Friday, November 23, 2012

ഒരു അപകടം..

നിലത്ത്‌ സുഹൃത്ത്‌ കിടക്കുന്നു..വായില്‍ നിന്ന്‌ ചോര വരുന്നുണ്ട്‌...
കുറച്ചു സമയം എന്തു ചെയ്യണം എന്നറിയാതെ ഞാന്‍ പകച്ചു നിന്നു..
ആളുകള്‍ ഓടി കൂടി..
"പോലീസിനെ വിളിക്കൂ..ആംബുലന്‍സ്‌ വിളിക്കൂ.."
എന്നെല്ലം പറയുന്നെങ്കിലും ആരും ഒന്നിനും മുതിരുന്നില്ല...
വന്നിടിച്ച വണ്ടി ഓടിച്ചിരുന്ന ആള്‍ അയാളുടെകയ്യില്‍ തെറ്റില്ല എന്ന്‌ വാദിക്കുന്നു..കണ്ടു നിന്നവര്‍ അതിനെ എതിര്‍ക്കുന്നു..

ഞാന്‍ ആംബുലന്‍സ്‌ വിളിച്ചു..സ്തലം പറഞ്ഞു കൊടുത്തു..
ആദ്യം എത്തിയത്‌ പോലീസാണ്‌..അവര്‍ വന്ന്‌ ആളുകളെ എല്ലാം മാറ്റി..സുഹൃത്ത്‌ അപ്പോഴും നിലത്ത്‌ കിടക്കുന്നു... കുറച്ചു കഴിഞ്ഞപ്പോള്‍ ആംബുലന്‍സ്‌ എത്തി...
അവര്‍ സുഹൃത്തിനെ എടുത്ത്‌ സ്റ്റ്രച്ചറില്‍ കിടത്തി...പരിചരണം തുടര്‍ന്ന്‌ പരിശോധന ... പിന്നീട്‌ ആശുപത്രിയിലേക്ക്‌
തീവ്ര പരിചരണ വിഭാഗത്തിനു പുറത്ത്‌ ഞാനിരുന്നു.

 റെസ്റ്റോറണ്ടില്‍ നിന്ന്‌ ചായ കുടിച്ച്‌ ആദ്യം ഇറങ്ങിയത്‌ അവനാണ്‌..അവണ്റ്റെ പിറകില്‍ നടക്കുന്നതിനിടയില്‍ അമ്മയുടെ ഫോണ്‍..
കട്ട്‌ ചെയ്യ്ത്‌ വിളിക്കാന്‍ നോക്കിയപ്പോള്‍ ബാലന്‍സ്‌ കുറവ്‌.. തൊട്ടടുത്ത കടയില്‍ കയറി
റീചാര്‍ജ്ജ്‌ ചെയ്ത്ത്‌ അമ്മയെ വിളിച്ചു..
"എന്താ അമ്മേ... "
"മോനെവിട്യാ...വയ്യായൊന്നും ഇല്ലല്ലോ.. "
"ഒന്നൂല്ല്യമ്മേ.. ഞാന്‍ കുറച്ച്‌ തിരക്കിലാ പിന്നേ വിളിക്കാം.."
എന്ന്‌ പറഞ്ഞ്‌ ഫോണ്‍ കട്ട്‌ ചെയ്തപ്പോഴാണ്‌.അവനെ പുറകില്‍ നിന്ന്‌ വന്ന ഒരു കാര്‍ ഇടിച്ചത്‌.

ദൈവമേ.. അമ്മ വിളിച്ചില്ലായിരുന്നെങ്കില്‍...
 അവനോട്‌ പറഞ്ഞിട്ടാണ്‌ ഞാന്‍ കടയില്‍ കയറിയത്‌.. പക്ഷേ അവന്‍ എന്നെ കാത്തു നിന്നിരുന്നെങ്കില്‍...
എന്നെ മൊബൈല്‍ റീചാര്‍ജ്ജ്‌ ചെയ്യാന്‍ പ്രേരിപ്പിച്ചതും...
അവന്‌ എന്നെ കാത്തു നില്‍ക്കാന്‍ തോനിപ്പിക്കത്തിരുന്നതും എന്താണ്‌... ?

അപകടത്തില്‍ പെട്ടില്ലെങ്കിലും ആശുപത്രിവാസവും,മറ്റു നൂലാമാലകളും എനിക്കുകൂടി അവന്‍ പകുത്തു തന്നു...

ചെറിയ പരിക്കുകളോടെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതില്‍ അവന്‍ ദൈവത്തിനു നന്ദി പറഞ്ഞു... ഞാനും 

9 comments:

  1. യാദൃശ്ചികതയ്ക്കപ്പുറം ഇത്തരം ചിലത് സംഭവിക്കുമ്പോഴാണ് ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും അവശേഷിക്കുന്നത്!!!
    വിവരണം ഇഷ്ടപ്പെട്ടു,ആശംസകള്‍!!!

    ReplyDelete
  2. വിശദീകരിക്കാനാവാത്ത സംഭവങ്ങള്‍

    ReplyDelete
    Replies
    1. അതെ ... വിശദീകരണത്തിനുമപ്പുറത്താണ്‌...ആ അനുഭവം...
      നന്ദി അജിത്തേട്ടാ..

      Delete
  3. അനുഭവം,
    നമ്മൾ അറിയാതെ ഇനി എന്തൊക്കെ വരും അല്ലെ

    ReplyDelete
  4. അനുഭവകഥ നന്നായിരിക്കുന്നു .

    ReplyDelete
    Replies
    1. നന്ദി ... അമ്മാച്ചു...
      നന്ദി ... മിനി പി സി...

      Delete