Thursday, September 27, 2012

ഒരു കവിത പിറന്ന കഥ

"ഏട്ടാ..കവിത എഴുതോ... " പഴയ പുസ്തകങ്ങള്‍ എടുത്തുവക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു
"എന്തേ..അങ്ങിനെ ചോദിക്കാന്‍... ?" അരു ചോദ്യത്തിന്‌ മറുചൊദ്യം ചോദിച്ചതിനാലാകും കുറച്ച്‌ ദേഷ്യത്തോടെ അവള്‍ പറഞ്ഞു
"പിന്നെ... ഇതെന്താ..." പഴയ ഒരു സര്‍ട്ടിഫിക്കറ്റ്‌ കാണിച്ച്‌ അവള്‍ വീണ്ടും ചോദിച്ചു.
 മനസ്സ്‌ പഴയ എട്ടാം ക്ളാസ്സ്കാരനായ്‌ മാറി

 എത്ര പഠിക്കാന്‍ ശ്രമിച്ചിട്ടും കഴിയുന്നില്ല.വേഗം പത്രമെറ്റുത്ത്‌ പരതി സമരമുണ്ടോ?.. ഇല്ല..അതും രക്ഷയില്ല..ഇന്ന്‌ അടികിട്ടും എന്നകാര്യം ഉറപ്പയി.രണ്ടാമത്തേ പിരീട്‌ മാഷ്‌ വന്ന്‌ പദ്യം ചൊല്ലിക്കും...അറിയില്ലെങ്കില്‍ ദൈവമേ ആലോചിക്കും തോറും പേടി കൂടി...
 " അല്ല മാഷ്‌ വന്നില്ലെങ്കീ... "ഇങ്ങനെ ചിന്തിച്ചപ്പോള്‍ മനസിനു സമാധാനമായി. സ്കൂളിലേക്കും പോകും വഴി മിഠായി വാങ്ങാനായി സൂക്ഷിച്ചുവെച്ച പൈസ ഭണ്ടാരത്തിലിട്ട്‌ പ്രാര്‍ഥിച്ചു
 "ദേവീ.. ഇന്ന്‌ മാഷ്‌ വരല്ലേ.. "
 സ്കൂളിലെത്തിയപ്പോള്‍ തന്നെ മാഷുമ്മാരുടെ റൂമിനടുത്ത്‌ പോയി നോക്കി...മാഷെ കാണാനില്ല... പുറത്ത്‌ മുറുക്കി തുപ്പിയതിണ്റ്റെ പാടും ഇല്ല.
 "ണ്റ്റെ ദേവീ രക്ഷപ്പെട്ടു... "
ക്ളാസിലെത്തിയപ്പോള്‍ വാസു സങ്കടപെട്ട്‌ ഇരിക്കുന്നു.
 ഉയരക്രമമനുസരിച്ച്‌ ഒന്നാമതിരിക്കേണ്ട ആള്‍ ഞാനാ പക്ഷേ എട്ടാം ക്ളാസ്സില്‍ നാലമതും തോറ്റപ്പോള്‍ വാസുവിന്‌ പഠിക്കാന്‍ ഫീസ്‌ കൊടുക്കേണ്ടി വന്നു.
 "അല്ല വാസു പതിവില്ലാതെ എന്താ ഒന്നാം ബഞ്ചില്‍ ഒന്നാമനായി ഇരിക്കുന്നേ.. " എന്ന്‌ ടീച്ചറുടെ ചോദ്യത്തിന്‌
"ഇതീ ഞാമാത്രേ ഫീസ്‌ കൊടുത്ത്‌ പഠിക്കുന്നുള്ളൂ ...അപ്പോ ഞാനൊന്നാമതന്നെ ഇരിക്കും.." വാസുപറഞ്ഞപ്പോള്‍ ടീച്ചര്‍ക്ക്‌ മറുപടിയില്ലായിരുന്നു. സ്വതവേ വാസു പറയുന്ന്ത്‌ ആര്‍ക്കും തിരിയില്ല. മൂക്കും വായയും ഒനായതിനാലുള്ള കുഴപ്പമാ..ആര്‍ക്കും ഒരു ദ്രോഹവുമില്ലാത്തതിന്നല്‍ അവനെ തിരുത്താന്‍ ആരും നില്‍ക്കറുമില്ല.
 വിഷമത്തിണ്റ്റെ കാരണം ചോദിച്ചപ്പോള്‍ പദ്യം പഠിച്ചിട്ടില്ല എന്നതു തന്നെയാ കാരണം എന്ന്‌ മനസിലായി.
 "പേടിക്കേണ്ട ..മാഷ്‌ വന്‍ണ്ട്ടില്ല...പിന്നേ..ഞാന്‍ അബലത്തില്‌ വഴിപാട്‌ ഇട്ട്ട്ടിണ്ട്‌ വരാണ്ടിര്‍ക്കാന്‍.."
സ്വകാര്യത്തില്‍ ഇത്‌ പറഞ്ഞപ്പോള്‍ അവനും സന്തോഷമായി.എണ്റ്റെ സ്വകാര്യ്ം കുറച്ച്‌ ഉച്ചത്തിലായതിനാലാകും കഷ്ടപ്പെട്ട്‌ പഠിച്ചിരുന്ന പലരും പഠനം നിര്‍ത്തി...വര്‍ത്തമാനത്തില്‍ മുഴുകി.
 ഒന്നാമത്തേ പിരീട്‌ കഴിഞ്ഞു...എല്ലാവരും സന്തോഷത്തോടെ കളിക്കാനായുള്ളതയ്യാറെടുപ്പിലായി.മാഷില്ലെങ്കില്‍ സ്വതവേ കളിക്കാന്‍ പറഞ്ഞയക്കുകയാ പതിവ്‌.ഹെഡ്മാഷോട്‌ ചോദിക്കാന്‍ ക്ളാസ്സ്‌ ലീഡര്‍ ഇരങ്ങുംബോഴേക്കും അതാ നമ്മുടെ മാഷ്‌ വരുന്നു കയ്യില്‍ ചൂരലുമായി. എല്ലാവരും ദേഷ്യത്തോടെ എന്നെ നോക്കി.
 "നിനക്ക തരാട്ടാ...നിണ്റ്റെ ഒരംബലോം..വഴിപാടും.."
 ആരാ ചെവിയില്‍ പറഞ്ഞതെന്നു നോക്കാനായില്ല...ശരീരം ആകെ തളര്‍ന്നതു പോലെ..മാഷിണ്റ്റെ കൂടാതെ എല്ലാവരുടേയും തല്ല്‌ എനിക്ക്‌ വാങ്ങിതന്നല്ലോ ദേവീ...ഭണ്ടാരതീ ഇട്ട പൈസക്ക്‌ മിഠായി വാങ്ങിതിന്നാല്‍ മതിയായിരുന്നു.. എന്നെല്ലാം ചിന്തിച്ച്‌ നില്‍ക്കുംബോഴേക്കും മാഷ്‌ പദ്യം ചൊല്ലിച്ചു തുടങ്ങിയിരുന്നു.
 വാസു എഴുന്നേറ്റ്‌ നിന്ന്‌ എന്തൊക്കെയോ പറയുന്നു... ഒന്നും മനസിലാകാതെ മാഷും ഞങ്ങളും ഇരുന്നു.അവസാനം മാഷ്‌ ചോദിച്ചു
"കഴിഞ്ഞോ വാസൂ.. " വാസു തലയാട്ടി
"എന്നാ ഇരുന്നോ നെക്സ്റ്റ്‌.. "
പേടിച്ച്‌ എഴുന്നേറ്റ്‌ നിന്നപ്പോഴേക്കും പ്യൂണ്‍ നോട്ടീസുമായി വന്നു.
"കവിതാ രചനക്ക്‌ പേര്‌ കൊടുത്തിട്ടുള്ളവര്‍ ... സംസ്കൃതം ക്ളാസിലേക്ക്‌ വരേണ്ടതാണ്‌"
"മാഷേ..ഞാന്‍ കവിതാ രചനക്ക്‌ പേര്‌ കൊടുത്തിട്ടുണ്ട്‌..." പേടിയോടെയാണെങ്കിലും പറഞ്ഞു.പദ്യം ചൊല്ലികഴിഞ്ഞിട്ട്‌ പോയാമതീന്നു പറഞ്ഞാല്‍ കുടുങ്ങി..
 "പോയ്ക്കോ..പക്ഷേ..അടുത്ത ക്ളാസ്സില്‌ ചൊല്ലികേള്‍പ്പിക്കണം.." എന്ന്‌ മാഷ്‌ പറഞ്ഞപ്പോഴേക്കും പുറത്തേക്ക്‌ നടന്നു.
 ദേവീ അറിയാതെ പറഞ്ഞതൊക്കേ ക്ഷമിക്കണേ.. എന്ന്‌ പറഞ്ഞ്‌ സംസ്കൃതം ക്ളാസിലെത്തി.അവിടെ കുറച്ചുകവികള്‍ അതോ എന്നെ പോലെ പദ്യം പഠിക്കാത്തവരോ അറിയില്ല അവരോടൊപ്പം ഇരുന്നു.
മലയാളം മാഷ്‌ വന്നു വിഷയം തന്നു മഴ. സമയം രണ്ടു മണിക്കൂറ്‍ എന്നെല്ലാം പറഞ്ഞ്‌ പോയി.കവികള്‍ എഴുതിതുടങ്ങിയിരുന്നു..എല്ലാവരും ആലോചിക്കുകയും എഴുതുകയും ചെയ്യുന്നു... ഈ പിരീട്‌ കഴിയുന്നതു വരേ ഇവിടെ ഇരുന്നേ പറ്റൂ... പതുക്കേ അടുത്തിരിക്കുന്ന കവി എഴുതിയതിലെക്ക്‌ നോക്കി. മനസില്‍ അറിയാതെ ആശയം നിറയുന്നു. പേന എറ്റുത്ത്‌ എഴുതിത്തുടങ്ങി..
"ആദിയില്‍ ഭൂഗോളം ..." പണ്ട്‌ ഭൂമി കത്തിജ്വലിക്കുന്ന ഒരു ഗോളമായിരുന്നതും..പിന്നീട്‌ നില്‍ക്കാതെ പെയ്ത ആദ്യമഴയാണ്‌ ഭൂമിയെ തണുപ്പിച്ചതെന്നും...തുടഞ്ഞി..ജിവ്വണ്റ്റെ ഉത്ഭവവും ...ഇന്നത്തെ മനുഷ്യരുടെ പ്രവര്‍ത്തികള്‍ സഹിക്കവയ്യാതെ അവസാന മഴപെയ്ത്ത്‌ ഈ ഭൂമി ഇല്ലാതാകുമോ എന്ന ഉല്‍കണ്ടയില്‍ കവിത അവസാനിച്ചു.
ഒരു കവിത പഠിക്കാത്തതുകൊണ്ടുമാത്രം പിറന്ന മറ്റൊരു കവിത..
 "ഏട്ടാ...ന്താ ആലോചിക്കണേ...ഞാന്‍ ചോദിച്ചത്‌ കേട്ടില്ലേ...കവിത എഴുതോന്ന്‌.. ?"
ഒരു പുഞ്ഞിരിയോടെ അവളുടെ കയ്യിലെ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങിയപ്പോഴും പഴയ എട്ടാം ക്ളാസ്സുകാരനില്‍ മനസ്സ്‌ ഉടക്കികിടക്കുകതന്നെയയിരുന്നു. 

10 comments:

 1. ഓര്‍മ്മകളിലെ കലാലയ അനുഭവങ്ങള്‍ നന്നായിട്ടോ !!ഫോണ്ട് തീരെ ചെറുതായത് കൊണ്ട് വായിക്കാന്‍ കുറച്ചു ബുദ്ധിമുട്ട് തോന്നുന്നു !!

  ReplyDelete
 2. ഹൊ അപ്പൊ ആ കവി ഇപ്പോഴും മനസിൽ ജീവിക്കുന്നുണ്ടോ

  ReplyDelete
  Replies
  1. അതെ...ഇടക്ക്‌ പുറത്ത്‌ തലകാണിക്കാറുണ്ട്‌..
   മനസില്‍ എവിടെയോ ജീവിക്കുന്നു... !!!

   നന്ദി ഷാജു അത്താണിക്കല്‍...

   Delete
 3. നന്നായി എഴുതി.അക്ഷരത്തെറ്റ് അലോസരമായി.

  ReplyDelete
  Replies
  1. തിരുത്താം...ഇനി ഒഴിവാക്കാം..

   നന്ദി രമേഷ്‌ ഭായ്‌...

   Delete
 4. "നിങ്ങളെന്നെ കവിയാക്കി " അല്ലെ :-) :-) നന്നായിരിക്കുന്നു ..ആശംസകള്‍

  ReplyDelete
  Replies
  1. അതെ അതെ... പേരിടാന്‍ ഞാന്‍ കുറച്ചു പിറകിലാ...!!!

   നന്ദി അമ്മച്ചു..

   Delete
 5. അടി പേടിച്ചു കവിയായി അല്ലെ. എന്നാലും കവിതയുടെ ആശയം നന്നായിരുന്നു. തുടച്ചു മിനുക്കി ഇവിടെ പോസ്റ്റുമല്ലോ.
  നല്ല കുറിപ്പ്. നാടകം, ടാബ്ലോ എന്നൊക്കെ പറഞ്ഞു ഞാനും മുങ്ങിയിട്ടുണ്ട് ക്ലാസ്സില്‍ നിന്ന്.

  ReplyDelete
  Replies
  1. അതെ..അടിപേടിച്ച്‌ പിറന്ന കവിത...
   മനസ്സില്‍ എവിടെയോ മായാതെ കിടപ്പുണ്ട്‌...
   നോക്കട്ടെ...പോസ്റ്റാം... !!!

   നന്ദി ശ്രീജിത്‌

   Delete