Wednesday, April 8, 2009

മഴമേഘങ്ങള്‍


"ഓര്‍മക്കായിനിയൊരു സ്നേഹഗീതം..."സീറ്റില്‍ തലചയ്ച്ച്‌ അയാള്‍ ബസ്സിലെ സംഗീതത്തില്‍ ലയിച്ചു.പതുക്കെ കണ്ണുകളടച്ചപ്പോള്‍ അവളുടെ മുഖം മുന്നില്‍ തെളിഞ്ഞു.
അവളെ പറ്റി ഓര്‍ക്കുംബോള്‍ ആദ്യം ഒര്‍മവരുന്നത്‌ നുണക്കുഴികളോടുകൂടിയ ചിരിയാണ്‌.ശ്രീധരമാമയുടെ കയ്യും പിടിച്ച്‌ ആദ്യമായി വീട്ടിലേക്ക്‌ വന്ന ഉണ്ടക്കുട്ടിയെ ശ്രദ്ധിച്ച്തും ആ ചിരി മൂലമാണ്‌.ഗൌരവത്തോടെ അവളെ നോക്കിനില്‍ക്കുംബോള്‍ ശ്രീധരമാമ പറഞ്ഞു.
"ഉണ്ണീ... നാളെതൊട്ട്‌ അവിടെവന്ന്‌ ഇവളെയും കൂട്ടണട്ടോ..സ്കൂളില്‍ക്ക്‌... "ഇതു കേട്ടാപ്പോള്‍ വല്ലാത്തവിഷമം തോനി.സ്കൂളില്‍ പോകുബോഴുള്ള സ്വാതന്ത്രത്തിലാണ്‌ വിലങ്ങു വീണിരിക്കുന്നത്‌.എങ്ങനെ ഇതൊഴിവാക്കും എന്നു ചിന്തിച്ചു നില്‍ക്കുംബോഴേക്കും അമ്മ പറഞ്ഞു..
"അതിനെന്താ സ്കൂളുവരെ ഇവനൊരു കൂട്ടാകൊലോ.. "
സ്കൂളിലേക്ക്‌ യാത്യ്രായപ്പോള്‍ അവളും കൂടെ ഇറങ്ങി.വഴിയില്‍ കണ്ടവ്ര്‍ക്കെല്ലാം അവളെ പരിചയപ്പെടുത്തികൊടുക്കെണ്ടിവന്നതിനാല്‍ വൈകിയാണ്‌ സ്കൂളിലെത്തിയത്ത്‌.ക്ളാസിലെത്റ്റിയപ്പോള്‍ കാദര്‍ പരിഭവം പറഞ്ഞു,അവനെ കണ്ടുട്ടും കാണാതെ പോയെന്നും പറഞ്ഞ്‌.സത്യത്തില്‍ അവനോടൊപ്പം മാവിലെറിയണമെന്നും ഗോലികളിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നെങ്കിലും വലിയചുമതല ഏറ്റെടുത്തതിനാലാണ്‌ കാണാത്തത്പോലെ പോന്നത്‌.
പക്ഷെ വാസേട്ടണ്റ്റെ മാവിലെറിയാനും,പരല്‍മീന്‍ പിടിക്കനും..എല്ലം അവള്‍ അവര്‍ക്കൊപ്പം കൂടി.അങ്ങനെ അവരില്‍ ഒരാളായി അവള്‍ മാറിയത്‌ അവന്‍ പോലുമറിയാതെയാണ്‌.കാലത്തിനൊപ്പം അവരും വളര്‍ന്നു,കലോത്സവവേദികള്‍,കലാലയസമരങ്ങള്‍ എന്നിങ്ങനെ എല്ലാത്തിനും അവളുണ്ടായിരുന്നു അവണ്റ്റെ ഒപ്പം.
കലാലയ ജീവിതം കഴിഞ്ഞു എന്നത്‌ ഉള്‍ക്കൊള്ളാന്‍ അവനായില്ല.അവസാനവര്‍ഷ പരീക്ഷ കഴിഞ്ഞ ദിവസങ്ങളില്‍ വായനശാലയില്‍ പോകാനും മറ്റും അവളവണ്റ്റെ അടുത്തു വരുമായിരുന്നു.
ഒരു ദിവസം അവളും അമ്മയും വീട്ടില്‍ വന്നു
"എന്തു പറയുന്നുണ്ണി...,പരീക്ഷ്യൊക്കെ എങ്ങന്യുണ്ടാര്‍ന്നൂ...?" എന്നവളുടെ അമ്മ ചോദിച്ചു. "കൊഴപ്പല്യ...നന്നായെഴുതിട്ട്ണ്ട്‌..." എന്നു പറഞ്ഞപ്പോള്‍ നന്നയി പരീക്ഷ എഴുതിയതിണ്റ്റെ സന്തോഷം മുഖത്തുതെളിഞ്ഞു.
"ഉണ്ണീടെ കൂട്ടാരീനെ കൊണ്ടോകാന്‍ വന്നാതാഞ്ഞാന്‍...നാളെ ഞങ്ങള്‍ പോകും..." ഇതു കേട്ടപ്പോള്‍ മുഖത്തെ സന്തോഷം മാഞ്ഞെങ്കിലും ചിരിമായാതിരിക്കന്‍ ശ്രദ്ധിച്ചു.
"കുട്ടീടച്ഛന്‌ തീരിഷ്ടണ്ടായീല്യ...ഇവ്ടെ നിര്‍ത്താന്‍ പിന്നെ മോളെ ഒറ്റവാശ്യോണ്ടാ ഇത്രയും കാലം നിര്‍ത്തീത്‌.." പിന്നെയും എന്തൊക്കെയോ അവര്‍ പറയുന്നുണ്ടായിരുന്നു.
അതൊന്നും ശ്രദ്ധിക്കാതെ നിന്നിരുന്ന എണ്റ്റെ അടുത്തേക്ക്‌ വന്ന്‌ അവള്‍ പറഞ്ഞു..
"പുഴക്കരയിലെ അംബലത്തില്‍ നാളെ ഒന്നുപോയാലോ... ?""പോകാം.. " വേറെ ഒന്നും പറയാനാവാതെ നില്‍ക്കുന്ന ഞങ്ങളുടെ അടുത്തേക്ക്‌ അവളുടെ അമ്മ വന്നിട്ട്‌ പറഞ്ഞു
"എടക്കൊക്കെ അങ്ങ്ട്‌ വരണം..ട്ടോ..ഊണ്ണ്യേ... "
"മോള്‌ ഞങ്ങളൊക്കെ മറക്കോ...?..ഇടക്കിങ്ങട്ടും വരണട്ടോ..." എന്നു പറഞ്ഞ്‌ അമ്മ അവരെ റോഡുവരെ നടന്ന്‌ യാത്രയക്കി. അടുത്ത ദിവസം വെറുതെ കുളക്കടവില്‍ ഇരിക്കുംബോഴാണ്‌ അമ്മ വിളിച്ചത്‌..
"ഉണ്ണ്യേ ആ കുട്ടി വന്നിരിക്ക്ണൂ... "
ഉമ്മറത്തെത്തിയപ്പോള്‍ ചുവന്ന പട്ടുപാവാടയണിഞ്ഞ്‌ അവള്‍ നില്‍ക്കുന്നു.ആദ്യമായി അന്നാണ്‌ അവളുടെ സൌദര്യം ആസ്വതിച്ച്തത്‌.
ക്ഷേത്രത്തിലേക്ക്‌ നടക്കുംബോള്‍ പതിവിനു വിപരീതമായി അവര്‍ തമ്മില്‍ സംസാരിച്ചില്ല.എന്തൊക്കെയോ പറയാന്‍ ആഗ്രഹിച്ചിട്ടും വാക്കുകള്‍ പുറത്തു വന്നില്ല. പ്രാത്ഥനാസമയത്ത്‌ അവളുടെ കണ്ണുകള്‍ നിറഞ്ഞോഴുകിയത്‌ അവന്‍ കണ്ടില്ല എന്നു നടിച്ചു.തിരികെ നടക്കുംബോള്‍ അവള്‍ എന്തൊക്കെയോ പറഞ്ഞുകൊടിരുന്നു.അവന്‍ വെറുതെ മൂളുകമാത്രം ചെയ്തു. യാത്രാമൊഴിയായി അടര്‍ന്നു വീണകണ്ണുനീരില്‍ അവളുടെ സ്നേഹം മുഴുവന്‍ ഉരുണ്ടുകൂടിയത്‌ അവന്‍ തിരിച്ചറിഞ്ഞു.തിരിഞ്ഞു നടക്കുംബോള്‍ അവണ്റ്റെ കണ്ണുകളും ഈറനണിഞ്ഞിരുന്നു. അപ്രതീക്ഷിതമായാണ്‌ അവന്‌ വിദേശത്ത്‌ ജോലി കിട്ടിയത്‌. അവളെ ഒന്നു കണ്ട്‌ യാത്രപറയണം എന്ന്‌ കറുതിയെങ്കിലും അതിനാവാതെ അവന്‍ വിദേശത്തേക്ക്‌ യാത്രയായി.അവണ്റ്റെ സ്വകര്യനിമിഷങ്ങളിലില്‍ അവളെ കുറിക്കുള്ള ഒര്‍മകള്‍ കടന്നു വരാറുണ്ട്‌.എങ്കിലും അമ്മ അവളെ കുറിച്ച്‌ പറയുംബോള്‍ അതില്‍ അത്ര താല്‍പര്യമില്ല എന്നു നടിക്കും.പിന്നെ അമ്മ ഒന്നും പറയാതെയായി.പലതവണ അവളെ ഒന്നു വിളിക്കണം എന്നു കരുതിയെങ്കിലും മനസ്‌ അനുവദിച്ചില്ല.
നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ നാട്ടുകാര്യങ്ങള്‍ പറയുന്നതിനിടയില്‍ അമ്മ പറഞ്ഞു.
"ആ കുട്ടീടെ കര്യാ കഷ്ടം....എത്ര എത്ര ആലോചനകളാ വന്നേ..ഒന്നങ്ങ്ട്‌ ശര്യായില്ല.. "":അവളിപ്പോ... ?" ഞാനറിയാതെ ചോദിച്ചുപോയി
"എത്ര പഠിച്ചകുട്ട്യാ...ഇപ്പൊ വീടും അംബലോയി കഴിയ്ണു.. "
"പടിഞ്ഞാറേ നട...പ്പടിഞ്ഞാറേ നട..." എന്ന്‌ കിളി വിളിച്ചു പറയുന്നതു കേട്ടണ്‌ ഓര്‍മകളില്‍ നിന്ന്‌ ഉണര്‍ന്നത്‌. ബസ്സിലെ യാത്രക്കര്‍ അധികവും ഇറങ്ങിയിരുന്നു.ബാഗുമെടുത്ത്‌ ലോഡ്ജിനെ ലക്ഷ്യമാക്കി നടന്നു.
മുറിയിലെത്തിയപ്പോള്‍ ക്ഷേത്രത്തില്‍ നിന്ന്‌ അത്താഴപൂജയുടെ മേളം കേട്ടു.യാത്രാക്ഷീണത്താലാകും കിടന്നപ്പോള്‍ തന്നെ ഉറങ്ങിപോയി.
രാവിലെ ഒരു കയ്യില്‍ വെണ്ണയും മറുകയ്യില്‍ ഓടക്കുഴലുമായി നില്‍ക്കുന്ന ഉണ്ണിക്കണ്ണനെ ദര്‍ശിച്ചശേഷം അവണ്റ്റെ കണ്ണുകള്‍ അവളെ തിരയുകയായിരുന്നു.ശീവേലിയായി എന്നു അറിയിപ്പു വന്നപ്പോള്‍ കൂത്തംബലത്തിനോടുചേര്‍ന്നു നിന്നു.ആനപ്പുറത്ത്‌ ഭഗവാന്‍ എഴുന്നള്ളുന്നതിനുപുറകെ ഭഗവല്‍കീര്‍ത്തനങ്ങലോടെ ഭക്തജനങ്ങള്‍ പ്രദക്ഷിണം വെക്കുന്നു.
ഭഗവല്‍കീര്‍ത്തനത്തില്‍ മുഴുകി ഭഗവാനെ അനുഗമിക്കുന്ന ഒരു ഭക്തയുടെ രൂപത്തില്‍ അവളെ കണ്ടപ്പോള്‍ ഹൃദയം പെരുംബറകൊട്ടി.തിരക്കൊഴിഞ്ഞപ്പോള്‍ പതുക്കെ അവളുടെ അടുത്തേക്ക്‌ നീങ്ങി. ഒരുപാട്‌ പരിഭവവും,പിണക്കവും പ്രതീക്ഷിച്ചു നിന്ന അവനെ നോക്കി നിസഗ്ഗതയോടെ നിന്ന അവളോട്‌ ഒന്നും പറയാന്‍ അയാള്‍ക്കായില്ല.
അവസാനം അവന്‍ പറഞ്ഞു "ഇന്നലെ വന്നു.... "
"വീട്ടില്‍ക്ക്‌ വരായിരുന്നില്ലേ... " എന്നവള്‍ ചോദിച്ചപ്പോള്‍
"എനിക്കു കാണേണ്ടത്‌ പൊന്നൂനെ മാത്രാ..." എന്ന്‌ അവളുടെ കണ്ണുകളില്‍ നോക്കി പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞുതുളുംബി.
പെയ്യാന്‍ വിമുഖതകാട്ടിനില്‍ക്കുന്ന പെരുമഴപോലെയായിരുന്നു അവരുടെ മനസുകള്‍.പെയ്തു തുടങ്ങിയപ്പോള്‍ അവസാനതുള്ളി വരെ പെയ്തു തോര്‍ന്നു. അവളോടൊപ്പം വീട്ടിലേക്ക്‌ നടക്കുംബോള്‍ അവണ്റ്റെ കണ്ണുകളില്‍ എന്തോ ദൃഠനിശ്ചയം തിളങ്ങിയിരുന്നു. അതിണ്റ്റെ പ്രതിഫലനം അവളുടെ കണ്ണുകളിലും ഉണ്ടായിരുന്നു

1 comment: