Saturday, May 2, 2009

തീര്‍ത്ഥാടനം"ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം..."
ഭഗവാണ്റ്റെ നടയില്‍ നിന്ന് മനസുരുകി പ്റാര്‍ത്ഥിച്ചു.ചെയ്തുപോയ തെറ്റുകള്‍ പോറുത്ത്‌ പുതിയ മനുഷ്യനാക്കി മാറ്റണേ...എത്ര സമയം അങ്ങനെ നിന്നെന്നറിയില്ല.എന്നിട്ടും മനസ്‌ ശാന്തമാകുന്നില്ല.ഭക്തരുടെ തള്ളല്‍ അധികമായപ്പോള്‍ പതുക്കെ പ്രദക്ഷിണവഴിയിലൂടെ നടന്നു.
'വായനയില്‍' നിന്ന് നാമജപം കേള്‍ക്കുന്നുണ്ട്‌,അവിടെ കുറച്ചു സമയം നിന്നെങ്കിലും പരിചിത മുഖങ്ങള്‍ ഒന്നും കണാന്‍ കഴിഞ്ഞില്ല. പണ്ട്‌ എണ്റ്റെ ദിവസം തുടങ്ങിയിരുന്നതു ക്ഷേത്രദര്‍ശനത്തോടെയായിരുന്നു.രാവിലെ കുട്ട്യമ്മാമയോടൊപ്പമുള്ള ക്ഷേത്ര ദര്‍ശനവും,നാമജപവും,എല്ലാം കുഞ്ഞുന്നാളിലുള്ളശീലമായിരുന്നു.ഭക്തിയോടുള്ള ചിട്ടയായ ശീലം ഉണ്ടായിരിന്നിട്ടുകൂടി....
"ഉണ്ണിഷ്ണനല്ലേ... " ആളെ മനസിലായില്ലെങ്കിലും മറുപടി പറഞ്ഞു
"അതെ.. "സൂക്ഷിച്ചു നോക്കിയപ്പോഴാണ്‌ ആളെ മനസിലായത്‌. കുഞ്ഞുടീച്ചര്‍,അമ്മാമയുടെ സഹപ്രവര്‍ത്തകയും സുഹൃത്തും,ക്ഷേത്രത്തിലെ സ്തിരം സന്ദര്‍ശകയും ആണ്‌
"എന്നു വന്നു.. ?" എന്ന ചോദ്യത്തില്‍ പഴയ്‌ സ്നേഹമില്ല
"ഇന്നലെ.. "
"നിനക്കെങ്ങനെ ചെയ്യാന്‍ കഴിഞ്ഞു...നീ ഒരുത്തന്‍ കാരണാ..ണ്റ്റെ ലക്ഷ്മി എത്രേം വേഗം പോയത്‌... "
ഒന്നും മറുപടി പറയാന്‍ കഴിഞ്ഞില്ല.അവര്‍ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.അതു കേള്‍ക്കാത്തതു പോലെ ഓഡിറ്റോറിയത്തിനെ ലക്ഷ്യമാക്കി നടന്നു. അവിടെ രാമായണമാസത്തിണ്റ്റെ പ്രാധാന്യത്തെ കുറിച്ച്‌ പ്രഭാഷണം നടക്കുകയാണ്‌.ഒരു ഒഴിഞ്ഞ കോണില്‍ ചെന്നിരുന്നു.
പണ്ട്‌ രാമായണമാസം വ്രതശുദ്ധിയുടേതായിരുന്നു.നാലംബല ദര്‍ശനം,രാമായണവായന,നാമജപം ..അങ്ങിനെ എല്ലാകാര്യത്തിനും അമ്മാമയോടൊപ്പം മുന്നിട്ടിറങ്ങുമായിരുന്നു.എന്നിട്ടും....
"എന്തൊങ്കിലും തരണേ മോനേ...വിശന്നിട്ടു വയ്യ... "മുന്നില്‍ നിന്ന് യാചിക്കുന്ന വൃദ്ധയാണ്‌ ഓര്‍മകളില്‍ നിന്ന് ഉണര്‍ത്തിയത്‌.കീശയില്‍ കയ്യിട്ടപ്പോള്‍ തടഞ്ഞ അബതുരൂപാനോട്ടെടുത്തു നീട്ടി. ആദ്യം ഒന്നു സംശയിച്ച്‌ പിന്നീട്‌ അതു വാങ്ങി
"മോന്‍ നന്നായി വരും.."എന്നു പറഞ്ഞപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഏെതെങ്കിലും നല്ല വീട്ടിലെ ആയിരിക്കും,മക്കളുപേക്ഷിച്ചതോ മറ്റോ ആയി എത്രപേര്‍...
പ്രഭാഷണം കഴിഞ്ഞ്‌ ഓഡിറ്റോറിയം ശൂന്യമായിരുന്നു.അങ്ങിംഗ്‌ വീടു നഷ്ടപ്പെട്ട വൃദ്ധന്‍മാരും,വൃദ്ധകളും ചുരുണ്ട്‌ കിടന്നുറങ്ങുന്നു.പതുക്കെ അവിടെ നിന്ന് എഴുന്നേറ്റ്‌ നടന്നു. ഒരു കണക്കിനു പറഞ്ഞാല്‍ ഞാനും വീടു നഷ്ടപ്പെട്ടവന്‍ തന്നെ.എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്ത ഒരവസ്തയാണ്‌.പാവം അമ്മ മാത്രമാണ്‌ ഏെക ആശ്രയം.
വീട്ടിലെത്തിയപ്പോള്‍ ആരെയും പുറത്തു കണ്ടില്ല,വേഗം മുറിയില്‍ കയറി കിടന്നു.അമ്മ വന്ന് ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ കഴിച്ചെന്ന് കള്ളം പറഞ്ഞു.വാതിലിനു വിടവിലൂടെ വരുന്ന വെളിച്ചം നോക്കി കിടന്നു.
"അളിയാ...." എന്ന വിളി മുറിയിലാകെ മുഴങ്ങുന്നതായി തോനി.പതുക്കെ വിനോദിണ്റ്റെ മുഖം മുന്നില്‍ തെളിഞ്ഞു.വിനോദ്‌ എണ്റ്റെ ആത്മസുഹൃത്തായിരുന്നു.ഞങ്ങള്‍ തമ്മില്‍ വഴക്കടിച്ചിട്ടുണ്ടെങ്കില്‍ അത്‌ പാര്‍ട്ടികാര്യങ്ങള്‍ക്കുവേണ്ടിമാത്രമാണ്‌.എല്ലാ കാബസ്‌ രാഷ്ടിയ വൈര്യവും പോലെ അത്‌ ഇലക്ഷനോടെ തീരും.പിന്നെ എല്ലാ കര്യത്തും ഞങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങും.
ആ നശിച്ചദിവസത്തിണ്റ്റെ ഓര്‍മകള്‍ വീണ്ടും മനസില്‍ ഓടിയെത്തി. ഇലക്ഷന്‍ പ്രവര്‍ത്തനം കഴിഞ്ഞ്‌ പുല്‍ത്തകിടില്‍ വിശ്രമിക്കുംബോഴാണ്‌
"അടിച്ചുകൊല്ലെടാ അവനെ.." എന്ന് അലറിക്കൊണ്ട്‌ എണ്റ്റെ നേരെ ഒരു പറ്റം കുട്ടികള്‍ പാഞ്ഞടുത്തത്‌.ആദ്യ അടി കയ്യില്‍ കൊണ്ടു.ഒന്നും മനസിലായില്ലെങ്കിലും കയ്യില്‍ കിട്ടിയ ഇരുബുപൈപ്പുകൊണ്ട്‌ തിരിച്ചടിച്ചു.
അവസാനം കയ്യില്‍ വാളുമായ്‌ പരിചയമില്ലാത്ത ഒരാള്‍ കടന്നു വന്നപ്പോള്‍ മറ്റുകുട്ടികള്‍ പിന്‍മാറി. എണ്റ്റെ നേരെ നടന്നടുക്കുന്ന അയാളെ തടുക്കാന്‍ വിനോദ്‌ ശ്രമിക്കുന്നുണ്ടെങ്കിലും അവനെ തള്ളിനീക്കി അയാള്‍ എണ്റ്റെ നേരെ നീങ്ങി.
അയാളുടെ വെട്ടുകള്‍ ഓരോന്നായി ഒഴിഞ്ഞുമാറുന്നതിനിടയില്‍ ആയാളില്‍ നിന്ന് തെറിച്ചുപോയ ആയുധം കൈക്കലാക്കി.എവിടെ നിന്നോ കിട്ടിയ ദൈര്യത്തില്‍ അയാളെ ആഞ്ഞുവെട്ടി.വീണ്ടും വെട്ടാനാഞ്ഞപ്പോഴാണ്‌ തണ്റ്റെ വെട്ട്‌ വിനോദിനാണ്‌ കൊണ്ടത്‌ എന്ന് മനസിലായത്‌.
ചോരയില്‍ കുളിച്ചു കിടക്കുന്ന വിനോദിനെ എടുക്കാനാഞ്ഞപ്പോഴേക്കും കുട്ടികളെല്ലാം എണ്റ്റെ നേരെ തിരിഞ്ഞു.അവിടെ നിന്ന് രക്ഷപ്പെടുന്നതാണ്‌ നല്ലതെന്ന് തോനിയതിനാല്‍ പിന്തിരിഞ്ഞുനോക്കാതെ ഓടി.
വീട്ടിലെത്തി മുറിയില്‍ കയറി വാതിലടച്ചു. പോലീസ്‌ അറസ്റ്റ്ചെയ്യാന്‍ എത്തിയപ്പോഴാണ്‌ അവന്‍ മരിച്ചകാര്യം അറിയുന്നത്‌.കയ്യില്‍ വിലങ്ങുമായി പോലീസിനൊപ്പം നീങ്ങുംബോള്‍ പിറകില്‍ അമ്മയുടെയും,അമ്മാമയുടെയും നിലവിളി ഉയരുന്നുണ്ടായിരുന്നു. എല്ലാകുറ്റവും ഏറ്റുപറഞ്ഞ്‌ എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറായ എന്നെ സ്വന്തം പാര്‍ട്ടി കയ്യൊഴിഞ്ഞു.
"ഇങ്ങനൊരു മോന്‍ എനിക്കില്ല്യ..." എന്നെ പറഞ്ഞ്‌ അച്ചനും,അതിനെ പിന്താങ്ങി ചേട്ടന്‍മാരും കയ്യൊഴിഞ്ഞു.അമ്മക്കും അമ്മാമക്കും എന്തു ചെയ്യാന്‍ കഴിയും.
അമ്മയുടെ കണ്ണുനീരില്‍ കുതിര്‍ന്ന കത്തില്‍ നിന്ന് വീട്ടിലെ അവസ്ത അറിഞ്ഞിരുന്നു.പക്ഷെ അമ്മയെ ഓര്‍ത്തിട്ടാണ്‌ ശിക്ഷകഴിഞ്ഞ്‌ ഇങ്ങോട്ടു തന്നെ പോന്നത്‌. എന്നോടുള്ള എല്ല ദേഷ്യവും അമ്മയോട്‌ തീര്‍ക്കുന്നത്‌ കാണുംബോള്‍ സഹിക്കനവുന്നില്ല.
നാട്ടുകാരുടെ പെരുമാറ്റത്തിലും അപരിചിതത്വം ഉണ്ട്‌.പഴയപോലെ സ്നേഹത്തോടേ ആരും തന്നോട്‌ പെരുമാറുന്നില്ല. ക്ഷേത്രത്തിലെ ആചാരമണികേട്ടപ്പോള്‍ നേരം വെളുക്കനായി എന്നു മനസിലായി.
അത്യാവിശ്യ വസ്ത്രങ്ങള്‍ ബാഗിലാക്കി മുറിക്ക്‌ പുറത്തിറഞ്ഞി.അഛന്‍ പൂമുഖത്തിരുന്ന് പത്രം വായിക്കുന്നുണ്ട്‌.എന്നെ കണ്ടതും തല പത്രത്തിനുള്ളിലേക്ക്‌ വലിച്ചു.ബാഗുമായി കണ്ടതിനാലാകാം അമ്മ അടുത്തു വന്നു.
"ഞാന്‍ പോകുന്നു.." എന്ന് പറഞ്ഞ്‌ പുറത്തിറങ്ങി.ഒരു പാട്‌ ചോദ്യങ്ങളുമായി നില്‍ക്കുന്ന അമ്മയെ പിന്നിലാക്കി നടക്കുംബോള്‍ മനസില്‍ ഒരു ലക്ഷ്യവും ഇല്ലായിരുന്നു.നേരെ ക്ഷേത്ര നടയിലേക്ക്‌ നടന്നു.
"ഭഗവാനെ ഒരു വഴി കാണിച്കു തരണേ.." മനസുരുകി പ്രാത്ഥിച്ചു.
ഓഡിറ്റോറിയത്തില്‍ നിന്ന് കേള്‍ക്കുന്ന പ്രഭാഷണം ഗുരുജിയുടേതാണ്‌ എന്ന് മനസിലായപ്പോള്‍ അവിടേക്ക്‌ നടന്നു.പ്രഭാഷനം കഴിയുന്നതു വരെ പുറത്ത്‌ കാത്തുനിന്നു.കഴിഞ്ഞപ്പോള്‍ അടുത്തു ചെന്നു. ആദ്യം മനസിലായില്ലെങ്കിലും.. ,പിന്നെ കുറച്ചു സമയത്തിനുശേഷം
"ഉണ്ണിമോന്‍ ല്ല്യേ..." എന്ന് പഴയ സ്നേഹത്തോടെ വിളിച്ച്‌ കെട്ടിപ്പിടിച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു പോയി.എല്ലാ വിഷമങ്ങളും പറഞ്ഞ്‌ പൊട്ടിക്കരഞ്ഞപ്പോള്‍ കുറച്ച്‌ മനസമാധാനം തോനി. കുറച്ചുസമയം ആലോചിച്ച്‌ അദ്ദ്യേഹം പറഞ്ഞു
"ഉണ്ണീ... എണ്റ്റെ കൂടെ പോന്നോളൂ..സന്യാസിയായല്ല...നിനക്ക്‌ എന്ന് തിരിച്ചു പോരണം എന്നു തോനുന്നുവോ പോരാം..ആരും നിന്നെ തടയില്ല...ഇത്‌ എല്ലാം മറക്കാനുള്ള തീര്‍ത്ഥാടനം മാത്രം ... "
ഗുരുജിയോടൊപ്പം നടക്കുംബോള്‍ അമ്മയുടെ മുഖം മുന്നില്‍ തെളിഞ്ഞു..അമ്മേ..ഞാന്‍ തിരിച്ചു വരും പഴയ ഉണ്ണിയായി... !

1 comment: