Thursday, October 4, 2012

ഒരു കഥയും ഞ സ ഉ (ഞാനും സനാഫും.. ഉണ്ണിക്കുട്ടന്നും )

വീണ്ടും അവളുടെ മെസ്സേജ്‌ ...
"എന്തുപറയുന്നു.. "എന്തു മറുപടി പറയണം എന്നറിയാതെ അയാള്‍ കീബേഡില്‍ വരലമര്‍ത്തി..
 കഴിഞ്ഞ മെസ്സേജിനു എഴുതിയ മറുപടി എടുത്തു നേക്കി .. ഇതു തന്നെയല്ലേ കുറച്ചു മുന്‍പേ ചോദിച്ചത്‌..ചോദിച്ചാലൊ..? വീണ്ടും മനസ്‌ ഉടക്കി.. വേണ്ടമറുപടി അയച്ചു
"സുഖമായിരിക്കുന്നു....എന്താ വിശേഷം... ?"
മറുപടി വേഗം കിട്ടി  "സുഖം.. "
അടുത്ത ദിവസവും അയാള്‍ ഓണ്‍ലൈനില്‍ എത്തി...പതിവുപോലെ അവള്‍..ചോദ്യങ്ങള്‍ ..ഉത്തരങ്ങള്‍...പതുക്കെ പതുക്കെ ചോദ്യത്തിനും ഉത്തരത്തിനുമിടയിലെ സമയ ദൈര്‍ഘ്യം കുറഞ്ഞു വന്നു.

നേരില്‍കാണാതെആരെന്നറിയാതെ..എന്തെന്നറിയാതെ..മനസില്‍..എവിടെയോ..സൌഹൃദത്തിനുമപ്പുറത്ത്‌..ഒരടുപ്പം...
 പതിവുപോലെ അയാള്‍ ഓണ്‍ലൈനില്‍ എത്തിയപ്പോള്‍ അവളുടെ ഒരു മെയില്‍
 "നാളെ കാലത്ത്‌ ഞാന്‍ ഗുരുവായൂറ്‍ ക്ഷേത്രത്തില്‍ വരുന്നുണ്ട്‌.. വരുമോ.. ? മേല്‍പത്തൂറ്‍ ഓഡിറ്റോറിയത്തില്‍ ഞാനുണ്ടാകും..? വരുമെന്നു പ്രതീക്ഷിക്കുന്നു. - ഗായത്രി"
മനസ്സില്‍ നിറയുന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താനായില്ലെങ്ങിലും അയാള്‍ക്ക്‌ പോകാതിരിക്കാനായില്ല.
ഓഡിറ്റോറിയത്തിനു മുന്നില്‍ നിന്ന്‌ കാണാത്ത ഒരാളെ എങ്ങിനെ തിരയും..എന്ന്‌ ചിന്തിച്ചു നിന്നു.
"വരുമെന്ന്‌ കരുതിയതല്ല..സന്തോഷായി.."എന്ന്‌ പറഞ്ഞ്‌ തണ്റ്റെ മുന്നിലേക്ക്‌ എത്തിയ പെണ്‍കുട്ടിയെ അയാള്‍ അത്ഭുതത്തോടെ നോക്കി.
നവ വധുവിനെപ്പോലെ അണിഞ്ഞൊരിങ്ങിയ അവളോട്‌ ഒന്നും പറയാനാവാതെ അയാള്‍ നിന്നു. "ഞാന്‍ ഒരുപാട്‌ ആഗ്രഹിച്ച ദിവസാ" അവള്‍ പറഞ്ഞപ്പോള്‍പെട്ടന്ന്‌ അയാള്‍ പറഞ്ഞു
"ഞാനും.. "
"അതേയോ...ഞാനൊരുപാട്‌ തവണപറയണം എന്നു കരുതിയീട്ടും പറയാതിരുന്ന ഒരു രഹസ്യം പറയാനാ..കാണണംന്ന്‌ പറഞ്ഞേ.. "
അവള്‍ പറഞ്ഞുതുടങ്ങി,ഇനി അവള്‍ തന്നെ പറയട്ടെ അയാള്‍ ശ്രോതാവായി.
 "ഞാനൊരാളെ പരിചയപ്പെടുത്താന്‍ മറന്നു..ഇത്‌ ശ്രീജിത്ത്‌.."
 അവള്‍ പറഞ്ഞപ്പോഴാണ്‌ അയാള്‍ അവളോടൊപ്പമുള്ള ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്‌.
 "ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലാ...വീട്ടുകാരുടെ സമ്മതത്തോടെ ഒരു വിവാഹം നടക്കില്ല...ഒരു ജേഷ്ഠണ്റ്റെ സ്ഥാനത്ത്‌ നിന്ന്‌ ഞങ്ങളുടെ വിവാഹം നടത്തി തരണം.. "
അയാളുടെ കാല്‍ക്കള്‍ വീണ്‌ നമസ്കരിച്ച അവളെ എഴുന്നേല്‍പിച്ചു.
 "നിങ്ങളുടെ വിവാഹം നടത്തിതരാന്‍ ഞാന്‍ യോഗ്യനല്ല..എങ്കിലും എണ്റ്റെ എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങള്‍ക്കുണ്ടാകും.." എന്ന്‌ പറഞ്ഞ്‌ തിരിഞ്ഞ്‌ നടന്നു.
കുറച്ചു ദിവസങ്ങള്‍ക്കുശേഷം അയാളൂടേ ഇന്‍ബോക്സിലേക്ക്‌ അവളൂടെ ഒര്‍ മെയില്‍ വന്നെത്തി.
"ഞങ്ങളൂടെ വിവാഹം കഴിഞ്ഞു..ഒരു ദിവസം ജ്യേഷ്ഠത്തിയേയും കൂട്ടീ വീട്ടിലേക്ക്‌ വരണം..ക്ഷമിക്കണം ഇതു വരെ ജ്യേഷ്ഠണ്റ്റെ കുടുംബത്തെ കുറിച്ച്‌ ഞാന്‍ ചോദിച്ചിട്ടില്ല.ജ്യേഷ്ഠത്തിയോടും കുട്ടികളോടും ഈ ആണ്റ്റിയുടെ അന്വേഷനം അറിയിക്കണം. ഞങ്ങളൂടെ പുതിയ വീടിണ്റ്റെ വിലാസം താഴെകൊടുക്കുന്നു.വരുമെന്ന പ്രതീക്ഷയോടെ.. അനിയത്തി"

 "ഡാ..എന്തൂട്ടാ ഈ എഴുതീട്ടിള്ളത്‌...? ഒരു കഥാകൃത്ത്‌ വന്നീര്‍ക്കണ്‌.."
 പറഞ്ഞപ്പോഴാണ്‌ തണ്റ്റെ പുറകില്‍ വന്നു നിന്ന്‌ കഥ വായിക്കുന്ന സനാഫിണ്റ്റെ ശ്രദ്ധിച്ചത്‌.
"ഈ എന്‍ംബതിലെ കഥ...ഇപ്പഴത്തേ സാഹചര്യത്തിലവതരിപ്പിച്ചാ എങ്ങനെ ശര്യാവ്വാ.. "
ഇതു കേട്ട ഉണ്ണിക്കുട്ടന്‍ വന്ന്‌ കഥ വായിച്ചു എന്നിട്ട്‌ പറഞ്ഞു
"ക്ളൈമാക്സ്‌ ശരിയായില്ല.. "
"എന്തൂട്ട്‌ ക്ളൈമാക്സ്‌..ഒന്നും ശര്യായില്ല..ചാറ്റിംഗ്‌..ഡേറ്റിംഗ്‌..മേറ്റിംഗ്‌...അതാ ഇപ്പഴത്തെ ഒരു സ്റ്റൈല്‍..അപ്പഴാ അവണ്റ്റെ ഒരു രമണന്‍" സനാഫ്‌ തറപ്പിച്ചു പറഞ്ഞു.
"ഞാന്‍ പറയുന്നത്‌ അവസാനം ഇങ്ങനെ ആക്കിക്കൂടെ"
ഉണ്ണിക്കുട്ടന്‍ പറഞ്ഞു തുടങ്ങി
"ആ ചെക്കനെ കണ്ടില്ലേ..അവ്ടന്ന്‌ തൊടങ്ങാ.. എന്നിട്ട്‌ ആ പെണ്ണ്‌ പറയ്യാ.. "
 "ഞങ്ങളൂടെ വിവാഹാ..ഒന്ന്‌ രജിസ്ട്രാഫീസില്‍ വന്ന്‌ നടത്തി തരോ.. "
അവളങ്ങനെ പറഞ്ഞപ്പോള്‍ മനസ്സില്ല മനസ്സോടെ അയാള്‍ അവരോടൊപ്പം നടന്നുരജിസ്ട്രാഫീസില്‍ അവരെ കാത്ത്‌ ഒരു പെണ്‍കുട്ടി നില്‍ക്കുന്നുണ്ടായിരുന്നു..
"എല്ലാം ശരിയായിട്ടുണ്ട്‌..വന്ന്‌ ഒപ്പിടാം.. "
വരനും വധുവും കൂടെ രണ്ടു സാക്ഷ്കളായി അയാളും ആ പെണ്‍കുട്ടിയും ഒപ്പിട്ടു.പുറത്തിറഞ്ഞി അവരെ യാത്രയാക്കുംബോള്‍..തണ്റ്റെ വിഷമം പുറത്തുകാണിക്കാതിരിക്കന്‍ അയാള്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
"ഹെല്ലോ..അവര്‍ക്ക്‌ ചിറകുകള്‍ മുളച്ചിരിക്കുന്നു...നമുക്ക്‌ മടങ്ങാം.. "
അവള്‍ പറഞ്ഞു
"ഉം..ഞാന്‍ രാജേഷ്‌...സ്കൂള്‍ മാഷാ... "
അയാള്‍ സ്വയം പരിചയപ്പെടുത്തി
"മാഷേ..എന്നെ മനസിലായില്ലേ ഞാനാ ഗായത്രീ..മാഷെ ഇത്തരമൊരു കാര്യത്തിലേക്ക്‌ വലിച്ചിഴച്ചത്തിന്‌ ക്ഷമ ചോദിക്കുന്നു"
അയാള്‍ ആശ്ചര്യത്തോടെ അവളെ നോക്കി..
 ആ മടക്കയാത്രമുതല്‍ അവര്‍ സഹയാത്രികരായി...ജീവിതാവസനം വരേ എന്ന പ്രതീക്ഷയോടെ..

ഉണ്ണിക്കുട്ടന്‍ പറഞ്ഞ കഥ ഞാനിങ്ങനെ അവസാനിപ്പിച്ചു.

 "ഇതും എനിക്കിഷ്ടായില്ല...രണ്ടീസ്സം ചാറ്റിങ്ങ്‌ പിന്നെ പബ്ബിലോ..പാര്‍ക്കിലോ കണ്ടുമുട്ടല്‍...പിന്നെ ഡേറ്റിങ്ഗ്‌...അല്ല..സോറി..ലിവിംഗ്‌ ടുഗതര്‍...പിന്നെ കുറേ..എരിവും പുളിയും ചേര്‍ക്കാം...അവസാനം മടുക്കുംബോള്‍ ബായ്‌..ഡാ എന്ന് പറഞ്ഞ്‌ മറ്റൊരു സുഹൃത്തിനോടൊപ്പം നടന്നകലുന്നിടത്ത്‌ കഥ അവസാനിക്കണം"
സനാഫ്‌ ഒന്ന് നിര്‍ത്തി ഞങ്ങളെ നോക്കി.
 "എങ്ങനിണ്ട്‌..ഇങ്ങനെയാ..ഇന്നത്തെ കഥ എഴുതാ...അല്ലാതെ രമണനും..പരീക്കുട്ടീം ഒന്നും ഇമ്മക്ക്‌ വേണ്ടാ.."
 സനാഫ്‌ പറഞ്ഞ്‌ നിര്‍ത്തി.
"ഇനി എഡിറ്റാനൊന്നും എനിക്ക്‌ വയ്യ..ഇതിങ്ങനെ തന്നെ ഇടാം..വായനക്കാര്‍ തീരുമാനിക്കട്ടേ ഏെതു വേണമെന്ന്.. "
 ഒരു ദീര്‍ഘനിശ്വാസത്തോടെയാ ഞാന്‍ പറഞ്ഞത്‌
"നീയ്യും നിണ്റ്റെ കഥേം മണി രണ്ടായി...കെടക്കാന്‍ നോക്ക്യേ.. "
അപ്പോഴാ ഞാനും സമയം നോക്കിയത്‌..ഉറക്കം വരുന്നില്ലെങ്കിലും കിടന്നു...മനസ്സിലെ സ്കീനില്‍ കഥ ഒരു സിനിമപോലെ അവതരിച്ചു..ക്ളൈമാക്സ്‌ എഡിറ്റ്‌ ചെയ്തും ..സീന്‍ എഡിറ്റ്‌ ചെയ്തും എപ്പോഴോ ഉറങ്ങിപോയി..  

12 comments:

  1. "ഡാ..ഇനീപരിപാടി വേണ്ടാട്ടാ...കൊറേ കൂതറ കഥോളും ആയി വരും.. എന്നെങ്കിലും ഒന്ന് പറയിഷ്ടാ... വരണോര്‌ ഒന്നും പടയാണ്ട്‌ പോയാ.. ഞാനെങ്ങനാ നന്നാവ്വാ... നന്നാവണംന്നിണ്ട്‌ അതോണ്ടാ.. "

    ReplyDelete
  2. ഒന്ന് സ്വന്തമായി എഴുതാൻ പറ്റിലല്ല അല്ല്ലേ ഞ സ ഉ പ്രശനം ഉണ്ടാകും

    ReplyDelete
  3. എന്തൂട്ട്‌ ചെയ്യാന എണ്റ്റ്‌ ഭായീ.. അങ്ങനൊക്കങ്ങടായിപ്പോയി...മാറ്റണം..

    ഷാജൂഭായ്‌ നന്ദിണ്ട്ട്ടാ... പറഞ്ഞേന്‌

    ReplyDelete
  4. ആളുകളെ കണ്ഫ്യൂഷനാക്കാതെ എന്നാ എങ്കിലും ഒന്നുറപ്പിക്ക് മാഷേ.....

    ReplyDelete
  5. നിങ്ങളങ്ങ്ട്‌ ഒറപ്പിക്കിഷ്ടാ... ഇമ്മക്കെന്തായാലും പ്രശ്നല്ലാന്ന്...

    നന്ദി..ജോസെലെറ്റ്‌ എം ജോസഫ്‌

    ReplyDelete
  6. ന്യു ജെനെരേഷന്‍ സിനിമ പോലെ ആയല്ലോ ദൈവമേ. അവസാനം ഒരു ക്ലബ്‌ ഡാന്‍സും കൂടി ആവാരുന്നു.

    ReplyDelete
  7. ഈ കഥാരീതി എനിക്ക് വളരെ ഇഷ്ടമായി. ഒരു സംഭവം, അത് നടക്കാന്‍ സാധ്യതയുള്ള മൂന്ന് വെത്യസ്ഥ രീതികള്‍ വളരെ രസമായി അവതരിപ്പിച്ചു. ഓള്‍ഡ്‌ ജെനെരെഷനും മോഡേണ്‍ ജെനരേഷനും അള്‍ട്രാമോഡേണ്‍ ജെനറേഷന്‍ ലൈഫും വളരെ നല്ല രീതിയില്‍ ചുരുങ്ങിയ വരികളില്‍ തീര്‍ത്തു. അത് തീര്‍ക്കാന്‍ അവലംബിച്ച കഥാആഖ്യാന രീതി വളരെ സരസവും... ഇഷ്ടമായി... ആശംസകള്‍

    ReplyDelete
  8. :)
    ശ്രീജിത്ത്ഭായ്‌...നന്ദി..

    കഥ പകുതിയാക്കി വെച്ചിട്ട്‌ ഒരുപാട്‌ നാളായി..
    പലപ്പോഴായി എടുത്തുനൊക്കുംബോള്‍ പലരീതിയില്‍ മുന്നോട്ട്‌ പോകും..
    പിന്നെ ഇങ്ങനെ അങ്ങ്ട്ട്‌ എഴുതി...
    അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി... വിഗ്നേഷ്‌ ഭായ്‌

    ReplyDelete
  9. ഇത് രസകരമായി ട്ടോ രജനീഷ് ,,
    ഇത് തന്നെയാണ് ഇതിന്റെ ശേരിക്കുള്ള പന്ജ് ,കഥയുടെ ബാക്കി ഭാഗം വായനക്കാര്‍ തീരുമാനിക്കട്ടെ ,,ആദ്യം എഴുതിയത് തന്നെയാണ് എനിക്ക് ഇഷ്ടായത് ,കുടുമ്പത്തെ കുറിച്ചും അയാളുടെ ഭാര്യയെയും കുറിച്ച് ചോദിക്കുമ്പോള്‍ താന്‍ അവിവാഹിതനാണ് എന്ന് തിരച്ചു മെസ്സേജ് അയക്കും എന്നാണു ഞാന്‍ കരുതിയത് ,അത്രയും പറയാതെ കൂട്ടുകാരനെ കൊണ്ട് ആ കഥയുടെ ബാക്കി ഭാഗം പൂരിപ്പിച്ചപ്പോള്‍ ഒന്നും കൂടി ഹൃദ്യമായി .

    ReplyDelete
  10. ഫൈസല്‍ ഭായ്‌ ഇങ്ങനെ ഒന്ന് എഴുതിനോക്കിയതാ..
    ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം..

    പ്രോത്സാഹനത്തിനും അഭിപ്രായത്തിനും നന്ദി..

    ReplyDelete
  11. കൊള്ളാം ..കഥ നന്നായി ...തലക്കെട്ടും :-)

    ReplyDelete
  12. പ്രോത്സാഹനത്തിനും അഭിപ്രായത്തിനും നന്ദി..അമ്മാച്ചു

    ReplyDelete