Wednesday, May 27, 2009

പ്രണയം...


അലസമായി പത്രതാളുകള്‍ മറക്കുന്നതിനിടയിലാണ്‌ അവനതു ശ്രദ്ധിച്ചത്‌.ഇന്ന് വിവാഹിതരാകുന്നു എന്ന തലക്കെട്ടിനടിയിലുള്ള ഫോട്ടോ കണ്ടപ്പോള്‍ മനസറിയാതെ പിടച്ചു പോയി.പത്രം മടക്കി വെച്ച്‌ വീണ്ടും കിടക്കയിലേക്ക്‌ തന്നെ ചാഞ്ഞു.


പണ്ട്‌ കോളേജിലേക്ക്‌ മുടങ്ങാതെ പോയിരുന്നതു തന്നെ അവളെക്കാണാനായാണ്‌.നേരം വൈകി ക്ലാസ്സിലെത്തിയരുന്നതിനാൽ എനിക്കു ലഭിക്കുന്ന ഇരിപ്പിടം മിക്കവാറും പെണ്‍കുട്ടികളുടെ അടുത്തായിരിക്കും.ആ സമയത്തെപ്പോഴോ അവളെണ്റ്റെ സുഹൃത്തായി.


ക്ലസിനിടയില്‍ അവളറിയാതെ ഞാനവളെ ശ്രദ്ദിച്ചു തുടങ്ങി.വിടര്‍ത്തിയിട്ട ചുരുള്‍ മുടിയില്‍ എപ്പോഴും,തുളസിയോ,മുല്ലയോ,ചെംബകമോ..ഉണ്ടാകും.ഇടക്കിടക്ക്‌ മുടിച്ചുരുളുകള്‍ ഒതുക്കിയിടുന്നതിനിടയില്‍ അവളെന്നെയും നോക്കാറുണ്ട്‌.
ചെറുപുഞ്ഞിരികളും ,കടക്കണ്ണേറുകളുമായി തുടങ്ങിയ പ്രണയം..കഥകൾ പറഞ്ഞ ഇടവേളകളിൽനിന്ന് ഇടവഴിയിലേക്ക് എത്തിയത് എത്രപെട്ടെന്നാണ്‌..

അന്ന് കരഞ്ഞു വീർത്തമുഖവുമായി അവളെകണ്ടപ്പോൾ മനസ്സ് പിടഞ്ഞു.. പിന്നെ നേരിൽ കണ്ടപ്പോൾ എല്ല പ്രണയിനികളേയും അലട്ടുന്ന പ്രശ്നത്തിനു മുന്നിൽ പകച്ചു നിന്നു

"താനെന്താ ഒന്നും മിണ്ടാത്തെ.... ?" അവള്‍ വീണ്ടും ചോദിച്ചു

"ഊം......"

സത്യത്തില്‍ ഇത്രനാളും ഒരു സ്വപ്നലോകത്തിലായിരുന്നു. യാഥാത്യവുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ല


"വീട്ടുകാരെന്തൊക്കെ തീരുമാനിച്ചാലും..താന്‍ തയ്യാറെങ്കില്‍ ഞാന്‍ കൂടെവരാം.. "


എന്താണ്‌ അവള്‍ പറയുന്നത്‌,തന്നെ ഇത്രനാളും പോറ്റിവളര്‍ത്തിയ അചനേയും അമ്മയേയും മറന്ന് എണ്റ്റെ കൂടെവരാം എന്ന്.പക്ഷെ അതങ്കീകരിക്കാന്‍ എനിക്കാവില്ല.മനസ്സിൽ ഒരു പാട് ചിന്തകൾ മിന്നി മറഞ്ഞു
ഒരു കണ്ണുനീർ തുള്ളിയിലേക്ക്.. പ്രണയം മുഴുവൻ ഉരുണ്ടുകൂടുന്നത് നോക്കി ഒന്നും പറയാനാകാതെ  നിന്നു...


"താനെന്നെ വഞ്ചകനെന്നോ..ഭീരുവെന്നോ വിളിച്ചോളൂ എനിക്കു വിഷമമില്ല..പക്ഷെ ഇപ്പോള്‍ തണ്റ്റെ കൈപിടിക്കാന്‍ എനിക്കാവില്ല....അച്ച്ഛണ്റ്റേയും അമ്മയുടേയും സംരക്ഷണയില്‍ കഴിയുന്ന എനിക്കെങ്ങനെ തന്നെ സംരക്ഷിക്കാനാകും.."


അവളുടെ മുഖത്തു നോക്കാതെയാണ്‌ ഞാനത്‌ പറഞ്ഞത്‌.

ഒന്നും മറുപടി പറയാതെ അവള്‍ തിരിഞ്ഞു നടന്നു.
എനിക്കൊരു ജോലികിട്ടുന്നതു വരെ കാത്തിരിക്കുമെങ്കില്‍ ഞാന്‍ വരും നിണ്റ്റെ കൈ പിടിക്കാന്‍ എന്ന് മനസ്സിൽ പറഞ്ഞത് കേൾക്കാൻ കാത്തു നില്കാതെ അവൾ നടന്നകലുന്നത് നോക്കിയിരുന്നു

"ന്താ..ന്ന് കുളീം..തേവാരോന്നൂമ്‌ല്യേ...?"

അമ്മയുടെ വഴക്ക്‌ കൂടുന്നതിനു മുന്‍പ്‌ എഴുന്നേറ്റ്‌ തോര്‍ത്തും സോപ്പുമെടുത്ത്‌ കുളത്തിലെക്ക്‌ നടന്നു.

1 comment:

  1. മനസ്സില്‍ പറഞ്ഞ കാര്യം നേരില്‍ പറഞ്ഞിരുന്നെങ്കില്‍...

    ReplyDelete