിധീകരിക്കുന്നു. അവസാനം വരുന്ന 17, 18 പടികള്‍ വിദ്യയെയും (ജ്ഞാനം), അവിദ്യയേയും (അജ്ഞത) പ്രതിനിധാനം ചെയ്യുന്നു. 

ശബരിമല യാത്രയിൽ ഗുരുവിന്റെ നിർദ്ദേശ്ശങ്ങൾ ശിരസ്സാവഹിച്ച് ഈ പതിനെട്ട് ഘട്ടങ്ങളെയും തരണം ചെയ്യാൻ പ്രാപ്തനാകുന്ന ഭക്തൻ. സന്നിധാനത്ത് എത്തിച്ചേരുന്നു. അവിടെ നിന്ന് ഗുരുവിന്റെ അനുഗ്രഹാശ്ശിസ്സുകളോടെ  ഈ ഘട്ടങ്ങളാകുന്ന 18 പടികളെ തരണം ചെയ്ത് ഈശ്വര സാക്ഷാത്കാരം നേടുന്നു.  
നെയ് തേങ്ങയിൽ നിറച്ചു കൊണ്ടുവന്ന  ആത്മാവിനെ ഭഗവാനിൽ സമർപ്പിച്ച്. തേങ്ങയാകുന്ന ശരീരത്തെ ആഴിയിൽ സമർപ്പിക്കുന്നു. 

ഹിന്ദു മത വിശ്വാസത്തിന്റെ അടിസ്ഥാന തത്വം വളരെ ലളിതമായി അനുഭവവേദ്യമാകുന്ന വേറെ ആചാര അനുഷ്ഠാനങ്ങൾ ഇല്ല. 
തത്വമസ്സി എന്ന ദേവനിലും ഭക്തനിലും നിറയുന്ന ചൈതന്യം ഒന്നാണ് എന്നതത്വം നമുക്ക് അനുഭവപ്പെടുത്തുന്ന ആചാര സമ്പ്രധായം...

അച്ഛൻ പകർന്നു നൽകിയ അറിവുകളുടെ വെളിച്ചത്തിൽ പറയുന്ന കാര്യങ്ങൾ ആണ്. ഇതെല്ലാം വിശ്വാസങ്ങളാണ്... 
ആചാരങ്ങളാണ് പാലിക്കപ്പെട്ടാൽ നന്ന്...

സ്വാമിയേ ശരണമയ്യപ്പ

മഴമേഘങ്ങള്‍


"ഓര്‍മക്കായിനിയൊരു സ്നേഹഗീതം..."
സീറ്റില്‍ തലചയ്ച്ച്‌ അയാള്‍ ബസ്സിലെ സംഗീതത്തില്‍ ലയിച്ചു.പതുക്കെ കണ്ണുകളടച്ചപ്പോള്‍ അവളുടെ മുഖം മുന്നില്‍ തെളിഞ്ഞു.

അവളെ പറ്റി ഓര്‍ക്കുംബോള്‍ ആദ്യം ഒര്‍മവരുന്നത്‌ 
നുണക്കുഴികളോടുകൂടിയ ചിരിയാണ്‌.
ശ്രീധരമാമയുടെ കയ്യും പിടിച്ച്‌ ആദ്യമായി വീട്ടിലേക്ക്‌ വന്ന
 ഉണ്ടക്കുട്ടിയെ ശ്രദ്ധിച്ച്തും ആ ചിരി മൂലമാണ്‌.

ഗൌരവത്തോടെ അവളെ നോക്കിനില്‍ക്കുംബോള്‍ ശ്രീധരമാമ പറഞ്ഞു.

"ഉണ്ണീ... നാളെതൊട്ട്‌ അവിടെവന്ന്‌ ഇവളെയും കൂട്ടണട്ടോ..സ്കൂളില്‍ക്ക്‌... "
ഇതു കേട്ടാപ്പോള്‍ വല്ലാത്തവിഷമം തോനി.
സ്കൂളില്‍ പോകുബോഴുള്ള സ്വാതന്ത്രത്തിലാണ്‌ വിലങ്ങു വീണിരിക്കുന്നത്‌.
എങ്ങനെ ഇതൊഴിവാക്കും എന്നു ചിന്തിച്ചു നില്‍ക്കുമ്പേഴേക്കും അമ്മ പറഞ്ഞു

"അതിനെന്താ സ്കൂളുവരെ ഇവനൊരു കൂട്ടാകൊലോ.. "

സ്കൂളിലേക്ക്‌ യാത്രയായ പേ പാൾ അവളും കൂടെ ഇറങ്ങി.
വഴിയില്‍ കണ്ടവ്ര്‍ക്കെല്ലാം അവളെ പരിചയപ്പെടുത്തികൊടുക്കെണ്ടിവന്നതിനാല്‍ വൈകിയാണ്‌ സ്കൂളിലെത്തിയത്ത്‌.

ക്ളാസിലെത്റ്റിയപ്പോള്‍ കാദര്‍ പരിഭവം പറഞ്ഞു,അവനെ കണ്ടുട്ടും കാണാതെ പോയെന്നും പറഞ്ഞ്‌.സത്യത്തില്‍ അവനോടൊപ്പം മാവിലെറിയണമെന്നും ഗോലികളിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നെങ്കിലും വലിയചുമതല ഏറ്റെടുത്തതിനാലാണ്‌ കാണാത്തത്പോലെ പോന്നത്‌.

പക്ഷെ വാസേട്ടണ്റ്റെ മാവിലെറിയാനും,
പരല്‍മീന്‍ പിടിക്കനും..
എല്ലം അവള്‍ അവര്‍ക്കൊപ്പം കൂടി.
അങ്ങനെ അവരില്‍ ഒരാളായി അവള്‍ മാറിയത്‌ അവന്‍ പോലുമറിയാതെയാണ്‌.
കാലത്തിനൊപ്പം അവരും വളര്‍ന്നു,
കലോത്സവവേദികള്‍,കലാലയസമരങ്ങള്‍ എന്നിങ്ങനെ എല്ലാത്തിനും അവളുണ്ടായിരുന്നു അവണ്റ്റെ ഒപ്പം.

കലാലയ ജീവിതം കഴിഞ്ഞു എന്നത്‌ ഉള്‍ക്കൊള്ളാന്‍ അവനായില്ല.
അവസാനവര്‍ഷ പരീക്ഷ കഴിഞ്ഞ ദിവസങ്ങളില്‍ വായനശാലയില്‍ പോകാനും മറ്റും അവളവണ്റ്റെ അടുത്തു വരുമായിരുന്നു.

ഒരു ദിവസം അവളും അമ്മയും വീട്ടില്‍ വന്നു
"എന്തു പറയുന്നുണ്ണി...,പരീക്ഷ്യൊക്കെ എങ്ങന്യുണ്ടാര്‍ന്നൂ...?" 
എന്നവളുടെ അമ്മ ചോദിച്ചു. "കൊഴപ്പല്യ...നന്നായെഴുതിട്ട്ണ്ട്‌..." എന്നു പറഞ്ഞപ്പോള്‍
 നന്നയി പരീക്ഷ എഴുതിയതിണ്റ്റെ സന്തോഷം മുഖത്തുതെളിഞ്ഞു.

"ഉണ്ണീടെ കൂട്ടാരീനെ കൊണ്ടോകാന്‍ വന്നാതാഞ്ഞാന്‍...നാളെ ഞങ്ങള്‍ പോകും..." ഇതു കേട്ടപ്പോള്‍ മുഖത്തെ സന്തോഷം മാഞ്ഞെങ്കിലും 
ചിരിമായാതിരിക്കന്‍ ശ്രദ്ധിച്ചു.

"കുട്ടീടച്ഛന്‌ തീരിഷ്ടണ്ടായീല്യ...ഇവ്ടെ നിര്‍ത്താന്‍ പിന്നെ മോളെ ഒറ്റവാശ്യോണ്ടാ ഇത്രയും കാലം നിര്‍ത്തീത്‌.." 
പിന്നെയും എന്തൊക്കെയോ അവര്‍ പറയുന്നുണ്ടായിരുന്നു.
അതൊന്നും ശ്രദ്ധിക്കാതെ നിന്നിരുന്ന എണ്റ്റെ അടുത്തേക്ക്‌ വന്ന്‌ അവള്‍ പറഞ്ഞു..

"പുഴക്കരയിലെ അംബലത്തില്‍ നാളെ ഒന്നുപോയാലോ... ?"
"പോകാം.. " വേറെ ഒന്നും പറയാനാവാതെ നില്‍ക്കുന്ന 
ഞങ്ങളുടെ അടുത്തേക്ക്‌ അവളുടെ അമ്മ വന്നിട്ട്‌ പറഞ്ഞു

"എടക്കൊക്കെ അങ്ങ്ട്‌ വരണം..ട്ടോ..ഊണ്ണ്യേ... "

"മോള്‌ ഞങ്ങളൊക്കെ മറക്കോ...?..ഇടക്കിങ്ങട്ടും വരണട്ടോ..." 
എന്നു പറഞ്ഞ്‌ അമ്മ അവരെ റോഡുവരെ നടന്ന്‌ യാത്രയക്കി. 
അടുത്ത ദിവസം വെറുതെ കുളക്കടവില്‍ ഇരിക്കുംബോഴാണ്‌ അമ്മ വിളിച്ചത്‌..

"ഉണ്ണ്യേ ആ കുട്ടി വന്നിരിക്ക്ണൂ... "
ഉമ്മറത്തെത്തിയപ്പോള്‍ ചുവന്ന പട്ടുപാവാടയണിഞ്ഞ്‌ അവള്‍ നില്‍ക്കുന്നു.
ആദ്യമായി അന്നാണ്‌ അവളുടെ സൌദര്യം ആസ്വതിച്ച്തത്‌.
ക്ഷേത്രത്തിലേക്ക്‌ നടക്കുംബോള്‍ 
പതിവിനു വിപരീതമായി അവര്‍ തമ്മില്‍ സംസാരിച്ചില്ല.
എന്തൊക്കെയോ പറയാന്‍ ആഗ്രഹിച്ചിട്ടും വാക്കുകള്‍ പുറത്തു വന്നില്ല. പ്രാത്ഥനാസമയത്ത്‌ അവളുടെ കണ്ണുകള്‍ നിറഞ്ഞോഴുകിയത്‌ 
അവന്‍ കണ്ടില്ല എന്നു നടിച്ചു.തിരികെ നടക്കുംബോള്‍ അവള്‍ എന്തൊക്കെയോ പറഞ്ഞുകൊടിരുന്നു.
അവന്‍ വെറുതെ മൂളുകമാത്രം ചെയ്തു. യാത്രാമൊഴിയായി അടര്‍ന്നു വീണ
കണ്ണുനീരില്‍ അവളുടെ സ്നേഹം മുഴുവന്‍ ഉരുണ്ടുകൂടിയത്‌ അവന്‍ തിരിച്ചറിഞ്ഞു.
തിരിഞ്ഞു നടക്കുംബോള്‍ അവണ്റ്റെ കണ്ണുകളും ഈറനണിഞ്ഞിരുന്നു.

 അപ്രതീക്ഷിതമായാണ്‌ അവന്‌ വിദേശത്ത്‌ ജോലി കിട്ടിയത്‌. 
അവളെ ഒന്നു കണ്ട്‌ യാത്രപറയണം എന്ന്‌ കറുതിയെങ്കിലും അതിനാവാതെ അവന്‍ വിദേശത്തേക്ക്‌ യാത്രയായി.
അവണ്റ്റെ സ്വകര്യനിമിഷങ്ങളിലില്‍ അവളെ കുറിക്കുള്ള ഒര്‍മകള്‍ കടന്നു വരാറുണ്ട്‌.
എങ്കിലും അമ്മ അവളെ കുറിച്ച്‌ പറയുംബോള്‍ അതില്‍ അത്ര താല്‍പര്യമില്ല എന്നു നടിക്കും.
പിന്നെ അമ്മ ഒന്നും പറയാതെയായി.
പലതവണ അവളെ ഒന്നു വിളിക്കണം എന്നു കരുതിയെങ്കിലും മനസ്‌ അനുവദിച്ചില്ല.

നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ നാട്ടുകാര്യങ്ങള്‍ പറയുന്നതിനിടയില്‍ അമ്മ പറഞ്ഞു.

"ആ കുട്ടീടെ കര്യാ കഷ്ടം....എത്ര എത്ര ആലോചനകളാ വന്നേ..ഒന്നങ്ങ്ട്‌ ശര്യായില്ല.."

 "":അവളിപ്പോ... ?" 
ഞാനറിയാതെ ചോദിച്ചുപോയി

"എത്ര പഠിച്ചകുട്ട്യാ...ഇപ്പൊ വീടും അംബലോയി കഴിയ്ണു.. "


"പടിഞ്ഞാറേ നട...പ്പടിഞ്ഞാറേ നട..." 
എന്ന്‌ കിളി വിളിച്ചു പറയുന്നതു കേട്ടണ്‌ ഓര്‍മകളില്‍ നിന്ന്‌ ഉണര്‍ന്നത്‌. 
ബസ്സിലെ യാത്രക്കര്‍ അധികവും ഇറങ്ങിയിരുന്നു.
ബാഗുമെടുത്ത്‌ ലോഡ്ജിനെ ലക്ഷ്യമാക്കി നടന്നു.
മുറിയിലെത്തിയപ്പോള്‍ ക്ഷേത്രത്തില്‍ നിന്ന്‌ അത്താഴപൂജയുടെ മേളം കേട്ടു.
യാത്രാക്ഷീണത്താലാകും കിടന്നപ്പോള്‍ തന്നെ ഉറങ്ങിപോയി.

രാവിലെ ഒരു കയ്യില്‍ വെണ്ണയും മറുകയ്യില്‍ ഓടക്കുഴലുമായി നില്‍ക്കുന്ന 
ഉണ്ണിക്കണ്ണനെ ദര്‍ശിച്ചശേഷം 
അവണ്റ്റെ കണ്ണുകള്‍ അവളെ തിരയുകയായിരുന്നു.
ശീവേലിയായി എന്നു അറിയിപ്പു വന്നപ്പോള്‍ കൂത്തംബലത്തിനോടുചേര്‍ന്നു നിന്നു.
ആനപ്പുറത്ത്‌ ഭഗവാന്‍ എഴുന്നള്ളുന്നതിനുപുറകെ ഭഗവല്‍കീര്‍ത്തനങ്ങലോടെ 
ഭക്തജനങ്ങള്‍ പ്രദക്ഷിണം വെക്കുന്നു.
ഭഗവല്‍കീര്‍ത്തനത്തില്‍ മുഴുകി ഭഗവാനെ അനുഗമിക്കുന്ന ഒരു ഭക്തയുടെ 
രൂപത്തില്‍ അവളെ കണ്ടപ്പോള്‍ ഹൃദയം പെരുംബറകൊട്ടി.
തിരക്കൊഴിഞ്ഞപ്പോള്‍ 
പതുക്കെ അവളുടെ അടുത്തേക്ക്‌ നീങ്ങി.

 ഒരുപാട്‌ പരിഭവവും,പിണക്കവും പ്രതീക്ഷിച്ചു നിന്ന 
അവനെ നോക്കി നിസഗ്ഗതയോടെ നിന്ന അവളോട്‌ ഒന്നും പറയാന്‍ അയാള്‍ക്കായില്ല.

അവസാനം അവന്‍ പറഞ്ഞു 
"ഇന്നലെ വന്നു.... "

"വീട്ടില്‍ക്ക്‌ വരായിരുന്നില്ലേ... " 
എന്നവള്‍ ചോദിച്ചപ്പോള്‍

"എനിക്കു കാണേണ്ടത്‌ പൊന്നൂനെ മാത്രാ..."
 എന്ന്‌ അവളുടെ കണ്ണുകളില്‍ നോക്കി പറഞ്ഞപ്പോള്‍ 
അവളുടെ കണ്ണുകള്‍ നിറഞ്ഞുതുളുംബി.

പെയ്യാന്‍ വിമുഖതകാട്ടിനില്‍ക്കുന്ന പെരുമഴപോലെയായിരുന്നു അവരുടെ മനസുകള്‍.
പെയ്തു തുടങ്ങിയപ്പോള്‍ 
അവസാനതുള്ളി വരെ പെയ്തു തോര്‍ന്നു. അവളോടൊപ്പം വീട്ടിലേക്ക്‌ നടക്കുംബോള്‍ അവണ്റ്റെ കണ്ണുകളില്‍ 
എന്തോ ദൃഠനിശ്ചയം തിളങ്ങിയിരുന്നു. അതിണ്റ്റെ പ്രതിഫലനം 
അവളുടെ കണ്ണുകളിലും ഉണ്ടായിരുന്നു

ഒരു സംരഭകന്റെ യാത്ര... 1

26 വർഷങ്ങൾക്ക് മുമ്പ് പഠിപ്പ് നിർത്തി പണിക്ക് പോകാൻ നിൽക്കുന്ന പതിനാറുകാരനിൽ നിന്ന് തുടങ്ങാം.

ലാസറേട്ടന്റെ കടയിലെ പറ്റ് തീർക്കാൻ അച്ഛൻ ഇല്ല എന്ന യാഥാർത്യമുൾകൊണ്ട നാളുകൾ
 
റേഷനരി കഴിക്കില്ലെന്ന വാശി മാറിയതും , ചമ്മന്തിയും ചോറും ശ്രേഷ്ട വിഭവങ്ങളു കൂട്ടത്തിൽ സ്ഥാനം പിടിച്ചതും എത്ര പെട്ടന്നാണ് ...

"ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും.. "
എന്ന പാട്ടിന്റെ അർത്ഥം മനസിലായ നാളുകൾ ....

പഠിപ്പ് നിർത്തി പണിക്ക് പോയി കുടുംബം പുലർത്തേണ്ട അവസ്ഥയൊന്നും നമുക്കില്ല ...
 പഠിച്ച് നല്ല ജോലി നേടാൻ നോക്ക് .... 
എന്ന അമ്മയുടെ ഉപദേശത്തിൽ മനസ് മാറി പഠനം തുടരുന്നതിനിടയിലാണ്
ഗാന്ധിജിയുടെ  സത്യാന്വേഷണ പരീക്ഷണ കഥ വായിച്ചത്. പഠനത്തോടൊപ്പം ജോലി ചെയ്യത് സ്വയം പര്യാപ്തത നേടണം എന്ന ആഗ്രഹം മനസിൽ നിറഞ്ഞു...

വൈദ്യൻ കൽപിച്ചതും ... രോഗി ഇഛിച്ചതും പാല് എന്ന് പറഞ്ഞതുപോലെ ... കാർത്തികേയൻമാഷുടെ ട്യൂഷൻ സെന്ററിൽ കണക്ക് പഠിപ്പിക്കാൻ ഒരവസരം കിട്ടി.

ഒന്നും ആലോചിച്ചില്ല ധൈര്യ പൂർവ്വം ഏറ്റെടുത്തു....

പ്രീഡിഗ്രി ക്കാരനായ ഞാൻ എട്ട്, ഒമ്പത്,പത്ത് ക്ലാസുകാർക്ക് ട്യൂഷൻ എടുത്തു തുടങ്ങി ...

പഠിപ്പിച്ച് തുടങ്ങിയപ്പോൾ .... കുട്ടികളുടെ സംശയങൾ എന്റെയും സംശയങ്ങൾ ആയിരുന്നു... 
തുടക്കത്തിൽ തോനിയ ആവേശം കെട്ടടങ്ങി ...

അന്ന് ഞാൻ ട്യൂഷന് പോകുന്നത് നാട്ടികയിലെ മാസ്റ്റേർസിൽ ആണ് .... 
കണക്ക് മാഷ് രാമദാസ് മാഷാണ് ....
മാഷോട് കാര്യം പറഞ്ഞു ....
മാഷിന്റെ ടിപ്പ് ഉപകാരം ചെയ്തു .... 
പത്താം ക്ലാസിലെ കുട്ടികളെല്ലാം ഉയർന്ന മാർക്കോടെ കണക്കിൽ വിജയിച്ചു.

മറ്റ് രണ്ട് ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാർക്ക് കണക്ക് പഠിപ്പിക്കാൻ അവസരം ലഭിച്ചു. 
കൂടാതെ ഒരു കുട്ടിക്ക് ഹോം ട്യൂഷനും എടുത്തു തുടങ്ങി.
അതിനിടയിൽ സി.കൃഷ്ണവിലാസം ലൈബ്രറിയിൽ പാർട്ട് ടൈം ലൈബ്രറിയനായും ചാർജ് എടുത്തു.
നേഷണൽ സ്കൂളിൽ കമ്പ്യൂട്ടർ ലാബ് വന്നപ്പോൾ കമ്പ്യൂട്ടർ അദ്ധ്യാപകനായും ജോലി ചെയ്തു.

ജോലിയോടൊപ്പം പഠനവും കൊണ്ടുപോയി ....
IRS ൽ നിന്ന് PGDCA , അളഗപ്പ പോളിയിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നിന്ന് കമ്പൂട്ടർ ഹാർഡ് വെയർ & നെറ്റ്‌വർക്കിങ് ഡിപ്ലോമ , തൃപ്രയാർ അഥീനയിൽ ചേർന്ന് പഠിച്ച് BCom എന്നിവ നേടിയത് ഈ കാലയളവിലാണ്.

കുടുംബ ക്ഷേത്രത്തിലെ കീഴ് ശാന്തിയായി ഇരുന്നതും പൂജയും ,ജ്യോതിഷവും പഠിച്ചതും ...
 ഇതേ കാലയളവിലാണ് ...

SFI , DYFI , SNDP യുത്ത് മുവ്മെന്റ് എന്നിവയുടെ സെക്രട്ടറിയായതും ഒരു പാട് നല്ല പ്രവർത്തനങ്ങളുടെ ഭാഗമാവാനായതും ഇതേ കാലയളവിലാണ് ...

എന്നെ പാകപ്പെടുത്തിയ കാലം ...