Friday, October 19, 2012

ഞാനും ദൈവവും തമ്മില്‍...

"ദൈവമേ എന്തു ചെയ്യും ... "

മനസില്‍ ഒരുപാടുവട്ടം ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല.

അമ്മയോട്‌ പറഞ്ഞാല്‍
"നിന്നോട്‌ അപ്പ്ഴേ പറഞ്ഞതല്ലേ...ഇതിനൊന്നും പോണ്ടാന്ന്‌..ഇണ്ടായിരുന്ന ജോലീം കളഞ്ഞ്‌...ഇനി എന്തുചെയ്യാനാ.."

ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ട.. അനിയനോടുപറഞ്ഞാല്‍

"ആഹാ...ഇനി പറഞ്ഞിട്ടെന്താ...എനിക്കപ്പഴേതോനിയിരുന്നു..ഇതിങ്ങനെയൊക്കെയേ ആകൂന്ന്‌..ആലോചിച്ച്‌ എന്താന്നെച്ചാ ചെയ്യ്‌.. "

അമ്മ അങ്ങിനെയൊക്കെ പറഞ്ഞാലും വീണ്ടും വിളിച്ച്‌ പറയും
"മോനേ..പോയത്‌ പോട്ടേ...നീ ഇങ്ങട്ട്‌ പോരേ...ജീവിക്കാന്‍ വകയില്ലാത്തോരൊന്ന്ല്ലല്ലോ ഇമ്മള്‌.. "

അമ്മ എപ്പോഴും അങ്ങിനെയാ ആദ്യം ദേഷ്യപ്പെടുമെങ്കിലും പിന്നീട്‌ സമാധാനിപ്പിക്കും.

നാട്ടില്‍ കുറച്ച്‌ പൊതു പ്രവര്‍ത്തനവും ചെറിയ ഒരു ജോലിയുമായി നടന്നിരുന്ന സമയം ചില ദിവസങ്ങളില്‍ വൈകീട്ട്‌ വരുംബോള്‍ ഞാനെന്തെങ്കിലും വാങ്ങും അമ്മക്ക്‌...
ഞങ്ങളുടെ ചെറുപ്പത്തില്‍ അമ്മ പുറത്തു പോയി വരുന്ന സമയത്ത് എന്തെങ്കിലും വാങ്ങുമായിരുന്നു.

കൊടുത്തപ്പോള്‍ പതിവിലും വിപരീതമായി അമ്മ പറഞ്ഞു..
 "അമ്മക്ക്‌ വയ്യെടാ..ന്നാലും മോന്‍ കൊണ്ടന്നതല്ലേ..കുറച്ചു കഴിക്കാം.. "

"എന്തേ അമ്മേ വയ്യായ..ഡോക്ടറുടെ അട്ത്ത്‌ പോണോ..?"

ഇന്നു വരെ അമ്മ വയ്യ എന്ന്‌ പറഞ്ഞ്‌ കേട്ടിട്ടില്ല.
പക്ഷേ അമ്മക്ക്‌ അസുഖമുണ്ടോ എന്ന്‌ ഞാനും തിരക്കിയിട്ടില്ല.

 "ഒന്നൂം ഇല്ല്യാ,,രണ്ടീസായി സുഖല്യായ്മ തൊട്ങ്ങീട്ട്‌.. അത്‌ മാറിക്കോളും.. "
പിന്നെ ഞാനൊന്നും ചോദിച്ചില്ല.

അന്നൊക്കെ എന്നും രാത്രി ടി വി കണ്ട്‌ ഉറങ്ങും പിന്നെ അമ്മ വന്ന്‌ ലൈറ്റു ടിവീം ഓഫാക്കും അന്നും ഞാനെപ്പോഴാ ഉറങ്ങിയത്‌ എന്നറിയില്ല. 

അമ്മവിളിക്കുന്നത്‌ കേട്ടാണ്‌ എഴുന്നേറ്റത്‌...സമയം നോക്കിയപ്പോള്‍ മൂന്നു മണി.. തോനിയതാവും എന്നു കരുതി ഉറങ്ങാന്‍ തുടങ്ങിയപ്പോള്‍
"മോനേ...മോനേ.." 
അമ്മയുടെ വിളികേട്ടപ്പോള്‍ ഓടി അടുത്ത്‌ ചെന്നു.
"മോനേ .. അമ്മക്ക്‌ തീരെ വയ്യെടാ.."
എന്തു ചെയ്യണം എന്നറിയാതെ കുറച്ചു നിമിഷം. 
വേഗം സുഹൃത്തിനെ വിളിച്ചു അവന്‍ കാറുമായി എത്തി.
ഞങ്ങള്‍ രണ്ടുപേരും കൂടി അമ്മയുമായി ഹോസ്പിറ്റലില്‍..

"അവിടെ പോയി ഈ ബില്ല്‌ അടക്കൂ.." നേഴ്സിണ്റ്റെ കയ്യില്‍ നിന്ന്‌ ബില്ല്‌ വാങ്ങി ഞാന്‍ പകച്ചു നിന്നു. 
 എന്റെ കയ്യിൽ ഉള്ളത്ത്‌ കുറച്ചു പണം മാത്രം ആദ്യമായി ഒറ്റക്ക്‌ ഒരു പ്രശനത്തെ അഭിമുഖീകരിക്കുന്നു.
ഇന്നു വരെ ഒന്നും ഞാന്‍ അന്വേഷിച്ചിട്ടില്ല എല്ലാം അമ്മ നോക്കും.
അഛന്‍ മരിച്ചതിനുശേഷം ആരും അമ്മയുടെ സുഖവിവരം അന്വേഷിച്ചുകാണില്ല.

സുഹൃത്ത്‌ എന്റെ കയ്യില്‍ നിന്ന്‌ ബില്ല്‌ വാങ്ങി അടച്ചു.
പ്രീഡിഗ്രിക്കിടയില്‍ പഠനം നിര്‍ത്തി പണിക്കുപോയി തുടങ്ങിയവന്‍..
ഞാനോ അതിനു ശേഷം എന്തെല്ലാം പഠിച്ചു..
ഹാര്‍ഡ്‌വെയര്‍ സോഫ്റ്റ്‌വെയര്‍ അങ്ങിനെ സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ട്‌ എക്സികൂട്ടീവ്‌ പറയാന്‍ നല്ല സുഖമുണ്ട്‌..
പക്ഷേ ഗുണമില്ല.

"നീ കാര്യം പറഞ്ഞപ്പോഴെ കുറച്ചു കശ്‌ കയ്യീവെച്ചു..നീ മറക്കുന്നറിയാം.."

അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വെറുതേ മൂളി.
"വീട്‌ പണിക്ക്‌ സിമണ്റ്റ്‌ വാങ്ങാനുള്ള കാശാ..കുഴപ്പല്യാ..ഞാനഡ്ജസ്റ്റ്‌ ചെയ്‌തോളാ.."

അവനോട്‌ മനസ്സില്‍ തോനിയ ബഹുമാനം..
നന്ദിയേക്കാള്‍ ഉയര്‍ന്ന വികാരമായ്‌ നിറഞ്ഞു.

ഇങ്ങനെ പലപ്പോഴായി പലരുടെ രൂപത്തില്‍ ഞാന്‍ ദൈവത്തെ കണ്ടിട്ടുണ്ട്‌.

വിദേശത്തുള്ള അനിയനെ വിളിച്ചു പറഞ്ഞു.
"ഇപ്പോ എങ്ങ്നിണ്ട്‌.. "
"കൊഴപ്പല്യാന്നാ ഡോക്ടര്‍ പറഞ്ഞേ.. "
"കാശുണ്ടല്ലോ ലേ.... " 
ഇല്ല എന്നു പറയാന്‍ തോനിയില്ല

ഒരു മാസം അമ്മ ആശുപത്രിയില്‍ കിടന്നു. അമ്മയുടെ കൂടെ ഞാനും,ഇടക്ക്‌ വീട്ടില്‍ പോകും അടിച്ചു വൃത്തിയാക്കി വരും.
ഓഫീസില്‍ ചെയ്ത്ത പ്രൊഗ്രാമുകളുടെ ലിസ്റ്റ്‌ എടുത്തു നൂറിലധികം വരും..
ഒന്നിനും  കാശ് കിട്ടിയിട്ടില്ല ... 
ചോദിച്ചാലോ‌ ... വേണ്ട...  മനസ്സ് ഉടക്കി ...

 പണം എങ്ങിനെ കണ്ടെത്തും... 
പക്ഷേ അമ്മ ചെക്ക്‌ ഉപ്പിട്ടു തന്നു പണമെടുത്ത്‌ ബില്ല്‌ അടക്കാന്‍ ചെന്നു
"എന്താ ഇവടെ.. " 
നോക്കിയപ്പോള്‍ എക്കൌണ്ട്സ്‌ മാനേജര്‍

"അമ്മയെ അഡ്മിറ്റ്‌ ചെയ്തിരുന്നു..ഡിസ്ചാര്‍ജ്‌ ആയി..ബില്ല്‌ അടക്കാന്‍ വന്നതാ.."

ഇതു കേട്ടപ്പോള്‍ അദ്ദ്യേഹം എന്നെ അകത്തേക്ക്‌ വിളിച്ചു.
ബില്ലില്‍ എഴുതി ഡിസ്കൌണ്ട്‌ ഇരുപത്തഞ്ച്‌ ശതമാനം. 
ഒന്നും ചോദിക്കാതെ അദ്ദേഹം ചെയ്ത ഉപകാരത്തിന്‌ നന്ദി പറയാനൊരുങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞു
"എത്ര തവണ ഇവിടെ ടാലി ശരിയാക്കി പൈസവാങ്ങാതെ പോയിട്ട്ണ്ട്‌..ഇത്‌ അതില്‍ക്ക്‌ വരവ്‌ വെച്ചിരിക്കണു.."

ടാലിയാണ് അവർ ഉപയോഗിക്കുന്നത്‌.
പലപ്പോഴും ഓഫീസിലേക്കു പോകുംബോഴോ തിരികെ വരുംബോഴോ..
അവര്‍ വിളിക്കുകയാണെങ്കില്‍ അവിടെ ചെന്ന്‌ ശരിയാക്കുമായിരുന്നു.

ദൈവം വീണ്ടും മുന്നില്‍..

മനസ്സ്‌ അത്രക്ക്‌ വിഷമിച്ചിരുന്നു അമ്മയുടെ കയ്യില്‍ നിന്ന്‌ ചെക്ക്‌ ഒപ്പിട്ട്‌ വാങ്ങുംബോള്‍..
 എന്റെ കയ്യില്‍ ഒന്നുമില്ലല്ലോ എന്ന്‌ ഓര്‍ത്ത്‌.
നാട്ടില്‍ നിന്നാല്‍ ഇനി രക്ഷയില്ല.
ഇവിടെ എനിക്ക്‌ മാറാന്‍ കഴിയില്ല..
എന്റെ ചിന്തകള്‍ മനസിലാക്കിയാകണം അമ്മ പറഞ്ഞു..
"എന്നെ നോക്കി നിന്ന്‌ മോണ്റ്റെ ഭാവി കളയണ്ടാ..ഇപ്പോ എനിക്ക്‌ കൊഴപ്പല്യാ..ഇവ്‌ടെ നിന്നാ നീ ശര്യാവില്ല്യാ.. "

അവസാനം ഞാന്‍ പ്രവാസിയകാന്‍ തീരുമാനിച്ചു.
കുറച്ച്‌ കാലം ജോലിചെയ്തു..
പിന്നേ സഹപ്രവര്‍ത്തകരോടൊപ്പം ബിസ്സിനസ്സ്‌ തുടങ്ങി..
ചെറിയ മുടക്കുമുതല്‍..
രാപ്പകലില്ലാതെ പണിയെടുത്ത്‌ ഞങ്ങള്‍ ടോപ്പ്‌ ഫൈവ്‌ സോഫ്റ്റ്‌വെയര്‍ സെയിൽസ് പാര്‍ട്ട്‌ണര്‍ മാരില്‍ ഒന്നായി മാറി.

എവിടെയാണ്‌ പിഴവ്‌ പറ്റിയത്‌..
അറിയില്ല..
വേലിതന്നെ വിളവ്‌ തിന്നുന്നത്‌ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല...
ചതിവു പറ്റിയിരിക്കുന്നു...
പതുക്കെ പിന്‍മാറുകതന്നെ ഒരു ജോലി ശരിപ്പേടുത്തണം.

പുതിയ തീരുമാനമെടുപ്പിന്റെ മുൻപായി ക്ഷേത്ര ദര്‍ശനം നടത്തി.

 "ശംബോ മഹാദേവാ.." 
ദക്ഷിണേന്ത്യന്‍ ശൈലിയിലുള്ള ശിവക്ഷേത്രമാണ്‌.
ദര്‍ശനത്തിനുശേഷം പ്രസാധമായ്‌ കിട്ടിയ പൂരിയും കറിയും ലഡൂവും കയ്യില്‍ പിടിച്ച്‌ ക്രീക്കിനടുത്തുള്ള ബഞ്ചില്‍ ഇരുന്നു.

"ഹലോ...എന്താ വര്‍ത്താനം.." 
എന്ന ചോദ്യം കേട്ട്‌ തിരിഞ്ഞു നോക്കിയപ്പോള്‍ പഴയ ഒരു സഹപ്രവര്‍ത്തകന്‍.
"അല്ലാ.. ഇതാരാ... എന്നാ വന്നേ..നാട്ടിലെ ബിസ്സിനെസ്സ്‌ ഒക്കെ.. "

"നന്നായി പോണൂ..ഇങ്ങളെ ..എങ്ങനെ... "

"കുറച്ച്‌ പ്രശനത്തിലാ...എന്താ വേണ്ടേ എന്നറിയാതെ നില്‍ക്കുകയാ.."
വിഷമത്തോടെ പറഞ്ഞു.

"ഇക്ക്‌ കേട്ടപ്പഴേ.. തോന്നീര്‍ന്ന്‌.... ഇയ്യാല്ലാണ്ട്‌.. ഓരെക്കൂടെ ബിസ്സിനസ്സ്‌ ചെയ്യോ... "

"ഊം.." 
കുറ്റപ്പെടുത്തല്‍ ഇതെല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്‌.
പലരും കൂട്ടു കച്ചവടം വേണ്ടാ എന്നു പറഞ്ഞിരുന്നു കേട്ടില്ല.

"പോയത്‌ പോട്ടെ..ഇനി എന്താ പ്ളാന്‍.. "

"നാട്ടീപോണം...അവടെ എന്തെങ്കിലും ജോലി നോക്കണം..ഇനി ഇങ്ങോട്ടില്ല...അത്രതന്നെ... "

"നിന്നെ.. എനിക്ക്‌ വിശ്വാസാ..ഞാനിവടെ വന്നത്‌ ഒരു ബിസ്സ്സിനസ്സ്‌ പ്ളാനുമായിട്ടാ...ഇപ്പോ ഒരു ചെറിയമാറ്റം വരുത്തിയാലോ എന്നാലോചിക്കുകയാ.. "

അവന്‍ പറഞ്ഞ അശയം ഇഷ്ടപ്പെട്ടു. എവിടെ ആയാലും പണിയെടുക്കണം പിന്നെ ഒരു സുഹൃത്തിനോടൊപ്പമായാല്‍ എന്താ..

 ആലോചനക്കിടയില്‍ അവന്‍ വീണ്ടും പറഞ്ഞു
"ഞാനെതായാലും അടുത്ത ദിവസം തിരിച്ചു പോവാ.. നാട്ടിലെത്തി വിളിക്ക്‌..ഇമ്മക്ക്‌ വിശദായി സംസാരിച്ച്‌ തീരുമാനിക്കാം.. . "

വീണ്ടും ദൈവം ഒരു സുഹൃത്തിന്റെ രൂപത്തില്‍ മുന്നില്‍.

രാപ്പകലില്ലാതെ പണിയെടുത്ത്‌ ഉയര്‍ത്തികൊണ്ടു വന്ന സ്ഥാപനത്തിൽ നിന്ന്‌..
വെറും കയ്യോടെ പടിയിറങ്ങി...
ഇത്രയും നാളത്തെ പ്രവാസ ജീവിതത്തില്‍ നേടിയതില്‍ ചിലത്‌ നഷ്ടപ്പെടുത്തി വീണ്ടും നാട്ടിലേക്ക്‌..

 നാട്ടിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ പ്രതിക്ഷിച്ചപോലെ തന്നെ അമ്മയും അനിയനും. 
എല്ലാം കേട്ട്‌ മറുപടി പറയാനില്ലാതെ കുറച്ചു നിമിഷം

സുഹൃത്ത്‌ പറഞ്ഞതു പോലെ അവനെ വിളിച്ച്‌ വീട്ടിലേക്ക്‌ പോകാന്‍ തയ്യാറായി. 
ഒരു പുതിയ തുടക്കം
അമ്മയോട്‌ യാത്ര പറഞ്ഞിറങ്ങുംബോള്‍ എടിഎം കാര്‍ഡ്‌ നീട്ടിക്കൊണ്ട്‌ പറഞ്ഞു

"മോണ്റ്റെ കയ്യീ കാശുണ്ടോ...എല്ലെങ്കീ ഇതീന്നെടുത്തോ.."
നിരസിക്കാനാവുമായിരുന്നില്ല.
അതും
 വാങ്ങി നടന്നപ്പോള്‍ അമ്മ പറയുന്നുണ്ടായിരുന്നു.

"എന്നാ ഇവന്‍ നന്നായി കാണുക എന്റെ ഭഗവാനേ...!!!"

29 comments:

  1. ഇത് കഥയാണോ അനുഭവം ആണോ.. ഒരു ലേബല്‍ വെച്ചാല്‍ നന്നായിരിക്കും.
    രണ്ടായാലും നല്ല രീതിയില്‍ തന്നെ പറഞ്ഞു.
    "എന്നാ ഇവന്‍ നന്നായി കാണുക എണ്റ്റെ ഭഗവാനേ." മിക്കവരും മിക്കവാറും കേള്‍ക്കുന്ന വാക്കുകള്‍.

    ReplyDelete
  2. ഇതെണ്റ്റെ ജീവിത കഥ തന്നെയാണ്‌ ശ്രീജിത്ത്‌ ഭായ്‌...
    നന്ദി...അഭിപ്രായത്തിനും നിര്‍ദ്ദേശത്തിനും..

    ReplyDelete
  3. ഞാനോ അതിനു ശേഷം എന്തെല്ലാം പഠിച്ചു..ഹര്‍ഡ്‌വെയര്‍ സോഫ്റ്റ്‌വെയര്‍ അങ്ങിനെ സൊഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ട്‌ എക്സികൂട്ടീവ്‌ പറയാന്‍ നല്ല സുഖമുണ്ട്‌..പക്ഷേ ഗുണമില്ല.
    "നീ കാര്യം പറഞ്ഞപ്പോഴെ കുറച്ചു കശ്‌ കയ്യീവെച്ചു..നീ മറക്കുന്നറിയാം.."
    അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വെറുതേ മൂളി.
    "വീട്‌ പണിക്ക്‌ സിമണ്റ്റ്‌ വാങ്ങാനുള്ള കാശാ..കുഴപ്പല്യാ..ഞാനഡ്ജസ്റ്റ്‌ ചെയ്‌തോളാ.."
    അവനോട്‌ മനസ്സില്‍ തോനിയ ബഹുമാനം..നന്ദിയേക്കാള്‍ ഉയര്‍ന്ന വികാരമായ്‌ നിറഞ്ഞു.ഇങ്ങനെ പലപ്പോഴായി പലരുടെ രൂപത്തില്‍ ഞാന്‍ ദൈവത്തെ കണ്ടിട്ടുണ്ട്‌.
    വിദേശത്തുള്ള അനിയനെ വിളിച്ചു പറഞ്ഞു.

    ഈ വരികൾ വായിച്ചപ്പോൾ മുതൽ ഞാനും ഇതിലൊരു 'ആത്മകഥാംശം' കണ്ടിരുന്നു. സത്യം സത്യസന്ധമായി വളച്ചുകെട്ടില്ലാതെ പറഞ്ഞു. നല്ല ഒഴുക്കുണ്ട് വായനയ്ക്ക്. പിന്നെ അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുക. അതുകൊണ്ട് ഒരു കഥയുണ്ടാക്കാമായിരുന്നു. ആശംസകൾ.

    ReplyDelete
    Replies
    1. മനേഷ്ഭായ്‌ കഥയായിതന്നെയാ തുടങ്ങിയത്‌..
      പതുക്കേ..യധാര്‍ത്ഥസംബവങ്ങള്‍ കയറിക്കൂടി..
      പിന്നെ ഒരവസാനം ഇല്ലാത്തപോലെ..
      പിന്നെ കഥക്കു വേണ്ടി ചേര്‍ത്ത ചിലത്‌ ഒഴിവാക്കി...പോസ്റ്റി..
      അക്ഷരതെറ്റ്‌ തിരുത്താന്‍ ശ്രമിക്കുന്നുണ്ട്‌....

      അഭിപ്രായത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി...

      Delete
  4. ഇങ്ങനെ എഴുതണം നേരായി നെരിപ്പായി
    ആശംസകൾ

    ReplyDelete
    Replies
    1. അഭിപ്രായത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി... ഷാജു അത്താണിക്കല്‍

      Delete
  5. കഥയായാലും അനുഭവമായാലും കൊള്ളാം ..
    വരികള്‍ക്കിടയില്‍ സ്നേഹത്തില്‍ പൊതിഞ്ഞ ഒരു മാതൃഹൃദയം കാണാനായി !!

    ആശംസകള്‍

    ReplyDelete
    Replies
    1. വേണുവേട്ടാ..
      അഭിപ്രായത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി...

      Delete
  6. എന്നും ദൈവം കൂടെ ഉണ്ടാക്കട്ടെ .

    ReplyDelete
    Replies
    1. അതു തന്നെയാണ്‌ എണ്റ്റേയും പ്രാര്‍ത്ഥന അനാമിക.. നന്ദി

      Delete
  7. കഥയാണെങ്കിലും അനുഭവമാണെങ്കിലും ഊര്‍ജം പകരുന്ന ഒരെഴുത്ത്
    അഭിനന്ദനങ്ങള്‍

    ReplyDelete
  8. എന്‍റെ അയല്‍ക്കാരാ,
    ഇഷ്ടപ്പെട്ടു ജീവിത കഥ.... നല്ല രചന...

    എനിക്കുമുണ്ടൊരു ബ്ലോഗ്‌........ വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു.......

    ReplyDelete
    Replies
    1. വിനീത്‌..,അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി.

      Delete
  9. ജീവിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു അല്ലേ..നന്നായി എഴുതിയിരിക്കുന്നു.

    ReplyDelete
  10. അതന്നെ...
    പക്ഷെ ഇപ്പൊകുറച്ച്‌ മാറീട്ടിണ്ട്ട്ടാ...
    അഭിപ്രായത്തിന്‌ നന്ദി വെള്ളിക്കുളങ്ങരക്കാരാ...

    ReplyDelete
  11. ജീവിത കഥ നന്നായിരിക്കുന്നു ...തകര്‍ന്ന partnership business മാത്രമേ എനിക്ക് ഇതുവരെ കേള്‍ക്കാന്‍ സാധിച്ചിട്ടുള്ളൂ ...പുതിയ രംഗത്ത് ശോഭിക്കാന്‍ സാധിക്കട്ടെ ...ആശംസകള്‍

    ReplyDelete
  12. നന്ദി അമ്മാച്ചു...
    തകരാത്ത കൂട്ടുകച്ചവടവും ഉണ്ട്‌..
    പക്ഷേ..കൂട്ടുകച്ചവടത്തില്‍ നാമെപ്പോഴും സംശയാലുവായിരിക്കനം...
    അപ്പോള്‍ ചതിവു പറ്റാതിരിക്കും..തകരാതിരിക്കും...
    ഇപ്പോള്‍ കുറച്ച്‌ ശ്രദ്ധിക്കുന്നുണ്ട്‌ എന്താവുമോ എന്തോ.. ?

    ReplyDelete
  13. ആശംസകൾ. എക്കാലവും ഒരു പോലാവില്ല.

    ReplyDelete
    Replies
    1. ആ പ്രതീക്ഷയിലല്ലേ നമ്മള്‍ ജീവിതം മുന്നോട്ട്‌ നീക്കുന്നത്‌...
      നന്ദി സുമേഷ്‌ ഭായ്‌...

      Delete
  14. ഇതെല്ലാം നടന്നത് തന്നെയോ? നടനതോ അല്ലയോ എന്ന് അറിഞ്ഞാലും ഇല്ലെങ്കിലും ഒന്ന് പറയാം അമ്മയുടെ സ്നേഹം അതിനു പകരം ഇല്ല... ആശംസകള്‍

    ReplyDelete
    Replies
    1. new post http://www.vigworldofmystery.blogspot.in/2012/11/blog-post_18.html

      Delete
    2. നടന്നതു തന്നെയാ വിഗ്നേഷ്‌ ഭായ്‌.. നന്ദി...

      Delete

  15. ജീവിതഗന്ധമുള്ള വരികള്‍. നന്നായിരിക്കുന്നു

    ReplyDelete
  16. രജനീഷ്.... നിന്നെ എനിക്ക് അറിയാവുന്നത് കൊണ്ടു ഇത് നിന്റെ ഭാവന അല്ലെന്നു മനസ്സിലായി. പോട്ടെടാ എല്ലാം ശരിയാകും . നമ്മള്‍ അത്ര വലിയ ദ്രോഹം ഒന്നും ആര്‍ക്കും ചെയ്തിട്ടില്ലല്ലോ ....

    ReplyDelete
    Replies
    1. അനിക്കുട്ടാ...നന്ദി. വായിച്ചതിനും സ്വാന്തനിപ്പിച്ചതിനും

      Delete